2015, ഡിസംബർ 5, ശനിയാഴ്‌ച

ചോദ്യവും ഉത്തരവും --സംഹാരം സംബന്ധിച്ച്







ചോദ്യവും ഉത്തരവും -
***********************
ചോദ്യം -1 --സംഹാര സ്വരൂ പന്‍ പരമശിവന്‍ ആണ് എന്ന് പറയുന്നു പക്ഷെ രാവണന്‍ ഹിരണ്യകശിപു ഹിരണ്യാക്ഷ്ന്‍  മുതലായവരെ മുഴുവന്‍ വധിച്ചത് വിഷ്ണുവും  ഇതിന്റെ പിന്നില്‍ ഉള്ള തത്വം എന്ത് ?
************************************************************************
ഉത്തരം --ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം --ഒരാള്‍ അയാളുടെ മക്കളെ പഠിപ്പിച്ചു വലുതാക്കി -ഒരാളെ വൈദ്യശാസ്ത്രം പഠിപ്പിച്ചു ഡോക്ടര്‍ ആക്കി മറ്റൊരാളെ ചിത്രകല അഭ്യസിപ്പിച്ചു വലിയ ചിത്രകാരന്‍ ആക്കി ---ഇവിടെ പിതാവ് എന്നാ നിലയില്‍ പഠിപ്പിച്ചു --പക്ഷെ വൈദ്യ ശാസ്ത്രം വൈദ്യന്മാരും ചിത്രകല ഒരു ചിത്രകാരനും ആണ് പഠിപ്പിച്ചത് അതായത് പിതാവിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ഹതയുള്ളവര്‍ അതാതു വിഷയം പഠിപ്പിച്ചു --അതെ പോലെ സംഹാരസ്വരൂപന്‍ ആയ പരമശിവന്‍ തന്നെയാണ് സംഹാരം നടത്തിയത് പക്ഷെ അതിനു പറ്റിയ മൂര്‍ത്തിയായ വിഷ്ണുവിനെ തിരഞ്ഞെടുത്തു -ധര്‍മ്മ സംസ്ഥാപനത്തിനായി എപ്പോളും അവതരിക്കാന്‍ ഭഗവാന്‍ തീരുമാനിച്ചത് വിഷ്ണുഭാവത്തിലൂടെ ആണ് അപ്പോള്‍ സംഹരിക്കാന്‍ തീരുമാനിച്ച ഈശ്വരന്‍ ധര്‍മ്മ സംരക്ഷണം തീരുമാനിച്ച വിഷ്ണു ഭാവത്തിന്റെ അവതാരം ആയി രാമനായും കൃഷ്ണനായും വന്നു -ഇങ്ങിനെ ചിന്തിച്ചാല്‍ അവതാരങ്ങളുടെയും  ധര്‍മ്മത്തിന്റെയും രഹസ്യം മനസ്സിലാകും 

ചോദ്യം -2 -ദേവീ ഭാഗവത പ്രകാരം ദേവിയാണ് എല്ലാറ്റിനും ആധാരം എന്ന് പറയുന്നു -അതെങ്ങിനെ?

ഉത്തരം --ഈ പ്രപഞ്ചത്തില്‍ എന്ത് ഉണ്ടാകണം എങ്കിലും സ്ത്രീ-പുരുഷ ഭാവങ്ങള്‍ ഒന്ന് ചേരണം -ഇതില്‍ ഒരാള്‍ക്ക്‌ പ്രാധാന്യം ഏറെ എന്ന് പറയാന്‍ പറ്റില്ല കാരണം ഒന്ന് ഉണ്ടാകണം എങ്കില്‍ രണ്ടു എണ്ണം പുരുഷ ഭാവവും സ്ത്രീ ഭാവവും ചേരണം --അപ്പോള്‍ സ്ത്രീ ഭാവത്തിന്‍റെ പ്രാധാന്യം കല്‍പ്പിച്ചു അങ്ങിനെ പറഞ്ഞു എന്ന് മാത്രം എല്ലാം ഒന്ന് തന്നെ --അദ്വൈതം ശരിക്കും ഉള്‍ക്കൊണ്ടാല്‍ ഇത് മനസ്സിലാക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല 

1 അഭിപ്രായം:

  1. പാപങ്ങളേയും ദുരിതങ്ങളേയും ഹരിക്കുന്നവന്‍ എന്നാണല്ലോ ഹരി എന്ന പദത്തിനര്‍ത്ഥം. ലോകത്തിന് വിപത്താകുന്നതെന്തോ അത് ഹരിക്കുന്നവന്‍ ഹരി. ഹരതി പാപാനി ഇതി ഹരി.

    മറുപടിഇല്ലാതാക്കൂ