2015, ഡിസംബർ 8, ചൊവ്വാഴ്ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --9






ഒരിക്കലും  വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --9
************************************************
അംബേദ്കര്‍ പറയുന്നു --ഈ സിദ്ധാന്തം ശാസ്ത്രീയാന്വേഷണ പ്രക്രിയയുടെ  ദുരുപയോഗത്തെയാണ്  കാണിക്കുന്നത് അല്ലാതെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രൂപം കൊണ്ട തേ  അല്ല --അദ്ദേഹം തെളിവുകള്‍ നിരത്തുന്നു 
1-വേദത്തിനു  ആര്യന്‍ എന്ന പേരിലുള്ള ഒരു ജനവര്‍ഗ്ഗത്തെ അറിയുകപോലും ഇല്ല --അതായത് വേദത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല 
2--വേദങ്ങളില്‍  ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചു എന്നുള്ളതിന് ഒരു തെളിവും ഇല്ല 
3--ആര്യന്മാര്‍ ദസ്യുക്കള്‍ എന്നിങ്ങനെ ജനങ്ങളെ വേര്‍തിരിച്ചു കണ്ട ഒരു ഭാവവും വേദത്തില്‍ ഇല്ല 
--വേദത്തിലെ ആര്യ ശബ്ദത്തിന്റെ അര്‍ത്ഥവും ദാസ്യു ശബ്ദത്തിന്റെ അര്‍ത്ഥവും വേറെ ആണ് എന്ന് ആദ്യം പറഞ്ഞത് ദയാനന്ദ സരസ്വതി കള്‍ ആയിരുന്നു --പിന്നീടു അരവിന്ദനും വിവേകാനന്ദ സ്വാമികളും പറഞ്ഞു ഇതേ അഭിപ്രായം തന്നെയാണ് അംബേദ്കര്‍ ക്കും ഉള്ളത് --അംബേദ്കര്‍ തുടരുന്നു --Anthropometry--വിവിധ നരവംശ വിഭാഗങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വിശ്വസനീയമായ ശാസ്ത്രമായി അംഗീകരിക്കാന്‍  കഴിയുമെങ്കില്‍ ആ ശാസ്ത്രപ്രകാരം ബ്രാഹ്മണരും ശൂദ്രരും ഒരേ നര വംശത്തില്‍ ഉള്‍പ്പെട്ടവര്‍  ആണ് എന്നാണു --ബ്രാഹ്മണര്‍ ആര്യന്മാര്‍ ആണെങ്കില്‍ ശൂദ്രരും ആര്യന്മാര്‍ തന്നെ --ഇവിടെ ആര്യന്‍ എന്നുള്ളതിന് ശ്രേഷ്ടന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാതെ ആര്യന്‍ എന്ന പ്രത്യേകമായ ഒരു വര്‍ഗ്ഗം ഇല്ല -ഇത്രയൊക്കെ പഠനവും തെളിവുകളും ദയാനന്ദ സരസ്വതി കള്‍ --അരവിന്ദന്‍ --വിവേകാനന്ദ സ്വാമികള്‍ --അംബേദ്കര്‍  എന്നിവര്‍ നിരത്തിയിട്ടും നമ്മുടെ ചരിത്രകാരന്മാര്‍ക്ക്‌ ഇതൊന്നും ബാധകമല്ല  കാരണം അവരുടെ ഉദ്ദേശ ശുദ്ധി സംശയാസ്പദം ആണ് --ശരിക്കും രാമായണം മഹാഭാരതം എന്നിവ ചരിത്രം കൂടിയാണ് അതില്‍ അര്‍ത്ഥങ്ങളെ വളച്ചൊടിച്ചു വികൃതമാക്കി അവിശ്വസനീയ മായ രൂപത്തില്‍ ആക്കി മിത് അല്ലെങ്കില്‍ കെട്ടുകഥ ആണ് എന്ന് വരുത്തി ത്തീര്‍ക്കുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചു --അത് കൊണ്ട് തന്നെ ഇന്നത്തെ ഹൈന്ദവ സമൂഹത്തിനു ഇന്നും പുരാണ ഇതിഹാസങ്ങള്‍ ഒരു കെട്ടുകഥ മാത്രമാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നില്ല എന്ന് പ്രചരിപ്പിക്കാന്‍ ചില സ്വാമിജിമാര്‍ കൂടി കൂട്ടിനുണ്ട് --ഇപ്പോള്‍ സജ്ജനങ്ങള്‍ ആയ ഹിന്ദുക്കള്‍ക്ക് സ്വന്തം മതത്തിന്‍റെ ഉള്ളില്‍ നിന്നും പുറത്ത് നിന്നും നമ്മുടെ സംസ്കാരത്തിന് പീഡനം എല്ക്കെണ്ടിവരുന്നു  എന്നഖേദം ആണ്  -വളരെ അധികം പുരോഗമിച്ച ഒരു സംസ്കാരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കയാണ് രാമായണം മഹാഭാരതം മുതലായവയില്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും മിത്തുകളുടെ കൂട്ടത്തില്‍ പെടുത്തി അവഗണിച്ചതിനാല്‍ ചിലര്‍ക്കൊന്നും ഇന്നും വിശ്വസിക്കുവാന്‍ പറ്റുന്നില്ല പ്രധാന കാരണം രാഷ്ട്രീയവും അധികാരമോഹവും തന്നെ  അതിനു വേണ്ടി എത്ര നീചമായ പ്രവൃത്തി ചെയ്യുവാനും ഇന്നത്തെ രാഷ്ട്രീയക്കാരന്‍ മടിക്കുന്നില്ല --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ