2015, ഡിസംബർ 2, ബുധനാഴ്‌ച

ഈശാ വാസ്യോപ നിഷത്ത് --മന്ത്രം --8








ഈശാ വാസ്യോപ നിഷത്ത് -എട്ടാം ദിവസം--മന്ത്രം -8 , 

****************************************************************************************
സ പര്യഗാച്ശുക്രമ കായ മവ്രണ
മസ്നാവിരം ശുദ്ധ മപാപവിദ്ധo
കവിര്‍മനീഷി:പരിഭു:സ്വയംഭൂര്‍
യാ ഥാര്‍ഥൃതോ/ര്‍ത്ഥാന്‍
വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ
******************************************************************************************
അര്‍ത്ഥം--ആ ആത്മാവ് ചുറ്റും വ്യാപിച്ചതും,പ്രകാശം ഉള്ളതും,ശരീരം ഇല്ലാത്തതും,നാശം ഇല്ലാത്തതും,ഞരമ്പുകള്‍ ഇല്ലാത്തതും,നിര്‍മ്മലവും,പാപ സമ്പര്‍ക്കം ഇല്ലാത്തതും,ക്രാന്ത ദര്ഷിയും,പണ്ഡിതനും എല്ലാത്തിനും മേലെ ഉള്ളതും,തന്നത്താന്‍ ഉണ്ടായതും ആകുന്നു.അത് എന്നും നിലനില്‍ക്കുന്ന സംവത്സര പ്രജാപതികള്‍ക്കായികര്‍ത്ത വ്യങ്ങളെ ശരിയായ വിധത്തില്‍ വിവരിച്ചു കൊടുത്തു **********
*****************************************************************************************വ്യാഖ്യാനം 
******************
ഈശ്വരന്‍റെ യഥാര്‍ത്ഥ സ്വരൂപം വര്‍ണിച്ചിരിക്കുന്നു സംവത്സര പ്രജാപതികള്‍ക്ക് കര്‍ത്തവ്യങ്ങളെ ശരിയായ വിധത്തില്‍ വിവരിച്ചു കൊടുത്തു --ഈ വാചകം ശ്രദ്ധിക്കുക ഈശ്വരന്‍ തന്നെയാണ് ഓരോ ഘട്ടത്തിലും ചെയ്യേണ്ട കര്‍മ്മങ്ങളെ വീതിച്ചു കൊടുത്തത്. ഈ ഒരു തത്വത്തില്‍ നിന്നാണ് ത്രിമൂര്‍ത്തി സങ്കല്‍പ്പം ഉണ്ടായത്.രൂപ രഹിതന്‍ ആയ പരമാത്മാവ്‌ ആദ്യം 3 രൂപം കൈക്കൊണ്ടു എന്നതിന് ശേഷം തന്റെ കര്‍മ്മങ്ങള്‍ ആയ സൃഷ്ടി,സ്തിതി,സംഹാരം എന്നിവ ബ്രഹ്മാ.വിഷ്ണു,മഹേശ്വരന്മാര്‍ക്ക് ആയി വീതിച്ചു കൊട്ത്ത്.അഥവാ രൂപമില്ലാത്ത ആത്മാവ് 3 രൂപം കൈക്കൊണ്ടു സൃഷ്ടി സ്തിതി സംഹാരാദികള്‍ നടത്തിവരുന്നു.അരൂപിയായ ഈശ്വരന്‍ ആ ഈശ്വരന്‍ തന്നെ എടുത്ത രൂപങ്ങളില്‍ കൂടി നാം ആരാധിച്ചു വരുന്നു. ഈ പരമാതാവിന്റെ സ്വന്തം കര്‍മ്മങ്ങളെ വിഭജിച്ചു കൊടുക്കുന്ന സമ്പ്രദായം തന്നെ ആണ് ഇന്നത്തെ ഭൌതിക ഭരണ ക്രമത്തിലും ഉള്ളത്.അപ്പോള്‍ തികച്ചും യുക്തമായ നിഷേധിക്കാന്‍ കഴിയാത്ത ധര്‍മ്മം ആണ് പരമാത്മാവിന്റെത്.മാത്രമല്ല തന്നില്‍ അടങ്ങിയ സര്‍വ ജ്ഞാനത്തെയും പ്രകടിപ്പിക്കാന്‍ അതാതു വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ള ജന്മങ്ങള്‍ അനന്തരം എടുത്തു കൊണ്ടേ ഇരുന്നു. അതാണ്‌ എവിടെ യോക്കെയോ തേജസ്സു ഉണ്ടോ അവരൊക്കെ എന്റെ വിഭൂതികള്‍ ആണെന്ന് പറയുന്നത് .

1 അഭിപ്രായം: