ശ്രീമദ് ഭാഗവതം --പത്തൊന്‍പതാം ദിവസം --മാഹാത്മ്യം ----ശ്ലോകം --45
***************************************************************************
ബാലോവാച
******************
അഹം ഭക്തിരിതി ഖ്യാതാ ഇമൌ മി തനയൌ മതൌ
ജ്ഞാന വൈരാഗ്യതാ മാനൌ കാലയോഗേന ജര്‍ജ്ജരൌ
***********************************************************************
അര്‍ത്ഥം--അവള്‍ പറഞ്ഞു --എന്‍റെ പേര് ഭക്തി എന്നാണു ഇവര്‍ എന്റെ പുത്രരായ ജ്ഞാനവും വൈരാഗ്യവും ആണ് ഇവര്‍ക്ക് കാലക്കേട് കൊണ്ട് വാര്‍ധക്യം ബാധിച്ചിരിക്കുന്നു
*******************************************************************************
ശ്ലോകം --46
**************
ഗംഗാദ്യാഃ സരിതശ്ചേമാ മത്സേവാര്‍ത്ഥം സമാഗതാഃ
തഥാപി ന ച മി ശ്രേയഃ സേവിതായാഃ സുരൈരപി
****************************************************************
ശ്ലോകം --47
*************
ഇദാനീം ശ്ര്ണുമദ്വാര്ത്താം സചിത്ത്സ്തം തപോധന
വാര്‍ത്താ മേവിതതാപ്യസ്തി തം ശ്രുത്വാ സുഖമാവഹ
**********************************************************************
അര്‍ത്ഥം--ഇവര്‍ ഗംഗ തുടങ്ങിയ നദികള്‍ ആണ് എന്റെ സേവനത്തിനു വന്നതാണ്-ദേവന്മാരാല്‍ സേവിക്കപ്പെട്ടിട്ടും ശ്രേയസ്സ് ഉണ്ടാകുന്നില്ല മഹര്‍ഷി വര്യനായ അങ്ങ് എന്റെ കഥ വിസ്തരിച്ചു കേള്‍ക്കണം - അത് കേട്ട ശേഷം എനിക്ക് സുഖം നല്‍കുക
**********************************************************************
വ്യാഖ്യാനം
***************
സദാ സമയത്തും ഹരിനാരായണനെ മനസ്സില്‍ കൊണ്ട് നടക്കുന്ന നാരദരുടെ ഉള്ളിലുള്ള ഭക്തിയാണ് ആ യുവതി ജ്ഞാനവും വൈരാഗ്യവും പുത്രന്മാരാണ് - മക്കള്‍ വൃദ്ധര്‍ ആയതില്‍ യുവതിയായ ഭക്തി ദ്ഖിതയും ആണ് -- കലിയുഗത്തിലെ ദൃശ്യങ്ങള്‍ കണ്ടു ദുഖിതന്‍ ആയ നാരദര്‍ക്ക് കലിയുഗത്തിലെ അധര്‍മ്മത്തിന്റെ കാരണം ഏകദേശം പിടി കിട്ടി -ധര്‍മ്മം നില നില്‍ക്കണം എങ്കില്‍ ജ്ഞാനവും വൈരാഗ്യവും ഊര്‍ജ്ജ്വ സ്വലര്‍ ആയിരിക്കണം -ഇവിടെ അവര്‍ വൃദ്ധന്മാര്‍ ആണ് അപ്പോള്‍ ജ്ഞാനവും വൈരാഗ്യവും കൂട്ടിനില്ലാ ത്ത ഭക്തിയാണ് ഇപ്പോള്‍ ഉള്ളത് അതിനെ കപട ഭക്തി എന്ന് പറയും ദേവതകളുടെ പരിചരണം ഉണ്ടായിട്ടും
അവള്‍ക്കു സുഖം കിട്ടുന്നില്ലെന്ന് പരാതി പറയുന്നു -- കുറച്ചെങ്കിലും സമാധാനം കിട്ടുന്നത് നാരദരെ കണ്ടപ്പോള്‍ ആണ്
അതിനു കാരണം ജ്ഞാന വൈരാഗ്യ ത്തോട് കൂടിയ ഭക്തന്‍ ആണ് നാരദര്‍ --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ