ഗീതാ പഠനം ---അന്‍പതാം ദിവസം -
********************************************************************
രണ്ടാം അധ്യായം --ശ്ലോകം --5
********************************************
ഗുരുന ഹത്വാ ഹിമഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യ മപീഹ ലോകേ
ഹത്വാര്‍ത്ഥ കാമാംസ്തു ഗുരു നിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിര പ്രദിഗ്ധാന്‍
അര്‍ത്ഥം --മഹാനുഭാവന്‍ മാരായ ഗുരുക്കളെ കൊല്ലാതെ ഈ ലോകത്തില്‍ ഭിക്ഷാന്നത്തെ ഭുജിക്കുന്നതാണ് ശ്രേയ്സ്കരമായിട്ടുള്ള കാര്യം. ഗുരു ജനങ്ങളെ അര്‍ത്ഥ കാമന്മാരാണെങ്കിലും അവരെ വധിച്ചാല്‍ ഇവടെ നിണം അണിഞ്ഞ ഭോഗങ്ങളെ ഭുജിക്കാം
അര്‍ത്ഥം --മഹാനുഭാവന്‍ മാരായ ഗുരുക്കളെ കൊല്ലാതെ ഈ ലോകത്തില്‍ ഭിക്ഷാന്നത്തെ ഭുജിക്കുന്നതാണ് ശ്രേയ്സ്കരമായിട്ടുള്ള കാര്യം. ഗുരു ജനങ്ങളെ അര്‍ത്ഥ കാമന്മാരാണെങ്കിലും അവരെ വധിച്ചാല്‍ ഇവടെ നിണം അണിഞ്ഞ ഭോഗങ്ങളെ ഭുജിക്കാം
വിശദീകരണം
*******************
ക്ഴ്ഞ്ഞ ശ്ലോകത്തില്‍ പൂജനീയരായ ഭീഷ്മ ദ്രോണാദികളെ എങ്ങിനെ എതിരിടും എന്ന് അര്‍ജുനന്‍ സംശയിച്ചു. ഇവിടെ പറയുന്നു.മഹാനുഭാവന്‍ മാരായ അവരെ വധിക്കാതെ ഭിക്ഷാടനം നടത്തുകയാണ് നല്ലത് എന്ന് പറയുന്നു.ഇതുവരെ ഉണ്ടായിരുന്ന വിഷാ ദത്തിന് കുറഞ്ഞു ഒരു ശമനം ഉണ്ടായിട്ടുണ്ടെങ്കിലും യുധ്ധത്ത്തിനു മാനസികമായി അര്‍ജുനന്‍ തെയ്യാര്‍ ആയിട്ടില്ല.മഹത്തായ അനുഭവത്തോടോത്തവര്‍ , മഹിമയോടെ അനുഭവിക്കപ്പെടെണ്ടാവര്‍ എന്നൊക്കെ മഹാനുഭാവന്മാര്‍ എന്നതിന് അര്‍ഥം പറയാം . യുദ്ധ രൂപമായ ധ്ര്‍മ്മാച്ചര ണത്തിനു ഗുരു ഹിംസ വേണം എന്നാകില്‍ അങ്ങിനെ ഉള്ള ഹിംസ ചെയ്തു കൊണ്ടുള്ള യുധ്ധത്തിനേക്കാള്‍ ശ്രേ യസ്ക്രരം ഭിക്ഷാടനം ആണ് എന്നാണു അര്‍ജ്ജുനന്‍ പറയുന്നത്, ഭൈക്ഷ്യം എന്നതിന് സാമാന്യമായി ഭിക്ഷാടനം എന്ന അര്‍ഥം എടുക്കാം --ഭിക്ഷാടനം സന്യാസിമാരുടെ ധര്‍മം ആകയാല്‍ ആ വാക്കിനു സന്യാസം എന്നും അര്‍ഥം എടുക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ