ശ്രീമദ് ഭാഗവതം --ഇരുപതാം ദിവസം -- മാഹാത്മ്യം
*********************************************************************************
ശ്ലോകം --48
***************
ഉത്പന്നാ ദ്രവിഡേ സാഹം വൃദ്ധിം കര്‍ണ്ണാടകേ ഗതാ
ക്വ ചിത് ക്വചിന്മഹാരാ ഷ്ട്രേ ഗുര്‍ജ്ജരേ ജീര്‍ണ്ണതാം ഗതാ
***********************************************************************************ശ്ലോകം --49
*********
തത്ര ഘോര കലേര്‍ യോഗാത്പാഖണ്‍ഡൈഃ ഖണ്‍ഡിt താംഗകാ
ദുര്ബ്ബലാഹം ചിരം യാതാ പുത്രാഭ്യാം സഹ മന്ദതാം
****************************************************************************
അര്‍ത്ഥം---ദ്രാവിഡ ദേശത്തില്‍ ആണ് ഞാന്‍ ജനിച്ചത് --കര്‍ണ്ണാടക യില്‍ ആണ് വളര്‍ന്നത് മഹാ രാഷ്ട്രയില്‍ കുറേശ്ശെ കുറേശ്ശെയായി ക്ഷയിച്ചു --ഗുര്ജ്ജര ദേശത്ത് വന്നപ്പോള്‍ ജീര്‍ണ്ണിച്ചവള്‍ ആയി അവിടെ ഘോരമായ കലിയുടെ പ്രേരണയാല്‍ അവിടെയുള്ള നാസ്തികന്മാര്‍ എന്നെ ഉപദ്രവിച്ചു -അങ്ങിനെ ഞെരുങ്ങി ആശരണ
യായ ഞാന്‍ പുത്രന്മാരോടു കൂടി കുറെ കാലം കഴിഞ്ഞു
*******************************************************************************
വ്യാഖ്യാനം
**************
ഭഗവാന്റെ 24 അവതാരങ്ങളില്‍ ഒന്നായ ഋഷഭ മഹര്‍ഷി യുടെ പുത്രന്‍ ഭരതന്‍ ഭരിച്ചതിനാല്‍ ഭാരതം എന്ന പേര് അജനാഭ ദേശത്തിനു ലഭിച്ചു --ഭരതന്റെ സഹോദരന്‍ ദ്രമിഡന്‍ ചില ഭാഗങ്ങള്‍ ജേഷ്ഠന്റെ നിര്‍ദ്ദേശ പ്രകാരം ഭരിച്ചു വന്നു --ദ്രമിഡന്‍ ഭരിച്ചിരുന്ന ദക്ഷിണ ഭാരതത്തെ ദ്രാവിഡം എന്ന് പില്‍ക്കാലത്ത് പറഞ്ഞു തുടങ്ങി -കര്‍ണ്ണാടകത്തില്‍ വളര്‍ന്നു എന്ന് പറഞ്ഞാല്‍ ഇന്നത്തെ കര്‍ണ്ണാടക അല്ല --എപ്പോളും കര്‍ണ്ണത്തിനു --ചെവിക്കു --അടകമായ--ഇമ്പമുള്ള -കാര്യങ്ങള്‍ കേള്‍ക്കുന്നത് എവിടെയോ അവിടെ കര്‍ണാടകം -- അവിടെ ഭജനകളും നാമോ ച്ചാരണങ്ങളും ഉള്ളതിനാല്‍ അവിടെ ഭക്തി വളര്‍ന്നു --ഭഗവദ് അവതാരങ്ങള്‍ എവിടെ ഒക്കെ ആണോ ഉണ്ടായിരുന്നത് അവിടെ എല്ലാം കലി വലിയ തോതില്‍ ബാധിച്ചു - ആയതിനാല്‍ കലിയുഗാരംഭത്തില്‍ ഭക്തി ജീര്‍ണ്ണിച്ചവള്‍ ആയിത്തീര്‍ന്നു-- അവിടങ്ങളില്‍ ഇന്നും അതിന്റെ ഒക്കെ ബാക്കി പത്രം കാണാം - ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ കേരളത്തില്‍ കാണുന്നത് പോലെയുള്ള ആചാരങ്ങള്‍ ഒന്നും ഇല്ലല്ലോ എന്നാ ചോദ്യത്തിനു ഉത്തരം കൂടിയാണ് ഭക്തി
നാരദരോട് പറഞ്ഞ കാര്യങ്ങള്‍ -- വൃന്ദാവനം മാത്രം കലിക്ക് എളുപ്പത്തില്‍ കീഴടക്കാന്‍ കഴിഞ്ഞില്ല --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ