ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -7*******
************************************************
വിവേകാനന്ദനും അരവിന്ദനും പുറമേ മറ്റൊരു മഹല്‍ വ്യക്തി കൂടി ഈ ആര്യന്‍ സിദ്ധാന്ത ത്തെ എതിര്‍ത്തിട്ടുണ്ട് -ബി ആര്‍ അംബേദ്കര്‍ -- അദ്ദേഹം പറയുന്നു "ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചു എന്നാ സിദ്ധാന്തം വെറുമൊരു വ്യാജ കല്പ്പനയാണ് "--സ്വതന്ത്ര ഇന്ത്യയിലെ ഭരണ ഘടനക്ക് രൂപം കൊടുക്കുവാന്‍ യത്നിച്ച ഒരു വ്യക്തിയായിട്ടാണ് അദ്ദേഹം അറിയോപ്പെടുന്നത് എന്നാല്‍ ഭാരതീയ ആധ്യാത്മികതക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ആരും അറിഞ്ഞിട്ടില്ല -ചാതുര്‍വര്‍ണ്യം ആര്യന്‍ അനാര്യന്‍ സവര്‍ണന്‍ അവര്‍ണന്‍ എന്നിങ്ങനെയുള്ള വേര്‍ തിരിവുകളുടെ വേരുകള്‍ തേടി അദ്ദേഹം സഞ്ചരിച്ചു തീവ്രമായ ഗവേഷണങ്ങളും പഠനങ്ങളും അദ്ദേഹം നടത്തി വേദങ്ങളെ കൂലംകഷമായി സൂക്ഷ്മമായി പഠിച്ചു ഇതിനോടുവില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം അനി ഷേധ്യമായിരുന്നു -ദൌര്‍ഭാഗ്യ മെന്നു പറയട്ടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹം കണ്ടെത്തിയ നിഗമനങ്ങളെ മന പ്പൂര്‍വം വിസ്മരിച്ചു -ഈ ചാതുര്‍വര്‍ ണൃത്തിന്റെ ഉദ്ഭവവും വേദവും വളരെ സൂഷ്മമായി പഠിച്ച അംബേദ്കര്‍ ഒരിക്കലും മനുസ്മൃതി ക ത്തിക്കില്ല --ഇവിടെ ഒരു സംശയം അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു എന്ന് പറഞ്ഞു ഹരിജനങ്ങളെ മാറ്റി നിര്‍ത്താനും ഹൈന്ദവ വിശ്വാസങ്ങളോട് വിരക്തി വരുത്താനും മത പരിവര്‍ത്തനം അതുവഴി നടത്താനും മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ പറഞ്ഞു പരത്തിയതല്ലേ അദ്ദേഹം മനുസ്മൃതി കത്തിച്ചു എന്നാകള്ളം?
വേദത്തെ സൂഷ്മമായി അദ്ദേഹം പഠിച്ചു എന്ന് വ്യക്തമാണ് അങ്ങിനെ ഉള്ള ഒരാള്‍ക്ക് മനുസ്മൃതിയില്‍ ചാതുര്‍വര്‍ണ്യം ഏതു അര്‍ത്ഥത്തില്‍ ആണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയില്ലേ? പിന്നെങ്ങിനെ അദ്ദേഹം മനുസ്മൃതി കത്തിക്കും?അപ്പോള്‍ മനുസ്മൃതി തുടങ്ങിയവയോട് അംബേദ്കര്‍ക്ക് വെറുപ്പ് ആണ് എന്ന് വരുത്തിത്തീര്‍ത്ത് അതുവഴി ഹരിജനങ്ങളെ ഹൈന്ദവ വിശ്വാസത്തില്‍ നിന്നും അകറ്റി മത പരിവര്‍ത്തനം നടത്തുകയല്ലെ അവര്‍ ചെയ്തത്? ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്?മിഷല്‍ ഡനിനോ /സുജാത നഹര്‍ എന്നിവര്‍ ഇങ്ങിനെ പറയുന്നു ---അദ്ദേഹം തിരസ്കരിക്കാന്‍ ആഹ്വാനം ചെയ്ത അതെ സിദ്ധാന്തങ്ങളെ ഇന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ അത്യന്തം പരുഷമായ സ്വരത്തില്‍ ആക്രോശിച്ചുകൊണ്ട് നടക്കുന്നു --ജാതീയത ഹിന്ദു മതത്തിലെ തത്വം അല്ലെന്നും ചില കുബുധ്ധി കള്‍ കാലാന്തരത്തില്‍ മേനഞ്ഞെടുത്തതാ ണെന്നും ആയതിനാല്‍ അവയെ തള്ളിക്കളയുക അദ്ദേഹം പറഞ്ഞു എന്നാല്‍ ഹിന്ദുമതം ജാതീയത വെച്ച് പുലര്‍ത്തുന്നതാണ് എന്നാ ബോധം അനുയായികളില്‍ ഉണര്‍ത്താന്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കഴിഞ്ഞു --ഇന്നും ചിലര്‍ ഹിന്ദുക്കളില്‍ ജാതീയത നിയമപരമായി ഉണ്ട് എന്നും മനുസ്മൃതിയില്‍ അത് പറയുന്നുണ്ട് എന്നും പറഞ്ഞു നടക്കുന്നു --എല്ലാം വിശദമായി പഠിച്ച അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു എന്ന് കള്ള കഥ ഉണ്ടാക്കി ഹരിജനങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി മതം മാറ്റാനാണ് മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ തുനിഞ്ഞത്--തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ