2015, ഡിസംബർ 12, ശനിയാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -12





ഒരിക്കലും  വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --12
************************************************
1920-22  കാലഘട്ടത്തില്‍  നടന്ന ഹാരപ്പാ മോഹന്‍ജദാരോ പ്രദേശങ്ങളില്‍ നടത്തിയ ഖനന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ പുരാതന മായ നഗരാവ ശിഷ്ടങ്ങള്‍ ഇതിനു മുന്‍പ് ഇന്ത്യയില്‍ കണ്ടെത്തി യിട്ടുള്ള തിനേക്കാള്‍ എത്രയോ പുരാതനമാണ് --ഏകദേശം 1500ല്‍ പരം സ്ഥലങ്ങളില്‍  ഈ നാഗരികത പടര്‍ന്നു പന്തലിച്ചിരുന്നു എന്ന് തെളിയിക്കപ്പെട്ടു --ഇരുപതു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ നാഗരിക സംസ്കാരം വ്യാപിച്ചിരുന്നു -  ഇത് B C--3500 നും 1900നും ഇടയില്‍ പൂര്‍ണ വളര്‍ച്ച വന്നതായി ആണ് തെളിവ് --അതായത് ശ്രീകൃഷ്ണന്‍റെയും  കൌരവ പാണ്ഡവരുടെ ഒക്കെ കാലഘട്ടത്തില്‍ എന്നര്‍ത്ഥം --അപ്പോള്‍ ഇവരുടെ കണക്കു പ്രകാരം പുറമേ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാരുടെ വരവിനു മുന്‍പേ എന്ന് സാരം --രാഖ്ല്‍ ദാസ് ബാനര്‍ജി ആരംഭിച്ച ഈ ഖനന പ്രക്രിയ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍ ആയ ജോണ്‍ മാര്‍ഷല്‍ ഇപ്രകാരം പറഞ്ഞു --ഏഷ്യയില്‍ പല സ്ഥലത്തും കണ്ടിട്ടുള്ള പൌരാണിക നാഗരിക സംസ്കാരത്തിലോന്നും ഇത്ര ഉദാരമായ സൌകര്യങ്ങള്‍ ഉള്ള ഒന്ന് കണ്ടിട്ടില്ല --മറ്റു സ്ഥങ്ങളില്‍ ഒക്കെ രാജാക്കന്മാര്‍ക്കും ആരാധനാലയങ്ങള്‍ക്കും സൌകര്യം ഉണ്ടാകും എന്നാല്‍ ഇവിടെ പൌരന്മാരുടെ സൌകര്യത്തിനു ആണ് പ്രാധാന്യം നല്‍കിയിരിക്കുന്നത് --മോഹന്‍ജദാരോയിലും ഹാരപ്പയിലും കണ്ടെത്തിയ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ച്പ്പോള്‍ ഏറ്റവും വലിയ അക്കിടി പറ്റിയത് ആര്യന്‍ സിധ്ധാന്തത്തെ അണ്ണാക്ക്തൊടാതെ വിഴുങ്ങി അത് ഏറ്റു പാടുന്നവര്‍ക്ക് ആയിരുന്നു --ഈ നാഗരികത ആര്യന്മാര്‍ വന്നു എന്ന് പറയുന്ന കാലഘട്ടത്തിനു എത്രയോ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഉള്ളതായിരുന്നു എന്ന് ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു --അന്ന് മുതല്‍ ഈ ആര്യന്‍ സിധ്ധാന്ത ത്തി ന്‍റെ അടിത്തറ ഇളകിത്തുടങ്ങി -ഇവിടങ്ങളില്‍ നിന്ന് ഒരു ആക്രമണം നടന്നതായ ഒരു തെളിവും കിട്ടിയിട്ടില്ല --ചുരുക്കി പറഞ്ഞാല്‍ ആര്യന്മാര്‍ വന്നിട്ടാണ് ഇവിടെ വേദവും മറ്റും ഉണ്ടായത് എന്നും ദ്രാവിഡരെ തോല്‍പ്പിച്ചു അവര്‍ ഭാര തം  കീഴടക്കി എന്നുമുള്ള സംഭവം വെറും മിഷനറി പ്രവര്‍ത്തനത്തിനു വന്നവരുടെ മനോരാജ്യം ആയിരുന്നു എന്നതാണ് സത്യം --തുടരും  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ