ആദ്ധ്യാത്മിക പഠനം –പതിനാറാം ദിവസം –
*********************************************************************
ത്രിമൂര്‍ത്തി കളുടെ ഇന്നത്തെ നമ്മള്‍ കാണുന്ന രൂപം സങ്കല്പ്പ1 സൃഷ്ടിയാണ്.സാക്ഷാല്‍ പരമാത്മാവ് ആദ്യം കൈകൊണ്ടത് വിരാട്രൂപം ആണ് ഈ വിരാട്രൂപം തന്നെ ആണ് വിശ്വരൂപം.ഇത് മഹാവിഷ്ണു മാത്രമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാല്‍ ത്രിമൂര്ത്തി കള്‍ മൂന്ന് പേര്ക്കും ഉള്ളതാണ് വിരാട് രൂപം.കാരണം ഒന്നായ പരമാത്മാവിനെ മൂന്ന് രൂപം കൈകൊണ്ട ഭാവത്തില്‍ നമ്മള്‍ കാണുന്നു.—സങ്കല്പ്പം് എന്ന് പറഞ്ഞാല്‍ ഇല്ലാത്തത് എന്ന് കരുതരുത്.,ഇവിടെയും കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ വാസിഷ്ട സുധയിലെ ശ്ലോകം ഓര്‍മ്മ വേണം —എന്താണ് നീ മനസ്സില്‍ നിരൂപിച്ചത്? അത് സംഭവിച്ചതായി അറിയുക –ഇവിടെ ജനിച്ച മഹര്‍ഷിമാര്‍ അവര്ക്ക് ജന്മസിദ്ധമായ ജ്ഞാനം കൊണ്ട് സങ്കല്പ്പി്ക്കുകയും ധ്യാനിക്കുകയും ചെയ്തപ്പോള്‍ അവര്‍ ധ്യാനിച്ച രൂപങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരികയും അവ കൂടുതല്‍ വ്യക്തമായി പുറത്തേക്ക് വരികയും ബാഹ്യമായ കണ്ണ് കൊണ്ട് കാണാന്‍ കഴിയുകയും ചെയ്തു.ഇതിനെ ആണ് പ്രത്യക്ഷ പ്പെടല്‍ എന്ന് പറയുന്നത്.അപ്പോള്‍ ഭഗവാന്‍ ഏതു രൂപത്തില്‍ ആണെങ്കിലും വരുന്നത് നമ്മുടെ ഉള്ളില്‍ നിന്ന് തന്നെയാണ്.കാരണം ഞാനും ആ പരമാത്മാവും ഒന്ന് തന്നെ ആണല്ലോ –വീട്ടില്‍ ഗണപതി ഹോമം നടക്കുന്നു വെങ്കില്‍ പൂജക്ന്‍ ചൊല്ലുന്ന മന്ത്രം ശ്രദ്ധിക്കുക –പദ്മമിട്ടു പീഠം വെച്ച് –ഓം ഗം ഗണപ തേ അമുഷ്മാല്‍ ഹൃദയാത് അസ്മിന്‍ പീഠേ ആവാഹയാമി –എന്നാണു –അമുഷ്മാല്‍ ഹൃദയേ –എന്റെ ഹൃദയത്തില്‍ നിന്ന് ഈ പീഠ ത്തിലേക്ക് ഞാന്‍ ആവാഹിക്കുന്നു –അത് കൊണ്ടാണ് ഈശ്വരന്‍ നമ്മുടെ മനസ്സിലാണ് ഉള്ളത് എന്ന് പറയുന്നത് –അതെ സമയം ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കു കയും ആണ് പക്ഷെ ഇഷ്ടമുള്ള രൂപത്തില്‍ ഭഗവാനെ കാണാനുള്ള ധ്യാനാദികള്‍ ചെയ്യാന്‍ മനുഷ്യനു മാത്രമേ കഴിയൂ –അപ്പോള്‍ ബ്രഹ്മാവ് എന്ന് മനു ഉദ്ദേശിച്ചത് വിരാട് രൂപത്തെ ആണ് –വിരാട് രൂപത്തിലെ മുഖം—പതിനാലു ലോകങ്ങളില്‍ ഒന്നായ ജനലോകം ആണ് അവിടെ നിന്നാണ് വേദങ്ങളും ബ്രാഹ്മണരും ഉദ്ഭവിച്ചത് –മനുഷ്യ മുഖം അല്ല എന്ന് സാരം –ഊരു—തുട—രണ്ടു തുടകള്‍ --അതലം വിതലം മുതലായവ ആണ് അവിടെ നിന്ന് വൈശ്യര്‍ ഉദ്ഭവിച്ചു.—ബഹുക്കള്‍ ദേവന്മാര്‍ ആണ് അവരില്‍ നിന്ന് ക്ഷത്രിയര്‍ ഉദ്ഭവിച്ചു. പാദം—അഥവാ ഉള്ളം കാല്‍ -- പാതാളംഅവിടെ നിന്ന് ശൂദ്രര്‍ ഉദ്ഭവിച്ചു –അതായത് പതിനാലു ലോകങ്ങളില്‍ ജീവിക്കാന്‍ അര്‍ഹരായവര്‍ മധ്യഭാഗം ആയ ഭൂമിയില്‍ വന്നു അവതരിച്ചു എന്ന് സാരം.ഭൂമിയിലെ ധര്‍മ്മശാസ്ത്രം അനുസരിച്ച് കര്മ്മം കൊണ്ട് ശൂദ്രന് ബ്രാഹ്മണന്‍ ആകാനും ബ്രാഹ്മണന് ശൂദ്രന്‍ ആകാനും കഴിഞ്ഞേക്കാം –
ചിന്തിക്കുകt
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ