ഗീതാ പഠനം --നാല്‍പ്പത്തി മൂന്നാം ദിവസം
***************************************************************************
തിരിഞ്ഞു നോക്കുമ്പോള്‍ ......
******************************************
ഒന്നാം അദ്ധ്യായമായ അര്‍ജുന വിഷാദ യോഗം കഴിഞ്ഞു. തികച്ചും മനശ്ശാസ്ത്ര പരമായ വീക്ഷണം ആണ് അര്‍ജുന വിഷാദ യോഗത്തില്‍ ഉള്ളത്/ ഗീതയിലെ ചില ശ്ലോകങ്ങള്‍ എത്രവ്യാഖ്യാനിചാലും പോരാ എന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അത്തരത്തില്‍ ഉള്ള ഒന്നാണ് ധ്യാന ശ്ലോകത്തിലെ ഒന്നാമത്തേത് .പാര്‍ത്ഥായ പ്രതി ബോധിതാം എന്ന് തുടങ്ങുന്ന ശ്ലോകം ആ ഒരു ശ്ലോകത്തില്‍ നിന്ന് എല്ലാ പാര്‍ഥന്‍ മാരുടെയും സ്വഭാവം അനാവരണം ചെയ്യാന്‍ കഴിയുന്നു. എന്ത് കൊണ്ട് അര്‍ജുനനായിക്കൊണ്ട് എന്ന് ചോദിക്കുമ്പോള്‍ കര്‍ണനും യുധീഷ്ടിരനും ഭീമനും എന്തെ ഇതിന്റെ ആവശ്യം ഇല്ലാത്തത് എന്ന് പറയേണ്ടിവരും .അപ്പോള്‍ അവരുടെ വ്യക്തിത്വങ്ങളിലേക്ക് കണ്ണോടിച്ചേ മതിയാകൂ .അതിലൂടെ സഞ്ചരിച്ചിട്ടും ഉണ്ട് അത് വ്യാഖ്യാനിക്കുമ്പോള്‍ -അധര്‍മ്മം ആണ് തന്റെ മക്കള്‍ ചെയ്തിരിക്കുന്നത് എന്ന് പൂര്‍ണമായും അറിയാവുന്ന ധൃതരാഷ്ട്രരുടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഒരു സാധാരണ അജ്ഞാനിയായ ഒരു മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. വേദത്തിലെ സനാതന ധര്‍മ്മ വ്യവസ്ഥിതി സാധാരണക്കാരന് മനസ്സിലാകുവാന്‍ വേണ്ടിയാണ് ഇതിഹാസ പുരാണങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും അതിലെ എല്ലാ കഥാ പാത്രങ്ങളും ദേവ സ്വരൂപികള്‍ ആണ്
പക്ഷെ ഭൂമിയിലെ വാസം അവരെ സാധാരണ മനുഷ്യര്‍ ആക്കി മാറ്റി. കാരണം ഭൂമി മനുഷ്യനും പക്ഷി മൃഗാദികള്‍ക്കും വൃക്ഷ ലതാദികള്‍ക്കും ഉള്ളതാണ് .അപ്പോള്‍ ആരു ഇവിടെ വന്നാലും ഇവിടുത്തെ നിയമം അനുഷ്ടിച്ചേ പറ്റൂ .പറഞ്ഞു കൊടുക്കുന്ന സഞ്ജയനും ഉണ്ട് ഒരു പ്രത്യേകത .11 അക്ഷൌഹിണി ഉള്ള കൌരവ സൈന്യത്തെ പറ്റി വിവരിച്ചപ്പോള്‍ സന്തോഷം കൊണ്ട് തെളിഞ്ഞു അന്ധനായ രാജാവ് പക്ഷെ ആ സന്തോഷം അധികം നീണ്ടു നില്‍ക്കാന്‍ സമ്മതിക്കുകയും ചെയ്തില്ല. അടുക്കും ചിട്ടയോടും ശ്രുതി ശുധ്ധമായതും ആയ പാണ്ഡവരുടെ ശംഖനാദങ്ങള്‍ അവരുടെ അച്ചടക്കത്തെ കാണിക്കുന്നു. അടുക്കും ചിട്ടയും ഇല്ലാത്ത കൌരവരുടെ ധ്വനികള്‍ വലിയ ഒരു ശബ്ദ കോലാഹലം ആണ് സൃഷ്ടിച്ചത് ,ഇത് അച്ചടക്കം ഇല്ലായ്മയെ ആണ് കുറിക്കുന്നത് എന്ന് സഞ്ജയന്‍ സൂചന കൊടുക്കുന്നു. അപ്പോള്‍ തന്നെ ഒരു ഭീതിയുടെവിത്ത് ധൃതരാഷ്ട്രരുടെ മനസ്സില്‍ സഞ്ജയന്‍ പാകുകയായിരുന്നു .ചിലപ്പോള്‍ സഞ്ജയന്‍ എന്ന മന്ത്രിയുടെ സാഡിസം ഇവിടെ പ്രകടമായോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .സൈന്യങ്ങളെ കുറിച്ചുള്ള പരാമര്‍ശം വിട്ടു അര്‍ജുനനിലേക്ക് സഞ്ജയന്‍ തിരിഞ്ഞപ്പോള്‍ ആണ് ധൃത രാഷ്ട്രര്‍ക്ക് തെല്ലു പ്രതീക്ഷ കിട്ടുന്നത്. അര്‍ജുനന്‍ യുധ്ധത്ത്തില്‍ നിന്നും പിന്മാ റിയെക്കുമോ എന്നാ ചിന്തയാല്‍ --തുടരും
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ