ചോദ്യങ്ങള്‍ ഇനി നിങ്ങളോട് ചോദിക്കുന്നു --ഉത്തരം അറിയുമെങ്കില്‍ പറയാം
1-വിഗ്രഹം വെച്ചു പൂജിക്കുന്നതിനെ പുച്ഛിക്കുന്നവരോട് ആണ് ചോദ്യങ്ങള്‍ നിങ്ങള്‍ വൈദ്യുതി കണ്ടിട്ടുണ്ടോ ?,തോട്ടിട്ടുണ്ടോ ? രുചിചിട്ടുണ്ടോ?
കേട്ടിട്ടുണ്ടോ ?മാധ്യമ ത്തില്‍ കൂടി അല്ലാതെ വൈദ്യുതി അനുഭവിച്ചി ട്ടുണ്ടോ?
2--മധുരം എന്ന രസം നിങ്ങള്‍ കണ്ടിട്ടുണ്ടോ ?സ്പര്‍ശിച്ചു നോക്കിയിട്ടുണ്ടോ?
3-ഈ ലോകത്തില്‍ മാധ്യമ ത്തിലൂടെ അല്ലാതെ എന്താണ് അനുഭവിച്ചിട്ടുള്ളത്?
4--പഴങ്ങള്‍ കരിമ്പ് മുതലായ മാധ്യമത്തില്‍ കൂടി അല്ലാതെ മധുരം നിങ്ങള്‍ നുകര്‍ന്നിട്ടുണ്ടോ?
5--അപ്പോള്‍ പ്രത്യേക രൂപം ഇല്ലാത്ത ഒന്നും മാധ്യമത്തില്‍ കൂടി അല്ലാതെ നിങ്ങള്‍ അനുഭവി ചിട്ടില്ല --അപ്പോള്‍ മാധ്യമ സഹായം ഇല്ലാതെ എങ്ങിനെ പ്രത്യേക രൂപം ഇല്ലാത്ത ഈശ്വരനെ നിങ്ങള്‍ ആരാധിക്കും?
6--വിഗ്രഹ ത്തിലൂടെ ഉള്ള ആരാധന പ്രകൃതി നിയമത്തിനു അനുസൃതം അല്ലേ?
7-ഏതൊരു കാര്യം കേള്‍ക്കുംബോളും നിങ്ങളുടെ അന്തകരണ ത്തില്‍ ഒരു അവ്യക്ത രൂപം പ്രത്യക്ഷ മാകാറില്ലേ?
8--ചോദ്യം ദിവ്യ പുരുഷന്മാരെ ഉദ്ദേശിച്ചു അല്ല അതിനാല്‍ അവരുടെ ഉദാഹരണം ആവശ്യമില്ല --വ്യാസന്‍ ശങ്കരാചാര്യര്‍ മുതലായവര്‍ വിഗ്രഹം ഇല്ലാതെ ഈശ്വര ദര്‍ശനം നടത്തിയിരിക്കാം --ഇവിടെ സാധാരണ ക്കാരന്റെ കാര്യം ആണ് പറയുന്നത് --
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ