വിവാഹവും കുടുംബജീവിതവും ശാസ്ത്രവും
************************************************
സല്സന്താന ലബ്ധി അതാണ് വിവാഹം കൊണ്ട് സനാതന ധര്‍മ്മം ഉദ്ദേശിക്കുന്നത് --എങ്ങിനെയെങ്കിലും വംശ വര്‍ദ്ധന നടത്തുകയല്ല --സജ്ജന സൃഷ്ടിയും അതുവഴി സമൂഹവും രാജ്യവും ധാര്‍മികമായ ജീവിതം നയിക്കുകയുമാണ് ലക്ഷ്യം അതിനായി ശരീര ശാസ്ത്രവും മനശ്ശാസ്ത്രവും കോര്‍ത്തിണക്കി ആണ് ആചാരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് --അതിനാല്‍ അവ അനുസരിക്കെണ്ടവയാണ് --നിഷേധിക്കെണ്ടവയല്ല--പുരുഷന്‍മാരെയും സ്ത്രീകളെയും സാമുദ്രിക ലക്ഷണം അനുസരിച്ച് തരം തിരിച്ചിട്ടുണ്ട് -ഒരാളുടെ ഉയരം വണ്ണം അംഗങ്ങളുടെ പ്രത്യേകതകള്‍ എന്നിവ അനുസരിച്ച് ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും എല്ലാ കാര്യങ്ങളിലും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് -വിവാഹം - അതില്‍ പ്രത്യേക നിബന്ധനകള്‍ വെച്ചിട്ടുണ്ട് --ആദ്യ ബ്രഹ്മചാരീ കാലഘട്ടത്തില്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കണം -ഒരാളുടെ ശാരീരിക പ്രത്യേകതകളും സ്വഭാവവും അനുസരിച്ച് യോഗ്യയായ ഒരു കന്യകയെ വേണം വിവാഹം കഴിക്കാന്‍ --ഇവിടെ പുരുഷനും സ്ത്രീയും വിവാഹാനന്തരം മാത്രമേ ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടാവൂ -അതല്ലെങ്കില്‍ പിന്നീടു ഉള്ള കുടുംബ ജീവിതത്തില്‍ സല്സന്താനം ഉണ്ടാകാന്‍ വഴിയില്ല -നല്ലജോലിയോ ഉയര്‍ന്ന വിദ്യാഭ്യാസമോ അല്ല ഉത്തമ പുരുഷ ലക്ഷണം നാം അതില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് ഉയര്‍ന്ന ജോലിയും വിദ്യാഭ്യാസവും ഉള്ള ഒരുവനെ അല്ലെങ്കില്‍ ഒരുവളെ ഉത്തമമായി കാണുന്നു --താലി എന്ന ചെറിയ സൂത്രത്തിന്റെ ശക്തി നമുക്ക് ചിന്തിച്ചു നോക്കാം വിവാഹം കഴിഞ്ഞവര്‍ ചിന്തിക്കുക താലി കഴുത്തില്‍ വീഴുന്നതിനു മുന്‍പുള്ള അവസ്ഥയും അതിനു ശേഷമുള്ള മാനസികാവസ്ഥയും സ്ത്രീകള്‍ ചിന്തിച്ചു നോക്കുക --അതെ പോലെ താലി കെട്ടുന്നതിനു മുന്‍പുള്ള അവസ്ഥയും അതിനു ശേഷമുള്ള മാനസികാവസ്ഥയും പുരുഷനും ചിന്തിക്കുക വിവാഹം കഴിയാത്തവര്‍ ആ സന്ദര്‍ഭത്തില്‍ അതിനെ പറ്റി ഓര്‍ക്കുക അപ്പോ ള്‍ അറിയാം താലി എന്നാ സൂത്രത്തിന്റെ മഹത്വം --അപ്പോള്‍ വിവാഹം കഴിക്കാതെയും ഒരുമിച്ചു കുടുംബ ജീവിതം നയിച്ചാല്‍ എന്താ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി അനുഭവത്തില്‍ നിന്ന് കിട്ടും -ഏതു ആചാരവും നിഷേധിക്കാം പക്ഷെ അതിനു ശേഷം ഉള്ള അനുഭവം നിഷേധിക്കാതെ അനുസരിക്കുന്നവരില്‍ നിന്ന് ഭിന്നമായിരിക്കും --സന്താനം ഉണ്ടാകണം എങ്കില്‍ വിവാഹത്തിന്റെ ആവശ്യം ഇല്ല പക്ഷെ സല്സന്താനം ഉണ്ടാകണം എങ്കില്‍ ആചാരങ്ങള്‍ പാലിച്ചേ പറ്റൂ കാരണം അവ ശാസ്ത്ര നിബധ്ധമാണ് --കര്‍ണനെ ഓര്‍ക്കുക വിവാഹത്തിനു മുന്‍പ് ജനിച്ച കര്‍ണന്‍ എത്രയോ ഗുണങ്ങള്‍ ഉള്ളവന്‍ പക്ഷെ ജീവിതത്തില്‍ എന്നും പരാജയമേ ഏറ്റുവാങ്ങിയിട്ടുള്ളൂ അതും തന്നെക്കാള്‍ കഴിവ് കുറഞ്ഞവരില്‍ നിന്ന് --ഈ ഒരു ഭാഗ്യ ദോഷം ധര്മ്മനുസാരിയാ യ ജനനം അല്ല കര്‍ണന്റേതു എന്നത് കൊണ്ടാണ് --സത്യത്തില്‍ കൃഷ്ണന്‍ ഇല്ലെങ്കില്‍ അര്‍ജ്ജുനന്‍ കര്‍ണന്റെ മുന്നില്‍ ഒന്നും അല്ല --കൃഷണന്‍റെ തന്ത്രം ആണ് അര്‍ജ്ജുനനെ പലപ്പോളും രക്ഷിച്ചത് --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ