സ്വയം അറിയാത്തവര്‍ --ഭാഗം --2 --പെണ്മനസ്സ് കാണാത്തവര്‍
**************************************************************
കാലം എത്ര പുരോഗമിച്ചാലും എത്ര സ്വാതന്ത്ര്യം ലഭിച്ചാലും സ്ത്രീ എന്നും ആന്തരികമായി ആഗ്രഹിക്കുന്നത് സുരക്ഷിതത്വം ആണ് -ആ സുരക്ഷിതത്വം നല്‍കേണ്ടത് --പിതാവ്--സഹോദരന്‍--ഭര്‍ത്താവ് --പുത്രന്‍ എന്നിവര്‍ ആണ് --കാലാകാലങ്ങളില്‍ അതിനു നിയോഗിക്കപ്പെട്ടവര്‍ സ്ത്രീക്ക് സുരക്ഷിതത്വം നല്കിയാല്‍ അവള്‍ ദേവതയാണ് കുടുംബത്തിലെ നിറദീപം ആണ് --ഈ സുരക്ഷിതത്വം ഇല്ലായ്മയാണ് ഇന്ന് സ്ത്രീ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി --ഒരു സ്ത്രീ എപ്പോളും അവളുടെ ശരീരത്തെ കുറിച്ച് ബോധവതിയാണ് --സ്ത്രീയുടെ ശക്തിയും ദൌര്‍ബല്യവും അവളുടെ ശരീരം തന്നെയാണ് -വലിയ ചക്രവര്‍ത്തിമാരെ വീഴ്ത്തുന്നതും സ്വയം എരിഞ്ഞടങ്ങുന്നതും ഈ ശക്തിയും ദൌര്‍ബല്യവും മൂലമാണ് -ഇവിടെയാണ് പിതാവിന്റെ ധര്‍മ്മം --കുഞ്ഞിന്റെ ഓരോ ചലനവും വളര്‍ച്ചയും പിതാവിനോടൊപ്പം മാതാവും വിലയിരുത്തെണ്ടാതാണ് --ഇവിടെ ആണ്കുട്ടികളോട് ദെഷ്യപ്പെടുന്നപോലെ പെണ്‍കുട്ടികളോട് ദേഷ്യപ്പെടുന്നത് ശ്രദ്ധിക്കണം--പെണ്‍കുട്ടികളില്‍ അവിചാരിതമായ ചിന്തകള്‍ക്ക് രൂപം നല്‍കപ്പെടും --എവിടെയെങ്കിലും ഇത്തിരി കാരുണ്യമോ ദയയോ കണ്ടാല്‍ അവള്‍ അതില്‍ ആകൃഷ്ടയാകുന്നു --പ്രണയങ്ങള്‍ രൂപം കൊള്ളുന്നതില്‍ മാതാപിതാക്കള്‍ക്ക് ഉള്ള പങ്കു തള്ളിക്കളയാന്‍ പറ്റില്ല --മാതൃ ദേവോ ഭവ --പിതൃ ദേവോ ഭവ --എന്നൊക്കെ പറയുന്നത് വെറുതെയല്ല --പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഇതിനു വളരെ അധികം പ്രാധാന്യം ഉണ്ട് --ശരിക്കും മാതാപിതാക്കള്‍ --ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഈശ്വരന്‍ തന്നെയാകണം --ദൌര്‍ഭാഗ്യ വശാല്‍ നമ്മളില്‍ പലരും സ്ത്രീ മനസ്സുകളെ പറ്റി അജ്ഞരാണ് --പുറമേക്ക് എന്ത് ആദര്‍ശം പറയുമെങ്കിലും നല്ലൊരു ശതമാനം വ്യക്തികളും ആന്തരികമായി സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞാല്‍ നെറ്റി ചുളി ക്കേണ്ടതില്ല --പിതാവ് അന്യ സ്ത്രീയുമായോ മാതാവ് അന്യ പുരുഷനുമായോ കൂടുതല്‍ സ്വാതന്ത്ര്യത്തോടു കൂടി പെരുമാറുന്നത് കഴിയുന്നതും മക്കളുടെ മുന്നില്‍ വെച്ച് ഒഴിവാ ക്കേണ്ടതാണ് --ഈ ദ്ര്ശ്യം കുട്ടികളില്‍ ആന്തരികമായി ഉണ്ടാക്കുന്ന ചലനങ്ങള്‍ പില്‍ക്കാലത്ത് മറ്റു പല സംഭവങ്ങള്‍ക്കും കാരണം ആയേക്കാം --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ