പ്രീജിത് രാജിന്‍റെ --മാറ്റൊരു ആരോപണം --മനുസ്മൃതി -1-91
***************************************************************
വിനയപൂര്‍വ്വം മറ്റു മൂന്നു ജാതികളെയും സേവിക്കുക എന്നത് മാത്രമാണ് ശൂദ്രന് വിധിച്ച കര്‍മ്മം --ഇങ്ങിനെ അര്‍ത്ഥം വരുന്ന ശ്ലോകം അല്ല അത് --അതില്‍ പറയുന്നത് എന്താണ് എന്ന് നോക്കാം
************************************************************************
ഏകമേവ തു ശൂദ്രസ്യ പ്രഭുഃകര്‍മ്മ സമാദിശത്
എതേഷാമേവ വര്‍ണാനാം ശുശ്രൂഷാ മനസൂയയാ
*****************************************************
അര്‍ത്ഥം --ബ്രഹ്മാവ് ശൂദ്രന് ഒരു കര്‍മ്മം ആണ് വിധിച്ചത്-അസൂയാ രഹിതമായി ബ്രാഹ്മാണാദി വര്‍ണങ്ങളുടെ ശുശ്രൂഷ മുഖ്യ കര്‍മ്മം ആണ്- ഇവിടെ പറഞ്ഞത്- ദാനാദികളും ശൂദ്രന് കര്‍ത്തവ്യങ്ങള്‍ ആണ്
***********************************************************************
വിശദീകരണം
***************
മൂന്നു ജാതിയും എന്ന് ഇവിടെ പറഞ്ഞിട്ടില്ല വര്‍ണം എന്നാണു പറഞ്ഞിട്ടുള്ളത് --വര്‍ണ്ണവും ജാതിയും ഒന്നാണെന്ന് ഏതു ഗ്രന്ഥത്തില്‍ നിന്നാണ് ഇയാള്‍ പഠിച്ചത്?--ചാതുര്‍ വര്‍ണ്യം മായാ സൃഷ്ടം ഗുണ കര്‍മ്മ വിഭാഗശാ--എന്ന് ഭഗവാന്‍ വ്യക്തമായി ഗീതയില്‍ പറഞ്ഞിട്ടുണ്ട് --അതായത് ചാതുര്‍വര്‍ണ്യം കര്‍മ്മ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് ---ഇതില്‍ എന്താണ് ഇത്ര വലിയ തെറ്റ്? ഒരു ഓഫീസിലെ തൂപ്പുകാരനും പ്യുണിനും എന്ത് ജോലിയാണ് ചെയ്യുവാനുള്ളത്?അവിടെ മേലധികാരികളെ സേവിക്കുകതന്നെയല്ലേ?കളക്ടര്‍ക്ക് തുല്യമായ അധികാരമാണോ അവിടുത്തെ തൂപ്പുകാരന്?നമ്മള്‍ നമ്മുടെ വീട്ടില്‍ ഒരാളെ പണിക്കു വിളിച്ചാല്‍ അയാള്‍ ചെയ്യുന്നത് നമ്മള്‍ പറയുന്ന പണി അല്ലെ? സത്യത്തില്‍ കൂലി വാങ്ങി നമ്മളെ സേവിക്കുക അഥവാ സഹായിക്കുക അല്ലെ ചെയ്യുന്നത്?ഒരു അധ്യാപകന്‍ ചെയ്യുന്നതെന്തു? ശമ്പളം വാങ്ങിയിട്ടല്ലേ പഠിപ്പിക്കുന്നത്? പ്രൈവറ്റ് ട്യൂഷന്‍ ആണെങ്കില്‍ നമ്മള്‍ പറയുന്ന വിഷയം അല്ലെ അയാള്‍ പഠിപ്പിക്കുന്നത്? അതിനു ഫീസും കൊടുക്കുന്നില്ലേ?കൂലി വാങ്ങി ജോലി ചെയ്യുമ്പോള്‍ അയാള്‍ കര്‍മ്മ രീതിക്ക് അനുസരിച്ച് മേല്‍ പറഞ്ഞവര്‍ എല്ലാം ശൂദ്രര്‍ അല്ലെ?--ചാതുര്‍വര്‍ണ്യം എന്താണ് എന്ന് മനസ്സിലാക്കാതെ ശൂദ്രര്‍ എന്ന് പറഞ്ഞാല്‍ താഴ്ന്ന ജാതി ആണ് എന്നും ആ ജാതിയില്‍ പെട്ടവര്‍ ഇന്ന ഇന്ന ജാതിയാണ് എന്നും സ്വയം അര്‍ത്ഥം കല്‍പ്പിച്ചു മനുസ്മൃതിയെ വ്യാഖ്യാനിക്കുകയല്ലേ ഇയാള്‍ ചെയ്യുന്നത്?--ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ