ഈ ശാവാസ്യോപ നിഷത്ത് --മന്ത്രം 12--പന്ത്രണ്ടാം ദിവസം -
************************************************************************************
അന്ധം തമഃപ്രവിശന്തിയെ/സംഭൂതി മുപാസ തേ
തതോ ഭൂയ ഇവ തെതമോ യ ഉ സംഭൂ ത്യാം രതഃ
****************************************************************************
അര്‍ത്ഥം--ആര് ഉല്‍പ്പത്തി ഇല്ലാത്ത പ്രകൃതിയെ സേവിക്കുന്നുവോ അവര്‍ കൂരിരുളിനെ പ്രാപിക്കുന്നു .ചിലര്‍ ആദ്യമായി ഉദ്ഭവിച്ച ബ്രഹ്മത്തില്‍ തല്‍പ്പരര്‍ ആണ്.അവര്‍ അതിനെക്കാളും കൂടുതല്‍ ആയുള്ള ഇരുട്ടില്‍ ചെന്ന് പെടുന്നു .
******************************************************************************************
വ്യാഖ്യാനം
******************
സത്യത്തില്‍ വളരെ വിഷമം പിടിച്ച ഒന്നാണ് ഉപനിഷത്ത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിക്കുക എന്നത് മേല്‍ പറഞ്ഞ ഭാഗം വായിക്കുന്ന ഒരു സാധാരണക്കാരന്‍ ഉപനിഷത്ത് നിരീശ്വര വാദമോ ക്ഷേത്ര ആരാധനാ വിരുദ്ധ മോ ഒക്കെ ആണ് എന്ന് ധരി ച്ചേക്കാം .ഇവിടെ പ്രകൃതിയെ സ്നേഹിക്കേണ്ട ബഹുമാനിക്കേണ്ട എന്നൊന്നും പറയുന്നില്ല ശരീരരൂപത്തില്‍ ഉള്ളതില്‍ സര്‍വ്വം സമര്‍പ്പിക്കരുത് എന്നാണു പറയുന്നത്.ശരീരം ത്രിഗുണാത്മികം ആണ്.എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ രാമന്‍ എന്നിവരോ എന്ന് ചോദിച്ചേക്കാം അവര്‍ സത്വഗുണം മാത്രമുള്ള ശരീരത്തോട് കൂടിയവര്‍ അഥവാ മാതൃത്വം ഉള്ളവര്‍ ആണ്.അവരെ ഇവിടെ ഉദ്ദേശിക്കുന്നില്ല.അവര്‍ അവതാരങ്ങള്‍ ആണ് അവതാരങ്ങളില്‍ ഉള്ള സമര്‍പ്പണ ത്തെ അല്ല ഇവിടെ ദ്വെഷിക്കുന്നത്.പിന്നെ പറയുന്നത് ബ്രഹ്മത്തെ കുറിച്ചാണ്.എന്താണ് ബ്രഹ്മം എന്ന് അറിയാതെ മിഥ്യയായ ജ്ഞാനം വെച്ച് അവിടെ സമര്‍പ്പിക്കുന്നവര്‍ അന്ധാകാരത്ത്തില്‍ ചെന്ന് ചാടുന്നു എന്ന് പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ