ഗീതാ പഠനം ---അന്‍പത്തി ഒന്നാം ദിവസം --
*****************************************************************************
രണ്ടാം അധ്യായം --ശ്ലോകം --6
********************************************
ന ചൈതദ്വിദ്മ: കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയു:
യാനേവ ഹത്വാ ന ജിജീവി ഷാമ-
സ് തേ /വ സ്ഥിതാ:പ്രമുഖേ ധാര്‍ത്ത രാഷ്ട്രാ:
അര്‍ഥം ---ഞങ്ങള്‍ കൌരവരെ ജയിക്കുന്നതാണോ അതല്ല അവരാല്‍ ഞങ്ങള്‍ ജയിക്കപ്പെടുന്നതാണോ ഞങ്ങള്‍ക്ക് നല്ലത് എന്ന് നമുക്ക് അറിയുന്നില്ല.എന്തെന്നാല്‍ ആരെ ആണ്കൊ ന്നിട്ടു നാം ജീവിക്കുവാന്‍ ഇഷ്ടപ്പെടാത്തതു ആ ധാര്ത്ത രാഷ്ട്രര്‍ ആണ് മുന്നില്‍ യുധ്ധത്തിനായി വന്നു നില്‍ക്കുന്നത്
വിശദീകരണം
*******************
യുദ്ധം ചെയ്യില്ലെന്ന് ഉറപ്പിച്ച അര്‍ജുനന്‍ ഇപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലേക്ക് എത്തി ചേര്‍ന്നതായി ഈ ശ്ലോകത്തിലൂടെ മനസ്സിലാക്കാം ഭഗവാന്റെ ആദ്യ വാണി സൃഷ്ടിച്ച പരിണാമം ആണ് ഇവിടെ കാണിക്കുന്നത്. ഇവിടെ ഒരു സമര്‍പ്പണ ഭാവം അര്‍ജ്ജുനനില്‍ വരുന്നു.തനിക്കു ഇപ്പോള്‍ ഒന്നും അറിയില്ല എന്നാ ഭാവം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ ബാക്കി എല്ലാം കൃഷ്ണന്‍ നോക്കിക്കൊള്ളും എന്നാ ഒരു ഭാവവും ഇതിലുണ്ട്.ഇവിടെ നമുക്ക് ഒരു സന്ദേശം തരുന്നുണ്ട്.മിഥ്യാ ധാരണ കൊണ്ട് ഓരോ ചിന്തകള്‍ അല്ലെങ്കില്‍ തത്വങ്ങള്‍ നാം മിനഞ്ഞെടുക്കും.അപ്പോള്‍ ഗുരു വചനങ്ങള്‍ നമുക്ക് അപ്രാപ്യമാകുന്നു.എന്നാല്‍ തനിക്കു ഒന്നും ആറിയില്ല എന്നാ ഭാവത്തോടെ ഗുരുവിനെ സമീപിച്ചാല്‍ യഥാര്‍ത്ഥ ചിന്തയിലേക്ക് നമുക്ക് എത്താം എന്നും ഇതില്‍ അന്തര്‍ ലീനമായ അര്‍ഥം ഉണ്ട് കൌരവരെ യുധ്ധത്ത്തില്‍ കൊന്നിട്ട് യുദ്ധം ജയിച്ചാല്‍ അര്‍ഹതപ്പെട്ട രാജ്യം കിട്ടും അല്ലെങ്കില്‍ അവരാല്‍ കൊല്ലപ്പെട്ടു വീര മൃത്യു വരിക്കാം ഇതില്‍ ഏതാണ് വേണ്ടത് എന്ന് എനിക്ക് അറിയില്ല ഈ അവസ്ഥയില്‍ ആണ് അര്‍ജുനന്‍ നില്‍ക്കുന്നത് അര്‍ജ്ജുനന്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒരു വാക്ക് കൊണ്ട് കൃഷ്ണന്‍ നിഷേധിച്ചത് മൂലം ഇനി എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു ശിഷ്യ ഭാവത്തിലേക്ക് അര്‍ജ്ജുനന്‍ എത്തുന്നതാണ് ഇനി നാം കാണാന്‍ പോകുന്നത്
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ