ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്‍പതാം ദിവസം -
**********************************************************************************************
*അധ്യായം --2 --ശ്ലോകം --4
***********************************************
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധു സൂദന
ഇഷുഭി:പ്രതി യോല്സ്യാമി പൂജാര്‍ ഹാ വരി സൂദന
അര്‍ഥം ----അല്ലയോ മധു സൂദന,ഭീഷ്മരേയും,ദ്രോണരേയും യുധ്ധത്തില്‍ ഞാന്‍ അമ്പുകളെ കൊണ്ട് എങ്ങിനെ തിരിച്ചു യുദ്ധം ചെയ്യും? അല്ലയോ ശത്രു സൂദന അവര്‍ രണ്ടു പേരും പൂജാര്‍ ഹരാണ്
വിശദീകരണം
*******************
ഭഗവാന്‍റെ ഒരു വാക്ക് കൊണ്ട് തന്നെ അര്‍ജുനനില്‍ വന്ന മാറ്റം ഇവിടെ പ്രകടമാണ്.ഇതുവരെ സ്വ ജനങ്ങളുടെ കാര്യത്തില്‍ വിഷമിച്ച അര്‍ജുനന്‍ അത് ഭഗവാന്‍ നിഷേധിച്ചപ്പോള്‍ ഭീഷ്മരുടെയും ദ്രോണരുടെയും കാര്യമാണ് ഇപ്പോള്‍ പറയുന്നത് ഓരോന്നും ഭഗവാന്‍ തള്ളിക്കലയുമ്പോള്‍ തുടര്‍ച്ചയായി വരുന്ന സംശയങ്ങളാണ് ഇനി.ഭഗവാനെ ഉദ്ദേശിച്ചു രണ്ടു വാക്കുകള്‍ ഇവിടെ അര്‍ജുനന്‍ പറഞ്ഞു ഒന്ന് മധു സൂദന,രണ്ടു അരി സൂദനാ.-മധു എന്ന അസുരനെ നിഗ്രഹിച്ചവാന്‍ --മധു സൂദനന്‍ --ശത്രുക്കളെ വധിക്കുന്നവ്ന്‍ അരി സൂദനന്‍ .പിന്നെ എങ്ങിനെയാണ് തിരിച്ചു അസ്ത്രം അയക്കുന്നത് എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഞാനായിട്ട് അയക്കില്ലെന്നും തിരിച്ചു എങ്ങിനെ അയക്കും?എന്നും ആണ് അര്‍ജ്ജുനന്‍ പറയുന്നത് അതിനു കാരണം അവര്‍ പൂജാര്‍ഹര്‍ ആണ് എന്നുള്ളതുമാണ്.വാക്കാല്‍ പോലും അവരോടു എതിര്‍ക്കാന്‍ പാടില്ല അങ്ങിനെ ഇരിക്കെ അസ്ത്രം കൊണ്ട് എങ്ങിനെ എതിര്‍ക്കും? ഇതാണ് അര്‍ജ്ജുനന്റെ ഇപ്പോളത്തെ പ്രശ്നം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ