2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -5






ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -5 
***********************************************
ആദ്യം ആര്യ സിധ്ധാന്തത്തെ എതിര്‍ത്തത് ദയാനന്ദസരസ്വതി ആണ് എന്ന് പറഞ്ഞല്ലോ -പിന്നീട വിവേകാനന്ദന്‍ വന്നതോടെ ആണ് ജനങ്ങള്‍ സത്യം മനസ്സിലാക്കിയത് --സ്വാമിജി പറഞ്ഞു നിങ്ങളുടെ യൂറോപ്യന്‍ പണ്ഡിതന്മാര്‍ പറഞ്ഞു നടക്കുന്ന ആര്യന്മാര്‍ ഏതോ അന്യനാട്ടില്‍ നിന്ന് വന്നു കയറി ഇന്ത്യയില്‍ ഉണ്ടായിരുന്ന ആദിമ ജനങ്ങളില്‍ നിന്ന് അവരുടെ നാടെല്ലാം തട്ടിപ്പറിച്ചു എടുത്തു അവരെ ഉന്മൂലനം നടത്തിയെന്നും മറ്റുമുള്ള കഥകള്‍ എല്ലാം ശുദ്ധ അസംബ ന്ധങ്ങള്‍  ആണ് -ഞങ്ങളുടെ ഇന്ത്യന്‍ പണ്ഡിതന്മാരും അത് ഏറ്റുപാടുന്നത് അത്യന്തം വിചിത്രം തന്നെ ---ഈ ഭീഭല്‍സമായ കഥകള്‍ എല്ലാം നമ്മുടെ കുട്ടികളെയും പഠിപ്പിക്കുന്നു --നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഈ തെറ്റ് തന്നെ ആവര്‍ത്തിച്ചു വരുന്നു ****സ്വാമിജിയുടെ ഈ വാക്കുകള്‍ നമ്മെ പോലുള്ളവര്‍ക്ക് വളരെ ആശ്വാസവും സംതൃപ്തിയും തരുന്നു --ഇങ്ങിനെ നിരവധി  കെട്ടു t കഥകള്‍ ചരിത്രം എന്ന പേരില്‍ നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നു --ഇന്ത്യന്‍ പണ്ഡിതന്മാര്‍ ചെയ്യുന്ന ഈ കാര്യം വിചിത്രം തന്നെ എന്നാണു വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിട്ടുള്ളത് ഇപ്പോളും ഈ തെറ്റ് ആവര്‍ത്തിച്ചു വരുന്നു എന്നും --വിവേകാനന്ദ സ്വാമികളുടെ മരണ ശേഷവും ഈ തെറ്റ് തന്നെയല്ലേ നമ്മുടെ പണ്ഡിതന്മാര്‍ എന്ന് പറയുന്നവര്‍ ചെയ്യുന്നത്?ഈ  വന്ന ആര്യന്മാര്‍ എന്ന് പറയുന്നവരെ പറ്റി ഒരു ഏകീകൃത അഭിപ്രായം സ്വരൂപിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല ചിലര്‍ പറയുന്നു മധ്യ ഏഷ്യയില്‍ നിന്ന് വന്നവര്‍ ആണ് ആര്യന്മാര്‍ എന്ന് മറ്റു ചിലര്‍ പറയുന്നു മധ്യ തിബറ്റില്‍ നിന്ന് ആണെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നു ആര്യന്മാര്‍ ഉത്തര ധൃവത്തിലാണ് താമസിച്ചിരുന്നത് എന്ന് --എന്നാല്‍ നമ്മുടെ ധര്‍മ്മ ഗ്രന്ഥങ്ങളില്‍ ഒന്നിലും ഇവരെ പറ്റി ഒരു വാക്കുപോലും പറയുന്നില്ല എന്ന് സ്വാമിജി പറയുന്നു ഹൈന്ദവ ശാസ്ത്രങ്ങള്‍ക്കു പുറമേ ഇസ്ലാം   കൃസ്ത്യന്‍ മതത്തിലെ തത്വ സംഹിതകളില്‍ കൂടി സ്വാമിജിക്ക് അപാരമായ പാണ്ടിത്യമായിരുന്നു അതിനാല്‍ വിവേകാനന്ദ സ്വാമികളെ എതിര്‍ക്കാന്‍ ആര്‍ക്കും സാധ്യമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഓരോ ചോദ്യങ്ങള്‍ക്ക് മുന്നിലും പാശ്ചാത്യര്‍ തല കുനിച്ചു നിന്നിട്ടെ ഉള്ളൂ --കൃസ്തു മതം ബുദ്ധമതത്തില്‍ നിന്നും പൊട്ടി മുളച്ച ഒരു മുള യാണ് എന്ന് സ്വാമിജി പറഞ്ഞപ്പോളും ആര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല കാരണം അത് സത്യമായിരുന്നു -ഭാരതത്തില്‍ സജീവമായ ആധ്യാത്മികതയുടെ യഥാര്‍ത്ഥ മുഖം സ്വാമിജി അമേരിക്കക്കാര്‍ക്ക് കാണിച്ചു കൊടുത്തു അത് അവരുടെ ഇടയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു വളരെ അധികം വിദേശികള്‍ ഭാരതീയ ആദ്ധ്യാത്മികതയില്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങി മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത് വലിയ തടസ്സമായി തീര്‍ന്നു നമ്മുടെ യഥാര്‍ത്ഥ സത്വം ഭാരതീയരെ ബോധിപ്പിക്കുക എന്നതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം അത് വിജയിച്ചത് കൊണ്ടാണ് എന്നെ പോലുള്ളവര്‍ക്ക് വിരോധാഭാസമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എതിര്‍ക്കാന്‍ കഴിയുന്നത്‌ --വിവേകാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഹിന്ദുമതം നാമാവശേഷമാകുമായിരുന്നു -- കാരണം വെള്ളക്കാരുടെ  ഏറാന്‍ മൂളികള്‍ ആയിരുന്നു ഇവ്ടുത്തെ പണ്ടിത്ന്മാരില്‍ ഭൂരി ഭാഗവും --തുടരും 

1 അഭിപ്രായം: