ശ്രീമദ് ഭാഗവതം --ഇരുപത്തി മൂന്നാം ദിവസം --മാഹാത്മ്യം --ശ്ലോകം 55--
***********************************************************************************
ജ്ഞാനേനാത്മനി പശ്യാമി സര്വ്വമേതത്തവാനഘേ
ന വിഷാദസ്ത്വയാ കാര്യോ ഹരിഃ ശം തേ കരിഷ്യതി
**************************************************************************
അര്‍ത്ഥം---അനഘെ മഹാ പുണ്യവ തിയായ ഭവതിയുടെ ദുഖത്തിന് കാരണം ഞാന്‍ ജ്ഞാന ദൃഷ്ടി കൊണ്ട് എല്ലാം അറിയുന്നു-ദുഖിക്കാതിരിക്കൂ-ഹരി ഭവതിക്കു ശാന്തി നല്‍കും --നാരദര്‍ യുവതിയായ ഭക്തിയോടു പറഞ്ഞു
********************************************************************************
ശ്ലോകം--56--സൂത ഉവാച
*******************************
ക്ഷണ മാത്രേണ തദ്ജ്ഞാത്വാ വാക്യമു ചേ മുനീശ്വരഃ
****************************************************************
അര്‍ത്ഥം--സൂതന്‍ ശൌനകാദി മുനികളോട് പറഞ്ഞു -- കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ നാരദര്‍ അവളോട് പറഞ്ഞു എന്ന് --
***************************************************************************
ശ്ലോകം ---57--നാരദ ഉവാച
************************************
ശൃണുഷ്വാവഹിതാ ബാലെയുഗോ/യം ദാരുണഃകലിഃ
തേന ലുപ്തഃ സദാചാരോ യോഗ മാര്‍ഗ്ഗ സ്തപാഠസി ച
**************************************************************************
ശ്ലോകം --58
****************
ജനാ ആഘാസുരായന്തേ ശാഠൃദുഃഷ്കര്‍മ്മ കാരിണഃ
ഇഹ സന്തോവിഷീദന്തീ പ്രഹൃഷ്യന്തി ഹ്യ സാധവഃ
ധത്തേ ധൈര്യം തുയോ ധീമാന്‍ സധീരഃ പണ്ഡിതോ/ഥവാ
***********************************************************************
അര്‍ത്ഥം---ബാലേ ശ്രദ്ധയോടെ കേള്‍ക്കൂ ! ഇത് ഭയങ്കരമായ കലിയുഗം ആണ് -- അത് നിമിത്തം യോഗ മാര്‍ഗ്ഗവും സദാചാരവും നശിച്ചു --ജനങ്ങള്‍ ആഘാസുരനെ പോലെ ശഠന്മാരും ദുഷ് കര്‍മ്മ നിരതരും ആയി --സജ്ജനങ്ങള്‍ ദുഖിക്കുന്നു -കൊള്ളരുതാത്തവന്‍ സുഖിക്കുന്നു --ധൈര്യ ശാലി ആയവന്‍ ആരോ അവനാണ്
ബുദ്ധിമാനും പണ്ഡിതനും
********************************************************************************
വ്യാഖ്യാനം
***************
നാരദര്‍ ഭക്തിയെ ആശ്വസിപ്പിക്കുന്നു --ഹരി എല്ലാറ്റിനും പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു അവളെ ഉത്സാഹ വ തിയാക്കാന്‍ ശ്രമിക്കുന്നു --ഇത് ഭയങ്കരമായ കലിയുഗം ആണ് -- ഇവിടെ യോഗവിദ്യയും സദാചാരവും നശിച്ചിരിക്കുന്നു -- എന്തിനും ഏതിനും എടുത്തു ചാടുന്ന വിവേക ശൂന്യനായ ധൈര്യം ഉള്ളവന്‍ എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്നവന്‍ ആണ് ഇന്ന് ബുദ്ധിമാനും ജ്ഞാനിയും --യഥാര്‍ത്ഥ ജ്നാനിയെയോ ബുധിമാനെയോ ഈ കലിയുഗത്തില്‍ കാണാന്‍ ഇല്ല --ആചാരങ്ങള്‍ ഋഷി പ്രോക്തങ്ങള്‍ ആയതു പലതും ഉണ്ട് എന്നാല്‍ ദുരാചാരമാണ് എവിടെയും നടക്കുന്നത് --അതിനെ ന്യായീകരിക്കാന്‍ വേദ ഇതിഹാസങ്ങളെ കൂട്ട് പിടിക്കുകയും ചെയ്യുന്നു --നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ കണ്ണാടി പോലെ ആണ്--ആര് നോക്കുന്നുവോ അവന്റെ മുഖം കണ്ണാടിയില്‍ തെളിയും --അത് പോലെ എന്ത് ദുരുദ്ദേശ ത്താല്‍ വേദാദികളെ സമീപിക്കുന്നുവോ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഉത്തരവും കിട്ടുന്നു --ഇത് തന്നെ സത്യം എന്ന് മൂഡന്മാര്‍ വിശ്വസിക്കുന്നു --എങ്കിലും ബാലേ--നിന്നെ സാക്ഷാല്‍ ഹരിനാരായണന്‍ രക്ഷിക്കും --സമാധാനിക്കൂ ---നാരദര്‍ ഭക്തിയോടു പറഞ്ഞതിന്റെ ആന്തരികമായ പൊരുള്‍ ഇതാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ