ഭഗവദ് ഗീതാ പഠനം --മുപ്പത്തി അഞ്ചാം ദിവസം -
**********************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 3 8
******************************************************
യദ്യപ്യേതേ ന പശ്യന്തി
ലോഭോ പ ഹ ത ചേതസ :
കുല ക്ഷയ കൃതം ദോഷം
മിത്ര ദ്രോഹേ ച പാതകം
ശ്ലോകം --3 9
*****************
കഥം ന ജ്ഞേ യ മസ്മാഭി :
പാപാദസ്മാന്നിവര്ത്തിതും
കുല ക്ഷയ കൃതം ദോഷം
പ്രപശ്യദ് ഭീര്‍ ജനാര്‍ദ്ദന
അര്‍ഥം ---ലോഭത്താല്‍ മറയ്ക്കപ്പെട്ട ബുദ്ധി യോടൊത്ത ധാര്ത്ത രാഷ്ടര്‍ കുലക്ഷയത്തെ ചെയ്യുന്നതില്‍ ഉള്ള ദോഷത്തെയും, മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാതകത്തെയും കാണുന്നില്ലെങ്കില്‍ കൂടി കുലക്ഷയം ചെയ്യുന്നതിലുള്ള ദോഷത്തെ കാണുന്ന നമ്മള്‍ ഈ പാപത്തില്‍ നിന്നും പിന്‍ തിരിയുന്നത് തീര്‍ച്ചയായും അറിയപ്പെടും
വിശദീകരണം
********************
ഇവിടെ കൌരവരുടെ ദൂഷ്യവശങ്ങള്‍ പറയുന്നു.അവര്‍ ലോഭത്താല്‍ ആന്ധരാണ് .കുലക്ഷയം വന്നാലുള്ള ദോഷം അവര്‍ കാണുന്നില്ല. എന്നാല്‍ കുലക്ഷയം വരും എന്ന ചിന്തയാല്‍ പിന്മാറിയാല്‍ ആ നല്ല അവസ്ഥ ശ്ര്ധ്ധിക്കപ്പെടാതിരിക്കില്ല .എന്നാണു അര്‍ജുനന്‍ ന്യായീകരിക്കുന്നത്. സാധാരണക്കാരന്‍ ഇത് കേട്ടാല്‍ തീര്‍ച്ചയായും അര്‍ജുനന്‍ പറയുന്നത് നൂറു ശതമാനവും ശരിയാണ് എന്ന് വാദിക്കുകയും കൃഷ്ണന്‍ ഹിമ്സക്ക് പ്രേരിപ്പിക്കുകയാണ് എന്നും പറയും. അത് തന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് .എന്നാല്‍ ഈ യുദ്ധം ഒഴിവാക്കാന്‍ നടന്ന ശ്രമങ്ങളും ഇതല്ലാതെ മറ്റു പോം വഴികള്‍ ഇല്ല എന്നും ഉള്ള സത്യം അര്‍ജുനന്‍ മമതാ ബന്ധം മൂലം മറന്നതാണെന്ന്. അര്‍ജുനനും അതെ പോലെ കൃഷ്ണനെ വിമര്‍ശിക്കുന്നവരും സൌകര്യ പൂര്‍വം മറന്നു എന്നതാണ് സത്യം. പാണ്ഡവര്‍ എന്ന് പറയുന്നവര്‍ക്ക് കാലുകുത്താന്‍ ഈ ഹസ്തിനപുരിയില്‍ ഒരു സൂചി പഴുത് ഇട പോലും ഞാന്‍ കൊടുക്കുക ഇല്ലെന്ന ദുര്യ്ധനന്റെ ധാര്ഷ്ട്യത്തെയും ഇവര്‍ മറന്നു എന്നുള്ളതാണ് കഷ്ടം.ധര്‍മ്മത്തെ വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിതന്മാര്‍ അടക്കം ഇവിടെ പരാജയപ്പെടുന്നു.എന്ന ദയനീയമായ അവസ്ഥ ഓര്‍ക്കുക.ഗീത സാധാരണക്കാരില്‍ കൂടുതലും എത്താത്തതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് പറയാതിരിക്കാന്‍ വയ്യ
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ