2015, ഡിസംബർ 29, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും ---30/12/20 15





ചോദ്യവും  ഉത്തരവും --30/122015
*************************************
നിര്‍മ്മല --സര്‍,ഇന്നലെ ഒരു പ്രഭാഷണത്തില്‍ ഒരു വ്യക്തി പറഞ്ഞു അമ്പാടി യില്‍ കളിച്ചു നടന്നിരുന്ന വൃന്ദാവനത്തില്‍ ഗോപികമാരോടോത്ത് കളിച്ചിരുന്ന കൃഷ്ണന്‍ അല്ല ഗീത ഉപദേശിച്ച കൃഷ്ണന്‍ --എന്ന് --പിന്നെ വേറെ ഏതു കൃഷ്ണന്‍? ഈ ചോദ്യം അയാളോട് ചോദിച്ചു --അയാള്‍ എന്തൊക്കെയോ മറുപടി പറഞ്ഞു ഒന്നും മനസ്സിലായില്ല --എന്താണ് സര്‍ ഇങ്ങിനെ പറയുന്നത്?

ഉത്തരം 
*******
കൃഷ്ണന്‍റെ  കാര്യത്തില്‍  മാത്രമല്ല  നമ്മുടെ ജീവിതത്തിലും അങ്ങിനെ ആണല്ലോ --കൈയും കാലും കുടഞ്ഞു കളിക്കുന്ന ,കിടന്ന കിടപ്പില്‍ മലമൂത്രങ്ങള്‍  വിസര്‍ജ്ജിക്കുന്ന അമ്മയുടെ മുലപ്പാല്‍ കുടിച്ചു അമ്മയോട് ചേര്‍ന്ന് കിടന്നു ഉറങ്ങിയിരുന്ന കൃഷ്ണകുമാര്‍ അല്ല കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചു കരഞ്ഞിരുന്ന കൃഷ്ണകുമാര്‍ -പഠിക്കുന്ന കാലത്ത് രക്ഷിതാക്കള്‍ പറഞ്ഞത് കേള്‍ക്കാതെ കളിയില്‍ മാത്രം താല്‍പ്പര്യം കാണി ച്ചിരുന്ന  കൃഷ്ണകുമാര്‍ കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചിരുന്ന കൃഷ്ണകുമാര്‍ അല്ല --യൌവനത്തില്‍ വിവാഹം സ്വപ്നം കാണുകയും ഒക്കെ ചെയ്തിരുന്ന കൃഷ്ണകുമാര്‍ കളിച്ചു നടന്നിരുന്ന കൃഷ്ണകുമാര്‍ അല്ല --ഇപ്പോള്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ ഒരു കാലത്ത് പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുകയും വിവാഹം സ്വപ്നം കാണുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ അല്ല --അതായത് ശൈശവം,ബാല്യം കൌമാരം യൌവനം വാര്‍ധക്യം ഈ ഘട്ടങ്ങളില്‍ ഒക്കെ നാം വേറെ വേറെ ആണ് --ഈ  അര്‍ത്ഥത്തി   ലേ ആ പ്രഭാഷകന്‍ പറഞ്ഞത് എടുക്കാവൂ --അത് വിശദീകരിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്ന് മാത്രം 

കൃഷ്ണന്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയല്ല എന്നാണു അയാള്‍ പറഞ്ഞത് --അത് ശരിയാണോ?

ഉത്തരം 
*******
ഒരു ക്രൈം  നടന്നാല്‍ പ്രതിഭാഗം വക്കീല്‍ വാദിക്കുന്നത് പോലെ ആണ് ഇത് --കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തി നിരപരാധി ആണ് എന്ന് തെളിയിക്കാന്‍ അയാള്‍ പാടുപെടുന്നു --അതെ സമയം മരിച്ച വ്യക്തി എങ്ങിനെ മരിച്ചു എന്ന് പറയാന്‍ അയാള്‍ക്ക്‌ ബാധ്യത ഇല്ല --കൃഷ്ണന്‍ ജീവിച്ചിരുന്നില്ല --ശരി തന്നെ പക്ഷെ ഗീത ആര് പറഞ്ഞു? പരീക്ഷിത്തിനെ രക്ഷിച്ചത്‌ ആര്? കുചേലന്റെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തത് ആര്?കൌരവരുടെ അടുത്ത് ദൂതിന് പോയത് ആര്? ശിശുപാലനെയും ദന്ത വക്ത്രനെയും വധിച്ചത് ആര്? കംസനെ വധിച്ചത് ആര്?--ഈ സംഭവങ്ങള്‍ ഒക്കെ കെട്ടുകഥ ആണ് എന്ന് വ്യക്തമായ തെളിവുകള്‍ തരാതെ കൃഷ്ണന്‍ ജീവിച്ചിരുന്നില്ല എന്ന് പറയുമ്പോള്‍ അയാള്‍ പറയുന്നതിനെ മുഖവിലക്ക് എടുക്കേണ്ടതില്ല --മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്താണ്? അല്ലെങ്കില്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമായ തെളിവുകള്‍ തന്നു സ്ഥാപിക്കട്ടെ അല്ലാതെ വെറുതെ ഓരോന്ന് വിളിച്ചു പറയുന്നത് കാര്യമാക്കേണ്ട 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ