2015, ഡിസംബർ 10, വ്യാഴാഴ്‌ച

എന്താണ് കാമം?





  എന്താണ്  കാമം?
*****************
ഭൂരിപക്ഷം ജനങ്ങളും ലൈംഗിക തൃഷ്ണക്കാണ്  കാമം  എന്ന് പറയുന്നത്  എന്നാണു  ധരിച്ചിരിക്കുന്നത്‌ --ഇതിനു ആഗ്രഹം  എന്നാണു അര്‍ത്ഥം --ഒന്ന് സിനിമക്ക് പോകണം എന്ന് പറയുന്നതും --നല്ല ചൂടുള്ള ചായ കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നതും കാമം തന്നെ --അങ്ങിനെ നൈമിഷികമായതും -ജീവാത്മാവിന്റെ ധര്‍മ്മത്തില്‍ പെട്ടതും ആയ  കാമങ്ങള്‍  നിരവധി ഉണ്ട് --ഇവക്കു അതീതമാകുക അല്ലെങ്കില്‍ കാമം ഇല്ലാതാക്കുക എ ഉപദേശങ്ങള്‍ നാം പലരില്‍ നിന്നും കേള്‍ക്കാറുണ്ട് --പക്ഷെ എങ്ങിനെ ഒഴിവാക്കും --ഒരു ഗൃഹസ്ഥാശ്രമിക്ക് തന്റെ കുടുംബം നല്ല നിലയില്‍ കഴി യണം എന്ന  ആഗ്രഹം വേണ്ടേ? ആഗ്രഹം ഇല്ലെങ്കില്‍ എങ്ങിനെ കര്‍മ്മം ചെയ്യാന്‍ കഴിയും? ആഗ്രഹം ഇല്ലാതെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ അത് അലസത ആവില്ലേ? സാധാരണക്കാരന്‍റെ സംശയം നീളുന്നു --ഒരു കുഞ്ഞു ജനിക്കുക എന്നുള്ളത് അത്യാവശ്യമാണ് സന്തതി പരമ്പരയെ മുറിക്കാതിരിക്കുക  എന്ന് തൈത്തിരിയോപനിഷത്ത് ഉപദേശിക്കുന്നു --കുഞ്ഞു ജനിക്കണം എങ്കില്‍ ശാരീരിക ബന്ധം കൂടിയേ കഴിയൂ ശാരീരിക ബന്ധത്തിനു കാമം കൂടിയേ കഴിയൂ അപ്പോള്‍ കാമത്തിന് അതീതന്‍ ആകണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്ത്?--ഇവിടെ ഒരു ജീവാത്മായി ജനിച്ചു കഴിഞ്ഞാല്‍ അനുഷ്ടിക്കെണ്ടാതായ ധര്‍മ്മത്തിന് ആവശ്ശ്യമായ കാമം ഉപയോഗിക്കണം -അങ്ങിനെ ഉപയോഗിക്കുന്നത് --ഇവിടെ പരമാത്മാവ്‌ മാത്രമേ ഉള്ളൂ എന്നും ആ പരമാത്മാവ്‌ പ്രപഞ്ച വ്യവഹാരത്തിന് ജീവാത്മാ രൂപം എടുത്തതാണ് ഈ പ്രപഞ്ചവും അതിലെ ജീവികളും സസ്യങ്ങളും എല്ലാം എന്നും ഉള്ള ജ്ഞാനത്താല്‍ ഈശ്വരാര്‍പ്പിതമായി കര്‍മ്മം ചെയ്യുകയും അതിനു ആവശ്യമായ കാമം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ആ കാമം അയാളെ ബാധിക്കുന്നില്ല --കാരണം ഈശ്വര നിശ്ചയം അയാളിലൂടെ നടപ്പാക്കേണ്ടത് അയാള്‍ തന്നെ നടത്തണം --അപ്പോള്‍ അത് ഈശ്വര നിശ്ചയം ആണ് -ഇവിടെ കാമം അത്യാവശ്യമാല്ലാതെ ദുരുപയോഗം ചെയ്യുന്നത് ഒഴി വാക്കണം  എന്ന അര്‍ത്ഥം വരുന്നു --എത്ര പ്രായമായാലും നാം മരിക്കുന്നത് വരെ സമൂഹത്തിനു ഉള്ളില്‍ ആണ് ജീവിക്കുന്നത് --9 0 വയസ്സ്  പ്രായമായാലും ഇതേവരെ കാണാത്ത ഒരു സാധനം കണ്ടാല്‍ അതെന്താണ് എന്ന് അറിയുവാനുള്ള ആകാംക്ഷ കാണും ഇതും കാമം തന്നെ --അപ്പോള്‍ പരിപൂര്‍ണമായും കാമം ഒഴിവാക്കി ഈ കലിയുഗത്തില്‍ ഒരാള്‍ക്ക്‌ വസിക്കാന്‍ ആകില്ല --അതാണ്‌ ഭാഗവത  മാഹാത്മ്യത്തില്‍ നാരദര്‍ പറയുന്നത് --ഒരു യോഗിയെയോ ജ്ഞാനിയെയോ  ഈ ഭൂമിയില്‍ കലിയുഗത്തില്‍ കാണാന്‍ ഇല്ലെന്നു ---തുടരും --അടുത്തത് --സ്വയം അറിയാത്തവര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ