ഈശാ വാസ്യോപ നിഷത്ത് --ഒന്‍പതാം ദിവസം --മന്ത്രം --9 -
****************************************************************************************
അന്ധം തമഃ പ്രവിശന്തി യേ/വിദ്യാമുപാസ തേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യാ യാം രതാഃ
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
അര്‍ത്ഥം---ആരാണോ അജ്ഞാന ഫലം ആയ കര്‍മ്മത്തെ സേവിക്കുന്നത് അവര്‍ കൂരിരുട്ടിനെ പ്രാപിക്കുന്നു.ആരാണോ വിദ്യയില്‍ ( ദേവതാ ജ്ഞാനം ) തല്പ്പ രര്‍ ആകുന്നതു?അവര്‍ അതിനെക്കാളും കൂടുതല്‍ ആയ ഇരുട്ടിനെ പ്രാപിക്കുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
വ്യാഖ്യാനം
&&&&&&&&&
കര്‍മ്മത്തില്‍ മാത്രം മുഴുകി ജീവിക്കുന്നവര്‍ക്ക് അധോഗതിയാണ് അനുഭവം.അതുപോലെ ദേവതകളെ ഉപാസിക്കുന്നവര്‍ക്ക് അത് മാത്രം ആശ്രയമായി കരുതുന്നവര്‍ അതിനെക്കാളും കൂടുതല്‍ ആയ ഇരുട്ടിനെ പ്രാപിക്കുന്നു
വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മന്ത്രം ആണ് അത്.ഇവിടെ കര്‍മ്മത്തില്‍ മാത്രം മുഴുകുന്നവര്‍ എന്ന് പറയുമ്പോള്‍ സന്ദര്‍ഭം നോക്കി കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എന്നര്‍ഥം.പലപ്പോളും നമ്മള്‍ പറയാറുണ്ട് സത്യവും ധര്‍മ്മവും നോക്കി മിണ്ടാതെ ഇരുന്നാല്‍ അങ്ങിനെ ഇരിക്കത്തെ ഉള്ളു നാല് ചക്രം ഉണ്ടാക്കാന്‍ ഉള്ള വഴി നോക്ക് എന്നൊക്കെ അപ്പോള്‍ എങ്ങിനെ ആയാലും വേണ്ടില്ല ഭൌതിക സുഖം നേടണം എന്നാ ചിന്തയാല്‍ കര്‍മ്മം ചെയ്യുന്നവര്‍ ഇരുട്ടിനെ പ്രാപിക്കും എന്നാണു പറയുന്നത്.അത് പോലെ ഏതെങ്കിലും ഒരു ദേവതയെ ഉപാസിച്ചു ഇത് മാത്രം ആണ് സത്യം എന്ന് പറഞ്ഞു അതിന്റെ പുറകെ പോകുന്നവര്‍ ഏറ്റവും വലിയ അന്ധകാരത്തെ ആണ് പ്രാപിക്കുക എന്നര്‍ഥം--അപ്പോള്‍ ഈശ്വരവിശ്വാസത്തോടെ ധാര്‍മ്മികമായി കര്‍മ്മം ചെയ്യണമെന്നും,ദേവതയെ പൂജിക്കുകയാനെങ്കില്‍ ഏതു രൂപം ആയാലും ആ ബ്രഹ്മത്തിന്റെ സങ്കല്‍പ്പം ആണെന്നും ഈ ദേ വതയില്‍ മാത്രമല്ല വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതും ആണ് എന്ന് ധരിച്ചു പ്രതിമാദികളില്‍ ഉപാസിക്കുക ആണ് വേണ്ടതെന്നും ഉള്ള അര്‍ഥം ഗ്രഹിക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ