2015, ഡിസംബർ 7, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം --മുപ്പത്തി ആറാം ദിവസം





ഗീതാ പഠനം --മുപ്പത്തി ആറാം  ദിവസം --

**********************************************************************
അര്‍ജുന വിഷാദ യോഗം ---ശ്ലോകം --4 0 
**********************************************************
കുല ക്ഷയേ പ്രണശ്യന്തി
കുല ധര്‍മ്മാ:സനാതനാ:
ധര്മ്മേ നഷ്ടേ കുലം കൃത്സ്നം
അധര്‍ മ്മോ /ഭി ഭവ ത്യുത
അര്‍ഥം --കുലക്ഷയത്താല്‍ സനാതനങ്ങള്‍ ആയ കുല ധര്‍മ്മങ്ങള്‍ നശിക്കുന്നു. അങ്ങിനെ ധര്‍മ്മം നഷ്ടമായാല്‍ കുലത്തെ മുഴുവനും അധര്‍മ്മം കീഴ്പ്പെടുത്തുന്നു .
വിശദീകരണം 
********************
ഈ യുധ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുലം ക്ഷയിക്കും. കുലം നശിച്ചാലോ കുല ധര്‍മ്മങ്ങളും നശിക്കും. ഇവിടെ അര്‍ജുനന്‍ കുല ധര്‍മ്മങ്ങളെ ശാശ്വതമായ ധര്‍മ്മത്തിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. പരമ്പരയായി വളരെ കാലം ആയി ആചരിച്ചു വരുന്നത് എന്ന അര്‍ത്ഥത്തിലാണ് ഈ പ്രയോഗം .ഏതു കുലം ആയാലും അവരവരുടെ ധര്‍മ്മം ആചരിക്കുന്നതിലൂടെ മൊത്തം അഭിവൃദ്ധി ഉണ്ടാകും എന്നാണു ആണ് നിലവിലുണ്ടായിരുന്ന കുലധ്ര്‍ മ്മങ്ങളുടെ അടിസ്ഥാനം .ഇന്നത്തെ സാഹചര്യത്തില്‍ ഇതേ പോലെ ചിന്തിച്ചാല്‍ ദോഷങ്ങള്‍ ഏറെ കാണാം എന്നാല്‍ അന്ന് പ്രായോഗികമായ ഒരു വ്യവസ്ഥ ആയിരുന്നു ഇത് .അപ്പോള്‍ യുദ്ധം ചെയ്‌താല്‍ ധര്‍മ്മം നശിക്കും പിന്നെ അധര്‍മ്മത്തിനു കീഴ്പ്പെടും എന്നാണു പറയുന്നത് വളരെ നല്ല കാര്യങ്ങള്‍ ആണ് അര്‍ജുനന്‍ പറയുന്നത് സാഹചര്യം ഇതല്ലെങ്കില്‍ .മിക്കവാറും വ്യക്തികള്‍ സാഹചര്യം നോക്കുന്നെ ഇല്ല പ്രത്യേകിച്ച് ചില നിഗൂഡ താല്‍പ്പര്യം ഉള്ളവര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ