2015, ഡിസംബർ 20, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം



ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം -- 

******************************************************************************
തിരിഞ്ഞു നോട്ടം --ഭാഗം --5 
****************************************
ഒന്നാം അധ്യായത്തിന്റെ വിശദീകരണം സമാപിക്കുന്നു.ഇതില്‍ ഗീതയെ വളച്ചു ഒടിക്കുകയാണ് എന്ന അഭിപ്രായവും വന്നിട്ടുണ്ട് .എന്നാല്‍ എവിടെ? എങ്ങിനെ എന്ന് സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ അതിനുള്ള വിശദീകരണം കൊടുക്കാന്‍ കഴിയില്ല.ഗീതാ വ്യാഖ്യാന സമയത്ത് മഹാഭാരത സന്ദര്‍ഭങ്ങള്‍ ഒര്ത്തിരിക്ക്ണം .അത് കോ ര്‍ത്തിണക്കിയ കാര്യം  ശ്രദ്ധിക്കണം . അനേകം വ്യാഖ്യാനങ്ങള്‍ ഗീതയ്ക്കു ഉണ്ട്. കുറച്ചു കൂടി ഉദാഹരണ സഹിതം ലളിതമാക്കുകയാണ് ചെയ്തിട്ടുള്ളത് .അപ്പോള്‍ അതിനു പാകത്തിലുള്ള ഭാഷ ആണ് പ്രയോഗിച്ചത് .ഞാന്‍ തന്നെ ആകിയ കൃഷ്ണന്‍ ഞാന്‍ തന്നെ ആകിയ അര്‍ജുനനോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തന്നെ ആയ വ്യാസന്‍ രേഖപ്പെടുത്തി എന്ന് പറഞ്ഞത് ആയിരിക്കണം ഗീതയില്‍ അങ്ങിനെ ഒന്ന് ഇല്ലെന്നും വളച്ചു ഒടികുന്നത് ആണ് എന്നും പറയാന്‍ കാരണം എന്ന് അനുമാനിക്കുന്നു.ഇങ്ങിനെ പറഞ്ഞത് ഭഗവാന്‍റെ മനസ്സ് അപ്പടി വ്യാസന് ഒപ്പി എടുക്കാന്‍ കഴിഞ്ഞു എന്ന് കാണിക്കാന്‍ ആണ്. മാത്രമല്ല വ്യാസന്‍ ഭഗവാന്റെ അവതാരം ആണല്ലോ --അപ്പോള്‍ ഇങ്ങിനെ എഴുതിയത് വ്യാസന്‍ സ്വന്തം എന്ന നിലയില്‍ ഒന്നും കൂട്ടി ച്ചേര്‍ത്തി യിട്ടില്ലെന്നും ഭഗവാന്റെ ഒരു നോട്ടത്തിന്റെയോ ഒരു വാക്കിന്‍റെയോ അര്‍ഥം അതെ പടി അറിഞ്ഞിട്ടാണ് എന്നും ബോധിപ്പിക്കാന്‍ ഉള്ള ഒരു പ്രയോഗം ആണ് അല്ലാതെ ഇതേ വാചകം ഗീതയില്‍ ഉണ്ട് എന്നല്ല. ഇവിടെ ലക്‌ഷ്യം ജനങ്ങള്‍ ക്ക് ഗീത പരിപൂര്‍ണമായും സംശയ രഹിതമായും മനസ്സിലാകുവാന്‍ തന്നാല്‍ ആകുന്നതു ചെയ്യക എന്നതാണ് ഞാന്‍ ചെയ്യുന്നത്. ഇവിടെ എവിടെ ആണ് വളക്കളും ഓടിക്കലും? ഒരു സംഗതി മറ്റൊരാള്‍ക്ക് മനസ്സില്കാന്‍ ഏതു വഴിയും സ്വീകരിക്കാം അത് ഒരു അധ്യാപകന്റെ മനോധര്‍മ്മം ആണ് --ചിന്തിക്കുക നാളെ മുതല്‍ രണ്ടാം അദ്ധ്യായം തുടങ്ങുന്നു --നമസ്കാരം

2 അഭിപ്രായങ്ങൾ:

  1. ഭഗവത്ഗീത ആറാമദ്ധ്യായത്തില്‍ 29 മുതല്‍ 32 വരെയുള്ള ശ്ലോകങ്ങളില്‍ എല്ലാ ജീവികളും എന്‍റെ രൂപഭേദങ്ങള്‍ മാത്രമാണെന്ന് ഭഗവാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.അര്‍ജ്ജുനനും വ്യാസനും കൃഷ്ണനും ഒന്നാണെന്നതിന് വേറെ തെളിവെന്തുവേണം.

    മറുപടിഇല്ലാതാക്കൂ