ഗീതാ പഠനം --മുപ്പത്തി ഏഴാം ദിവസം --
**********************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --4 1
********************************************************
അധര്‍മ്മാഭി ഭാവാത് കൃഷ്ണ
പ്ര ദു ഷ്യന്തി കുല സ്ത്രിയ:
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ന്നെയ
ജായതേ വര്‍ണ സംകര:
അര്‍ഥം --അല്ലയോ കൃഷ്ണാ ,അധ്ര്‍മ്മത്താല്‍ കീഴ്പ്പെടും എന്നതിനാല്‍ കുല സ്ത്രീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിച്ചാല്‍ ആകട്ടെ ഹേ വൃഷ്നിവംശത്തില്‍ പിറന്നവ നേ വര്‍ണ്ണ സംകരം ഉണ്ടാകുന്നു
വിശദീകരണം
********************
കഴിഞ്ഞ ശ്ലോകത്തില്‍ കുല ക്ഷയം സംഭാവിക്കുന്നതിനെ പറ്റി പറഞ്ഞു. ഇപ്പോള്‍ പറയുന്നു അധ്ര്‍മ്മത്താല്‍ ധര്‍മ്മം കീഴ്പ്പെടുത്ത പ്പെടുമ്പോള്‍ കുല സ്ത്രീകള്‍ നശിക്കും സദാചാരങ്ങളെ ത്യജിക്കും അങ്ങിനെ സ്ത്രീകള്‍ ദുഷിച്ചാല്‍ സമൂഹത്തില്‍ അത് വര്‍ണ്ണ സംകരം ഉണ്ടാകും വര്നാചാരങ്ങള്‍ ഇല്ലാതാകും .ഈ കാര്യം പറയുബോള്‍ മറ്റൊന്ന് ആലോചിക്കേണ്ടതുണ്ട് .ധര്‍മ്മത്തിന് സനാതന ധര്‍മ്മം യുഗ ധര്‍മ്മം എന്നിങ്ങനെ രണ്ടു വക ഭേദങ്ങള്‍ ഉണ്ട്.ദേശ കാലാതീതമായി നില കൊള്ളുന്നത് സനാതന ധര്‍മ്മം ദേശകാലങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുന്നത് യുഗ ധര്‍മ്മം .ഇത് രണ്ടും സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. എപ്പോളും നാം സനാതന ധര്‍മ്മത്തെ ആണ് അനുസരിക്കേണ്ടത്.എന്നാല്‍ അതിശക്തമായ രീതിയില്‍ യുഗ ധര്‍മ്മവും നമ്മുടെ ഇടയില്‍ ഉണ്ട്. അത് കൊണ്ടാണ് പലപ്പോളും നാം പറയാറുള്ളത് പണ്ടത്തെ കാലമൊന്നും അല്ല എന്ന്. ഇവിടെ കാലാനുസൃതമായി ജീവിക്കണം എന്നാണു നാം ധരിച്ചു വെച്ചിരിക്കുന്നത് പലപ്പോളും യുഗധര്‍മ്മ വ്യവസ്ഥിതി അറിയില്ലെങ്കിലും അതിനെ അടിസ്ഥാനപ്പെടുത്തി ആണ് സനാതന ധര്‍മ്മ ഗ്രന്ധങ്ങളെ നാം വ്യാഖ്യാനിക്കുന്നത്. അത് കൊണ്ട് തന്നെസത്യത്തില്‍ നിന്ന് നാം അകന്നു പോകുന്നു.സ്മൃതികള്‍ കാലത്തിനനുസരിച്ച് മാറുന്നവ ആണെന്ന് ഒരഭിപ്രായം ഉണ്ട് പണ്ടിതന്മാര്‍ക്ക് ഇടയില്‍.പക്ഷെ അത് ശരിയാണെന്ന് തോന്നുന്നില്ല.കാരണം വേദത്തിലെ കാര്യങ്ങള്‍ സനാതന ധര്‍മ്മം ആണ്,.അപ്പോള്‍ ആ വേദ തത്വം നമുക്ക് മനസ്സിലാക്കാന്‍ വേണ്ടി രചിക്കപ്പെട്ട ഇതിഹാസ പുരാണങ്ങള്‍ എന്നാ സ്മൃതി സനാതന ധര്‍മ്മം തന്നെ ആണ്. ആചാര അനുഷ്ടാനങ്ങളില്‍ കാലാനുസൃതമായി ചില മാറ്റങ്ങള്‍ കണ്ടേക്കാം.അത് സത്യമാണ്.കാരണം കൃതയുഗത്തില്‍ ധ്യാനവും,ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും കലിയുഗത്തില്‍ നാമ ജപവും ആണല്ലോ ആരാധനാ വിധി .അത്തരത്തില്‍ ഉള്ള ചില ധര്‍മ്മങ്ങള്‍ മാത്രമാണ് യുഗ ധര്‍മ്മ ആചാരം ആയി എടുക്കേണ്ടത് അതും നിവൃത്തി ഇല്ലാത്തത് കാരണം ---അപ്പോള്‍ ദ്വാപരാന്ത്യത്ത്തില്‍ ആയതു കാരണവും കലിയുഗം ആരംഭിക്കാന്‍ അധികം താമസം ഇല്ലാത്തതിനാലും സാഹചര്യം അനുസരിച്ച് യുഗധ്ര്മ്മം സ്ത്രീകള്‍ അനുഷ്ടിക്കേണ്ടി വരുമെന്നും അങ്ങിനെ കുല സ്ത്രീകള്‍ നശിക്കുമെന്നും വര്‍ണ്ണാ ചാരങ്ങള്‍ ഉണ്ടാകില്ലെന്നും ആണ് അര്‍ജുനന്‍ പറയുന്നത് --കേട്ടാല്‍ വളരെ സത്യം എന്ന് തോന്നാം--വാല്‍കഷ്ണം ---കാലാനുസൃതമായി ജീവിക്കണം പക്ഷെ ആചരിക്കുന്ന ധര്‍മ്മം സനാതനം ആയിരിക്കണം --യുഗ ധര്‍മ്മത്തിന് കാരണം നാം തന്നെ ആണ് എന്ന് ആന്തരിക മായ അര്‍ഥം .
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ