ചോദ്യവും ഉത്തരവും 27/12/20 15
**********************************
നിര്‍മ്മല --സര്‍ ഇന്നലെ വി കേ നാരായണന്‍ എന്നാ വ്യക്തി ഒരു പോസ്റ്റ് ഇട്ടിരുന്നു --അത് ഇതാണ് --'"വാസിഷ്ടം എന്നാ ഗ്രന്ഥത്തില്‍ യാഗം,തപസ്സ്,ദാനം തീര്‍ഥാടനം ദേവാര്‍ച്ചന എന്നിവയെ തള്ളി പറഞ്ഞിരിക്കുന്നു ഇവ ചെയ്യുന്നവരെ മൃഗസമാനരായി കാലം കഴിക്കുന്നവര്‍ എന്ന് പരിഹസിചിട്ടുമിണ്ട് ---ഇത് ശരിയാണോ സര്‍? വസിഷ്ടന്‍ അങ്ങിനെ പറയുമോ?യാഗം തപസ്സ് ദാനം ഇവ ചെയ്യണം എന്നല്ലേ പറയുക? ശരിക്കും ഗീതാ വിരുദ്ധം അല്ലെ ഈ വചനങ്ങള്‍ ?
ഉത്തരം - ബ്രഹ്മാനന്ദ ശിവയോഗിയുടെ രണ്ടു വത്സല ശിഷ്യന്മാര്‍ ഉണ്ട് ഈ ഗ്രൂപ്പുകളില്‍ കിടന്നു കളിക്കുന്നു --അതില്‍ ഒരാളാണ് നാരായണന്‍ ജി --അങ്ങേര്‍ക്കു ശിവയോഗിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക അതുവഴി ഹിന്ദുത്വത്തെ പരിഹസിക്കുക എന്നതാണ് ലക്ഷ്യം-വാസിഷ്ടം --ഏതു വസിഷ്ടന്‍ എഴുതി? ഏതു കാലത്ത്?ഗീതാ വിരുദ്ധം ആയ ഒന്ന് വസിഷ്ടന്‍ പറയില്ല -അങ്ങേരു ഒരു ശ്ലോകം കൊടുത്തത് കണ്ടു-ഏതു സന്ദര്‍ഭത്തില്‍? എപ്പോള്‍? ആരോട് പറഞ്ഞു? എന്നിവയൊക്കെ കണക്കില്‍ എടുക്കണം ആ ശ്ലോകത്തിന്‍റെ മുന്നിലും പിന്നിലും ഉള്ള കാര്യങ്ങള്‍ എന്ത്?--എന്നിട്ടും ഇത് തന്നെയാണ് അര്‍ത്ഥം വരുന്നതെങ്കില്‍ അത് ആധുനിക വസിഷ്ടന്മാര്‍ എഴുതിയതാണ് തീര്‍ച്ച --സപ്തര്‍ഷികളില്‍ ഒരാളും ദീര്‍ഘ കാലം തപസ്സും ചെയ്ത വ്യക്തിയാണ് വസിഷ്ടന്‍ --അപ്പോള്‍ തപസ്സ് ചെയ്യുന്നവരെ വസിഷ്ടന്‍ എങ്ങിനെ കളിയാക്കും?വ ശിഷ്ടന്റെ ശിഷ്യന്‍ ആണല്ലോ ശ്രീരാമന്‍? ആ രാമന്‍ ലക്ഷ്മണനോട് ക്രിയാമാര്‍ഗ്ഗോപദേശം കൊടുത്തത് രാമായണത്തില്‍ ഇല്ലേ? അങ്ങിനെ ആണെങ്കില്‍ ഗുരു പറഞ്ഞതിന് വിപരീതം രാമന്‍ ചെയ്തു എന്ന് ഇവര്‍ പറഞ്ഞേക്കാം പക്ഷെ സത്യം അതാണോ?ഏറ്റവും പ്രധാനപ്പെട്ടവര്‍ ആണല്ലോ സപ്തര്‍ഷികള്‍ --തപസ്സ് ഋഷികളുടെ ഭാവവും ആണ് മാത്രമല്ല രത്നാകരനോട് ഞങ്ങള്‍ വരുന്നത് വരെ തപസ്സ് ചെയ്യാന്‍ ഉപദേശിച്ചത് സപ്തര്‍ഷികള്‍ അല്ലെ? അതില്‍ പെട്ട ഒരാളല്ലേ വസിഷ്ടന്‍? അപ്പോള്‍ മൃഗസമാനമായ ഒരു കാര്യം എങ്ങിനെയാണ് വസിഷ്ടന്‍ ര്ത്നാകരനോട് ഉപദേശിക്കുക?മാത്രമല്ല രത്നാകരന്‍ വാല്മീകി മഹര്‍ഷി ആയതു തപസ്സ് മൂലം അല്ലെ? അപ്പോള്‍ ഈ വാദത്തിനു എന്ത് വില? --അപ്പോള്‍ വേറെ ആരോ ഹൈന്ദവീയതയെ അപമാനിക്കാന്‍ വേണ്ടി വ്യാസന്റെ പേരില്‍ ശ്ലോകം ഉണ്ടാക്കി അതല്ലേ സത്യം? പക്ഷെ അതും തീരുമാനിക്കണം എങ്കില്‍ ആ ഗ്രന്ഥം മുഴുവന്‍ പഠിക്കണം എന്നിട്ട് മാത്രമേ വിലയിരുത്താവൂ ഏതായാലും നാരായണന്‍ ജി പറഞ്ഞ ഒരു കാര്യവും വസിഷ്ടന്‍ പറയില്ല --നൂറു ശതമാനം ഉറപ്പു --ഒരു നല്ല ഗുരുവിന്റെ കീഴില്‍ എങ്ങിനെയാണ് ഇതിഹാസ പുരാണങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് എന്ന് പഠിക്കണം-- അല്ലാതെ കേട്ടത് വാക്യാ ര്‍ഥത്തില്‍ എടുത്താല്‍ ഇങ്ങിനെ ഒക്കെ പറയും --ഇത് പോലെ ഗീതയിലും ഉണ്ട് --പക്ഷെ അതിനര്‍ത്ഥം വേറെ ആണ് കര്‍മ്മയോഗത്തെക്കാള്‍ ശ്രേഷ്ഠം ജ്ഞാന യോഗം ആണെന്ന് ഭഗവാന്‍ പറയുന്നു അതെ സമയം കര്‍മ്മം ചെയ്യാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു -ഇ തിനെ ഇവരൊക്കെ പരിഹസിചെക്കാം --പക്ഷെ ഇങ്ങിനെ എന്ത് കൊണ്ട് പറയുന്നു എന്ന് ചിന്തിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഗീത എന്തെന്ന് അറിയാറാകൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ