2015, ഡിസംബർ 17, വ്യാഴാഴ്‌ച

തല തിരിഞ്ഞ പാണ്ഡിത്യം --ഭാഗം --2





തല  തിരിഞ്ഞ പാണ്ഡിത്യം --ഭാഗം --2
************************************
എല്ലാവരും പറയുന്ന  ഒരു കാര്യം ഈശ്വരന്  രൂപം ഇല്ലെന്നാണ് --എങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കണം --ബ്രഹ്മാവ്‌ വിഷ്ണു ശിവന്‍  എന്നീ പേര് കേള്‍ക്കുമ്പോള്‍ --ആ രൂപങ്ങള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നരുത് --ഈശ്വര സ്മരണ ഉണ്ടായി എങ്കില്‍ മേല്‍പ്പറഞ്ഞ രൂപങ്ങള്‍ ഈശ്വര രൂപങ്ങള്‍   ആണ് എന്ന് വ്യക്തവും ആണ്--ഈശ്വരന്‍റെ ദൃക്രൂപം വിരാട് രൂപം ആണെന്ന് എല്ലാ സനാതന ഗ്രന്ധങ്ങളും പറയുന്നു--പക്ഷെ കാര്യം വരുമ്പോള്‍ മനുഷ്യ രൂപം ആയിട്ടാണ് കരുതുക --എന്നതിന് ശേഷം മുഖം ശ്രേഷ്ടവും പാദം നികൃഷ്ടവും ആണ് എന്ന് സ്വയം കരുതുന്നു --എന്നാല്‍  പഞ്ചേന്ദ്രിയങ്ങള്‍ ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും കര്‍മ്മെന്ദ്രിയങ്ങ്ല്‍ അത്യാവശ്യമാണ് എന്നും വിസ്മരിക്കുന്നു --എന്നിട്ട് മുഖത്തിനു പ്രാധാന്യം കല്‍പ്പിക്കുന്നു --ഇതൊക്കെ പോട്ടെ! മുഖത്ത് നിന്ന് ജനിച്ചു എന്ന് പറയുന്ന ബ്രാഹ്മണര്‍ നമസ്കരിക്കുന്നത്  ഈശ്വര സങ്കല്‍പ്പത്തിന്റെ പാദത്തില്‍ ആണ് എന്ന് ഈ വിഡ്ഢികള്‍ മറക്കുന്നു അപ്പോള്‍ പാദത്തിനു  പ്രാധാന്യം ഇല്ലേ? അങ്ങിനെയുള്ള പാദത്തില്‍ നിന്നും ജനിച്ച ശൂദ്രര്‍ സത്യത്തില്‍ താഴ്ന്ന അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണോ?

ഒരു ബ്രാഹ്മണന്റെ ശിരസ്സ്‌ സ്പര്‍ശിക്കുന്ന സ്ഥലം   ഈശ്വര സങ്കല്‍പ്പത്തിന്റെ പാദം  ആണ് എങ്കില്‍ ആ ശിരസ്സിനെക്കാളും  ഉയര്‍ന്നതാണ്  ഈശ്വര പാദം എന്നല്ലേ അര്‍ത്ഥം? അങ്ങിനെയുള്ള  പാദത്തില്‍ നിന്നും ശൂദ്രര്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ഇവിടെ എവിടെയാണ് ശൂദ്ര ജന്മത്തില്‍ ന്യുനത?--ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ