ഈശാവാസ്യോപനിഷത്ത് --പത്താം ദിവസം --മന്ത്രം -10--
*********************************************************************************************
അന്യദേവാഹുര്‍ വിദ്യയാ ന്യദാഹുര വിദ്യയാ
ഇതി ശുശ്രുമ ധീരാണാം യേ നസ്തദ് വിചപക്ഷി രേ
*************************************************************************
അര്‍ത്ഥം--വിദ്യയാലുള്ള ഫലം വേറെ എന്ന് പറയുന്നു.അവിദ്യ കൊണ്ടുള്ള ഫലം വേറെ തന്നെ ആണെന്നും പറയുന്നു.ആരാണോ ഇവ രണ്ടും നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്? ആ ആചാര്യന്മാരുടെ ഇങ്ങിനെയുള്ള വാക്ക് ഞാന്‍ കേട്ടിട്ടുണ്ട് .
**********************************************************************************
വ്യാഖ്യാനം
***************
യഥാര്‍ത്ഥ ജ്ഞാനം നിമിത്തം ഉള്ള ഫലങ്ങള്‍ വേറെ ആണ്.അജ്ഞാനം നിമിത്തമുള്ള ഫലം വേറെ ആണ്.കര്‍മ്മ ഫലങ്ങളെ ത്യജിച്ച ഒരു യോഗി മോക്ഷം പ്രാപിക്കുന്നു.എന്നാല്‍ ശുദ്ധമായ കര്‍മ്മം ചെയ്തു ഫലം ആഗ്രിഹിക്കുന്നവന്‍ പല ലോകങ്ങളിലും കറങ്ങി അവിടുത്തെ ഭോഗങ്ങള്‍ അനുഭവിച്ചു ബ്രഹ്മ പദം പ്രാപിക്കുന്നു.പിന്നെ അവിടുന്ന് വീണ്ടും പോകണം വിഷ്ണു ലോകത്തേക്ക്. നാരായണീയം ഇത് പറയുന്നു.ചുരുക്കി പറഞ്ഞാല്‍ ശുദ്ധനാണ് എങ്കിലും നിഷ്കാമ കര്‍മ്മിയുടെയും സകാമ കര്‍മ്മിയുടെയും മോക്ഷമാര്‍ഗ്ഗം വ്യത്യസ്തമാണ്.കര്‍മ്മ ഫലം ത്യജിച്ച ഒരുവന്റെ ശ്രേഷ്ടത കര്‍മ്മ ഫലം ത്യജിക്കാത്ത ഒരുവന് ഉണ്ടാകില്ല
പല ജ്ഞാനികളും ഇത് പറഞ്ഞു തന്നിട്ടുണ്ട്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ