ആദി പിതാവും ആദി മാതാവും ആര്? പ്രജനനത്തിനു സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കേണ്ടി വരില്ലേ? മുസ്ലിം ക്രിസ്ത്യന്‍ സഹോദരന്മാര്‍ പറയുന്നു ആദവും ഹവ്വയും ആണെന്ന് അവര്‍ക്കുണ്ടായ മക്കള്‍ തമ്മില്‍ വിവാഹം കഴിച്ചു വംശം ഉണ്ടായി --അപ്പോള്‍ ഒരു സംശയം അധര്‍മ്മത്തിലൂടെ എങ്ങിനെ ധര്‍മ്മം സ്ഥാപിക്കും അധര്‍മ്മത്തെ കളഞ്ഞു ധര്‍മ്മം സ്ഥാപിക്കലല്ലേ യഥാര്‍ത്ഥ ധര,മ്മ സംസ്ഥാപനം? സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്നത് അധര്‍മ്മം അല്ലെ ?
ഉത്തരം --ബ്രഹ്മാവ് സനകാദി കളെയും പരമശിവനെയും നാരദര്‍ സരസ്വതി സപ്തര്‍ഷികള്‍ ഇവരെ ഒക്കെ സൃഷ്ടിച്ചു സപ്തര്‍ഷികളോട് സൃഷ്ടി നടത്താനും പറഞ്ഞു പക്ഷെ സൃഷ്ടി പുരോഗമിക്കുന്നില്ല ബ്രഹ്മം എന്തെന്ന് അറ്യാന്‍ കഴിവുള്ള സൃഷ്ടി ആണ് വേണ്ടത് അതും ഭൂമിയില്‍ ആണ് വേണ്ടത് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവര്‍ക്ക് ബ്രഹ്മം എന്തെന്ന് അറിയാം എന്നാല്‍ ശാസ്ത്രം ഉപയോഗിക്കാനും അത് വഴി സത്യ ദര്‍ശനം നേടാനും കഴിവുള്ള സൃഷ്ടിയാണ് വേണ്ടത്-ബ്രഹ്മാവ് വിഷ്ണുവിനെ ധ്യാനിച്ചു വിഷ്ണുവിന്‍റെ പ്രേരണ നിമിത്തം ഭൂമിയില്‍ മനുഷ്യര്‍ എന്ന വിശേഷ ബുദ്ധിയുള്ള ജന വിഭാഗം ആണ് വേണ്ടത് എന്ന് മനസ്സിലാക്കി അതിന്റെ ഒരു പ്രതിരൂപം സ്വയം രണ്ടായി മാറി ബ്രഹ്മാവ് സൃഷ്ടിച്ചു രണ്ടായി മാറിയതില്‍ ഒന്ന് പുരുഷന്‍ അത് മനു പിന്നെ സ്ത്രീ അത് ശത രൂപ --ഇവര്‍ക്കാണ് ഭൂമിയില്‍ മനുഷ്യ വംശം ഉണ്ടാക്കുവാനുള്ള അധികാരം നല്‍കിയത് -തുടര്‍ന്ന് 1 3 മനുക്കളെ സൃഷ്ടിച്ചു --അവര്‍ 1-സ്വയം ഭൂവ്ന്‍ 2 സ്വാരോചിഷ്ന്‍ 3-ഉത്തമന്‍ 4-താമസന്‍ 5 രൈവതന്‍ 6 ചാക്ഷുഷന്‍ 7 വൈവസ്വതന്‍ 8 സാവര്‍ന്നി 9 ദക്ഷ സാവര്‍ന്നി 10 ബ്രഹ്മ സാവര്‍ന്നി 11 --രുദ്ര സാവര്‍ന്നി 12 ദേവ സാവര്‍ന്നി 13ഇന്ദ്ര സാവര്‍ന്നി 14ധര്‍മ്മ സാവര്‍ന്നി --ഇവരാണ് അവര്‍ പതിനാലു മന്വന്തരം അതാണ് ബ്രഹ്മാവിന്റെ ഒരു പകല്‍ ഇതുവരെ 7 മന്വന്തരം ആണ് ഏഴാമത്തെ കഴിഞ്ഞിട്ടില്ല --ഇപ്പോള്‍ വൈവസ്വത മനുവിന്റെ കാല ഘട്ടം ആണ് --ഇനി സൃഷ്ടിയുടെ കാര്യം
ആദ്യത്തെ മനു സ്വായംഭൂവ്ന്‍ ആണല്ലോ അദ്ദേഹവും ഭാര്യ ശത രൂപയും കൂടി ശാരീരിക ബന്ധത്തിലൂടെ അല്ല വംശം വര്‍ധിപ്പിച്ചത് --ഒരു വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ആകണം എങ്കില്‍ അതിനുള്ള യോഗ്യത ഒരു ജീവാത്മാവിന് വേണം അപ്പോള്‍ ആദ്യം ചെറിയ അണു പോലുള്ള ജീവികളെ സൃഷ്ടിച്ചു പിന്നെ അതിലും കുറച്ചു മേന്മ ഉള്ളത് അങ്ങിനെ കാലത്തിന്റെ സഹായത്താല്‍ ക്രമേണ വലിയ വലിയ കഴിവുള്ള ജീവികളെ സൃഷ്ടിച്ചു -ജീവികളില്‍ സഹോദര ബന്ധം ഇല്ലല്ലോ അപ്പോള്‍ അധര്‍മ്മവും ഇല്ല അങ്ങിനെ പരിണാമത്തിനു ശ്രദ്ധ കൊടുത്തു പ്രാകൃത മനുഷ്യന്‍ വരെ എത്തി -അതില്‍ പുരുഷന് മനുവും സ്ത്രീക്ക് ശതരൂപയും ഭാവങ്ങള്‍ നല്‍കി ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ ബ്രഹ്മാവ് ആവുകയല്ലേ ചെയ്യുക -അങ്ങിനെ ആദി മനുഷ്യ രൂപത്തില്‍ എത്തിയതോടെ അവര്‍ക്ക് ചിന്താശക്തിയും ബുദ്ധിയും കൂട്ടി ക്കൂട്ടി കൊടുത്തു കൊണ്ടിരുന്നു അങ്ങിനെ പരി ണാമ ത്തിലൂടെ മനുഷ്യനെ സൃഷ്ടിച്ചു അവനു സംസ്കാരത്തെ കൊടുത്തു --അപ്പോള്‍ ഈപരിണാമത്തിലൂടെ മനുഷ്യനെ സൃഷ്ടിക്കാന്‍ മനുവും ശതരൂപയും തീരുമാനിച്ചത് തന്നെ സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്നത് തടയാനാണ്-മറ്റു ജീവികളിലൂടെ പരിണമിച്ചു വന്നു മനുഷ്യനായാല്‍ ആ പ്രശ്നം ഉ ദിക്കില്ലല്ലോ അങ്ങിനെയാണ് നമ്മുടെ ആദി പിതാവ് മനുവും ആദി മാതാവ് ശതരൂപയും ആകുന്നതു അല്ലാതെ സഹോദരനും സഹോദരിയും ബന്ധപ്പെട്ടിട്ടു അല്ല --അതാണ് സനാതന ധര്‍മ്മം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ