ശ്രീമദ് ഭാഗവതം --ഇരുപത്തി ഒന്നാം ദിവസം --
**************************************************************************
മാഹാത്മ്യം --ശ്ലോകം--50
*********************************
വൃന്ദാവനം പുനഃപ്രാപ്യ നവീനേവസുരൂപിണീ
ജാതാഹംയുവതീ സമ്യക് പ്രേഷ്ഠ രൂപം തു സാമ്പ്രദം
*************************************************************************
ശ്ലോകം --51
***************
ഇമൌ തു ശയിതാവത്ര സുതൌ മേ ക്ലിശ്യതഃശ്രമാത്
ഇദം സ്ഥാനം പരിത്യജ്യ വിദേശം ഗമ്യതേ മയാ*********
*********************************************************************
അര്‍ത്ഥം--വൃന്ദാവനത്തില്‍ എത്തിയതോടെ ഞാന്‍ വീണ്ടും നവീനയും സുരൂപിണിയും ആയിത്തീര്‍ന്നു- ഇപ്പോള്‍ ശരിക്കും സുന്ദരിയായ ഒരു യുവതി ആയിത്തീര്‍ന്നു- ഈ കിടക്കുന്ന എന്റെ
പുത്രന്മാര്‍ക്കു യാതൊരു ആശ്വാസവും ഇല്ല- ഞങ്ങള്‍ മറ്റു വല്ല
സ്ഥലങ്ങളിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നു
*******************************************************************************************
വ്യാഖ്യാനം
***************
ഭഗവാന്‍ വിഹരിച്ചിരുന്ന വൃന്ദാവനത്തില്‍ എത്തിയതോടെ ഭക്തിക്കു ഉന്മേഷം ലഭിച്ചു യൌവനവും തിരിച്ചു കിട്ടി -വിവിധ ഭാവങ്ങളോടെ ഭഗവാനെ വീക്ഷിച്ചിരുന്ന ഗോപികമാരെ രാസലീല എന്നാ മനശ്ശാസ്ത്ര പരമായ ചികിത്സയിലൂടെ ഭക്തി മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്ത സ്ഥലം ആണല്ലോ വൃന്ദാവനം അപ്പോള്‍ അവിടെ വന്നപ്പോള്‍ ഭക്തിക്കു യൌവനം തിരിച്ചു കിട്ടിയതില്‍ അദ്ഭുതം ഒന്നും ഇല്ല -പക്ഷെ ഇപ്പോള്‍ ഉള്ളതു പൌണ ഭക്തിയാണ് ചിലതില്‍ കപട ഭക്തിയും --അപ്പോള്‍ ജ്ഞാന വൈരാഗ്യങ്ങള്‍ ആരിലും ഇല്ലാത്തതിനാല്‍ അവര്‍ ഭക്തിയുടെ മക്കള്‍ ആണെങ്കിലും വൃദ്ധര്‍ ആയിത്തന്നെ തുടരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ