2015, ഡിസംബർ 5, ശനിയാഴ്‌ച

ശിഷ്യനായ അച്ഛനും ഗുരുവായ ഞാനും







ശിഷ്യനായ അച്ചനും ഗുരുവായ ഞാനും 
***************************************
മലപ്പുറം ജില്ലയില്‍ എന്റെ സ്ഥലത്തിനു അടുത്ത് ഒരു artsclub ഉണ്ട് അവര്‍ മാസത്തില്‍ ഒരിക്കല്‍ വിവിധ ഗായകരെ കൊണ്ട് വന്നു സംഗീതക്കച്ചേരി നടത്താറുണ്ട്‌ --ഒരിക്കല്‍ അവര്‍ എന്നെയും ക്ഷണിച്ചു -ഞാന്‍ സംഗീതക്കച്ചേരി നടത്തി വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സദസ്സില്‍ നിന്നും ഒരച്ചന്‍ എന്നെ കാണാന്‍ വന്നു --എനിക്ക് സംഗീതം പഠിക്കണം എന്നും കുട്ടിക്കാലത്ത് കുറച്ചു പഠിച്ചിട്ടുണ്ട് എന്നും ഫാദര്‍ തോമസ്‌ പറഞ്ഞു -ഒരു കീര്‍ത്തനത്തിന്റെ പല്ലവി പാടാമോ? ഞാന്‍ ചോദിച്ചു അച്ചന്‍ പാടി --കുഴപ്പമില്ല നല്ല താള ബോധം -ശ്രുതി ബോധം ന്നല്ല ശബ്ദം --അങ്ങിനെ ക്ലാസ് തുടങ്ങി --ഞാന്‍ ആദ്ധ്യാത്മിക പ്രഭാഷകന്‍ ആണ് എന്നറിഞ്ഞ അച്ചന്‍ ക്ലാസ് കഴിഞ്ഞാല്‍ കുറെ നേരം സംസാരിക്കും കൃസ്തുവിനെ പറ്റിയും ബൈബിളിനെ പറ്റിയും ഒക്കെ എനിക്ക് സംസാരിക്കാന്‍ അവസരം ഇല്ല ഞാന്‍ ശ്രദ്ധാ പൂര്‍വം കേട്ടിരിക്കും ഒരിക്കല്‍ അച്ചന്‍ പറഞ്ഞു --ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ഏക ദൈവ വിശ്വാസികള്‍ ആണ് നിങ്ങള്‍ ഹിന്ദുക്കള്‍ ബഹു ദൈവ വിശ്വാസികളും --ഇത് കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു-
അച്ചന്‍ --എന്താ മാഷ്‌ ചിരിക്കുന്നത്?
ഞാന്‍ --അച്ഛന്റെ വിഡ്ഢിത്തം കേട്ടിട്ട് 
അച്ചന്‍ --വിഡ്ഢിത്ത മോ?ഞാന്‍ പറഞ്ഞത് ശരിയല്ലേ?
ഞാന്‍ --ദൈവം ഒന്നേയുള്ളൂ വേറെ ഇല്ല അല്ലെ?
അച്ചന്‍--അതെ 
ഞാന്‍ --അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാം ആ ദൈവം സൃഷ്ടിച്ചതാണ് അല്ലെ? അച്ചന്‍ --അതെ 
ഞാന്‍ --അപ്പോള്‍ വേറെ ദൈവം ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങള്‍ ഹിന്ദുക്കളെയും ആ ദൈവം തന്നെ സൃഷ്ടിച്ചതായിരിക്കും അല്ലെ?
അച്ചന്‍ -അതെ സംശയം എന്ത്?
ഞാന്‍ -അപ്പോള്‍ ദൈവം ഒന്നേ ഉള്ളൂ എന്നാ സ്ഥിതിക്ക് ആ ദൈവം തന്നെയാണ് ഹിന്ദുക്കളെയും സൃഷ്ടിച്ചത് എന്നിരിക്കെ പിന്നെങ്ങിനെയാണ് അച്ചോ ഞങ്ങള്‍ ഹിന്ദുക്കള്‍ ബഹുദൈവ വിശ്വാസികള്‍ ആകുന്നതു?വേറെ ഉണ്ടെങ്കില്‍ അല്ലെ അതില്‍ വിശ്വസിക്കാന്‍ കഴിയൂ? വേറെ ഇല്ലെങ്കില്‍ പിന്നെങ്ങിനെ വിശ്വസിക്കും?
****കുറച്ചു നേരത്തേക്ക് അച്ചന്‍ മൌനം പാലിച്ചു --പിന്നെ ചോദിച്ചു --അപ്പോള്‍ രാമനും കൃഷ്ണനും ഗണപതിയും ഒക്കെയോ?
ഞാന്‍ ---ദൈവം ഒന്നേ ഉള്ളൂ എന്നാണു നിങ്ങളുടെ വിശ്വാസം എങ്കില്‍ ഈ ചോദ്യത്തിനു എന്ത് പ്രസക്തി?ഈ ചോദ്യം ചോദിച്ച സ്ഥിതിക്ക് അവരെല്ലാം ദൈവങ്ങള്‍ ആണ് അത് കൊണ്ടാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് എന്നല്ലേ അര്‍ത്ഥം വരിക? അപ്പോള്‍ രാമനിലും കൃഷ്ണനിലും  ഗണ
പതിയിലും നിങ്ങള്‍ വിശ്വസിക്കുന്നു എന്നല്ലേ അര്‍ത്ഥം --അപ്പോള്‍ സത്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഏകദൈവത്തില്‍ വിശ്വാസം പൂര്‍ണമായും ഇല്ല എന്നല്ലേ അര്‍ത്ഥം?

അച്ചന്‍ --അപ്പോള്‍?????
ഞാന്‍ -അച്ചോ ഞങ്ങള്‍ ബഹുദൈവ വിശ്വാസികള്‍ അല്ല ബഹുവിധ ആരാധകര്‍  ആണ് --ഏകം സത് വിപ്രാ ബഹുധാ വദന്തി --ഋഗ്വേദം പറയുന്നു 
അച്ചന്‍ --എനിക്ക് ഹിന്ദു മതത്തെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ട് --ആദ്യമായിട്ടാണ് എനിക്ക് ഉത്തരം മുട്ടുന്നത് -ഇത്രക്കൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല 
ഞാന്‍ --അത് തന്നെയാണ് കുഴപ്പം ആരും ഒന്നും ചിന്തിക്കാറില്ല കേട്ട പാതി കേള്‍ക്കാത്ത പാതി ഓരോന്ന് പറയും 
അത് വരെയുള്ള ഫീസ് തന്നു അച്ചന്‍ പോയി അടുത്ത തിങ്കളാഴ്ച വരാമെന്നും പറഞ്ഞു തിങ്കള്‍ പലതു കഴിഞ്ഞു ഏകദേശം പത്ത് തിങ്കള്‍ --അച്ചന്‍ ഇതുവരെ വന്നിട്ടീല്ല--ചിലപ്പോള്‍ പുതിയോരങ്കത്തിനു കോപ്പ് കൂട്ടുകയായിരിക്കും ഏതായാലും അച്ഛനെ കാണാനില്ല 

1 അഭിപ്രായം:

  1. ആത്മാര്‍ത്ഥമായി ഹിന്ദുമതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തയ്യാറായ മറ്റു മതക്കാര്‍ ഉണ്ട് . പുരോഹിതരെത്തന്നെ എനിക്കറിയാം . മുസ്ലീമുകളുമുണ്ട് . എന്‍റെ സുഹൃത്ത് ശ്രീ യൂസഫലി കേച്ചേരി ഉപനിഷത്തുക്കളില്‍ അഗാധജ്ഞാനം ഉള്ള ആളായിരുന്നു. ഇവരൊക്കെത്തന്നെ സ്വന്തം കഴിവില്‍ വിശ്വസിക്കാനും ആത്മവിശ്വാസം വളര്‍ത്തുവാനും ഈ അറിവ് വളരെ സഹായകമായിട്ടുണ്ട് എന്ന അഭിപ്രായക്കാരായിരുന്നു. അത് നിഷേധിക്കുന്നവര്‍ പുരോഹിതരോ പണ്ഡിതന്മാരോ ആരായാലും യഥാര്‍ത്ഥ ജ്ഞാനം നേടാത്തവരാണെന്നത് സത്യം .

    മറുപടിഇല്ലാതാക്കൂ