2015, ഡിസംബർ 23, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം






ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം



അദ്ധ്യായം--2----ശ്ലോകം --2 ,3




**************************************
കുതസ്ത്വാ കശ്മല മിദം വിഷമേ സമുപസ്ഥിതം 
അനാര്യ ജുഷ്ട മസ്വര്‍ഗ്യം അകീര്ത്തികര മര്ജ്ജുന
ശ്ലോകം --3 
***************
ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ 
നൈതതത്വയ്യ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം 
ത്യ ക്തോത്തി ഷ്ഠ പരന്തപ

 അര്‍ത്ഥം  --അല്ലയോ അര്‍ജ്ജുന,,വളരെ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ട ഒരു ഘട്ടത്തില്‍ ഇരിക്കുന്ന നിനക്ക് ശ്രേഷ്ടന്മാര്‍ക്ക് യോജിക്കാത്ത തും സ്വര്‍ഗ്ഗ ഹേതു അല്ലാത്തതും കീര്‍ത്തി നഷ്ടപ്പെടുന്നതും ആയ ഈ കശ്മല ഭാവം എവിടെ നിന്നാണ് വന്നത്?നീ ഒരു നപുംസകത്തിന്റെ ഭാവം പ്രാപിക്കരുത്‌. ഹേ പാര്‍ത്ഥ,നിനക്ക് ഇത് തീരെ യോജിക്കുന്നില്ല.അല്ലയോ പരന്തപ,വളര ക്ഷുദ്രമായ ഹൃദയ ദൌര്‍ബല്യത്തെ ഉപേക്ഷിച്ചു എഴുന്നേല്‍ക്കു
വിശദീകരണം 
*******************
ഭഗവദ് ഗീത ആരംഭിക്കുന്നത് രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം മുതല്‍ക്കു ആണ്.ഇതല്ല എന്നൊരു വാദം ഉണ്ട് .എന്നാല്‍ കൂടുതല്‍ നമ്മള്‍ ആധികാരികമായി എടുക്കേണ്ട ഗുരുക്കന്മാര്‍ എല്ലാം ഇതിലൂടെ ആണ് ഗീത ആരംഭിക്കുന്നത് എന്നാണു. അപ്പോള്‍ ഇത് തന്നെ നമുക്ക് സ്വീകാര്യം .കാരണം ഭഗവാന്റെ വാണി രണ്ടാം അധ്യാത്ത്തിലെ രണ്ടാം ശ്ലോകം മുതല്‍ ആണ് തുടങ്ങുന്നത് .--ഇവിടെ നിനക്ക് യോജിക്കാത്ത എന്ന് പറഞ്ഞതിന് ശേഷം കശ്മലഭാവം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ ഈ ഭാവം നിന്റെ അല്ലെന്നും ഏതോ ഒരു കശ്മല ന്‍റെ ഭാവം ആണെന്നും വരുന്നു. ചുരുക്കി പറഞ്ഞാല്‍ വേറെ ഒരാളുടെ പ്രേരണ ആണ് ഇതിനു പിന്നില്‍ എന്ന ഒരു ധ്വനി ഉണ്ട് --ഇവിടെ കശ്മലന്‍ എന്ന് പ്രയോഗിച്ചത് --ആവശ്യം വരുമ്പോള്‍ ഔചിത്യം നോക്കാതെ പെരുമാറു ന്നവ്ന്‍ എന്ന അര്‍ത്ഥത്തില്‍ ആണ്.ശരിക്കും അര്‍ജുനന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്ന വാക്കുകള്‍ ആണ് ഈ രണ്ടു ശ്ലോകങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്‌ .ഗുരു സ്ഥാനത്ത്  നില്‍ക്കുന്ന ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന അര്‍ജുനന്റെ ശിഷ്യഭാവത്തെ ഉണര്‍ത്താന്‍ ഉള്ള വചനങ്ങളാണ് ഈ രണ്ടു ശ്ലോകങ്ങള്‍ ഇതിനും ശേഷം ആണ് അര്‍ജുനന്‍ ശിഷ്യ ഭാവത്തിലേക്ക് എത്തുന്നത് .സ്വന്തം ധര്‍മ്മം നടത്തുന്നതില്‍ വിമുഖത കാണിച്ചു അത്യന്തം മമതാ ബന്ധം ആ വേശിക്കപ്പെട്ടു ക്ഷാത്രവീര്യം എല്ലാം നഷ്ടപ്പെട്ടു നിറ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ ആണ് ഹേ അര്‍ജുന എവിടെ നിന്നാണ് ഈ കശ്മല ഭാവം വന്നത് എന്ന് ഭഗവാന്‍ ചോദിക്കുന്നത് യുദ്ധ രംഗത്ത് ആണ് അര്‍ജുനന്‍ ഉള്ളത് വളരെ ദുര്‍ഘടാവസ്ഥ ആണ് യുദ്ധ രംഗത്ത് ഉള്ളത്.അപ്പോളാണ് അര്‍ജുനന്റെ ഈ ഭാവമാറ്റം --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ