2015, ഡിസംബർ 17, വ്യാഴാഴ്‌ച

ഈശാവാസ്യോപനിഷത്ത് --പതിനൊന്നാം ദിവസം






ഈശാവാസ്യോപ നിഷത്ത് --പതിനൊന്നാം ദിവസം --മന്ത്രം -11--
**********************************************************************************************
വിദ്യാംചാവിദ്യാം ച യസ്തദ് വേദോഭ യം സഹ 
അവിദ്യയാ മൃത്യും തീര്‍ത്വാവിദ്യയാമൃതമ ശ്നുതേ
********************************************************************************************
അര്‍ത്ഥം---ആരായാലും ഒരുവന്‍ വിദ്യയും അവിദ്യയം ആകുന്നു രണ്ടിനെയും ഒന്നിച്ചു അറിയുക അവന്‍ അവിദ്യയാല്‍ മൃത്യുവിനെ കടന്നു വിദ്യ കൊണ്ട് അമൃതത്തെ ആശിക്കുന്നു
****************************************************************************************
വ്യാഖ്യാനം 
***************
വിദ്യയാകുന്ന ജ്ഞാന തത്വവും,അവിദ്യയാകുന്ന കര്‍മ്മ തത്വവും ഒന്നിച്ചു ഗ്രഹിക്കുന്ന മനുഷ്യന്‍ കര്‍മ്മാനുഷ്ടനങ്ങളില്‍ കൂടി മൃത്യുവിനെ തരണം ചെയ്തു ജ്ഞാന മാര്‍ഗ്ഗ നിഷ്ടനായി അമൃതത്തെ അനുഭവിക്കുന്നു 
വളരെ ശ്രദ്ധിക്കേണ്ട ഒരു മന്ത്രം ആണ് ഇത് പറയുന്ന രീതി ഗഹനമാണ്.പക്ഷെ വ്യാഖ്യാനിച്ചു കഴിഞ്ഞാല്‍ ലളിതവും .ഇവിടെ കര്‍മ്മ തത്വത്തെ അവിദ്യയായി പറഞ്ഞിരിക്കുന്നു,ഇവിടെ ആണ് സംശയം വരിക.അതിനു കാരണം വിദ്യ,അവിദ്യ എന്നീ പ്രയോഗങ്ങളുടെ അര്‍ഥം ശരിയായ വിധം ഗ്രഹിക്കാത്തത് മൂലം ആണ്.ജീവാത്മാവിന് കര്‍മ്മം ചെയ്യാതെ സാധ്യമല്ല. ഇത് അവിദ്യയാ ണെന്നു പറയുമ്പോള്‍ അവിദ്യ ജീവാത്മാവിന്റെ കൂടപ്പിറപ്പാണ് എന്ന് വന്നു. നിഷ്കാമ കര്‍മ്മം ചെയ്യുക വഴി തനിക്കു വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പിന്നെ കര്‍മ്മത്തെ പറ്റി ചിന്തിക്കെണ്ടല്ലോ അപ്പോള്‍ അവിദ്യ യാകുന്ന കര്‍മ്മ കാണ്ഡം ഒഴിഞ്ഞു എന്നര്‍ഥം.പിന്നെ ഉള്ളത് മനസ്സിനെ സമനിലയില്‍ നിര്‍ത്തി സ്ഥിത പ്രജ്ഞ ന്‍ ആയി കഴിയുക എന്നതാണ് --അപ്പോള്‍ അവനവനു വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ നിഷ്കാമമായി ചെയ്തു അ പരമാ ത്മാവില്‍ അന്തരംഗം അര്‍പ്പിച്ചു ഒരു ജ്ഞാനി ഇരിക്കുമ്പോള്‍ ആ അവസ്ഥ അമൃതിനു തുല്യം ആകുന്നു.പരിപൂര്‍ണ തൃപ്തന്‍ ആയിരിക്കും അങ്ങിനെ ഉള്ളവന്‍ അതാണ്‌ അമൃതിനെ ഭ ക്ഷി ക്കുന്നു എന്ന് പറയുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ