2015, ഡിസംബർ 1, ചൊവ്വാഴ്ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --3







   ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --3 

********************************************
ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മാക്സ് മുള്ളര്‍ ഇന്ത്യയിലേക്ക്‌ വന്നതും ഇവിടെ വേദ ഇതിഹാസാദികളില്‍  ഗവേഷണം നടത്തിയതും --അവസാന കാലത്ത് ഇന്ത്യയെ പറ്റി ചില നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യ കാലത്ത് ഭാരത സംസ്കൃതിയെ നശിപ്പിക്കാന്‍ യത്നിച്ച വ്യക്തിയാണ് മാക്സ് മുള്ളര്‍ അദ്ദെഹം ഭാര്യക്ക് അയച്ച ഒരു കത്തിലെ വിവരം ശ്രദ്ധിക്കുക ----ഞാന്‍ പ്രസാധനം ചെയ്തിട്ടുള്ള  വേദത്തിന്‍റെ ഈ തര്‍ജ്ജമ വളരെ ആഴത്തില്‍ തന്നെ ഇന്ത്യയുടെ ഭാഗധേയത്തെ നിര്‍ണ്ണയിക്കും ആയിരക്കണക്കിന് ജനങ്ങളുടെ വളര്‍ച്ചയെയും വികാസത്തെയും ഇത് ബാധിക്കും വേദം ആണ് അവരുടെ മതത്തിന്റെ അടിസ്ഥാനം -ആ മതത്തിന്റെ അടി സ്ഥാനത്തെ കാണിച്ചു കൊടുക്കുകയാണ് ആ മതത്തെ ഉന്മൂലനം ചെയ്യുവാനുള്ള പോംവഴി ---ചുരുക്കി പറഞ്ഞാല്‍ ദുര്‍വ്യാഖ്യാനം ചെയ്ത വേദഭാഗങ്ങള്‍ ആണ് അവര്‍ പ്രചരിപ്പിച്ചത് യഥാര്‍ത്ഥ വേദ സാരം അവര്‍ മൂടി വെച്ച് --വേദത്തില്‍ മാത്രമല്ല വാല്മീകി രാമായണം മനുസ്മൃതി മഹാഭാരതം മുതലായവയിലും അവര്‍ കൈ വെച്ച് ഒന്നിനും കൊ ള്ളാത്തതാണ് എന്ന് വരുത്തിത്തീര്‍ത്തു--ഇന്നും വേദ ഇതിഹാസ പുരാണങ്ങളെ വളരെ പുച്ഛത്തോടെ കാണുന്നവരുണ്ടല്ലോ അവരൊക്കെ ഇതിന്റെ രക്ത സാക്ഷികള്‍ ആണ് -ആദ്യം വിദേശികള്‍ സംസ്കൃതം പഠിച്ചു വേദ ഇതിഹാസ പുരാണങ്ങളിലെ നന്മകള്‍ ഇവിടെ മത പരിവര്‍ത്തനത്തിനു തടസ്സമാകും എന്ന് കരുതി വികലമായ രീതിയില്‍ ചിത്രീകരിച്ചു --അവര്‍ സംസ്കൃത മൂല കൃതിയുടെ തര്‍ജ്ജമ എന്ന പേരില്‍ കൊണ്ട് നടന്നത് വികൃതമായ രചനകള്‍ ആയിരുന്നു --ആ വികൃതമായ രചനകളില്‍ നിന്ന് വീണ്ടും സംസ്ക്രുതത്തിലെക്കും പിന്നീടു പ്രാദേശിക ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു അപ്പോള്‍ ഉണ്ടായ   വൈകൃത കഥകള്‍ ചെറുപ്പക്കാരെ സ്വാധീനിക്കുകയും ഇന്നും പുരാണ ഇതിഹാസങ്ങളെ അവഹേളിക്കാനും പ്രേരണ നല്‍കി --പാഞ്ചാലിക്കു 5 ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നും --കൃഷ്ണന്‍ ദ്രോ ണാചാര്യരോട് യുധീഷ്ടിരനെ കൊണ്ട് നുണ പറയിച്ചു എന്നും --കൃഷ്ണന്‍ ഹിമ്സക്ക് പ്രേരിപ്പിച്ച് കഥയാണ് ഗീത എന്നും ജനങ്ങളുടെ ഇടയില്‍ പരക്കാന്‍  ഇത് കാരണമായി --രാമന്‍ ശംബൂകന്‍ എന്ന ശൂദ്രനെ വധിച്ചു എന്നും മാംസം ഭക്ഷിച്ചിരുന്നു എന്നും സീതയ്ക്ക് മൈരെയകം എന്നാ മദ്യം കൊടുത്തിരുന്നു എന്നും പറഞ്ഞു രാമനെ ജനങ്ങളുടെ മനസ്സില്‍ നിന്ന് എടുത്തു കളയാന്‍ ശ്രമിച്ചു എന്നാലെ മിഷനറി പ്രവര്‍ത്തനം ഇവിടെ സഫലം ആകൂ --എന്നാല്‍ വേദ ഇതിഹാസ പുരാണങ്ങള്‍ സത്തായ രീതിയില്‍ മാത്രമേ വ്യാഖ്യാനിക്കാവൂ എന്നാ തത്വം മറച്ചു കളയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല അതിനാല്‍ ഞാന്‍ അടക്കം നിരവധി പേര്‍ സത്തായി മാത്രം പൌരാണിക ഗ്രന്ധങ്ങളെ സമീപിക്കുന്നു ദൈവ സഹായത്താല്‍ വ്യാഖ്യാനിക്കുന്നതിനു തെളിവുകളും ലഭിക്കുന്നു --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ