2015, ഡിസംബർ 17, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി നാലാം ദിവസം





ഗീതാ പഠനം --നാല്‍പ്പത്തി നാലാം ദിവസം --

*****************************************************************************
തിരിഞ്ഞു നോക്കുമ്പോള്‍ --ഭാഗം -2 
**************************************************
വളരെ ഉത്സാഹത്തോടും കുറച്ചൊന്നു അഹംകാ 
രത്തോടും ആണ് അര്‍ജുനന്‍ കൃഷ്ണനോട് തന്റെ ശത്രുക്കളെ ഒന്ന് നേരില്‍ കാണണം എന്ന് പറഞ്ഞത്.പക്ഷെ ശത്രുക്കളുടെ ഇടയില്‍ തന്റെ പിതാമഹനും.ദ്രോണരും ഉണ്ടാകുമ്പോള്‍ എന്താകും അര്‍ജുനന്റെ പ്രതികരണം? ഇതൊന്നു അറിയാന്‍ ഭഗവാനും ആഗ്രഹം കണ്ടേക്കാം എല്ലാം അറിയുമെങ്കിലും .അര്‍ജുനന്‍ ദുര്യോധനാദികളെ മാത്രമേ അപ്പോള്‍ മനസ്സില്‍ വിചാരിച്ചിട്ട് ഉള്ളു .അതെ സമയത്ത് തനിക്കു വേണ്ടപ്പെട്ട തന്റെ പ്രിയ ഗുരവിനെയും പിതാമാഹനെയും നേരിട്ട് കണ്ടപ്പോള്‍ ആണ് അര്‍ജുനന്റെ മമതാ ബന്ധം ഉണരുന്നത് .ഇങ്ങിനെ ഒക്കെ ആണെങ്കിലും പിന്നെ അര്‍ജുനന്‍ വിലപിക്കുന്നത് ധാര്ത്ത രാഷ്ട്രരെ കുറിച്ചാണ്.ഭീഷ്മരും ദ്രോണരും ധാര്‍ത്ത രാഷ്ടര്‍ അല്ലല്ലോ
ശരീരം വിറക്കുന്നതായും തൊണ്ട വളരുന്നതായും ഗാണ്ടീവം കൈയ്യില്‍ നിന്ന് വഴുതി പോകുന്നതായും ഉള്ള അനുഭവം ,അര്‍ജുനന്റെ ആ തളര്‍ച്ച പിന്നെ പോകുന്നത് യുദ്ധം ഉണ്ടായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിലേക്ക് ആണ് ...കുല നാശം സംഭവിക്കും എന്നും അതെ തുടര്‍ന്ന് സ്ത്രീകള്‍ ദുഷിക്കും എന്നും സങ്കര വര്‍ഗ്ഗം ഉടലെടുക്കും എന്നും .ഇത് മഹാപാപം ആണെന്നും പറയുന്നു. ഈ സമയത്തൊന്നും ഭഗവാന്‍ ഒരക്ഷരം പറയുന്നില്ല എല്ലാം കേട്ട് കൊണ്ടിരിക്കുന്നു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വില്ലും അമ്പും താഴെ വെച്ച് ഇരുന്നു .കണ്ണുകള്‍ നിറഞ്ഞിരുന്നു --അര്‍ജുനന്റെ മനസ്സാകുന്ന പാത്രം ഇപ്പോള്‍ ശൂന്യമാണ് .ഒന്നും ഇല്ലാത്ത പാത്രത്തിലെ പുതുതായി വല്ലതും നിറക്കാന്‍ പറ്റൂ,,എന്തെങ്കിലും ഉള്ള പാത്രത്തില്‍ പുതുതായി കൊണ്ട് വന്നത് നിറക്കാന്‍ നോക്കിയാല്‍ അത് പുറത്ത് പോകുകയേ ഉള്ളൂ --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ