2015, ഡിസംബർ 9, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --മുപ്പത്തി എട്ടാം ദിവസം






ഗീതാ പഠനം --മുപ്പത്തി  എട്ടാം  ദിവസം --

****************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 4 2 
*******************************************************
സംകരോ നരകാ യൈവ
കുല ഘ്നാനാം കുലസ്യ ച 
പതന്തി പിതരോ ഹ്യേഷാം 
ലുപ്ത പി ണ്ഡോദ ക ക്രിയാ


അര്‍ഥം -----സങ്കരം കുലം നശിപ്പിക്കുന്നവര്‍ക്കും,കുളത്തിനു മൊത്തമായും നരകത്തെ ആണ് പ്രദാനം ചെയ്യുന്നത് .മാത്രമല്ല ഇവരുടെ പിതൃക്കള്‍ പി ണ്ഡോദക ക്രിയകള്‍ ഇല്ലാതെ പതിച്ചു പോകുന്നു
വിശദീകരണം 
*******************
ഇവിടെ ഉദകക്രിയകള്‍ ചെയ്യുന്നതിന്‍റെ പ്രാധാന്യം പരാമര്‍ശിക്കപ്പെടുന്നു. ആദ്യം കുല നാശം സംഭവിച്ചാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി പറഞ്ഞതിന് ശേഷം പിതൃക്കള്‍ക്ക് ഉണ്ടാകുന്ന അവസ്ഥയും പറയുന്നു.അതിനാല്‍ കുല നാശ ഹേതുവായ ഈ യുദ്ധം നമുക്ക് നരകത്തെ മാത്രമേ നല്‍കൂ എന്നാണു അര്‍ജുനന്‍ ഉദ്ദേശിക്കുന്നത് .കുല നാശംവരുത്തുക വഴി ഉണ്ടാകുന്ന സങ്കരത്താല്‍ പിതൃക്കള്‍ എല്ലാം പിണ്ഡോദകങ്ങള്‍ ഒന്നും ലഭിക്കാതെ പിതൃ ലോകത്ത് നിന്നും നിപതിച്ചു പോകും എന്നും അര്‍ജുനന്‍ വിലപിക്കുന്നു.കുലക്ഷയം മൂലം വ്യവസ്ഥ ഇല്ലാത്ത അവസ്ഥ വന്നാല്‍ സ്മൃതി വ്യവസ്ഥ അനുസരിച്ചുള്ള ക്രിയകള്‍ ലഭിക്കാതെ പതിക്കുന്ന പിതൃക്കളുടെ അവസ്ഥയും ഒക്കെ ചിന്തിക്കുമ്പോള്‍ യുദ്ധം  ഒഴിവാകുന്നതാണ് ഉത്തമം എന്ന് അര്‍ജുനന്‍ വാദിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ