2015, ഡിസംബർ 12, ശനിയാഴ്‌ച

സ്വയം അറിയാത്തവര്‍




സ്വയം അറിയാത്തവര്‍
************************
ചില വ്യക്തികള്‍ സത്തായ ജീവിതം നയിക്കുന്നവര്‍ ആയിരിക്കും--ചില കാര്യങ്ങളില്‍ അവര്‍ അറിയാതെ തന്നെ വിരക്തി വന്നിരിക്കും -ആ വിരക്തിയെ പറ്റി അയാള്‍ ബോധവാന്‍  അല്ലതാനും --മാധവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 52
  വയസ്സ് പ്രായം --ദയ കാരുണ്യം സത്യം ധര്‍മ്മം എന്നിവയൊക്കെ ഉള്ളവന്‍ ഭാര്യ ഒഴിച്ചു മറ്റു സ്ത്രീകളെ സ്മരിക്കുക കൂടി ചെയ്യാത്ത പ്രകൃതം --അല്ലലില്ലാതെ ജിവിതം നയിക്കുന്ന വേളയില്‍ ആണ് സഹപാഠിയും മാധവനെ  ക്കാള്‍ പ്രായമുള്ളവനും ആയ കേശവനെ കണ്ടു മുട്ടിയത്‌ --വളരെ നാള്‍ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കള്‍ പല കാര്യങ്ങളും പറഞ്ഞിരിക്കവേ പതുക്കെ കുടുംബ കഥകളിലേക്ക് കടന്നു --ഭാര്യയുമായി ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ വയ്യെന്ന് കേശവന്‍ പറയുന്നു --കാരണം കാമം തന്നെ --എന്നാല്‍ അത് മാധവനില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ചു --മാധവന്‍ ഓര്‍ത്തു ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ആയിരിക്കും ഭാര്യയുമായി ബന്ധപ്പെട്ടിട്ട്--തനിക്കു ഷണ്ഡത്വം  ബാധിച്ചതാകാം എന്ന ചിന്തയില്‍ ആയി മാധവന്‍ പിന്നെ ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും യാതൊരു ഫലവും കാണാത്ത അവസ്ഥ വരികയും ചെയ്തു --ഇവിടെ എന്താണ് സംഭവിച്ചത്? സത്തായ ധാര്‍മ്മികമായ ജീവിതം നയിക്കുന്ന മാധവന് നേരത്തെ തന്നെ ശാരീരിക കാമ വിരക്തി വന്നിരിക്കുന്നു -ഇത് അയാള്‍ അറിയുന്നില്ല --മനസ്സില്‍ അതിയായ കാമം ഉണരുകയും എന്നാല്‍ ഉദ്ധാരണ ശേഷി ഇല്ലാതെ  വരികയും ചെയ്യുമ്പോള്‍ ആണ് ഒരു രോഗം എന്ന അവസ്ഥയില്‍ എത്തുന്നത് --ഇവിടെ മാധവന് രോഗമല്ല വിരക്തി വന്നിരിക്കുന്നു അത് അയാള്‍ തന്റെ ഷണ്ഡത്വം ആണ് എന്ന് ധരിക്കുന്നു --ഇങ്ങിനെ നമ്മുടെ സമൂഹത്തില്‍ സ്വയം അറിയാത്തവര്‍ ധാരാളം ഉണ്ട് --ഇവിടെയാണ്‌ ആദ്ധ്യാത്മിക പഠനത്തിന്റെ ആവശ്യം --വിരക്തി വന്നാല്‍ മാത്രമേ ഒരാളുടെ മനസ്സില്‍ നിന്നും കാമം ഇറങ്ങിപ്പോകൂ -- അല്ലാതെ പോകില്ല -അപ്പോള്‍ കാമം തോന്നുന്നില്ലെങ്കില്‍ വിരക്തി വന്നു എന്നാണു അര്‍ത്ഥം അല്ലാതെ അത് കഴിവ് കേടോ ഷണ്ഡത്വമോ അല്ല --ഡോക്ടര്‍ മാര്‍ പ്രായം നോക്കി വിധി എഴുതുന്നു ചില കാര്യങ്ങള്‍ ഒക്കെ ചോദിച്ചെന്നു വരാം പക്ഷെ നേരത്തെ വിരക്തി വന്ന സംഭവം ഡോക്ടര്‍ അറിയാന്‍ വഴി യില്ല --ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ