2015, ഡിസംബർ 8, ചൊവ്വാഴ്ച

ആദ്ധ്യാത്മിക പഠനം --പതിനെട്ടാം ദിവസം





ആധ്യാത്മിക പഠനം --പതിനെട്ടാം ദിവസം --
*********************************************************************
പ്രകൃതിയിലെ ഗൃക്കന്മാര്‍ --അഗ്നി 
***********************************************
പഞ്ച ഭൂതങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠം അഗ്നിയാണ്.കാരണം മറ്റെല്ലാറ്റിലും മാലിന്യം കലരും .എന്നാല്‍ അഗ്നി എല്ലാ മാലിന്യങ്ങളെയും ഇല്ലാതാക്കുന്നു.സ്വയം മലിനം ആകുന്നും ഇല്ല.അതിനാല്‍ സത്തായ കര്‍മ്മങ്ങള്‍ ഒക്കെ അഗ്നി സാക്ഷി ആയിട്ടാണ് ഭാരതീയര്‍ ചെയ്യാറുള്ളത്.അഗ്നിയെ പോലെ ആകണം മനുഷ്യന്‍ എവിടെ വേണമെങ്കിലും പോകാം പക്ഷെ സ്വയം മാലിന്യം ഏല്‍ക്കാതെ ഇരിക്കണം -- ഒരു യോഗിക്ക് മാത്രമേ ഇങ്ങിനെ കഴിയൂ. എന്നാല്‍ ഒരു യോഗിയുടെ ഭാവത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യണം എന്നാല്‍ ഫലത്തില്‍ ആസക്തിയോ വിഷയ ബന്ധമോ പാടില്ല.ഇവിടെ സംശയം തോന്നാം-ഒരു ഗൃഹസ്ഥാശ്രമി എങ്ങിനെ യോഗി ആകും എന്ന് ഇവിടെ യോഗി എന്ന് ഉദ്ദേശിച്ചത് വിഷയങ്ങള്‍ സ്വീകരിക്കാം പക്ഷെ വിഷയാസക്ത്ന്‍ ആകരുത്.അഗ്നി സര്‍വ മാലിന്യത്തിലും പ്രവേശിക്കും എന്നാല്‍ ആ മാലിന്യം അഗ്നിയെ ബാധിക്കുന്നില്ല.അത് പോലെ ഒരു ഗൃഹസ്ഥാശ്രമി ആവശ്യമുള്ള വിഷയങ്ങളില്‍ ഇടപെടാം എന്നാല്‍ ഇന്ദ്രിയ നിഗ്രഹം നടത്തണം-ധാര്‍മികമായ ഇന്ദ്രിയ ധര്‍മ്മ പ്രവര്‍ത്തനമേ ആകാവൂ എന്ന് സാരം --അതിനാണ് അഗ്നിയെ ഗുരുവായി കാണുന്നത് --ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ