ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --4 --
************************************************
ഇപ്പോള്‍ സംസ്കൃത ഭാഷയുടെ ശരിയായ പഠനം അപ്രതീക്ഷിതമായി മറ്റൊരു വസ്തുത നമ്മുക്ക് തരുന്നു --സംസ്കൃതവും ഗ്രീക്കും ലാറ്റിനും തമ്മില്‍ നിരവധി വ്യക്തമായ സമാനതകള്‍ ഉള്ളതായി തെളിഞ്ഞിരിക്കുന്നു - അതായത് ഈ ഭാഷകള്‍ തമ്മില്‍ പുരാതനമായ ബന്ധം ഉണ്ടായിരുന്നു എന്നാണു യുധീഷ്ടിരന്റെ ഇന്ദ്ര പ്രസ്ഥത്തിലെ രാജ്യാഭിഷേകത്തിന് --നിരവധി ഗ്രീക്ക് പണ്ഡിതരും രാജാക്കന്മാരും സമ്മാനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട് -പതിനെട്ടാം നൂറ്റാണ്ടിലെ സജ്ജനങ്ങള്‍ ആയ വിദേശ പണ്ടിത്ന്മാര്‍ക്ക് ഇതില്‍ അത്ഭുതം തോന്നിയില്ല എന്നാല്‍ പിന്നീട് വന്ന പണ്ടിത്ന്മാര്‍ക്ക് ബ്രിട്ടനെ ക്കാള്‍ ഉയര്‍ന്ന സാംസ്കാരിക പാരമ്പര്യം ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ആയില്ല അത് കൊണ്ട് തന്നെ ഭാരതീയ ഗ്രന്ധങ്ങളെ നിന്ദ്യമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ വളരെ പ്രയാസപ്പെട്ടു സംസ്കൃതം പഠിച്ചു അവര്‍ തെയ്യാറായി- വേദങ്ങളില്‍ ആര്യന്മാരും ദ സ്യുക്കളും തമ്മില്‍ ഉണ്ടായ സംഘട്ടനത്തെ പറയുന്നു --അപ്പോള്‍ ദസ്യുക്കള്‍ എന്ന് പറയുന്നത് ദ്രാവിഡരെ ആണ് എന്നും ആര്യ ദ്രാവിഡ യുദ്ധത്തെ കുറിച്ചാണ് എന്നും അവര്‍ പറഞ്ഞു പരത്തി എന്നാല്‍ ആര്യന്‍ എന്ന ശബ്ദത്തിന് പ്രകാശം എന്നും ദാസ്യു എന്ന പ ദത്തിനു ഇരുട്ട് എന്നുമാണ് അര്‍ത്ഥം എന്നും ജ്ഞാന പ്രകാശവും അജ്ഞാനമാകുന്ന അന്ധകാരവും തമ്മില്‍ ഉള്ള യുദ്ധത്തില്‍ ജ്ഞാനം ജയിക്കുമെന്നും ആണ് വേദത്തിലെ യഥാര്‍ത്ഥ സങ്കല്‍പ്പം --അതായത് ഓരോന്നും നമ്മള്‍ പഠിക്കുമ്പോള്‍ നമ്മളില്‍ ഉള്ള അജ്ഞാനം നീങ്ങുന്നു ജ്ഞാനം തെളിയുന്നു --ഈ സത്യമായ അവസ്ഥയെ ആണ് വികൃതമായി ആര്യന്മാര്‍ എന്ന വര്‍ഗ്ഗവും ദ്രാവിഡര്‍ എന്ന വര്‍ഗ്ഗവും തമ്മിലുള്ള യുദ്ധമായി ഇവര്‍ വിലയിരുത്തിയത് --ആലോചിച്ചു നോക്കുക ഇവരുടെ സ്വാര്‍ത്ഥപരമായ പ്രവൃത്തികള്‍ --ഒരു വിഭാഗം ജനങ്ങള്‍ ആര്യ സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ട് യുറോപ്യന്‍ മാര്‍ക്ക് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും വിഭജിച്ചു ഭരിക്കാനും കഴിഞ്ഞു ആര്യന്‍ എന്നാല്‍ ഉയര്‍ന്ന ജാതിയാനെന്നും ദ്രാവിഡന്‍ എന്ന് പറഞ്ഞാല്‍ താഴ്ന്ന ജാതിയാണ് എന്നും വരുത്തിത്തീര്‍ത്ത് ജാതീയത ഇല്ലാത്ത കൃസ്തുമത ത്തിലേക്ക് ചേരുവാന്‍ പ്രേരിപ്പിക്കയും ചെയ്തു --എന്നാല്‍ വിവേകാനന്ദന്റെ സത്യസന്ധ മായ വെളിപ്പെടുത്തല്‍ അവരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് സ്നാപക യോഹന്നാന്‍ ബുദ്ധ ഭിക്ഷു ആയിരുന്നു എന്ന സ്വാമിജിയുടെ പ്രസ്താവന മിഷനറി പ്രവര്‍ത്തനത്തെ കാര്യമായി ത്തന്നെ ബാധിച്ചു കാരണം ബുദ്ധമതം ഹിന്ദു മതത്തിന്റെ ഒരു വകഭേദം എന്നല്ലാതെ വേറെ ഒരു മതം അല്ല ബുദ്ധന്‍ നാസ്തികന്‍ ആയിരുന്നു എന്നത് ഇവര്‍ പ്രചരിപ്പിച്ച കഥയാണ് വേദത്തിലെ കാര്യം അല്ലാതെ ബുദ്ധന്‍ ഒന്നും പറഞ്ഞിട്ടില്ല --അവരുടെ തന്ത്രം ഏറെ ക്കുറെ വിജയിച്ചു എന്ന് വേണം പറയാന്‍ ബുദ്ധന്‍ നാസ്തികന്‍ ആണ് എന്ന് പല ബുദ്ധി ജീവികളും പറഞ്ഞുകൊണ്ട് നടക്കുന്നു --ബ്രിട്ടീഷ് കാരുടെ കുതന്ത്രങ്ങളില്‍ നിന്ന് നമ്മുടെ ഒട്ടു മിക്ക പണ്ഡിതന്മാരും മോചിതരായിട്ടില്ല Dr-s രാധാകൃഷ്ണന്‍ പോലും --അദ്ദേഹം ഒരു കൃതിയില്‍ എഴുതി --കോപ്പര്‍ നിക്കസിന്റെ തത്വങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ ഭാരതീയ ദര്‍ശനങ്ങള്‍ ---എന്ന് ഈ വാചകത്തില്‍ അസ്വസ്ഥത നിഴലിക്കുന്നില്ലേ സത്യത്തില്‍ കോപ്പേര്‍ നിക്ക്സ് ഭാരതത്തില്‍ വന്നത് ഇവിടുത്തെ ദര്‍ശന ങ്ങളെ പറ്റി പഠിക്കാന്‍ ആണ് --ഇനി ഇതിനു മറുവശവും ഉണ്ട് -രാധാകൃഷ്ണന്‍ മലയാളത്തില്‍ അല്ല കൃതികള്‍ രചിച്ചത് ഒരു പക്ഷെ തര്‍ജ്ജമ ചെയ്തവന്റെ മനോവൈകല്യവും ആയിരിക്കാം --തുടരും
Pande India ill dhravidar mathramayirunnu ennum(karutha niram mathramayirunnu ennum)
മറുപടിഇല്ലാതാക്കൂAryanmar vannathode ane veluthajanagal undayathe ennu parayunnathe kallamane alle
Pande India ill dhravidar mathramayirunnu ennum(karutha niram mathramayirunnu ennum)
മറുപടിഇല്ലാതാക്കൂAryanmar vannathode ane veluthajanagal undayathe ennu parayunnathe kallamane alle