2015, ഡിസംബർ 30, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി മൂന്നാം ദിവസം





ഗീതാ പഠനം --അന്‍പത്തി മൂന്നാം ദിവസം ----

*******************************************************************************
രണ്ടാം അധ്യായം -ശ്ലോകം --8 
******************************************
ന ഹി പ്രപശ്യാമി മമാപ നുദ്യാ-
ദ്യഛോക മുഛോഷണമിന്ദ്രിയാ ണാം
അവാപ്യ ഭൂമാവസപത്‌ന മൃധ്ധം
രാജ്യം സുരാണാമപിചാധി പത്യം

അര്‍ഥം --എന്റെ ഇന്ദ്രിയങ്ങളെ തപിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു ശോകമുണ്ടോ അത് ഭൂമിയില്‍ ശത്രു രഹിതമായ ഐശ്വര്യ സഹിതമായ രാജ്യത്തെ നേടിയാലോ ഇന്ദ്ര പദവി നേടിയാലോ പോലും നീക്കപ്പെടും എന്ന് ഞാന്‍ കരുതുന്നില്ല കാണുന്നും ഇല്ല.
വിശദീകരണം 
*******************
ഇവിടെ അര്‍ജുനന്റെ മാനസിക വൈകല്യം വ്യക്തമാകുന്നു. പരിപൂര്‍ണ ശിഷ്യഭാവത്ത്തില്‍ മാറിയിട്ടും തന്റെ ഉള്ളിലുള്ള സംശയങ്ങള്‍ വീണ്ടും കൃഷ്ണന്റെ മുന്നില്‍നിരത്തുന്നു. തന്‍റെ ഉള്ളിലുള്ള താപം ഇന്ദ്ര പദവി നേടിയാലും മാറില്ല എന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ പറയുന്നത് ഒക്കെ കൃഷ്ണന്‍ നി  ഷേധിക്കുമെങ്കിലും തന്റെ ഉള്ളിലുള്ള അവസാനത്തെ ചിന്ത കൂടി ഇവിടെ ഗുരുവിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു.ഭൌതികമായ ഏതൊരു പദവിയാലുംസാമ്പത്തികമായ നേട്ടങ്ങളാ ലുംആത്യന്തികമായ ദുഃഖ നിവാരണം ഉണ്ടാകില്ല എന്നും പറയുന്നു.താന്‍ ഏതു വിധത്തിലുള്ള ശോകത്തില്‍ ആണ് അകപ്പെട്ടിരിക്കുന്നത് എന്ന് കൃഷ്ണനെ യുക്തി പരമായി ബോധ്യപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു .ഇവിടെ ശത്രു നാശം സംഭവിക്കാം പക്ഷെ അതൊന്നും തന്റെ ദുഃഖ നിവാരണത്തിനു കാരണം ആകുന്നില്ല .ശിഷ്യ ഭാവത്തില്‍ എത്തിയെങ്കിലും ഭഗവാന്‍ പരിപൂര്‍ണ സമാധാനം തനിക്കുനല്കുമാ റാകട്ടെ എന്ന് കരുതിയാണ് അര്‍ജുനന്‍ വീണ്ടും ന്യായീകരണം കൊണ്ട് വരുന്നത് --തുടര്‍ന്ന് സഞ്ജയന്റെ വാക്കുകള്‍ ആണ് ഇനി വരുന്നത്
 ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ