2015, ഡിസംബർ 10, വ്യാഴാഴ്‌ച

ആദ്ധ്യാത്മിക പഠനം --പത്തൊന്‍പതാം ദിവസം --ഇരുപത്തി നാല് ഗുരുക്കന്മാര്‍ --2--വായു



ആധ്യാത്മിക പഠനം --പത്തൊന്‍പതാം ദിവസം 
*******************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --2--വായു 
************************************************************************
വായു എല്ലാ ഇടത്തും എത്തും സുഗന്ധ പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടത്തിലും,ദുര്‍ഗന്ധം വമിക്കുന്ന അഴുക്കു പ്രദേശത്തും -- പക്ഷെ പുഷ്പങ്ങളുടെ സൌരഭ്യമോ മാലിന്യത്തിന്റെ ദുഗന്ധമോ വായുവിനെ ബാധിക്കുന്നില്ല -- ഒരു ആത്മ ജ്ഞാനി ഇത് പോലെ ആയിരിക്കണം -- ശരീര ദ്വാരാ ചെയ്യുന്ന പ്രവൃത്തികള്‍ ഒന്നും ആത്മാവിനെ ബാധിക്കുന്നില്ല --വായുവിനു ആരോടും ബന്ധമോ ശത്രുതയോ ഇല്ല -- അതെ പോലെ ലാഭാങ്ങളില്‍ സന്തോഷമോ നഷ്ടങ്ങളില്‍ സന്താപമോ ഒരു ആത്മജ്ഞാനിക്ക് ഉണ്ടാകില്ല --ലളിതമായി വീശി സുഖത്തെ പ്രദാനം ചെയ്യുന്ന വായു തന്നെ ആണ് കൊടുങ്കാറ്റ് മൂലം നമ്മെ ഭയപ്പെടുത്തുന്നത്‌ -- അതെ പോലെ ബന്ധങ്ങളില്‍ ഉള്ള ആസക്തി നമുക്ക് സുഖം തരുന്നു അപ്പോള്‍ നമ്മള്‍ സന്തോഷിക്കുന്നു ഈ ആസക്തി തന്നെ ദുഖം തരുന്നു അപ്പോള്‍ നാം ദുഖിക്കുന്നു.എന്നാല്‍ വായുവ്നെ ശരിക്കും ശ്രദ്ധിച്ചു മനനം ചെയ്‌താല്‍ ഒരു വ്യക്തിക്ക് ആത്മജ്ഞാനത്തിന്റെ ഔന്നത്യത്തില്‍ എത്താന്‍ കഴിയും -- ഇത്രയും വായുവില്‍ നിന്നും പഠിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ