**********************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍--6--ബാലന്‍
*******************************************************
ഒരു കൊച്ചു കുട്ടിയെ സംബന്ധിചിടത്ത്ലം മാനം അഭിമാനം ദേഹാഭിമാനം എന്നിവയൊന്നും അറിയില്ല--അവന്‍ സത്യം തുറന്നു പറയും --നിഷ്കളങ്കം ആയിരിക്കും --ഒരു അനുഭവം പറയാം ഒരു എല്‍ പി സ്കൂളിന്റെ അടുത്തുള്ള കടയില്‍ ഇന്റര്‍വെല്‍ സമയത്ത് വലിയ തിരക്ക്--പലരും നാളെ തരാം എന്നും പറഞ്ഞു സാധനം വാങ്ങിക്കൊണ്ടു പോകുന്നു --ഞാന്‍ ചോദിച്ചു കടം വാങ്ങിയ കുട്ടികളെ അറിയുമോ? കടക്കാരന്‍ പറഞ്ഞു --ഇല്ല --അപ്പോള്‍ ഇനി അതിന്റെ ഒക്കെ പണമോ?-- അവര്‍ കൃത്യമായി ഇന്നലെ വാങ്ങിയതിന്റെ പണം കൊണ്ട് വന്നു തരും ഉറപ്പു --പിന്നെ ഒരു പഴം ചൊല്ലും --പിള്ളമനസ്സില്‍ കള്ളമില്ല --അപ്പോള്‍ കുട്ടിയെ പോലെ നിഷ്കളങ്കവും സത്യസന്ധനും ആയിരിക്കണം-- അതിനാല്‍ ബാലനും എന്റെ ഗുരുവാണ് --
7--ഭൂമി --
**********
എന്ത് തന്നെ സംഭവിച്ചാലും സ്വ പഥത്തില്‍ നിന്നും വ്യതിചലിക്കില്ല --ക്ഷമയുടെ പര്യായം --അപ്പോള്‍ ക്ഷമ എന്ത് എന്ന് ഭൂമിയില്‍ നിന്ന് പഠിച്ചതിനാല്‍ ഭൂമിയും എന്റെ ഗുരുവാകുന്നു
********************************************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ