ശ്രീമദ് ഭാഗവതം --മാഹാത്മ്യം --പതിനേഴാം ദിവസം -
ശ്ലോകം --38
***********************************************************************************
തത്രാശ്ചര്യം മയാ ദൃഷ്ടം ശ്രൂയതാം തന്മുനീശ്വരാഃ
ഏകാതുതരുണീ തത്ര നിഷണ്ണാ ഖിന്ന മാനസാ
**************************************************************
ശ്ലോകം --39
***************
വൃദ്ധൌ ദൌ പതിതൌ പാര്‍ശ്വേനിഃശ്വേസന്താവചേതനൌ
ശുശ്രൂഷയന്തീ പ്രബോധന്തീരുദതീ ച തയോഃ പുരഃ
*************************************************************************
ശ്ലോകം 40
*************
ദശദിക്ഷുനിരീക്ഷന്തീ രക്ഷിതാരം നിജം വപുഃ
വീജ്യമാനാ ശത സ്ത്രീ ഭീര്‍ബ്ബോധ്യമാനാ മുഹുര്‍മുഹുഃ
*********************************************************************
ശ്ലോകം --41
**************
ദൃഷ്ട്വാ ദുരാദ്ഗതഃസൊ/ഹംകൌതുകേന തദന്തികം
മാം ദൃഷ്ട്വാ ചോത്ഥിതാ ബാലാ വിഹ്വലാ ചാബ്രവീദ്വചഃ
*************************************************************************
അര്‍ത്ഥം---മുനിവര്യരെ ,ഞാന്‍ അവിടെ കണ്ട അദ്ഭുതം എന്താണെന്ന് കേള്‍ക്കുക ഒരു ചെറുപ്പക്കാരി അവിടെ ദുഖിതയായിട്ടിരിക്കുന്നു --അവളുടെ അടുത്ത് രണ്ടു വൃദ്ധന്മാര്‍ ചേതന നശിച്ച പോലെ ദീര്‍ഘ നിശ്വാസം വിട്ടു കൊണ്ട് കിടക്കുന്നു അവള്‍ അവരെ ശുശ്രൂഷിക്കുന്നുണ്ട് - കൂടെ കൂടെ കരയുകയും ചെയ്യുന്നു -- തങ്ങളുടെ ശരീരം രക്ഷിക്കാന്‍ വല്ലവരും ഉണ്ടോ എന്നറിയാന്‍ നാല് ദിക്കിലും നോക്കുന്നു - നൂറു സ്ത്രീകള്‍ അവള്‍ക്കു വീശിക്കൊടുക്കുന്നുണ്ട്- ആശ്വസിപ്പിക്കുന്നുണ്ട് -ഇതെല്ലാം കണ്ടു അത് എന്തെന്നറിയാന്‍ ഞാന്‍ കൌതുകത്തോടെ
അടുത്ത് ചെന്നു- എന്നെ കണ്ടു വിഹ്വല ആയ ആ തരുണി
പാരവശ്യത്തോടെ ഇങ്ങിനെ പറഞ്ഞു തുടങ്ങി
**************************************************************************
വ്യാഖ്യാനം
**************
കലിയുഗത്തില്‍ നടക്കുന്ന അധര്‍മ്മങ്ങള്‍ കണ്ടു മനസ്സ് മടുത്ത നാരദര്‍ സമാധാനത്തിനായി ഭഗവാന്‍റെ വിഹാര രംഗം ആയിരുന്ന കാളിന്ദീ തടത്തില്‍ എത്തി - അവിടെ ചെന്നപ്പോളാണ് ഒരു യുവതിയെയും രണ്ടു വൃദ്ധരേയും കാണുന്നത് --നാരദരെ കണ്ടപ്പോള്‍ ഭയപ്പെടുകയാണ് അവള്‍ ആദ്യം ചെയ്തത് - പിന്നെ നാരദരുടെ സാമീപ്യം കുറച്ചു സുഖം തരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തോട് തന്റെ കഥ പറയാന്‍ ആ യുവതി തെയ്യാറായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ