നാം അറിഞ്ഞിരിക്കേണ്ടവ
***************************
വേദം ബ്രഹ്മകാണ്ഡം ധര്‍മ്മ കാണ്ഡം എന്നും രണ്ടു ഭാഗം ആണ് എന്ന് ജെമിനിമഹര്‍ഷി പറയുന്നു --ധര്‍മ്മ കാണ്ഡം വീണ്ടും രണ്ടായി പിരിഞ്ഞു --1-
ഉപാസനാ കാണ്ഡം--2-യജ്ഞ വിധി രൂപമായ കര്‍മ്മ കാണ്ഡം -ബ്രഹ്മ കാണ്ഡം എന്ന പവിത്രമായ ആത്മീയാനുഭൂതിയുടെ സ്വര്‍ഗ്ഗ കവാടം തുറന്നിടുകയാണ് യഥാര്‍ത്ഥ വേദ പാഠത്തിന്റെ ലക്ഷ്യം
യജ്ഞം ഇഷ്ട പ്പെടുന്ന വര്‍ക്ക് യാഗം ചെയ്തു നേടാവുന്ന സ്വര്‍ഗ്ഗാ ദി സുഖങ്ങള്‍ ആണ് താല്‍പ്പര്യം --eഇവിടെ വേദ പഠനത്തിന്‍റെ ലക്ഷ്യം മനസ്സിലായല്ലോ --യജ്ഞം ലക്ഷ്യമല്ല ചിലരുടെ താല്‍പ്പര്യം മാത്രമാണ് -ഭാരതീയ സനാതന ധര്‍മ്മം എടുക്കേണ്ടത് ബ്രഹ്മ കാണ്ഡം ആണ്
വേദത്തിന്‍റെ ആദ്യത്തെ വ്യാഖ്യാനം ആണ് ബ്രാഹ്മണങ്ങള്‍ --യജ്ഞത്തിനു വേണ്ടി വിനിയോ ഗിക്കലാണ് ബ്രാഹ്മണങ്ങളുടെ ലക്ഷ്യം -സനാതന ധര്‍മ്മ ഗ്രന്ഥം ആണെങ്കിലും ബ്രാഹ്മണങ്ങള്‍ക്ക് വലിയ സ്ഥാനം നാം കൊടുക്കുന്നില്ല --കാരണം അവ യജ്ഞത്തിനു വേണ്ടിയാണ് --ഉപനിഷത്തുക്കള്‍ ആണ് നമുക്ക് മുഖ്യം - ആ ഉപനിഷത്തുക്കളുടെ സത്ത് ആണ് ഭഗവദ് ഗീത
വേദങ്ങള്‍ വൈദിക സംസ്കൃതത്തില്‍ ഉള്ളതാണ് --ഇന്ന് ഉള്ളത് loലൌകിക സംസ്കൃത മാണ്--സത്യം സാക്ഷാത് കരിച്ച വര്‍ ആണ് വേദ സൂക്തങ്ങള്‍ ഉച്ചരിച്ചത് അതിനാല്‍ ആ മഹര്‍ഷിമാരെ മന്ത്ര ദ്രഷ്ടാക്കള്‍ എന്ന് പറയുന്നു
വേദ ശബ്ദങ്ങളുടെ അര്‍ത്ഥം യാസ്ക മുനിയുടെ നിരുക്ത കോശത്തെ ആസ്പദം ആക്കിയാണ് എടുക്കേണ്ടത് --അല്ലാതെ സാധാരണ സംസ്കൃതം -മലയാളം നിഘണ്ടു നോക്കിയല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ