2015, ഡിസംബർ 8, ചൊവ്വാഴ്ച

വിവാഹവും കുടുംബ ജീവിതവും ശാസ്ത്രവും






വിവാഹവും കുടുംബ ജീവിതവും  ശാസ്ത്രവും --ഭാഗം --2 
***********************************************************
ജീവിതത്തിലെ പല ആചാരങ്ങളും മനശ്ശാസ്ത്രവും ആയി ബന്ധപ്പെട്ടതാണ് --ജാതകം നോക്കാതെ വിവാഹം കഴിച്ചാല്‍ എന്ത്? ജാതകം നോക്കിയിട്ടും പരാജയപ്പെടുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ആര്‍ക്കും കഴിയാറില്ല --മേല്‍ പറഞ്ഞതൊക്കെ ശരിതന്നെ --പക്ഷെ ജാതകം നോക്കാതെ ആചാരങ്ങള്‍ നിഷേധിച്ചു വിവാഹം  കഴിച്ചവരുടെ വിവാഹാനന്തര ജീവിതം എങ്ങിനെ? ജാതകം നോക്കി വിവാഹം കഴിച്ചവര്‍ ഏതൊക്കെ സാഹചര്യത്തില്‍?എങ്ങിനെ ഒക്കെ നോക്കി? ഇതൊന്നും ആലോചിക്കാറെഇല്ല --പ്രണയ വിവാഹം ഒന്നോ രണ്ടോ ശതമാനം വിജയിക്കുന്നു ബാക്കി ഒക്കെ പരാജയം കാരണമെന്ത്? ഈ ഒന്നോ രണ്ടോ ശതമാനം മാത്രമേ യഥാര്‍ത്ഥ പ്രണയം ഉള്ളൂ ബാക്കിയുള്ളവ വിവാഹത്തില്‍ എത്തുന്നത് മറ്റുള്ള സാഹചര്യം മൂലമാണ് മാത്രമല്ല അവരില്‍ ഒരു ആകര്‍ഷണം മാത്രമാണ് യഥാര്‍ത്ഥ പ്രണയത്തില്‍ അവര്‍ എത്തിയിട്ടില്ല വീട്ടുകാരുടെ എതിര്‍പ്പ് കൂടുമ്പോള്‍ അവിടെ ഒരു വാശിയാണ് വരുന്നത്--എല്ലാവരും മനുഷ്യരാണ് ജാതിയും മതവും ഒന്നും ഇല്ല ഞങ്ങള്‍ക്ക് പ്രായപൂര്ത്തിയായി സ്വതന്ത്രമായി  കഴിയുവാനുള്ള അവകാശം ഉണ്ട് --എന്നിങ്ങനെയുള്ള വാദഗതികള്‍ ആണ് വിവാഹത്തില്‍ എത്തിക്കുന്നത് വിവാഹം കഴിഞ്ഞാല്‍ ഇത്തരം വാദഗതികള്‍ എല്ലാം കഴിഞ്ഞു പിന്നെയാണ് സത്യത്തില്‍ രണ്ടു പേരും മനസ്സിലാക്കാന്‍ തുടങ്ങുന്നത് അവിടെ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു --അവള്‍ എല്ലാം വെട്ടി ത്തുറന്നു പറയും ഉള്ളില്‍ കളങ്കം ഇല്ല അതാണ്‌ എനിക്ക് അവളോട്‌ ഇത്ര ഇഷ്ടം --ഇങ്ങിനെ പറയുന്ന കുറെ പേരെ ഞാന്‍ കണ്ടിട്ടുണ്ട് --എന്നാല്‍ വിവാഹത്തിനു മുന്‍പ് വെട്ടിത്തുറന്നു പറയുന്ന സ്വഭാവം --വിവാഹത്തിനു ശേഷം അയാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല--കാരണം അയാളുടെ വല്ല പ്രവൃത്തികളെയും ആയിരിക്കും വിമര്‍ശന രൂപത്തില്‍ അവള്‍ വെട്ടിത്തുറന്നു പറയുന്നത് അത് ഒരു കലഹത്തിലേക്കു നീങ്ങാന്‍ അധികം താമസം ഇല്ല എന്നാല്‍ നയപരമായി കാര്യങ്ങള്‍ തുറന്നു പറയുന്ന ചിലരുണ്ട് അവരുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല --എന്നാല്‍ സത്യത്തില്‍ ഈ നയപരമായി കാര്യങ്ങള്‍ പറയുന്ന പെണ്‍കുട്ടിയുടെയും ആണിന്റെയും ജാതകം പൊരുത്തം ആയിരിക്കും --ചിലതൊക്കെ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട് --രണ്ടു പേര്‍ എനിക്ക് വേണ്ടപ്പെട്ടവര്‍ --രഞ്ജിത്തും രതീഷും രണ്ജിത്ത് അപര്‍ണയെയും രതീഷ്‌ ദിവ്യയെയും പ്രണയിക്കുന്നു --ഇവര്‍ ഈരണ്ടു പേരും പുകവലിക്കാരാണ് -- രണ്ടു പെണ്‍കുട്ടികള്‍ക്കും അത് ഇഷ്ടം അല്ല വിവാഹത്തിനു ശേഷം നിര്‍ത്താം എന്നായിരുന്നു തീരുമാനം --പക്ഷെ രണ്ടു പേരും വിവാഹത്തിനു ശേഷം പുകവലി നിര്‍ത്തിയില്ല --നിങ്ങള്‍ക്ക് ഒരു ചെറിയ കാര്യം പോലും പാലിക്കാനായില്ല നിങ്ങള്‍ സത്യത്തില്‍ എന്നെ ചതിക്കുകയായിരുന്നു --അപര്‍ണ പറഞ്ഞു രണ്ജിത്തിന് ആ വാചകം ഉള്‍ക്കൊള്ളാനായില്ല ഞാന്‍ എന്താടീ നിന്നെ ചതിച്ചത്? എന്നിങ്ങനെ ഉള്ള മറുപടിയായി തുടര്‍ന്നു ബഹളവും എന്നാല്‍ ദിവ്യ പറഞ്ഞത് വേറെ ഒരു രൂപത്തിലാണ് --ചേട്ടന് ഇഷ്ടമുള്ളത് ചെയ്യാം ചേട്ടന്റെ ഇഷ്ടം തന്നെ എന്റെ ഇഷ്ടവും പക്ഷെ ആരോഗ്യ ത്തിനു ഹാനിവരുന്ന കാര്യമാകുമ്പോള്‍ എനിക്ക് വിഷമമാണ് --ഇവിടെ രതീഷിനു ഒന്നും പറയാനില്ല അവിടെ വഴക്കും ഇല്ല  ഞാന്‍ നിര്‍ത്താം കുറേശ്ശെ കുറച്ചു കൊണ്ട് വന്ന്--ഇവരുടെ ജാതകങ്ങള്‍  പരിശോധി ച്ചപ്പോള്‍ ദിവ്യ രതീഷ്‌ ദമ്പതികളുടെ ജാതകം ചെര്ച്ചയു ള്ളതാണ് മറ്റേതു തീരെ എടുക്കാന്‍ പറ്റാത്തതും --അപ്പോള്‍ ചോദിക്കും ഇതൊക്കെ സ്വഭാവത്തിന്‍റെ  കാര്യമല്ലേ ജാതകവും ആയി ഇതിനെന്തു ബന്ധം? ആ സ്വഭാവ പ്പോരുത്തം കൂടി നോക്കുന്നതാണ്  നാള്‍ പ്പൊരുത്തം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ