2015, ഡിസംബർ 1, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം --മുപ്പത്തി മൂന്നാം ദിവസം






ഗീതാ പഠനം --മുപ്പത്തി  മൂന്നാം  ദിവസം --

*****************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --3 6 
********************************************************
നിഹത്യ ധാര്‍ ത്ത രാഷ്ട്രാന്ന:
കാ പ്രീതി :സ്യാജ്ജനാര്‍ദ്ദ്ന
പാപമേവാശ്രയേദ സ്മാന്‍ 
ഹത്വൈതാനാ തതായിന
:
അര്‍ഥം --അല്ലയോ ജനാര്‍ ദ്ദന ,ധാര്‍ ത്ത രാഷ്ട്രന്മാരായ ആതാതായികളെ വധിച്ചിട്ട് നമുക്ക് എന്ത് സന്തോഷം ആണ് ഉണ്ടാവുക? ഇവരെ കൊന്നാല്‍ നമുക്ക് പാപമേ ഉണ്ടാകൂ
വിശദീകരണം -
**********************
മുന്‍ ശ്ലോകങ്ങളില്‍ കൂടി പറഞ്ഞ കാര്യങ്ങളെ വീണ്ടും അര്‍ജുനന്‍ ന്യായീകരിക്കുന്നു. ധാര്‍ ത്ത രാഷ്ട്രരെ ആത തായികള്‍ എന്ന് പറഞ്ഞിരിക്കുന്നു. ആരാണ് ആതതായികള്‍? വഷിഷ്ട സ്മൃതി ഇങ്ങിനെ പറ യുന്നു

അഗ്നി ദോ ഗരദ ശ്ചൈവ ശസ്ത്രപാതീ ധനാപഹ:
ക്ഷേത്ര ദാരഹരശ്ചൈവ ഷഡതേ ഹ്യാതതായിന:

ഗൃഹത്തിന് തീ വെക്കുന്നവന്‍,ഭക്ഷണ സാധനങ്ങളില്‍ വിഷം കലര്ത്തുന്നവന്‍,ആയുധം വെറുതെ പതിപ്പിക്കുന്നവന്‍,ധനം,ഭൂമി,ഭാര്യ എന്നിവയെ മോഷ്ടിക്കുന്നവന്‍ ഇങ്ങിനെ ആറു തരക്കാര്‍ ആണ് ആതതായികള്‍ എന്ന് വാശി ഷ്ട സ്മൃതി പറയുന്നു.ഭീമന് വിഷം കൊടുക്കുകയും,അര്‍ജുന പത്നിയായ ദ്രൌപതിയെ ജയദ്രഥന്‍ മോഷ്ടിക്കുകയും പാണ്ടാവര്‍ക്ക് അവകാശപ്പെട്ട രാജ്യം പിടിച്ചു വെക്കുകയും ചെയ്ത കാരണം ധാര്‍ ത രാഷ്ട്രര്‍ ആത തായികള്‍ ആണ് .അന്നത്തെ നിയമപ്രകാരം ക്ഷത്രിയ ധര്‍മം ആണ് ഇവരെ വധിക്കുക എന്നത് അതിനു പാപം ഇല്ല എന്നുമാണ് വിധി. എന്നിട്ടും അര്‍ജുനന്‍ ഇവരെ വധിച്ചാല്‍ പാപമേ ലഭിക്കൂ എന്ന് ഭഗവാനോട് പറയുമ്പോള്‍ അത് ഭീരുത്വത്തിന്റെ ലക്ഷണം ആയെ വിലയിരുത്തൂ.അര്‍ജുനന്‍ ഭീരു അല്ലെങ്കില്‍ കൂടി,മനുസ്മൃതി പറയുന്നു.ഗുരുവാകട്ടെ,ബാലന്‍ ആകട്ടെ വൃദ്ധന്‍ ആകട്ടെ ബഹു ശാസ്ത്ര വിദഗ്ധന്‍ ആയ ബ്രാഹ്മണന്‍ ആകട്ടെ നേരെ വരികയാണെങ്കില്‍,ആതതായി ആണെങ്കില്‍ ഹനിക്കുക തന്നെ വേണം.അപ്പോളെ ധര്‍മ്മം കാത്തു രക്ഷിക്കാന്‍ കഴിയൂ. ഇങ്ങിനെ യുള്ള അവസ്ഥയില്‍ ആണ് അര്‍ജുനന്റെ ന്യായീകരണം അസാധുവാകുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ