2015, നവംബർ 30, തിങ്കളാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -2







ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -2-1/12/2015 
*********************************************************
ഭാരതത്തെ ആക്രമിച്ച പലര്‍ക്കും ഒരു നേതാവ് ഉണ്ടായിരുന്നു -മുഗള്‍ വംശത്തിനു ബാബര്‍ -യവനന്മാര്‍ക്കു അലക്സാണ്ടര്‍ ചക്രവര്‍ത്തി --എന്നാല്‍ ഇവിടെ വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാരുടെ നേതാവ് ആര്?മധ്യേഷ്യയില്‍ എന്നല്ലാതെ അവരുടെ കൃത്യമായ സ്ഥലം ഏതു?കെട്ടുകഥ ചമയ്ക്കുമ്പോള്‍ അത് യുക്തിപരം ആയിരിക്കണം --ഇങ്ങിനെ ഒരു വര്‍ഗ്ഗം ഈ ഭൂമിയില്‍ എവിടെയും ഉണ്ടായിട്ടില്ല --പിന്നെ ആര്യന്മാര്‍ എന്ന് പറയുന്നത് ആരെ? എന്നാ സംശയം വരാം -ഋഷഭ മഹര്‍ഷിയുടെ പുത്രനായ ഭരതന്‍ ഭരിച്ചത് മൂലം ഭാരതം എന്ന പേര്‍ അജനാഭ ദേശത്തിനു വന്നു സൌകര്യാര്‍ത്ഥം തന്റെ സഹോദരനായ ദ്രമിടനെ ഇന്നത്തെ ആന്ധ്ര കര്‍ണാടക തമിഴ്നാട് കേരളം മുതലായ ഭാഗം ഏല്‍പ്പിച്ചു ദ്രമിടന്‍ ഭരിച്ചതിനാല്‍ ദ്രാവിഡം എന്നും ഇവിടുത്തെ ജനങ്ങളെ ദ്രാവിഡര്‍ എന്നും പറഞ്ഞു--മറ്റൊരു സഹോദരനായ ആര്യാവര്ത്തനെ ഉത്തരേന്ത്യയിലെ ഭാഗങ്ങള്‍ ഏല്‍പ്പിച്ചു ആര്യാവര്ത്തന്‍ ഭരിച്ചതിനാല്‍ ആ പ്രദേശത്തെ ആര്യാവ ര്‍ത്തം എന്നും അവിടുത്തെ ജനങ്ങളെ ആര്യന്മാര്‍ എന്നും പറഞ്ഞുവന്നു --അന്നത്തെ ഭാരതം ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടതായിരുന്നു --ഇറാന്‍ ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു --ഈ പ്രദേശങ്ങള്‍ ഒക്കെ ആര്യാവര്ത്തന്റെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു അപ്പോള്‍ സ്വാഭാവികമായും അവോടെയുല്ലവരെയും ആര്യന്മാര്‍ എന്ന് പറഞ്ഞു വന്നു --വിശ്വാമിത്ര മഹര്‍ഷിയുടെ സ്ഥലം ഇവിടെ ഏതോ ഒരു പ്രദേശത്താണ് ഋഗ്വേദത്തിലെ പ്രധാന മന്ത്രമായ സൂര്യഗായത്രിയുടെ ദ്ര്ഷ്ടാവ് വിശ്വാമിത്രന്‍ ആണല്ലോ വിശ്വാമിത്രന്‍ ആണെങ്കില്‍ ആര്യാവര്ത്തന്‍ കൈകാര്യം ചെയ്യുതിരുന്ന സ്ഥലത്ത് ഉള്ളവനും അപ്പോള്‍ വിശ്വാമിത്രന്‍ ആര്യനാണല്ലോ  ഇങ്ങിനെയാണ്‌ ആര്യന്മാര്‍ ആണ് വേദം നിര്‍മ്മിച്ചത് എന്ന് വരുവാനുള്ള കാരണം --പക്ഷെ വിശ്വാമിത്രന്റെ പിന്‍ തുടര്ചാവകാശം ഇന്നത്തെ ഹിന്ദുക്കള്‍ക്ക് തന്നെയാണ് വേദത്തിന്‍റെ ഉദ്ഭവം  ഹിന്ദുക്ക ളില്‍ നിന്നല്ല   എന്ന് വരുത്തി ത്തീര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട് --സാമ്പത്തികമായും ആധ്യാത്മികമായും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ഇന്ത്യ ആയിരുന്നു ബ്രിട്ടനേക്കാള്‍ സാമ്പത്തികം അന്നത്തെ ബംഗാളിന് ഉണ്ടായിരുന്നു -1757 ലെ പ്ലാസ്സി യുദ്ധത്തിനു ശേഷം ബംഗാളില്‍ നിന്നും കവര്‍ന്നു കൊണ്ട് പോയ ധനം ഉപയോഗിച്ചാണ് യുറോപ്പില്‍ വ്യാവസായിക വിപ്ലവം നടന്നത് --ഇന്നത്തെ യൂറോപ്പിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ബംഗാളില്‍ നിന്നും മോഷ്ടിച്ച് കൊണ്ട് പോയ ധനം ആണ് --ആദ്യമായി ഈ ആര്യന്മാരുടെ രംഗ പ്രവേശം നിഷേധിച്ചത് ദയാനന്ദ സരസ്വതിക്ല്‍ ആയിരുന്നു -വേദങ്ങളില്‍ കാണുന്ന ആര്യ ശബ്ദം ഒരു വര്‍ഗ്ഗത്തെ കാണിക്കുന്നത് അല്ലെന്നും ധാര്‍മ്മികമായ ഒരു ഗുണ വിശേഷത്തെ ആണ് എന്നും അദ്ദേഹം ശക്തമായി പറഞ്ഞു --പിന്നീടു അരവിന്ദന്‍ --വിവേകാനന്ദ സ്വാമികള്‍ മുതലായവര്‍ ഗവേഷണം നടത്തി ഈ ആര്യ സിധ്ധാന്തത്തെ അവഗണിച്ചിട്ടുണ്ട് -മാത്രമല്ല ബുദ്ധമതത്തില്‍ നിന്നും പൊട്ടി മുളച്ച ഒരു മുളയാണ് ക്രിസ്തുമതം എന്നും ക്രിസ്തുവിനെ സ്നാനജ്ഞാനം ചെയ്യിച്ച സ്നാപക യോഹന്നാന്‍ ഒരു ബുദ്ധ ഭിക്ഷു ആയിരുന്നു എന്നും വിവേകാനന്ദന്‍ അതിശക്തമായി വെട്ടിത്തുറന്നു പറഞ്ഞു (നിരവധി ലേഖനങ്ങളോടു കടപ്പാട്--തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ