2015, ഡിസംബർ 5, ശനിയാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --6






ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --6
*************************************************
ആര്യനാക്രമണ സിധ്ധാന്തത്തെ യുക്തമായി കാര്യകാരണ സഹിതം ഖണ്ഡിക്കുവാന്‍  നമുക്ക് അരവിന്ദന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു -1910ല്‍ അദ്ദേഹം ബ്രിട്ടീഷ്കാരില്‍ നിന്നും രക്ഷപ്പെട്ടു ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയില്‍ അഭയം പ്രാപിച്ചു - അവിടെ വെച്ച് വേദം പഠിച്ചു അതിനു ശേഷം മായി ബ്രിട്ടീഷു കാര്‍ മെനഞ്ഞെടുത്ത ആര്യന്‍ ആക്രമണ കഥ പോളിവാന് എന്ന് തെളിയിച്ചു -ലോകം മുഴുവന്‍ ഈ കെട്ടു  കഥ പ്രചരിപ്പിക്കുന്നതില്‍ യുറോപ്യന്‍ മാര്‍ വിജയിച്ചതായി അദ്ദേഹം മനസ്സിലാക്കി അത് കൊണ്ട് തന്നെ വളരെ ശ്രദ്ധാ പൂര്‍വം തെളിവുകള്‍ ശേഖരിച്ചു അദ്ദേഹം ഈ സിധ്ധാന്തത്തെ എതിര്‍ത്തു-ഇത് വിദേശികള്‍ക്ക് വലിയ ക്ഷീണമായി പക്ഷെ ഭാരതീയ പണ്ഡിതന്മാര്‍ വിദേശികളുടെ കൂട്ടിനു ഉണ്ടായിരുന്നു അവര്‍ ബ്രിട്ടന്‍ നെയ്ത ഈ കഥ കുട്ടികളെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു -തുടര്‍ന്ന് വിവേകാനന്ദ ന്‍റെ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ആണ് ഈ സിധ്ധാന്ത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടത് -- ഇന്ന് ഹൈന്ദവീയതയെ അപഹസിക്കാന്‍ മാത്രം ചിലര്‍ ഉപയോഗിക്കുന്ന  കെട്ട് കഥയാണ് എന്ന് മിക്കവാര്‍ക്കും മനസ്സിലായി വേദങ്ങളില്‍ എവിടെയും ആര്യന്‍ എന്നാ വര്‍ഗ്ഗത്തെ പറ്റി പറയുന്നില്ല അതില്‍ പറയുന്ന ആര്യ ശബ്ദത്തിന് അര്‍ത്ഥങ്ങള്‍ വേറെവേറെ ആണ് --വിവേകാനന്ദന്റെ കാലം മുതലാണ്‌ യുവജനങ്ങള്‍ യുക്തിപരമായി സംഭവങ്ങളെ വീക്ഷിക്കാന്‍ തുടങ്ങിയത് അത് മൂലം കുറേ ഏറെ അന്ധവിശ്വാസങ്ങളും തെറ്റി ധ്ധാരണകളും ഹൈന്ദവരില്‍ നിന്ന് അകന്നു പോയി -പല കണ്ടു പിടുത്തങ്ങളും ഭാരതീയ മുനികള്‍ ദ ര്‍ശിച്ചതിനു ശേഷം ആണ് വിദേശികള്‍ക്ക് കണ്ടെത്താനായത് -ക്വാണ്ടം തിയറി ജര്‍മ്മന്‍ കാരനായ മാക്സ് ബ്ലാങ്ക് കണ്ടു പിടിച്ചത് 1 9 00 ത്തില്‍ ആണ് എന്നാല്‍ ബി സി അഞ്ചാം നൂറ്റാണ്ടില്‍ കണാദ മഹര്‍ഷി ഇത് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്‍റെ വൈശേഷിക സിധ്ധാന്തത്ത്തില്‍ --റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടു പിടിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്നാല്‍ ത്രേതായുഗത്തില്‍ വിമാനം ഉള്ളതായി രാമായണം സ്ഥിതീകരിക്കുന്നു --ഭരദ്വാജ മഹര്‍ഷി എഴുതിയ ബ്രുഹദ് വിമാന ശാസ്ത്രം അമേരിക്കയില്‍ ഇന്നും പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കയാണ് -വേദങ്ങളില്‍ വിമാനങ്ങളെ കുറിച്ച് പറയുന്നുണ്ട് വേദ കാലഘട്ടം വളരെ മുന്‍പിലേക്ക് അവര്‍ കൊണ്ട് വന്നു പക്ഷെ പലതും യോജിക്കാതെ വരുന്നു --വിദേശികളുടെ രാമായണ കാലഘട്ടവും മഹാഭാരത കാലഘട്ടവും പൊരുത്തപ്പെട്ടു പോകുന്നില്ല -രാമനാണോ കൃഷ്ണനാണോ ആദ്യം അവതരിച്ചത് എന്ന് വ്യക്തമാക്കാന്‍ ഇവരുടെ തെളിവുകള്‍ മൂലം കഴിയാത്ത അവസ്ഥയാണ് ചുരുക്കി പറഞ്ഞാല്‍ എല്ലാം കുഴച്ചു മറിച്ച് ഇട്ടിരിക്കയാണ് --ഒരു ചരിത്രാന്വേഷകാന് കാര്യമായി ഒന്നും പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണ് വിദേശികള്‍ സമ്മാനിച്ചത്‌ -ഇവിടെ യുക്തി പൂര്‍വം കാര്യങ്ങളെ അവലോകനം ചെയ്തു സത്യം നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു -വിദേശികളോട് എന്നും വിധേയത്വം കാണിക്കുന്ന ഒരു പണ്ഡിത സമൂഹം എന്നും നമുക്ക് ഉണ്ട് ഇവരുടെ മനോഗതി മാറുന്നത് വരെ ആര്യന്മാര്‍ ഇന്ത്യയില്‍ വന്നു എന്ന് പഠിപ്പിച്ചു കൊണ്ടേ ഇരിക്കും ഇവിടെ അരവിന്ദനെയും വിവേകാനന്ദനെയും ഈ കാര്യത്തില്‍ അംഗീകരിക്കാന്‍ ഇവര്‍ തെയ്യാറല്ല --തുടരും 

1 അഭിപ്രായം:

  1. പൈതഗോരസ്സിന്‍റെ മട്ടകോണ്‍ സിദ്ധാന്തം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്പ് നിലവിലിരുന്ന അഥര്‍വ്വവേദത്തില്‍ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ