2016, ജൂൺ 30, വ്യാഴാഴ്‌ച

അതാ പറഞ്ഞത്‌ .. തുല്യ നീതി കൊണ്ട്‌ വരാൻ... പൂജാരിമാർ ചെരുപ്പ്‌ കുത്തട്ടെ ക്ഷുരകം ചെയ്യട്ടെ , ആരും തടയാൻ വരില്ല, മറിച്ച്‌ ചെരുപ്പ്‌ കുത്തിക്കും ക്ഷുരകനും പൂജാരിമാർ ആകാനുള്ള അവസരം കൊടുക്കൂ... അങ്ങനെ തൊഴിലിൽ തുല്യനീതി ആകുമ്പോൾ സംവരണം എടുത്ത്‌ കളയാം :)
********************************************************
            മറുപടി
ഒരു വികലമായ മനസ്സിന്റെ ഉടമയാണ് ഈ അഭിപ്രായക്കാരൻ അതിനാൽ ഞാനായിട്ട് അയാളുടെ പേര് പറയുന്നില്ല് ഗ്രൂപ്പുകൾ മറിച്ചു നോക്കുമ്പോൾ ആളെ പിടി കിട്ടും ഈലോകത്ത് പൂജാരിമാർ ചെരുപ്പു കുത്തിയാൽ തുല്യ നീതി വരും അതേ പോലെ ചെരുപ്പു കുത്തിയും ക്ഷുരകനും പൂജിക്കുകയും ചെയ്താൽ തുല്യനീതി ഉറപ്പ്   കലക്ടർ പ്യൂണിന്റെ പണി ചെയ്യട്ടെ പ്യൂൺ കലക്ടറുടെ പണിയും എങ്ങിനെയുണ്ട്?
      നമ്മുടെ സമൂഹത്തിലെ പുഴുക്കുത്തുകളിൽ ഒന്നാണിത് സ്ഥാനം  പ്രോട്ടൊക്കോൾ ഇവയ്ക്കൊന്നും ഇയാളുടെ കണ്ണിൽ ഒരു വിലയും ഇല്ല

    നി്രീശ്വരവാദവും വികലമായ രീതിയിൽ മനസ്സിലാക്കിയ  കമ്മ്യൂണിസവും ഒരു സമൂഹത്തെ എങ്ങിനെ മാനസികമായി അധഃപതിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈപോസ്റ്റിന്റെ ഉടമ  ഒന്നിനെ നൂറാക്കി ചിത്രീകരിച്ച എന്നൊ കാലഹരണപ്പെട്ടുപോയ ബ്രാഹ്മണ മേധാവിത്വവിദ്വേഷത്തിന്റെ ഇരകളാണ് ഇയാളെ പ്പൊലുള്ളവർ നമ്പൂതിരി മുതലായ ബ്രാഹ്മണർ എന്നു പറയുന്ന വിഭാഗം ചെരുപ്പ് കുത്തിയും ക്ഷുരകനും ആയി ഈ സമൂഹ്ത്തിൽ അയാൾക്ക് കാണണം അയാളുടെ കണക്കിൽ ഇതാണ് തുല്യത  ഇനി ഇത് കേൾക്കുന്നവൻ പറയുന്നത് ഇപ്രകാരമാണ്   വെറുതെയല്ല ഇവരെ ഒന്നും ശൂദ്രരായി ദൈവം പടച്ചു വിട്ടത് മനസ്സ് മുഴുവനും കുഷ്ടമാണ്   ഇവനെ പോലുള്ളവർ വേദം ചൊല്ലുമ്പോളാണ് നാക്ക് മുറിക്കേണ്ടതും ഇവനെ പ്പോലുള്ളവർ വേദം കേൾക്കുമ്പോൾ ആണ് ചെവിയിൽ അരക്ക് ഒഴിക്കണം എന്നും മനു പറഞ്ഞത് എന്നായിരിക്കും

     എന്ത് ദുരിതം അനുഭവിച്ചാലും അതിൽ നിന്നും എങ്ങിനെയാണ് കരകേറേണ്ടത് എന്ന് ചിന്തിക്കുന്നതിന് പകരം പല്ലിന്റെ ഇട കുത്തി മണക്കുന്നതിന് തുല്യമായ പ്രവർത്തി ചെയ്തു കൊണ്ടിരിക്കുന്നു
    ബ്രാഹ്മണൻ ക്ഷത്രിയൻ,വൈശ്യൻ ശൂദ്രൻ ഇവയൊന്നും ജാതിയല്ല എന്ന് പറഞ്ഞാലൊന്നും ഇയാളെ പ്പോലുള്ളവർക്ക് മനസ്സിലാവില്ല. വ്യവഹാരഭാഷയിൽ ബ്രാഹ്മണൻ ശൂദ്രൻ എന്ന് എങ്ങിനെയാണ് പ്രയോഗിക്കുന്നത് എന്നും ഇയാൾക്ക് അറിയില്ല  അന്നും ഇന്നും സാമ്പത്തിക മേധാവിത്വമാണ് ഉള്ളത് ദാരിദ്രരായ ഒരു ബ്രാഹ്മണനും അതിക്രമം കാട്ടിയതായി തെളിവില്ല സാമ്പത്തികമായി ഉയർന്ന വരേ അധർമ്മം പ്രവർത്തിച്ചിട്ടുള്ളൂ ഇന്ന് ബ്രാഹ്മണമേധാവിത്വമില്ല പക്ഷെ അന്ന് നടന്നു എന്ന് പറയുന്ന അതേ കാര്യങ്ങൾ വേറൊരു രൂപ ത്തിൽ പുറത്തു വരുന്നു പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

      തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു രാഷ്ട്രീയക്കാരൻ വിചാരിച്ചാൽ നടക്കും  ജനുവരി മുതൽ ഡിസംബർ വരെയുള്ള കുറ്റകൃത്യങ്ങളുടെ കോപ്പി സംഘടിപ്പിക്കുക എന്നിട്ട് ഹിന്ദുക്കളെ ത്ര? മുസ്ലിം - കൃസ്ത്യൻ വിഭാഗങ്ങളെ ത്ര?  ഹിന്ദുക്കളിൽ  നമ്പൂതിരി ,എമ്പ്രാന്തിരി അയ്യർ ഇവർ എത്ര? അമ്പലവാസികൾ ഒരോ വിഭാഗക്കാർ എത്ര എത്ര? തുടർന്ന് ഹൈന്ദവരുടെ ഇടയിലുള്ള ഓരോ സമുദായത്തിലും എത്ര പേർ?  ഒന്നന്വേഷിക്കാമോ? അപ്പോൾ അറിയാമല്ലോ സാത്വികത ആർക്കൊക്കെയാണ് എന്ന്
ഭാഗം-2 എനിക്ക് സമൂഹത്തോട് പറയാനുള്ളത്

    കഴിഞ്ഞ 30 വർഷത്തോളം പ്രഭാഷണവും കഥാപ്രസംഗവും സംഗീതക്കച്ചേരിയും ഒക്കെ നടത്താൻ പോകുമ്പോൾ ഒന്നര മണിക്കർ സമയം നേരത്തെ എത്താറുണ്ട് ക്ഷേത്ര ഭാരവാഹികളുമായും ശാന്തി, കഴകം മുതലായവ ചെയ്യുന്നവരുമായും സംസാരിക്കാറുണ്ട് ഓരോ ക്ഷേത്രത്തിലെ അവസ്ഥയും ശരിക്കും മനസ്സിലാക്കാറുണ്ട് അത് കൊണ്ടു തന്നെ പറയട്ടെ! അപവാദങ്ങൾ വെറും ഊഹാപോഹങ്ങളാണ് മിക്ക ശാന്തിക്കാർക്കും ഭക്തി ലവലേശം ഇല്ല എന്നൊരു പരാതിയുണ്ട്' എന്താണതിന്റെ പിന്നിൽ?
      ഒരു മരണം കണ്ടാൽ കുറച്ചു നേരത്തേക്ക് നമുക്ക് ഒരു തരം മ്ലാനതയാണ് എന്നാൽ ഒരു ഡോക്റ്റർക്കോ? നിരവധി മരണം ഒരു ദിവസം കാണുന്നു നിരവധി വിലാപങ്ങൾ ഒരു ദിവസം കേൾക്കുന്നു ഒരു ഡോക്റ്ററെ സംബന്ധിച്ച് അതൊരു വിഷയമേ അല്ല നല്ല സ്വാദുള്ള വിഭവങ്ങൾ നമുക്ക് ആർത്തിയാണ് എന്നാൽ അതിന്റെ പാചകക്കാരനോ? അയാൾക്ക് ഒരു ആർത്തിയും ഇല്ല അതേപോലെ എപ്പോഴെങ്കിലും അമ്പലത്തിൽ പോകുന്ന നാം കാണിക്കുന്ന ഭക്തി പാരവശ്യം ദിവസവും മണിക്കൂറുകളോളം രാവിലെയും വൈകുന്നേരവും അമ്പലത്തിനകത്ത് കഴിയുന്ന ശാന്തിക്കാരോ കഴകക്കാരോ പ്രകടിപ്പിക്കില്ല ഒരു ഗണപതി ഹോമം നടത്തുമ്പോൾ   അമുഷ് മാൽ ഹൃദയാൽ അസ്മിൻ പീഠേ  ആവാഹയാമീ     എന്ന് മന്ത്രം ജപിച്ച് ആവാഹിക്കുന്ന ഒരു പൂജാരിക്ക് അറിയാം ആ പീഠത്തിലുള്ളത് തന്റെ ഉള്ളിൽ ഉള്ള ഗണപതി തന്നെയാണ് എന്ന് അപ്പോൾ നാം കാണിക്കുന്ന ഭക്തി അയാൾ പ്രകടിപ്പിച്ചോളണം എന്നില്ല. ക്ഷേത്രത്തിലെ സ്ഥിതിയും അത് തന്നെ ഞാനും ഭഗവാനും ഒന്ന് എന്ന ഭാവം ആ പൂജാരിയിൽ ആവേശിച്ചു കഴിഞ്ഞിരിക്കുന്നു അപ്പോൾ നമുക്ക് തോന്നും ഇയാൾക്ക് ഭക്തി ഇല്ലെന്ന്  ഇത് സത്യമാണോ എന്ന് ദേവ പ്രശ്നത്തിലൂടെ തെളിയിക്കാൻ കഴിയും എന്നിരിക്കേ കാര്യം അറിയാതെ നമ്മൾ ആരോപണം ഉന്നയിക്കയാണ് ചെയ്യുന്നത്

    ഇന്നത്തെ പൂജാരികൾക്ക് ജാതീയ വൈരാഗ്യമൊന്നും ഇല്ല ആത്മരോഷമാണ് അവർക്കുള്ളത് ആയിരം പേരിൽ ഒന്നോ രണ്ടോ പേടുകൾ കണ്ടേക്കാം അതിന്റെ പേരിൽ ഒരു സമൂഹത്തെ മൊത്തം അധിക്ഷേപിക്കുന്ന പ്രവണതയാണ് കാണുന്നത് അതിലുള്ള ആത്മരോഷമാണ് അവർ ചിലരെങ്കിലും പ്രകടിപ്പിക്കുന്നത് ഏത് സമുദായമാണ് അടിച്ചാക്ഷേപിക്കപ്പെട്ടാൽ പ്രതിഷേധിക്കാത്തത്? ഇവരും അത്രയേ ചെയ്യുന്നുള്ളൂ ഇതിൽ ആരുടെ തെറ്റാണ്?ഈ പ്രപഞ്ചത്തിൽ പൂർണ്ണമായും സാത്വികത ഉള്ള എന്താണ് ഉള്ളത്?എത്രശ്രദ്ധിച്ച് 5കിലോ മാമ്പഴം വാങ്ങിയാലും അതിൽ ഒന്നോ രണ്ടോ കേടുള്ളത് കാണാം നമ്മൾ അത് കളയുകയാണ് പതിവ് അതേ പോലെ കുരുത്തക്കേട് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൂടുതൽ പരസ്യമാക്കാതെ അയാളെ ഒഴിവാക്കുകയാണ് വേണ്ടത് അല്ലാതെ കൊട്ടിഘോഷിച്ച് ഒരു സമൂഹത്തെ മൊത്തം അവഹേളിക്കുകയല്ല ഇന്നൊരു കമന്റ് കണ്ടു ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാരിയായി നിയമനം കിട്ടാത്ത ഒരു നമ്പൂരി കക്ഷം തുടച്ചതോർത്ത് ശീവേലി ക്ക് വന്ന വിഗ്രഹത്തിൽ എറിഞ്ഞു ത്രേ! കുറച്ച് ഭ്രാന്തിന്റെ അ സ്കി ത ഉണ്ടെങ്കിൽ സംഭവിച്ചേക്കാം പക്ഷെ അതൊരു ബ്രാഹ്മണ കുലത്തിന്റെ സ്വഭാവമല്ലലോ . അല്ലാതെയാണെങ്കിൽ ശുദ്ധ കളവാണ് പറയുന്നത്  നമ്മൾക്ക് ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് ക്ഷേത്രത്തിനോട് അപമര്യാദയായി പെരുമാറാറുണ്ടോ? ഒരു വേദപഠനം നടത്തിയ വ്യക്തി ഒരിക്കലും സ്വബോധത്തോടെ അങ്ങിനെ ചെയ്യില്ല ഇത് പറഞ്ഞവന്റെ ബ്രാഹ്മണ വിദ്വേഷം മാത്രമാണ് പുറത്തേക്ക് വന്നത്  'ഞങ്ങടെ അവടെ ഒരമ്പലം ഉണ്ട് അവിടൊരുത്തനുണ്ട്   എന്ന് തുടങ്ങി അങ്ങ് പറയും കള്ളുകുടിയനാണെന്നും മറ്റും   പേരോ വിലാസമോ പറയില്ല അങ്ങിനെ ആർക്കാ എന്താ പറഞ്ഞു കൂടാത്തത്? ഇത്തരം സന്ദർഭങ്ങളിൽ അവനവന്റെ വിശ്വാസ പ്രമാണത്തിന്റെ ശവക്കുഴി തോണ്ടുകയാണ് എന്ന് ഇവരറിയുന്നില്ല അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ രഹസ്യമായി വിളിച്ച് അവിടെ നിന്നും പറഞ്ഞു വിടുകയാണ് വേണ്ടത് കൊട്ടിഘോഷിച്ചു വിശ്വാസികളുടെ മനസ്സ് നൊമ്പരപ്പെടുത്തുകയല്ല വേണ്ടത്  മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ്യരാവുകയും അല്ല വേണ്ടത് - തുടരും

2016, ജൂൺ 29, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം  367 അംദിവസം അദ്ധ്യായം 12 ശ്ലോകം - 17 തിയ്യതി < 29/6/2016

യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാങ് ക്ഷതി
ശുഭാശുഭപരിത്യാഗീ ഭക്തിമാൻ യഃ സ മേ പ്രിയഃ
              അർത്ഥം
ആർ ആഹ്ളാദിക്കുന്നില്ലയോ ,ദ്വേഷിക്കുന്നില്ലയോ, ദുഃഖിക്കുന്നില്ലയോ, ആഗ്രഹിക്കുന്നില്ലയോ, നന്മതിന്മകളെ വെടിഞ്ഞ ആ ഭക്തൻ എനിക്ക് പ്രിയനാകുന്നു
18
നമ: ശത്രൗ ച മിത്രേ ച തഥാ മാനാ പമാനയോ:
ശീതോഷ്ണ സുഖ ദു:ഖേഷ്യ സമ: സങ് ഗ വിവർജ്ജിത:
19
തുല്യ നിന്ദാസ്തുതിർ മൗനീ സംതുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ ഭക്തിമാൻ മേ പ്രിയോ നരഃ
            അർത്ഥം
ശത്രുവിലും മിത്രത്തിലും അതുപോലെ മാനത്തിലും അപമാനത്തിലും സമഭാവമുള്ളവനും ശീതം ഉഷ്ണം സുഖം ദുഖം ഇവയിൽ ഒരേ നിലയിൽ ഇരിക്കുന്നവനും ഒന്നിനോടും ആസക്തി ഇല്ലാത്തവനും നിന്ദയും സ്തുതിയും തുല്യമായി കരുതുന്നവനും വാക്കൊതുക്കിയവനും കിട്ടിയതുകൊണ്ട് സന്തോഷിക്കുന്നവനും ഒരു നിശ്ചിത വാസസ്ഥാനമില്ലാത്തവനും ഭഗവാനിൽ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യൻ എനിക്ക് പ്രിയനാകുന്നു
20
യേ തു ധർമ്മ്യാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാഃ ഭക്താസ്തേ/തീവ മേ പ്രിയാഃ
        അർത്ഥം
മേൽ പ്രസ്താവിച്ച ഈ സനാതന ധർമ്മത്തെ അതീവ ശ്രദ്ധയോടെ എന്നെത്തന്നെ പരമ ലക്ഷ്യമായിക്കരുതി ആരൊക്കെ വേണ്ടും വണ്ണം ആചരിച്ച നൂഷ്ഠിക്കുന്നുവോ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയ രാകുന്നു

     ഭക്തി യോഗം എന്ന പന്ത്രണ്ടാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു
എനിയ്ക്ക് സമൂഹത്തിനോട് പറയാനുള്ളത് -ഭാഗം-1

    ഈയിടെ 3 പോസ്റ്റുകൾ ഞാനിട്ടു ജാതീയതയുമായി ബന്ധപ്പെട്ടവ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു സുബിൻഭാസ്കർ പറയുന്നു- ഞാൻ ജാതി വെറിയനാണ് എന്ന് സമൂഹത്തിന് ശാപമാണ് എന്നും ആദ്ധ്യാത്മിക ക്ലാസ് നടത്തുന്നവനാണത്രേ എന്ന പരിഹാസവും
     അതെ ആദ്ധ്യാത്മിക ക്ലാസുകൾ നടത്തുന്നു വേണ്ടാത്തതാണ് പറയുന്നതെങ്കിൽ എന്നെ ക്ലാസിന് വിളിക്കുമായിരുന്നില്ല എന്ന് ആലോചിക്കാറുള്ള വിശേഷബുദ്ധി അയാൾക്ക് ഇല്ലാത്തതിനാൽ അത് ഗൗനിക്കുന്നില്ല
  പ്രാർത്ഥന കഴിഞ്ഞാൽ ഒരു വാചകം ഞാൻ കുട്ടികൾക്കും വലിയ വർക്കും ചൊല്ലിക്കൊടുക്കും - ഞാൻ ഭാരതീയനാണ് എനിക്ക് ജാതിയില്ല ഞാൻ വലിയ വ നോ ചെറിയ വ നോ അല്ല ഈ വസുധയാണ് എന്റെ കുടുംബം - ഇത് 3 പ്രാവശ്യം ചൊല്ലിയ ശേഷം ക്ലാസ് തുടങ്ങും
    അപേക്ഷാ ഫോറത്തിൽ ജാതി രേഖപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് കാണിക്കാൻ പറയുന്ന ഗവർമെന്റ് സംവിധാനത്തിന് സമൂഹത്തിൽ വ്യാപിച്ച ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല ഇതിൽ മാത്രമല്ല! ഇടതനും വലതനും മാറി മാറി ഭരിച്ച നാട്ടിൽ കൂണുപോലെ മുളപ്പിച്ചെടുത്ത una aided സ്കൂളിലേക്ക് കൂട്ടി കളചേർക്കുമ്പോൾ പരാതിപ്പെടാൻ ഇടതിന്നും വലതിനും അർഹത ഇല്ല എന്നിട്ടും അയ്യോ സർക്കാർ ജീവനക്കാരും കുട്ടികളെ unaided സ്കൂളിൽ ചേർക്കുന്നേ എന്ന് പറഞ്ഞ് നിലവിളിക്കുന്നു - കുറച്ചെങ്കിലും നാണമോ മാനമോ ഉണ്ടെങ്കിൽ അത് പിൻവലിക്കാൻ തന്റേടം കാണിക്കണം അതില്ലെങ്കിൽ ഒരു ഭാഗത്ത് മിണ്ടാണ്ട് ചൊറിയും കുത്തി ഇരുന്നോളണം വെറുതെ ശല്യം ചെയ്യാൻ വന്നേക്കരുത്
   ' കേരളത്തിൽ എത്ര ജാതിയുണ്ടോ? അത്രയും സംഘടനകളും ഉണ്ട് എല്ലാവർക്കും അവരവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം അനുഭവിച്ച് പോരുന്ന എല്ലാ അവകാശങ്ങളും സാമൂഹിക ആധികാരികതയും സംരക്ഷിക്കപ്പെടണം  അപ്പോൾ ഒരു പൊതു സംവിധാനം എങ്ങിനെ രൂപപ്പെടുത്തിയെടുക്കും? എങ്ങിനെ മനുഷ്യന്റെ ഉള്ളിലെ ജാതിപരമായ ഈഗോ ഇല്ലാതാവും? ഞാൻ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് എന്നും പിന്നോക്ക സമുദായക്കാരനാണ് എന്നും ഒരാൾ പറയുകയുണ്ടായി  പൂർവ്വാശ്രമത്തിൽ ഞാൻ പിന്നോക്ക സമുദായം ആയിരുന്നു ഇപ്പോൾ ബ്രാഹ്മണനാണ് എന്ന് പറയാൻ ഉള്ള വിവേകം അയാൾക്കില്ല   പൂജാരിയായ അയാൾ ഇപ്പോഴും പിന്നോക്കക്കാരനാണ് എന്നാണ് അയാളുടെ വിചാരം? ഇയാൾ എന്ത് വേദമാണ് പഠിച്ചത്?

     ആദ്യമായി ചന്ദ്രനിലേക്ക് പോയ 3 പേരെ തിരഞ്ഞെടുത്തത് കോടിക്കണക്കിന് ജനങ്ങളെ പരീക്ഷിച്ചതിന് ശേഷമാണ് എന്താ നമ്മളും മനുഷ്യരല്ലേ എന്ന ചോദ്യം ചോദിക്കാവുന്നതാണ് അതിന്റെ ഉത്തരമാണ് ആതിരഞ്ഞെടുക്കൽ - അവർക്ക് ചില പ്രത്യേകതകളുണ്ട് അത് തന്നെ കാരണം.'
    രാഷ്ട്രീയ ജാതീയ ചിന്തകൾക്ക് അതീതമായി ഞാനൊരു മനുഷ്യനാണ് എന്ന ബോധമാണ് എല്ലാവരിലും ഉറക്കേണ്ടത് അല്ലാതെ തെറ്റായ അർത്ഥത്തിൽ ഞാൻ ശൂദ്രൻ ആണ് എന്നല്ല കലിയുഗം ശൂദ്ര യുഗമാണ് യഥാർത്ഥ അർത്ഥത്തിലുള്ള മറ്റു 3 വർണ്ണങ്ങളും ഇവിടില്ല ഇപ്പോൾ വ്യവഹാര ഭാഷയിൽ തെറ്റായി ധരിച്ച അർത്ഥമാണ് ബ്രാഹ്മണൻ ശൂദ്രൻ എന്നീ പദങ്ങൾക്ക് പൂജാരി മുതൽ എയർ സെക്കന്ററി പ്രിൻസിപ്പാളടക്കം ശമ്പള വർദ്ധന വിനായി കൊടി പിടിക്കുന്നു എടുത്ത ജോലിക്ക് വേതനം എന്നത് തൊഴിലാളിയുടെ ഭാഷയാണ് തൊഴിലാളി ആണെങ്കിൽ ശൂദ്രനും  അതാണ് കലിയുഗം ശൂദ്ര യുഗം ആണ് എന്ന് പറയാൻ കാരണം        തുടരും

2016, ജൂൺ 28, ചൊവ്വാഴ്ച

'ഭഗവദ് ഗീതാപഠനം 366 ആം ദിവസം അദ്ധ്യായം - 12 ശ്ലോകം 15 Date - 28/6/2016

യസ്മാ ന്നോ ദ്വിജതേ ലോകഃലോകാന്നോദ്വിജതേ ച യഃ
ഹർഷാമർഷഭയോദ്വേഗൈഃ മുക്തോ യഃ സ ച മേ പ്രിയഃ
            അർത്ഥം
ആരിൽ നിന്ന് ലോകം ക്ഷോഭിക്കുന്നില്ലയോ ആർ ലോകം ഹേതുവായിട്ട് ക്ഷോഭിക്കുന്നില്ലയോ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ ഇവയിൽ നിന്ന് ആർ മുക്തനാണോ അവൻ എനിക്ക് പ്രിയനാകുന്നു
      വിശദീകരണം
ജീവിതത്തിലെ കയ്പ്പേറിയ അനുഭവം മൂലം നിർവികാരത സംഭവിച്ചവരുണ്ട് അവർക്കും മേൽ പറഞ്ഞ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയൊന്നും കാണില്ല അവരും ഭഗവാന് പ്രിയപ്പെട്ടവർ തന്നെ അവർ വന്ന വഴി വ്യത്യസ്ഥ യോഗങ്ങളിലൂടെയല്ല അനുഭവത്തിലൂടെയാണ് എന്നു മാത്രം

16
അനപേക്ഷഃശുചിർദക്ഷഃ ഉദാസീനോ ഗതവ്യഥഃ
സർവ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ
          അർത്ഥം
ഒന്നിന്റെയും ആവശ്യമില്ലാത്തവനും പുറവും അകവും ശുദ്ധിയുള്ളവനും സമർത്ഥനും കർമ്മകുശലനകകർമ്മകുശലനും ഒന്നിലും പ്രത്യേക താല്പര്യമില്ലാത്തവനും വ്യാകുലതയില്ലാത്തവനും  എല്ലാ ഉദ്യമങ്ങളും വിട്ടവനുമായ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയനാകുന്നു

      വിശദീകരണം
എന്തെങ്കിലും ഒന്ന് വേണം എന്ന ചിന്തയില്ലാത്ത അവസ്ഥ, ആൾ ശുദ്ധനായ അവസ്ഥ ഒന്നിലും താൽപ്പര്യം ഇല്ലാത്ത അവസ്ഥ, തീരെ ഒന്നിനെപ്പറ്റിയും വ്യാകുലതയോടെ ചിന്തിക്കാത്ത അവസ്ഥ, എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അകന്ന അവസ്ഥ അപ്പോൾ ആരാണോ ഈ അവസ്ഥയിലെത്തുന്നത് അയാൾ ഭക്തൻ ആയിരിക്കും അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു

സാർ, ഒരപേക്ഷ

  ഞാൻ പറയുന്ന കാര്യങ്ങൾ Post ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു സാറിന്റെ പോസ്റ്റുകൾ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാൻ - ചില പോസ്റ്റുകളും അതിനുള്ള കമന്റ്കളും ഞാൻ കണ്ടു
     എന്റെ പേര് കൃഷ്ണൻ നമ്പൂതിരി കൊടകരക്ക് അടുത്ത് താമസം തൃശൂർ ജില്ല - ഞാൻ Msc mathട പാസ്സായിട്ടുണ്ട് ജോലി ഒന്നും ഇത് വരെ ആയില്ല 9 PSC test ക ളിൽ 100 ന് താഴേ റാങ്ക് ലിസ്റ്റിൽ വന്നിരുന്നു വിവിധ വകുപ്പുകളിൽ എന്റെ റാങ്കിന്റെ പുറകിൽ ഉള്ളവർക്ക് ജോലി കിട്ടിയിട്ടും 38 വയസ്സായ ഞാൻ ഇപ്പോഴും ക്ഷേത്രങ്ങളിലെ പൂജാരിയായി അരിഷ്ടിച്ചു ജീവിക്കുന്നു ഭാര്യB Sc പാസ്സായിട്ടുണ്ട് അവളുടെ സ്ഥിതിയും ഇത് തന്നെ 2 പെൺകുട്ടികളും ഉണ്ട് ഒരു ക്ഷേത്രത്തിൽ നിന്ന് 7000 രൂപയും അടുത്ത ക്ഷേത്രത്തിൽ നിന്ന് 6000 രൂപയും ഇതാണ് മാസ വരുമാനം പഠിപ്പിക്കാൻ താൽപ്പര്യമുള്ള കാരണം കുറച്ചു കുട്ടികൾ റ്റ്യൂഷന് വരുന്നുണ്ട്
     ഇതൊക്കെ പറയാൻ കാരണമുണ്ട് ബ്രാഹ്മണർ അല്ലാത്തവർക്കും ക്ഷേത്രത്തിൽ പൂജിക്കാൻ അനുവദിക്കണം എന്നാണല്ലോ വാദം എന്നെ ഒരു പിന്നോക്ക സമുദായക്കാരനാക്കാൻ വല്ല വഴിയും  ഉണ്ടോ? മന്ത്രിക്കോ മറ്റ് വാദിക്കുന്നവർക്കോ അതിന കഴിയുമോ? ജീവിതദുരീതം മൂലം നമ്പൂതിരി കുടുമ്പത്തിൽ ജനിച്ചത് ശാപമായി ഞാൻ കരുതുന്നു ഈബ്രാഹ്മണ പദവി എനിക്ക് തന്നത് ദുഖം മാത്രം അല്ലായിരുന്നെങ്കിൽ ഞാൻ എന്നോ ജോലിയിൽ കയറുമായിരുന്നു  സാറിന്റെ പോസ്റ്റ് വളരെ നിരീക്ഷിച്ച് ഉള്ളതാണ് അതിനെ എതിർത്ത് കമന്റ് ചെയ്തവർ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് ഇപ്പോൾ ആന്ധ്രപ്രദേശിൽ ഒരു വരുമാനമുള്ള ക്ഷേത്രത്തിൽ ഇന്റർവ്യൂ കഴിഞ്ഞ് ഇരിക്കുന്നു ഇവിടെ നിന്ന് പോകണം ഞാൻ ഭാരവാഹികളോട് പറഞ്ഞു എനിക്ക് പരിചയമുള്ള രണ്ട് പേരുണ്ട് താന്ത്രിക വിദ്യാ പീഠത്തിൽ നിന്നൂം പഠിച്ചി്റങ്ങിയവർ ഒരാൾ നായർ സമുദായത്തിലും മറ്റേയാൾ ഈഴവ സമുദായത്തിലും അവരേ ഞാൻ കമ്മറ്റിക്ക് മുമ്പിൽ അവതരിപ്പിച്ചു നിങ്ങൾക്ക് പോകണമെങ്കിൽ പോകാം ഇവിടെ ആര് വേണം എന്ന് ഞങ്ങൾ തീരുമിനിച്ചോളാം  എന്നായിരുന്നു മറുപടി
    സാർ ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് പറയുന്നത് പോലെയാണ് ഇവരുടെ ഒക്കെ ചിന്താഗതി വേറെ അറിയാവുന്ന പണിയൊന്നും ഇല്ല പാരമ്പര്യ മായി കിട്ടിയ ഈതൊഴിൽ ഉള്ളത് കൊണ്ട് പട്ടിണി കിടക്കുന്നില്ലെന്ന് മാത്രം പൂജ ജോലിയല്ല ധർമ്മമാണ് എന്നറിയാത്തത് കൊണ്ടല്ല ഇങ്ങിനെ പറയുന്നത് സാർ എന്നെ പോലുള്ളവരും ഇവിടെ ജീവിക്കുന്നുണ്ട് എന്നറിയിക്കാനാണ് ഇ കത്ത്     ഞാൻ നേരിട്ട് പോസ്റ്റ് ചെയ്യണ്ടാ എന്ന് കരുതി സാർ ഇതുപോലെ പലരുടേയും കത്തുകൾ പോസ്റ്റ് ചെയ്യാറുണ്ടല്ലോ!      നമസ്കാരം സാർ

മറുപടി
സുഹൃത്തെ ഇതിൽ എനിക്കൊന്നും പറയാനില്ല ഇത് വായിക്കുന്നവർ പ്രതികരിക്കട്ടെ താങ്കൾക്ക് ആന്ധ്രപ്രദേശിലുള്ള ക്ഷേത്രത്തിൽ പൂജാരിയായി കിട്ടട്ടെ എന്ന് ആശംസിക്കുന്നു 

2016, ജൂൺ 27, തിങ്കളാഴ്‌ച

ശ്രുതിയും സ്മൃതിയും

വിരോധേ ത്വനപേക്ഷം സ്യാദസതി ഹ്യനുമാനാത്
        'ജൈമിനീ സൂത്രം

അർത്ഥം
ശ്രുതിയും സ്മൃതിയും പരസ്പരം പൊരുത്തപ്പെടാതെ വന്നാൽ സ്മൃതിയെ ഉപേക്ഷിച്ച് ശ്രുതിയെ സ്വീകരിക്കണം ശ്രുതിക്ക് എതിരല്ലെങ്കിൽ സ്മൃതി വചനം സാധുവാണ്
          വിശദീകരണം
സനാതന ധർമ്മത്തിലെ ആധികാരിക ഗ്രന്ഥമായ ചതുർവേദങ്ങളെ ആണ് ശ്രുതി എന്നു പറയുന്നത് വേദത്തിന്റെ വേദാന്തപരമായ വ്യാഖ്യാനങ്ങളായ ഉപനിഷത്തുക്കളും അതിന്റെ സത്തായ ഗീതയും  വേദത്തിൽ ത്തന്നെ ഉള്ളതാകയാൽ ശ്രുതി തന്നെയാകുന്നു  സാധാരണക്കാരന് ശ്രുതിയായി മനസ്സിലാക്കാൻ കഴിയുന്നത് ഗീതയാണ്    ആയതിനാൽ വേദ രഹസ്യം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണ് ഇതിഹാസ പുരാണങ്ങൾ അതിനാൽ അവയെ സ്മൃതികൾ എന്നു പറയുന്നു പിന്നെ ഓരോ മഹർഷിമാരും മേൽപ്പറഞ്ഞ ഗ്രന്ഥങ്ങളിലുള്ള പ്രധാനപ്പെട്ട ചില നിയമങ്ങൾ സ്മൃതിയായി തീർത്തിട്ടുണ്ട്    മനുസ്മൃതി,യാ ജ്ഞവൽ ക്യസ്മൃതി മുതലായവ  എന്നാൽ അതിൽ ഗീതാ വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അവയെ തള്ളിക്കളയണം  ശ്രുതിയായ ഗീതയെ ആണ് സ്വീകരിക്കേണ്ടത് എന്ന് സാരം  വിരുദ്ധമായത് ഭാരതീയ സനാതന ധർമ്മത്തിന്റെ ഭാഗമല്ല എന്നും അർത്ഥം
ചോദ്യവും ഉത്തരവും - ചാറ്റ്

സജീവൻ- എല്ലാ ക്ഷേത്രങ്ങളിലേയും പൂജാരികൾക്ക് മന്ത്രങ്ങളും ചടങ്ങുകളും അറിയുമോ?

ഉത്തരം - അറിയും- തന്ത്രി വന്ന് ഇന്റർവ്യു നടത്തി ഇയാൾ പൂജ ചെയ്യാൻ അർഹൻ ആണ് എന്ന് പറഞ്ഞതിന് ശേഷമാണ് നിയമനം

സജീ- പല ക്ഷേത്രങ്ങളിലും പൂജ ശരിയല്ല എന്ന് പരാതിയുണ്ടല്ലോ?

ഉത്തരം - പരാതി ആർക്ക് വേണമെങ്കിലും ഉന്നയിക്കാം അങ്ങിനെ ഉണ്ടങ്കിൽ ക്ഷേത്രം തന്ത്രിയോടാണ് പറയേണ്ടത് പരാതിയിൽ സത്യമുണ്ടെങ്കിൽ തന്ത്രി പരിഹാരം നിർദ്ദേശിക്കും അല്ലാതെ പൊതു ജനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കയല്ല വേണ്ടത്

സജീ- ബ്രാഹ്മണർ മത്സ്യമാംസാദികൾ കഴിക്കുന്നവർ ഉണ്ടല്ലോ?

ഉത്തരം - നമ്മുടെ ക്ഷേത്രത്തിൽ പൂജ നടത്തുന്ന ബ്രാഹ്മണർ മത്സ്യമാംസാദികൾ കഴിക്കുന്നുണ്ടോ? അതാണ് നോക്കേണ്ടത് പൂജാദികൾ ചെയ്യാത്ത ബ്രാഹ്മണ വർഗ്ഗത്തിൽ പെട്ടവർ കഴിച്ചെങ്കിൽ അത് തടയാൻ നമ്മളാര്?

സജീ_ പൂജ ചെയ്യുന്നവർ കഴിക്കുന്നുണ്ടെങ്കിലോ?

ഉത്തരം - ദൈവം തന്നെ കഴിക്കുന്നുണ്ടെങ്കിലോ എന്നും സംശയിക്കാം പക്ഷെ പരാതിപ്പെടണ മെങ്കിൽ തെളിവ് വേണം തെളിവ് ഉണ്ടായാൽ ഒഴിവാക്കുകയും ചെയ്യാം
സജീവ - ഒരു ക്ഷേത്രത്തിൽ പൂജ ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് എങ്ങിനെ അറിയാം?

ഉത്തരം - ക്ഷേത്രത്തിൽ ചെന്നാൽ അവിടെ വളർച്ചയും എല്ലാ തരത്തിലും ഉണ്ടായാൽ അവിടെ ഒരു ചൈതന്യം നമുക്ക് അനുഭവപ്പെടും  തീർച്ചയായും അവിടുത്തെ പൂജ വിധിപ്രകാരമാണെന്ന് മനസ്സിലാക്കാം ചില ക്ഷേത്രങ്ങളിൽ ഒരു ചൈതന്യം കാണില്ല അപ്പോൾ ദേവപ്രശ്നം വെച്ച് കാരണം കണ്ടു പിടിച്ച് പരിഹാരം കാണണം

സജീ-ദേവപ്രശ്നത്തിൽ വല്ല സത്യവും ഉണ്ടോ?

ഉത്തരം - ഇല്ലെങ്കിൽ അയിരക്കണക്കിന് വർഷമായി ഈ സംഭവം തുടരുമോ?
പത്ത് step ഇറങ്ങിയാൽ പത്ത് step കയറണം അല്ലാതെ മുകളിലെത്തില്ല

    അവനവന്റെ യോഗ്യതയ്ക്കനുസരിച്ച് ജോലിയും വർണ്ണവും ആദ്യ കാലഘട്ടത്തിൽ തീരുമാനിക്കപ്പെട്ടു ജോലി പാരമ്പര്യമായി തുടർന്നു വന്നപ്പോൾ: വർണ്ണങ്ങൾ ആചരിക്കേണ്ട വേദാദ്ധ്യായനവും മററു ആചാരങ്ങളും ശ്രദ്ധിക്കാതെ വന്നപ്പോൾ ജോലിയുടെ പേരിൽ അറിയപ്പെട്ട് താഴ്ന്ന സമൂഹമായി ചില ജാതികൾ ഉരുത്തിരിഞ്ഞ് അധ:പതിച്ചു ഇതിന് മനുസ്മൃതി സാക്ഷി

     ' കഴിഞ്ഞത് കഴിഞ്ഞു പഴയ പ്രതാപം വീണ്ടെടുക്കാൻ എതാണ് വഴി? നിലവിളികളും പരാതികളും പരിഹാരമല്ല വീണു കിടക്കുന്നവനെ എഴുന്നേൽപ്പിക്കാൻ വീഴാത്തവൻ സഹായിക്കണം പക്ഷെ അത് അവന്റെ മാത്രം ഉത്തരവാദിത്വമല്ല വീണവനും എഴുന്നേൽക്കാൻ ആത്മാർത്ഥ മാ യി ശ്രമിക്കണം ശ്രമം പ്രായോഗികവും അർത്ഥവത്തും ആകണം

         ഇന്ന് ജാതീയതയുടെ പേരിൽ സംഘടിക്കുന്നു എല്ലാ സമുദായങ്ങൾക്കും സംഘടനയുണ്ട് ഈ ജാതി സംഘടനയുടെ പേരിൽ പ്രവർത്തിച്ച് ഒരിക്കലും ഒരു ബ്രാഹ്മണാവസ്ഥയിൽ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല അഥവാ എത്തിയാലും സമൂഹം അംഗീകരിക്കയും ഇല്ല - പിന്നെന്ത് ചെയ്യണം? ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചേ മതിയാകൂ - ബ്രാഹ്മണാവസ്ഥയിൽ നിന്ന് താഴെക്ക് വന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല അപ്പോൾ ഉയരാനും അത്ര കാലം പിടിക്കും

1 നിങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചാൽ അവനെ ബ്രാഹ്മണൻ ആക്കണമെങ്കിൽ !.
1- ആദ്യം മത്സ്യ മാംസാദികൾ, മദ്യം ഇവ കുടുംബത്തിൽ നിന്നും അകറ്റുക
2. സത്തായ സംസാര ശൈലി സ്വീകരിക്കുക
3 'സ്ത്രീകളുടെ മാസമുറ സമയത്ത് കൃത്യമായി നിഷ്ഠ പാലിക്കുക
4 രാവിലെ ബ്രാഹ്മമുഹൂർത്തത്തിലും വൈകുന്നേരം ഗോധൂളി മുഹൂർത്തത്തിലും വിളക്ക് വെച്ച് നാമജപവും നമസ്കാരാദികളും നിർബന്ധമാക്കുക
5 കുട്ടിക്ക് വിദ്യാഭ്യാസ സമയമാകുമ്പോൾ ഉത്തമനായ ഗുരുവിനെ സമീപിച്ച് സംസ്കൃതവും 'വേദങ്ങളും പഠിപ്പിക്കുക
6. കുട്ടി വേദാദ്ധ്യയനം ദിനചര്യയാക്കി മാറ്റുക
7. നിങ്ങൾ കച്ചവടക്കാരനോ കൃഷിക്കാരനോ ആണെങ്കിൽ വൈശ്യ നാണ് അപ്പോൾ ആദ്യം വൈശ്യർ ആചരിക്കുന്ന വിധം കുട്ടിയുടെ ഉപനയനം കഴിക്കുക
8  പതുക്കെ കുട്ടിയെ അകറ്റി നിർത്തി ഉത്തമ ബ്രാഹ്മണൻ ആക്കാനുള്ള പദ്ധതികൾ ചെയ്യുക പൂജ യാഗം ഹോമം മുതലായവ വൃത്തിയായി കഴിക്കുവാൻ അവനെ പ്രാപ്തനാക്കുക
9. പതുക്കെ ഒരു ബ്രാഹ്മണന്റെ പൂണൂൽ ധാരണം നടത്തി അവനെ യോഗ്യനാക്കി ഇതേപോലെ പ്രവർത്തിക്കുന്ന വീട്ടിലെ കുട്ടിയെ ജാതി നോക്കാതെ വധു വായി അവനെ ക്കൊണ്ട് സ്വീകരിപ്പിക്കുക
10-തുടർന്ന് 2 തലമുറ കഴിയുമ്പോഴേക്കും അത് ബ്രാഹ്മണ കുലമായി അറിയപ്പെടും

       'ഇങ്ങിനെ ക്രമാനുഗതമായി വരുമ്പോൾ ജാതി സംഘടന അപ്പോഴും പ്രശ്നമാകും  കാരണം ഞാൻ പൂർവ്വാശ്രമത്തിൽ ഇന്ന കുലമായിരുന്നു എന്നേ പറയാൻ പറ്റു ഇപ്പോഴും ഞാൻ OBC ആണെന്നൊന്നും പറയാൻ പറ്റില്ല - ചിന്തിക്കുക

2016, ജൂൺ 26, ഞായറാഴ്‌ച

ക്ഷേത്രവും PSC നിയമനവും  ഒരു വിചിന്തനം

    ക്ഷേത്ര പൂജാരികളുടെ കാര്യത്തിൽ ദളിത വിഭാഗത്തേയും പരിഗണിക്കണം എന്നാണ് മന്ത്രിയുടെയും ചില ഹൈന്ദവ സംഘടനകളുടെയും വാദം - ശരി തന്നെ - ദളിതരിൽ പൂജ ചെയ്യാൻ അർഹരായ ബ്രാഹ്മണർ കണ്ടേക്കാം -എന്നാൽ സമൂഹ മനസ്സ് ഒന്ന് വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും
   ഹിന്ദുക്കളിൽ 95% പേരും ക്ഷേത്രങ്ങളിൽ ബ്രാഹ്മണരായി നമ്പൂതിരി ,അയ്യർ, എ മ്പ്രാന്തിരി തുടങ്ങിയ സമുദായത്തിൽ പെട്ടവർ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് OBC ST Sc വിഭാഗത്തിൽ പെടുന്നവർ പോലും മറിച്ചല്ല ചിന്തിക്കുന്നത് 'കാരണം സമൂഹത്തിൽ ക്ഷേത്ര കാര്യങ്ങളിൽ ഒഴിച്ച് മറ്റെല്ലാ മേഖലകളിലും ഉണതിയിൽ എത്തിയവർ ഈ സമൂഹങ്ങളിൽ ഉണ്ട് ഇനി ആർക്ക് വേണമെങ്കിലും ബ്രാഹ്മണരാകാം പക്ഷെ എത്ര പേർക്ക് അതിനർഹത ഉണ്ട് എന്ന് ചിന്തിക്കേണ്ടതാണ്
       വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ തലത്തിൽ വന്നപ്പോൾ സാധാരണക്കാരന് ആശ്വാസമായി 'പിന്നെ എന്താണ് സംഭവിച്ചത്? ഇടക്കാലത്ത് അത് നേരാംവണ്ണം കൊണ്ടു നടക്കാൻ ആളില്ലാതെയായി അദ്ധ്യാപകർ തോന്നിയ സമയത്ത് വരികയും ആത്മാർത്ഥതയോടെ പഠിപ്പിക്കാത്തതുമായ അവസ്ഥ വന്നു ഫലം പ്രൈവറ്റ് സ്കൂളുകളുടെ വേലിയേറ്റമായി. നിലനിൽപ്പ് അപകടത്തലായപ്പോൾ സർക്കാർ സ്കൂളുകൾ സടകുടഞ്ഞെഴുന്നേറ്റു ഇപ്പോൾ ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു അപ്പോഴേക്കും നിഷേധിക്കാൻ പറ്റാത്ത രീതിയിൽ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനം വളർന്നു കഴിഞ്ഞു
  ഈ ഒരവസ്ഥ ക്ഷേത്രങ്ങളുടെ കാര്യത്തിലും സംഭവിക്കാൻ സാദ്ധ്യതകളേറെ  വ്യക്തികളുടെ സ്വത്തിൽ പെട്ട ക്ഷേത്രങ്ങൾ ധാരാളമായി ഇപ്പോൾത്തന്നെ ഉണ്ട് - ഇനി ഇത് കൂടി വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല ബ്രാഹ്മണർ എന്ന് ഇന്ന് സങ്കൽപ്പിക്കുന്ന വ്യക്തികളെ ഉപയോഗിച്ച് പൂജാദികൾ നടത്തി വരുന്ന ക്ഷേത്രങ്ങളിൽ തിരക്ക് കൂടുകയും ക്ഷേത്രസങ്കൽപ്പം മറ്റൊരു ദിശയിലേക്ക് മാറിയെന്നും വരാം ദേവസ്വം ബോർഡിന് പഴയ സർക്കാർ സ്കൂളുകളുടെ അവസ്ഥ അതിവിദൂരമല്ല
        ഞാൻ എന്റെ സ്ഥലത്ത് ഒരു വിഗ്രഹം വെച്ച പൂജാമുറി പണി ചെയ്യുന്നു അതിന് കെട്ടിട നമ്പർ കിട്ടിക്കോളണം എന്ന് എനിക്ക് നിർബന്ധമില്ല - എന്റെ പ്രാർത്ഥനയോടൊപ്പം അയൽവാസികളും ഒത്തുചേരുന്നു അത് വലിയൊരു ക്ഷേത്ര സമ്പ്രദായത്തിൽ ഉയരാൻ 10 വർഷത്തോളം മതി അവിടുത്തെ പ്രാർത്ഥനാദികളും വഴി വാ ടു ക ളും ജനശ്രദ്ധ പിടിച്ചുപറ്റിയാൽ അത് വലിയൊരു ആരാധന ആലയമായി മാറി.പ്പോകാൻ  അധികം താമസമില്ല അവിടെ നമ്പൂതിരി ,എമ്പ്രാന്താരി, അയ്യർ സമുദായക്കാരേ പൂജിക്കുന്നുള്ളു   പതുക്കെ un - Aided   സ്കൂളിന്റെ പുരോഗതി ഈ ക്ഷേത്രത്താനും ലഭിക്കുന്നു ചുരുക്കി പറഞ്ഞാൽ ഭൂരിഭാഗം ഹിന്ദുക്കളുടെയും മനോനിലക്കനുസരിച്ചേ ക്ഷേത്ര കാര്യം മുന്നോട്ടു പോകു  സർക്കാറിനോ കോടതിക്കോ  ഉത്തരവുകൾ ഇറക്കാം.   എന്നു മാത്രം  പ്രായോഗിക തലത്തിൽ സത്യം മറ്റൊന്നാകും  ഇതിൽ സംശയിക്കേണ്ടതില്ല

       എന്നാൽ ബ്രാഹ്മണർ എന്ന് പറയുന്നവർ എല്ലാം ശരിയായിട്ടാണോ കർമ്മം ചെയ്യുന്നത്? എന്ന ചോദ്യം ഉയരാം പൂജയ്ക്ക് ഒരു നമ്പൂതിരിയെ കിട്ടുമോ എന്നാണ് ചിലർ അന്വേഷിക്കുന്നത് ഒരു ഗണപതി ഹോമത്തിനോ ഭഗവതിസേവ യെക്കാ നമ്മൾ വീട്ടിൽ ഒരാളെ വിളിച്ചാൽ അയാൾ ബ്രാഹ്മണനായാൽത്തന്നെ നമുക്ക് സമാധാനമാണ് ആ സമാധാനമാണ് ഫലത്തിന്റേയും ഉറവിടം - അന്യനൊരുത്തനെ ഗണപതി ഹോമത്തിന് വീട്ടിൽ വിളിച്ചു കേറ്റും എന്ന് വിശ്വസിക്കാൻ പ്രയാസം പിന്നെ ചില സമുദായങ്ങൾ അവരുടെ ഇടയിലുള്ള പുരോഹിതരെ ക്കൊണ്ട് ചെയ്യിക്കുമായിരിക്കും പക്ഷെ അത് വിശ്വാസത്തേക്കാളുപരി സമുദായ സ്നേഹം മാത്രമാണ് ക്ഷേത്രത്തിലോ ആചാരങ്ങളിലോ വിശ്വാസമില്ലാത്തവർക്ക് എന്തും പറയാം പക്ഷെ സമൂഹ മനസ്സ് എത്രയോ അകലെയാണ്
ആ പദ്ധർമ്മം

      സ്മൃതികളിലും ,മഹാഭാരതത്തിലും കാണുന്ന ഒരു ശ്ലോകം ശ്രദ്ധിക്കുക

വിവാഹ കാ ലേ രതി സംപ്രയോ ഗെ
പ്രണാത്യയേ സർവ്വധനാ പഹാരേ
വി പ്രസ്യ ചാർത്ഥേ fപ്യനൃതം വദേയു:
പഞ്ചാന്യതാ ന്യാഹു രപാത കാ നി
          അർത്ഥം
കന്യാദാനത്തിന് വേണ്ടി ആലോചന നടക്കുമ്പോഴും സ്ത്രീകളെ വശപ്പെടുത്തുമ്പോളും പ്രാണഹാനി വരുന്ന സമയത്തും സർവ്വസ്വവും അപഹരിക്കപ്പെടുമ്പോഴും ബ്രാഹ്മണന്ന് വേണ്ടിയും അസത്യം പറയാം. ഈ '5 സന്ദർഭങ്ങളിലും അസത്യം പറയുന്നത് നിന്ദ്യമല്ല
         വിശദീകരണം
തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒരു ശ്ലോകമാണിത് ഇന്ന് ഒരു പോസ്റ്റിൽ ചില ചോദ്യം ചോദിച്ചിരുന്നു' എല്ലാവരും വിവാഹാലോചന സമയത്ത് മകൾക്ക് പറ്റിയ ദുരന്തം തുറന്നു പറയണം എന്നു പറഞ്ഞു    മാധവൻ എന്ന പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ സത്യം പറയാൻ ബുദ്ധിമ്മുട്ടുണ്ട്. സത്യം പറഞ്ഞാൽ അവർ വേണ്ടെന്ന് വെച്ച് പോയാൽ കാരണം അവരോട് അന്വേഷിച്ചാൽ   സത്യം അങ്ങാടിപ്പാട്ടാകാൻ വലിയ താമസ മൊന്നും ഇല്ല ഇത്തരം സന്ദർഭങ്ങളിൽ നാം എന്താണോ ചെയ്യുന്നത് അതാണ് ശരി  അത് കൊണ്ടാണ് കന്യാദാനത്തിന് വേണ്ടി ആലോചന നടക്കുമ്പോൾ അസത്യം പറയാം  വേണമെങ്കിൽ അതിൽ തെറ്റില്ലെന്നു പറഞ്ഞത്

2. പരസ്ത്രീകളെ വശീകരിക്കാൻ എന്നു പറയുന്നില്ല ഭാര്യയാണെങ്കിലും ചില സമയങ്ങളിൽ വിമുഖത കാണിച്ചേക്കാം അത്തരം സന്ദർഭങ്ങളിൽ അവളെ പ്രചോദിതയാക്കാൻ കളവ് പറയുന്നതിൽ തെറ്റില്ല എന്നർത്ഥം

3 മരണം മൂന്നിൽ കാണുന്ന സമയം നുണ പറയുന്നതിൽ തെറ്റില്ല
4 കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് നേടിയ സ്വത്ത് നഷ്ടപ്പെടുന്ന സമയത്തും നുണ പറയുന്നതിൽ തെറ്റില്ല  വിശ്വസിക്കാൻ കൊള്ളാത്ത ഒരു വൻ വന്ന് പതിനായിരം രൂപ കടം ചോദിച്ചാൽ ഇല്ല എന്ന് പറഞ്ഞ് അവനെ മടക്കി അയക്കുന്നതിൽ തെറ്റില്ല കാരണം നമ്മെ ക്കൊണ്ട് നുണ പറയിച്ചത് അവന്റെ വാങ്ങിയാൽ തിരിച്ചു കൊടുക്കാത്ത സ്വഭാവമാണ്

5 സജ്ജനങ്ങൾ അവർ യാതൊരു തെറ്റും ചെയ്യാതെ അപകടത്തിൽ ചെന്നു ചാടിയാൽ അവരെ രക്ഷിക്കാനായി അസത്യം പറഞ്ഞാൽ  തെറ്റില്ല കാരണം വേറൊരു   വ്യക്തിയുടെഅസത്യം മൂലമാണ് ഒരു സജ്ജനം അപകടത്തിൽ പെട്ടത്
      എന്നാൽ ഇങ്ങിനെ ഒക്കെ ചെയ്താൽ അതിൽ ദോഷമില്ലെന്നേ പറയുന്നുള്ളു അതായത് മേൽപറഞ്ഞ സംഗതികളിൽ അസത്യം പറഞ്ഞാൽ രക്ഷ ഉണ്ടെങ്കിൽ മാത്രം    നിർബ്ബന്ധം ഇല്ല താനും  വാമനൻ വന്ന സമയത്ത് ശുക്രാചാര്യർ മഹാബലിയോട് കൊടുത്ത വാക്ക് പിൻ വലിക്കാൻ തെററില്ലെന്ന് ഈ സ്മൃതി പ്രകാരം പറഞ്ഞു  പക്ഷെ മഹാബലി അത് സ്വീകരിച്ചില്ല
      ഇത്രയും പറഞ്ഞതിൽ നിന്ന് ഇത് ഭാരതീയ സനാതന ധർമ്മത്തിന്റെ ഭാഗമാണ് എന്ന് കരുതരുത് സാധാരണ ഒരു മനുഷ്യന് ചില സന്ദർഭങ്ങളിൽ ഗതികേട് കൊണ്ട് രക്ഷയ്ക്കായി അസത്യം പറഞ്ഞാൽ അത് ധർമ്മ വിരുദ്ധമല്ല മറിച്ച് അത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട    ആ പദ്ധർമ്മമാണ് എന്ന് സാരം,
               
ഭഗവദ് ഗീതാ പഠനം 365-ആം ദിവസം അദ്ധ്യായം 12 ശ്ളോകം 12
തിയ്യതി 26/6/2016

ശ്രേയോ ഹി ജ്ഞാനമഭ്യാസാത് ജ്ഞാനാദ്ധ്യാനംവിശിഷ്യതേ
ധ്യാനാത് കർമ്മഫലത്യാഗഃ ത്യാഗാച്ഛാന്തിരനന്തരം
           അർത്ഥം
അഭ്യാസത്തേക്കാൾ ജ്ഞാനം തന്നെ ശ്രേഷ്ഠം ജ്ഞാനത്തേക്കാൾ ധ്യാനം വിശിഷ്ഠ മത്രേ!ധ്യാനത്തേക്കാൾ കർമ്മഫല ത്യാഗം ശ്രേഷ്ഠമാകുന്നു ത്യാഗത്തിൽ നിന്ന് താമസമെന്യേ ശാന്തിയുണ്ടാകുന്നു
13
അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്രഃ കരുണ ഏവ ച
നിർമ്മമോ നിരഹങ്കാരഃ സമ ദുഃഖസുഖഃ ക്ഷമീ
14
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യർപ്പിതമനോബുദ്ധിഃ യോ മദ് ഭക്തഃ സ മേ പ്രിയഃ
     അർത്ഥം
സർവ്വജീവികളോടും ദ്വേഷരഹിതനും മൈത്രിയും, കരുണയുള്ളവനും മമതയും അഹന്തയില്ലാത്തവനും, സുഖ ദുഖങ്ങളിൽ തുല്യ ഭാവമുള്ളവനും ക്ഷമാശീലനും സദാ സന്തുഷ്ഠനും, ഏകാഗ്ര ചിത്തനും, ആത്മനിയന്ത്രണമുള്ളവനും, നിശ്ചയദാർഢ്യമുള്ളവനും ,മനോബുദ്ധികളെ എന്നിൽ അർപ്പിച്ചവനുമായ എന്റെ ഭക്തൻ ആരോ അവൻ  എനിക്ക് പ്രിയനാകുന്നു

സത്യം അറിയാൻ
ഞാൻ ഒരു ചോദ്യം ചോദിക്കുന്നു  നീങ്ങളുടെ മനസ്സിലുള്ള ആശയം പറയുക  ഒരു സ്മൃതിയുടെ അ്രത്ഥം ജനങ്ങളിലേക്ക് എത്തിക്കാനാണ് നേരെ കാര്യം പറഞ്ഞാൽ വിമർശനങ്ങൾ മാത്രമേ കാണൂ എന്നാൽ എല്ലാവരുടെ ഉള്ളിലും ധർമ്മം ഉണ്ട് അതാണ് സത്യമായി പുറത്തേക്ക് വരേണ്ടത്  ഇനി കാര്യം പറയാം

 മാധവൻ സത്യ സന്ധനാണ് ഒരിക്കലും കളവ് പറയില്ല  മാധവന്റെ മകൾ കോളേജിൽ പഠിക്കുന്ന സമയം ഒരു യുവാവുമായി പ്രണയത്തിലാകുകയൂം അവൾ ഗർഭിണിയാകുകയും ചെയ്തു കാമുകൻ കയ്യൊഴിയുകയും ചെയ്തു  ഗർഭമെല്ലാം കളഞ്ഞ് തനിക്ക് പറ്റിയ തെറ്റിൽ പശ്ചാത്തപിച്ച് സദാ സമയവും ഭക്തിയിൽ മുഴുകി അച്ഛൻ പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി നിൽക്കുന്നു  കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി എന്തു വേണം?

1 വിവാഹം കഴിച്ചു കൊടുക്കുക എന്നത് പിതാവിന്റെ ധർമ്മമാണ്. ഇവിടെ ആലോചനക്ക് വരുന്നവരോട് മാധവൻ എന്ത് പറയണം?മകളുടെ കഴിഞ്ഞകാര്യങ്ങൾ മുഴുവൻ പറഞ്ഞാൽ കല്യാണം നടക്കുമോ? പശ്ചാത്താപം പ്രായശ്ചിത്തം എന്നാണ് അപ്പോൾ തെറ്റ് മനസ്സിലാക്കി പശ്ചാത്താപത്തോടെ ഭക്തിയിൽ മുഴുകി കഴിയുന്ന അവളെ സത്യം പറയുക എന്ന് കരുതി എല്ലാവരോടും കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുന്നത്ഉചിതമാണോ?

ഇവിടെ മാധവൻ എന്താണ് ചെയ്യേണ്ടത്? ഇത് മാത്രമാണ് നിങ്ങൾ പറയേണ്ടത് എല്ലാവരും പ്രതികരിക്കണം


കുറ്റം മാത്രം കാണുന്നവർ

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേണ മാർഗ്ഗേണ മഹീം മഹീശ
ഗോ ബ്രാഹ്മണേഭ്യഃശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു
            അർത്ഥം
രാജാക്കൻമാർ ന്യായമായ മാർഗ്ഗത്തിലൂടെ ഈഭൂമിയെ ഭരിച്ച് ഗോ ബ്രാഹ്മണൻ എന്നിവർക്ക് ശുഭകരമായ അവസ്ഥ ഷൃഷ്ടിച്ചുകൊണ്ട് ലോകത്ത് എല്ലായിടത്തും സുഖം ഭവിക്കട്ടെ !
       വിശദീകരണം
 ഗോ എന്താണ്? ബ്രാഹ്മണൻ ആരാണ്? എന്ന് അറിയാത്തവർ അഥവാ അറിഞ്ഞും കൊണ്ട് ഉറക്കം നടിക്കുന്നവർ ഇവരാണ് നമ്മുടെ സംസ്കാരത്തെ മലിനപ്പെടുത്തുന്നത് സംസ്കൃതം എന്ന് കേട്ടാൽ ഫാസിസം ആണ് എന്ന് ധരിച്ച ശിഖണ്ഡികളെ ഉദ്ദേശിച്ചല്ല ഈപോസ്റ്റ്
     ഇവിടെ ബ്രാഹ്മണൻ---സജ്ജനം
ഗോ--വേദം, ജ്ഞാനം,ഭൂമി,ഇന്ദ്രിയം,പശു  എന്നീ അർത്ഥങ്ങൾ ഉണ്ട് അപ്പോൾ അതിന്റെ അർത്ഥം ഇങ്ങിനെ വരും

 രാജാക്കന്മാർ ന്യാമായ മാർഗ്ഗത്തിലൂടെ ഭൂമിയെ ഭരിച്ച്  സകലവിധ വേദങ്ങൾക്കും,സകലവിധജ്ഞാനത്തിനും ,സകലമാന ഭൂമികൾക്കും സകല ഇന്ദ്രിയങ്ങൾക്കും സകല സാധു ജീവികൾക്കും സകല സജ്ജനങ്ങൾക്കും ശുഭകരമായ അവസ്ഥ ലഭിച്ചിട്ട് ഈലോകം മുഴുവൻ സുഖം ഭവിക്കട്ടെ

അത്യാവശ്യം സംസ്കൃതം നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠിപ്പിക്കുന്നത്  ഭാരതീയ സംസ്കാരത്തെ അവഹേളിക്കുന്നതിൽ നിന്ന് കുട്ടികൾക്ക് സ്വയം പിൻ തിരിയാൻ സഹായകമായേക്കും

2016, ജൂൺ 25, ശനിയാഴ്‌ച

വിവേകചൂഡാമണി ശ്ളോകം 77 തിയ്യതി 25/6/2016

യ ഏഷു മൂഢാ വിഷയേഷു ബദ്ധാ
രാഗോരുപാശേന സുദുർദമേന
ആയാന്തി നിര്യാന്ത്യധ ഊർധ്വമുച്ചൈഃ
സ്വകർമ്മദൂതേന ജവേന നീതാഃ
         അർത്ഥം
ഛേദിക്കാൻ വളരെ പ്രയാസമുള്ള രാഗമാകുന്ന ദൃഢമായ കയറിനാൽ ഈവിഷയങ്ങളിൽ ബന്ധിക്കപ്പെട്ട അവിവേകികൾ തങ്ങളുടെ കർമ്മങ്ങളാകുന്ന ദൂതനാൽ വേഗത്തിൽ നയിക്കപ്പെട്ട് മേലെ സ്വർഗ്ഗത്തിലേക്കും കീഴെ നരകത്തിലേക്കും പോകയും വീണ്ടും ഈലോകത്തിലേക്ക് വരികയും ചെയ്യുന്നു
        വിശദീകരണം
ഇവിടെ പറയുമ്പോൾ അത് കുറ്റപ്പെടുത്തൽ ആണെന്ന് കരുതരുത് അവിവേകികൾ എന്നാൽ ആത്മജ്ഞാനം ഇല്ലാത്തവർ എന്നാണർത്ഥം - ആഗ്രഹങ്ങളാകുന്ന ബലമുള്ള കയറി നാൽ നമ്മൾ ബന്ധിക്കപ്പെട്ടിരിക്കുന്നു അതിനെ മുറിക്കുവാൻ നാം അശക്തരാണ് അതിനാൽ ചില നല്ല കർമ്മങ്ങളാൽ സ്വർഗ്ഗത്തിലേക്കും ചില മോശ കർമ്മങ്ങളാൽ നരകത്തിലേക്കും പോയി അവിടുത്തെ അവസ്ഥകൾ അനുഭവിച്ച് വീണ്ടും ഭൂമിയിൽ വന്നു പിറക്കുന്നു
78
ശബ്ദാദിഭിഃ പഞ്ചഭിരേവ പഞ്ച
പഞ്ചത്വമാപുഃ സ്വഗുണേന ബദ്ധാഃ
കുരങ്ഗമാതങ്ഗപതങ്ഗമീന-
ഭൃംഗാ നരഃ പഞ്ചഭിരഞ്ചിതഃ കിം?
         അർത്ഥം
മാൻ, ആന, ഈയൽ, മീൻ, വണ്ട്  എന്നിവ അഞ്ചും ശബ്ദാദി വിഷയങ്ങളിൽ അവരവരുടെ സ്വഭാവത്താൽ ബന്ധിക്കപ്പെട്ട് മരണമടയുന്നു ഈ അഞ്ചു ഗുണങ്ങളിലും ആസക്തനായ മനുഷ്യന്റെ കഥ എന്ത് പറയാൻ
            വിശദീകരണം
മനോഹരമായ ശബ്ദം ആസ്വദിച്ച് മാൻ, ഗന്ധം അതുവഴി സ്പർശനം ആസ്വദിച്ച്ആന, വെളിച്ചം കണ്ട് ഭ്രമിച്ച് ഈയാം പാറ്റ,രസംആ സ്വദിച്ച് മീൻ, ഗന്ധം ആസ്വദിച്ച് വണ്ട് അപകടത്തിൽ പെടുന്നു അപ്പോൾ ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്ന മനുഷ്യന്റെ കഥ പറയാനുണ്ടോ!
79
ദോഷേണ തീവ്രോ വിഷയഃ കൃഷ്ണസർപ്പവിഷാദപി
വിഷം നിഹന്തി ഭോക്താരം ദ്രഷ്ടാരം ചക്ഷുഷാപ്യയം
           അർത്ഥം
കരീമൂർഖൻ പാമ്പിന്റെ വിഷത്തേക്കാൾ കടുത്ത ദോഷം ചെയ്യുന്നതാണ് വിഷയം വിഷം തിന്നുന്നവനെ കൊല്ലുന്നു വിഷയമോ കാണുന്നവനേപ്പോലും കൊല്ലുന്നു
           വിശദീകരണം
പാമ്പ് കടിച്ചാൽ കടിയേറ്റ വനേ മരിക്കുന്നുള്ളു എന്നാൽ ഒരാൾ പരസ്ത്രീകളുമായി ബന്ധപ്പെടുന്നു, മദ്യപിക്കുന്നു 'കൈക്കൂലി വാങ്ങി സുഖിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ എനിക്കും അങ്ങിനെ ആയാലെന്ത്? എന്ന് ചിന്തിക്കുകയും അത് വഴി സഞ്ചരിക്കുകയും നാശത്തെ നേരിടുകയും ചെയ്യുന്നു അതാണ് പാമ്പിന്റെ വിഷം അത് കടിക്കുന്നവനെ മാത്രമേ ബാധിക്കുന്നുള്ളു എന്നാൽ വിഷയം കാണുന്നവനെ പ്പോലും നശിപ്പിക്കുന്നു എന്ന് പറഞ്ഞത്


ഋഷികേശം എന്ന ഗ്രൂപ്പിൽ കമന്റ് ചെയ്യരുത് എന്ന് അഭർത്ഥിക്കുന്നൂ നാരായണീയം ഓർഡർ തെറ്റിപ്പോകും കമന്റ് ചെയ്താൽ ആ പോസ്റ്റ് മുകളിലേക്ക് വരും എല്ലാവരും സഹകരിക്കണം എന്ന് അഭർത്ഥിക്കുന്നു

നാരായണീയം ദശകം 12 ശ്ളോകം 9 തിയ്യതി    25/6/2016

ഇത്യുചുഷി ത്വയി ഗതേ, നൃപനന്ദനോ/സാ-
വാനന്ദിതാഖിലജനോ നഗരീമുപേതഃ
രേമേ ചിരം ഭവദനുഗ്രഹപൂർണ്ണകാമ-
സ്താതേ ഗതേ ച വനമാദൃതരാജ്യഭാരഃ
           അർത്ഥം
അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്ത് അന്തർദ്ധാനം ചെയ്തതിനു ശേഷം രാജകുമാരനായ ഈ ധ്രുവൻ സകല ജനങ്ങളേയും ആനന്ദിപ്പിച്ചവനായും കൊണ്ട് നഗരത്തിലേക്ക് വന്നിട്ട് യഥാകാലം അച്ഛൻ വാ ന പ്രസ്ഥാശ്രമം സ്വീകരിച്ചപ്പോൾ രാജ്യഭരണത്തെ കൈക്കൊണ്ടവനായി അങ്ങയുടെ അനുഗ്രഹത്താൽ സമസ്ഥ കാമ ങ്ങളും സാധിച്ചവനുമായി വളരെ കാലം സുഖമായി കഴിച്ചുകൂട്ടി
10
യക്ഷേണ ദേവ! നിഹതേ പുനരുത്തമേ/സ്മിൻ
യക്ഷൈഃ സ യുദ്ധനിരതോ വിരതോ മനൂക്ത്യാ;
ശാന്ത്യാ പ്രസന്ന ഹൃദയാദ്ധനദാദുപേതാത്
ത്വദ്ഭക്തിമേവ സുദൃഢാമവൃണോന്മഹാത്മാ
           അർത്ഥം
അല്ലയോ ഭഗവാനേ! പിന്നെയൊരിക്കൽ ഈ ഉത്തമനെ ഒരു യക്ഷൻ സംഹരിച്ചപ്പോൾ ആ ധ്രുവൻ യക്ഷന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും മനുവിന്റ വാക്ക് ഹേതുവായിട്ട് യുദ്ധത്തിൽ നിന്ന് വിരമിക്കയും ചെയ്തു ധ്രുവന്റെ ക്ഷമാശീലം കണ്ട് ഉള്ളു തെളിഞ്ഞു വന്ന വൈ ശ്രവണ നിൽ നിന്ന് മഹാത്മാവായ ധ്രുവൻ നന്നായുറപ്പുള്ള തികച്ചും അചഞ്ചലമായ ഭവഭക്തിയെ മാത്രം വരമായി ആവശ്യപ്പെട്ടു
11
അന്തേ ഭവത്പുരുഷ നീത വിമാന യാ തോ
മാത്രാ സമം ധ്രുവപ്രദേ മുദി തോ/യമാസ്തേ!
ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം
വാതാലയിധിപ!നിരുന്ധിമമായൗഘാൻ
          അർത്ഥം
ഐഹികജീവിതത്തിന്റെ അവസാന കാലം വന്നപ്പോൾ ഈ ധ്രുവൻ അങ്ങയുടെ പാർഷദന്മാർ കൊണ്ടുചെന്ന വിമാനത്തിൽ കയറിപ്പോയിട്ട് അമ്മയോടു കൂടി ധ്രുവലോകത്തിൽ സന്തുഷ്ഠനായി ഇന്നും വാഴുന്നൂ  ഗുരുവായൂരപ്പാ!ഇപ്രകാരം തന്റെ ഭക്തജനങ്ങളെ സംരക്ഷിക്കുന്നതിൽ അത്യന്ത തത്പരനായ അവിടുന്ന് എന്റെ എല്ലാ രോഗങ്ങളേയും തീർത്തുതരൂമാറികേണമേ!
       വിശദീകരണം
സുരുചിയുടെ പുത്രനായ ഉത്തമൻ ഒരിക്കൽ നായാട്ടിന് പോയി - കാട്ടിൽ വെച്ച് ഒരു യക്ഷനുമായി ഏറ്റുമുട്ടി യക്ഷൻ ഉത്തമനെ വധിച്ചു ധ്രുവൻ യക്ഷന്മാരോട് യുദ്ധത്തിനൊരുങ്ങി ധ്രുവന്റെ യുദ്ധം നിമിത്തം യക്ഷ വംശം മുടിഞ്ഞു പോകം എന്നു ധരിച്ച ധ്രുവപിതാവായ ഉത്താനപാദന്റെ പിതാവായ സ്വായം ഭുവ മനു ഇടപെട്ടു ധ്രുവനെ പിൻതിരിപ്പിച്ചു അപ്പോഴാണ് തന്റെ സഹോദരനെ വധിച്ചിട്ടും പിതാമഹന്റെ വാക്കിനെ മാനിച്ച് പിൻതിരിഞ്ഞ ധ്രുവിന്റെ ക്ഷമാശീലം കണ്ട് യക്ഷന്മാരുടെ നേതാവായ വൈ ശ്രവണൻ എന്താണ് വരം വേണ്ടതെന്ന് ധ്രുവ നോട് ചോദിച്ചത്  അചഞ്ചലമായ ഭഗവദ് ഭക്തി തനിക്ക് അതുണ്ടെങ്കിലും ഒരിക്കൽ കൂടി വരമായി വൈ ശ്രവണ നിൽനിന്ന് ധ്രുവൻ വാങ്ങി

പതിനേഴാം ദശകം ഇവിടെ അവസാനിക്കുന്നു 

2016, ജൂൺ 24, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്താവിഷയം -സദ്ഗുരുവിന്റെ അഭാവം

   ജീവിതത്തിന്റെ സമസ്ത മേഖലകളിലേയും കർമ്മപദ്ധതി നമുക്ക് ഋഷിമാർ പറഞ്ഞു തന്നിട്ടുണ്ട് എന്നാൽ അത് വേണ്ട പോലെ നമ്മളിൽ എത്തിക്കാൻ വാത്സല്യവും വിജ്ഞാനവും ഉള്ള ഗുരുക്കന്മാരുടെ അഭാവം' നമ്മെ വല്ലാതെ അലട്ടുന്നുണ്ട്
      ഞാൻ ഒരു സദ്ഗുരുവല്ല പക്ഷെ ഒരു ഗുരു എങ്ങിനെ ആയിരിക്കണം എന്ന് വ്യക്തമായ ധാരണ ഉണ്ട് അതിനനുസരിച്ച് പോസ്റ്റുകൾ ഇടാൻ ശ്രമിച്ചുകൊണ്ടിരികാകുന്നു  ---ഉദാഹരണത്തിന് ഗീതയിലെ ഒരു സന്ദേശം നോക്കാം  കർമ്മം ചെയ്യുക ഫലം ഇച്ഛിക്കരുത് ---ഇത് എല്ലാവർക്കും അറിയാം എന്നാൽ ഇത് ഉൾക്കൊള്ളുന്നത് എപ്പോൾ? ആയുർവേദ ചികിത്സ ഇവിടെ ചിന്തനീയമാണ്  നമ്മുടെ ശരീരത്തിൽ ഒന്നോ രണ്ടോ കുരുക്കൾ പൊന്തിയെന്ന് കരുതുക ആയുർവേദ ചികിത്സ തുടങ്ങിയാൽ ആദ്യം ഒന്ന് മൂർച്ഛിക്കും ശരീരമാകെ കുരു വ്യാപിക്കും പിന്നെ പതുക്കെപ്പതുക്കെ അത് ഭേദമാകും ഇതാണ് ശരിയായ ചികിത്സാരീതി പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാവില്ല .അതേ പോലെയാണ് ഇവിടെയും
       ആദ്യം നമ്മൾ ഫലം ഇച്ഛിക്കണം നല്ലൊരു ജോലി ആഗ്രഹിച്ച് പഠിക്കണം നല്ല വിവാഹം നല്ല സന്താനങ്ങൾ നല്ല ജീവിത ചുറ്റുപാടുകൾ ഇതിനായി ആഗ്രഹിക്കണം - നല്ല ജോലി കിട്ടി. പ്രതീക്ഷയോടെ ജോലിയിൽ ചേർന്നു പക്ഷെ ബാഹ്യമായ രാഷ്ട്രീയ പ്രേരണ നിമിത്തം മനസ്സാക്ഷിക്ക് വിരുദ്ധമായി ചെയ്യേണ്ടി വരുന്നു - സുന്ദരിയായ ഭാര്യയെ ലഭിച്ചു പക്ഷെ അവളുടെ ചില സ്വഭാവ വിശേഷങ്ങൾ ഉൾക്കൊള്ളാനാ കുന്നില്ല മക്കൾ ജനിച്ചു നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല' പണമുണ്ട് ജീവിത സൗകര്യങ്ങൾ ഉണ്ട് പക്ഷെ സംതൃപ്തനല്ല  - 50 വയസ്സ് കഴിയുമ്പോൾ അവൻ ചിന്തിക്കുന്നു ആഗ്രഹിച്ചു പലതും കിട്ടി പലതും പക്ഷെ എന്ത് ഫലം ?ശരിയാണ് ഒന്നും ആഗ്രഹിക്കരുത് വരുന്നതിനെ എന്തായാലും സ്വീകരിക്കുക ആത്മാർത്ഥമായി കർമ്മം ചെയ്യുക അതാണ് ഉത്തമം   ഗീത പഠിക്കാതെത്തന്നെ അനുഭവങ്ങളിൽ നിന്നവൻ ഗീതാ തത്വം പഠിച്ചു. ഇപ്പോൾ അവൻ വിജ്ഞാനിയായി - പുസ്തക പഠനം ജ്ഞാനം നൽകും അനുഭവ പഠനം വിജ്ഞാനിയാക്കും   എന്ന് വെച്ച് ഗീത ചെറുപ്പത്തിൽ പഠിക്കേണ്ട എന്നല്ല പറയുന്നത് പഠിക്കണം അപ്പോൾ വിത്ത് പാകുന്നേ ഉള്ളൂ ഫലം കിട്ടണമെങ്കിൽ കാലവും അനുഭവവും വേണം അതായത് ജീവിതത്തിന്റെ മദ്ധ്യകാലഘട്ടം കഴിഞ്ഞാലേ ഋഷി പ്രോക്തങ്ങൾ നമ്മെ അനുഗ്രഹിക്കു എന്ന് സാരം
ഭഗവദ് ഗീതാപഠനം  364 ആം ദിവസം  അദ്ധ്യായം 12 ശ്ലോകം 11 തിയ്യതി 24/6/2016

അഥൈതദപ്യശക്തോ/സി കർത്തും മദ്യോഗമാശ്രിതഃ
സർവ്വകർമ്മഫലത്യാഗം തതഃ കുരു യതാത്മവാൻ
            അർത്ഥം
ഇനി ഇത് പോലും ചെയ്യാൻ നീ ശക്തനല്ലെന്നിരിക്കട്ടെ! എന്നാൽ പിന്നെ എന്നോടുള്ള ചേർച്ച തന്നെ ലക്ഷ്യമാക്കി മന:സംയമനത്തോടെ സർവ്വകർമ്മങ്ങളുടെയും ഫലത്തെ ത്യജിക്കുക
          വിശദീകരണം
ഇവിടെ മറ്റു പല മതങ്ങളും എന്താണ് ഏറ്റവും താണ പടിയിലുള്ള ത്രിഗുണങ്ങളും ഒരേ പോലെ നില നിൽക്കുന്നവരെ ഉദ്ധരിക്കാൻ വഴി? എന്ന് നിസ്സഹായരായി നിൽക്കുമ്പോൾ അത്തരക്കാർക്ക് പോലും ഗീത ഉപായം കണ്ടെത്തുന്നു ഭാവിയിൽ വരാവുന്ന ഫലത്തെ ഇച്ഛിച്ച് കർമ്മം ചെയ്യാതിരിക്കുക അവനവന്റെ ബുദ്ധിയിൽ തോന്നുന്ന സത്കർമ്മങ്ങൾ സർവ്വം ഈശ്വരനിൽ അർപ്പിച്ചു ചെയ്യുക എല്ലാം ഭഗവാൻ നോക്കിക്കൊള്ളും എന്ന ദൃഢമായ വിശ്വാസം വെച്ച് ജീവിക്കുക നാം ഒക്കെ ഈ അവസ്ഥയിൽ നിൽക്കുന്നവരാണ് - ഇങ്ങനെയുള്ളവർ ചെയ്യുന്ന ക്ഷേത്രാരാധന ആഘോഷങ്ങൾ മുതലായവ അവരുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിന്റെ ലക്ഷണമാണ് ഇതിനെ എതിർക്കുന്നവർ ഇതിലും താണ പടിയിലാണ് കാരണം ഏറ്റവും താഴ്ന്ന  മാനസികാവസ്ഥ ഉള്ളവർ ഈശ്വരാർപ്പണമായി എന്തെങ്കിലും ചെയ്താൽ അതിനെ കപട വിശ്വാസം എന്ന് അധിക്ഷേപിക്കുന്നത്  ഒരിക്കലും ഉയർച്ച പാലിക്കാൻ കഴിയാത്തവരാണ് അടുത്ത ജന്മത്തിലെങ്കിലും സത്യം ഗ്രഹിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിവൃത്തിയുള്ളൂ - നാളെ വരാർ പോകുന്ന നല്ല കാര്യങ്ങളെ സങ്കൽപ്പിച്ച് ഇന്ന് ചെയ്യേണ്ട വ ചെയ്യാതിരിക്കരുത് എന്ന സന്ദേശവും ഇതിലുണ്ട് - ഇവിടെ ഒരു സംശയം ഉദിച്ചേക്കാം നല്ലത് സ്വപ്നം കാണാൻ പലരും പറയുന്നുണ്ടല്ലോ? ശരിയാണ് നല്ലത് സ്വപ്നം കണ്ട് കർമ്മം ചെയ്യാം ആ കർമ്മത്തിന്റെ ഫലം ഇച്ഛിച്ച് വീണ്ടും സ്വപ്നം കണ്ടിരിക്കരുത് എന്നാണ് ഇവിടെ പറയുന്നത്
വിവേക ചൂഡാമണി ശ്ളോകം 75

നഭോ നഭസ്വദ് ദഹനാംബുഭൂമയഃ
സൂഷ്മാണി ഭൂതാനി ഭവന്തി താനി;
പരസ്പരാംശൈർമിളിതാനി ഭൂത്വാ
സ്ഥൂലാനി ച സ്ഥൂലശരീരഹേതവഃ
          അർത്ഥം
ആകാശം, വായു, അഗ്നി, ജലം, ഭൂമി, ഇവ ഉണ്ടാകുമ്പോൾ സൂഷ്മ ഭൂതങ്ങളാകുന്നു അവയുടെ അംശങ്ങൾ പരസ്പരം കൂടി ചേർന്നു സ്ഥൂല ഭൂതങ്ങളും സ്ഥൂല ശരീര ഹേതുക്കളും ആയിത്തീരുന്നു 
           വിശദീകരണം
ഇവിടെ കണാദമഹർഷിയുടെ ചിന്താധാരകൾക്ക് അസ്ഥിത്വം നൽകപ്പെടുന്നു ജഗത്തിലെ സർവ്വവും അണുക്കളുടെ സംഘാതമാണെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം  ആകാശാ ദി പഞ്ചഭൂതങ്ങൾ സുഷമ ഭൂതങ്ങൾ അഥവാ ത മാത്രകൾ ആയാണ് രൂപം കൊള്ളുന്നത് സ്ഥൂലഭൂതങ്ങൾ ഉണ്ടാകുന്നത് പഞ്ചീ കരണം സംഭവിച്ചിട്ടാണ്  ഓരോ സൂഷ്മ ഭൂതത്തേയും രണ്ടായി ഭാഗിക്കുക (സങ്കൽപ്പിക്കുക )  ഓരോ പകുതിയേയും നാലായി വീണ്ടും ഭാഗിക്കുക ആദ്യത്തെ പകുതിയും ഇതര ഭൂതങ്ങളുടെ എല്ലാം 1/8 ഭാഗം വീതവും ചേർന്നാൽ ഒരു സ്ഥൂല ഭൂതമായി പൃഥ്വി എന്ന തിന്റെ പകുതി അംശവും മറ്റു നാലു സുഷ്മഭൂതങ്ങളുടെ 1/8 അംശം വീതവും കൂടി ഒന്നിച്ചു ചേർന്നതാണ് പൃഥ്വി എന്ന സ്ഥൂല ഭൂതം 
76
മാത്രാസ്തദീയാ വിഷയാ ഭവന്തി 
ശബ്ദാദയഃ പഞ്ച സുഖായ ഭോക്തുഃ
           അർത്ഥം
ആകാശദി ഭൂതങ്ങളുടെ സൂഷ്മാംശങ്ങൾ ഭോക്താവിന്റെ സുഖത്തിനായി ക്കൊണ്ട് ശബ്ദാദികളായ അഞ്ച് വിഷയങ്ങളായിത്തീരുന്നു 
       '  :വിശദീകരണം 


പൃഥ്വി-ഗന്ധം
ആകാശം - ശബ്ദം
വായു-സ്പർശം
അഗ്നി- രൂപം
ജലം - രസം 
ഈ വിഷയങ്ങളെ തന്മാത്രകൾ എന്നും പറയാറുണ്ട് ഇവ ജീവന്റെ സുഖത്തിനും ദു:ഖത്തിനും കാരണമായിത്തീരുന്നു

2016, ജൂൺ 23, വ്യാഴാഴ്‌ച

10  വാർത്തയും തിരുമേനിയും 24/6/2016

അഞ്ജനയുടെ വീട്ടിലെ നായ ചത്തു

തിരുമേനി --- പ്പൊ ശ്വാവ് ആയി ജനി ക്യാ ഭേദം ചത്താലെങ്കിലും നാലാളറിയൂലോ

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകർക്ക് ടാബ്ലറ്റ് നൽകും

തിരുമേനി --നോം ടാബ്ലറ്റ് എന്ന് ആദ്യങ്ങ് ട്' കണ്ടപ്പോ ഗുളിക യാന്നാകരുതീത് പിന്നെ നോക്ക് മ്പളാ  ടാബ്ലറ്റ് കംപ്യൂട്ടർ ആണ് ന്ന് മനസ്സിലായ്യേ! കണ്ണ് കാഴ്ച കമ്മിയാച്ചാ പിന്നെ എങ്ങനെയാണാവോ ഈസൂത്രം അങ്ട് പ്രവർത്തിപ്പിക്യാ

എ. നേതാവിനെ  എെ  ക്കാർ ആക്രമിച്ചു


തിരുമേനി---മനസ്സിലായി ട്ട്വോ! കണക്കല്ലെ പറയാൻ വര്ണത്? നോം പഠിക്കണ കാലത്ത് ഇതേ പോലെ ടീച്ചറ് പറയിണ്ടായ്യേ! എ. യുടെ കയ്യിൽ നിന്നും  എെ 10000 രൂപ 8%പലിശക്ക് 1വർഷത്തേക്ക് കടം വാങ്ങി 1 വർഷം കഴിഞ്ഞാൽ എെ  എയ്ക്ക് എത്ര രൂപ കൊടുക്കണം? ചോദ്യം നമ്മോട്  നോം അന്ധാളിച്ചങ്ങട് നിന്നു ഇല്ലത്ത് എത്തി അച്ഛൻ തിരുമേന്യോട് കാര്യങ്ങ്ട് പറഞ്ഞു ടീച്ചറെ ഇല്ലത്തേക്കങ്ട് വിളിപ്പിച്ചു ന്ന്ട്ട് അച്ഛൻതിരുമേനി ടീച്ചറോട് പറയിണ്ടായി  ട്ട്വോ ടീച്ചറെ ദിവസോം ങ്ങട് വന്നോളൂ ശാപ്പാട് ഇവ്ട്ന്നാക്കാം ടീച്ചർക്ക് സന്തോഷായി  പോകാൻ നേരത്ത് അച്ഛൻ തിരുമേനി പറഞ്ഞു  അതേയ് ഏതോ ഏഭ്യന്മാര് കടം വാങ്ങീന്റെം പലിശ കൊട്ക്കണേന്റേം കാര്യൊന്നും മഹനോട് ചോദിക്കണ്ട അയാൾക്ക് അതറീല്ല്യാ ന്താച്ചാ  നോം പണം കൊട്ക്കാറേ ള്ളൂ തിരിച്ച് വാങ്ങാറില്ല്യാ അപ്പോ പലിശെ പ്പറ്റി ആർക്കും അറീല്ല്യാ  ട്ട്വോ അപ്പോ ഇനി ചോദിക്കണ്ടാ 
നാരായണീയം - ദശകം 17 ശ്ലോകം - 6 Date 23/6/2016/

താവത്ത പോബല നിരൂച്ഛ്വസിതേ ദിഗന്തേ
ദേവാർത്ഥിതസ്ത്വമുദയത്കരുണാർദ്രചേതാഃ
ത്വദ്രൂപചിദ്രനിലീനമതേഃ പുരസ്താ-
ദാവിർബഭുവിഥ വിഭോ!ഗരുഡാധിരൂഢഃ
          അർത്ഥം
ആ കഠോരതപസ്സിനെ അങ്ങിനെ ക്രമത്തിൽ വർദ്ധിപ്പിച്ചു കൊണ്ടു വരവേ ദിഗന്തം തപഃശക്തിയാൽ ശ്വാസം കഴിപ്പാൻ കഴിയാതായപ്പോൾ അല്ലയോ വിഭോ!ദേവന്മാരുടെ അഭ്യർത്ഥനയനുസരിച്ച് അവിടുന്ന് കിളർന്നരുളുന്ന കനിവിനാൽ കരളലിഞ്ഞ് ഭവത്സ്വരൂപത്തിങ്കലെ ചിദാനന്ദത്തിൽ നന്നായി ലയിച്ച ചിത്തവൃത്തിയോടുകൂടിയ ധ്രുവന്റെ മുന്നിൽ ഗരുഡവാഹനനായും കൊണ്ട് പ്രത്യക്ഷപ്പെട്ടു
7
ത്വദ്ദർശനപ്രമദഭാരതരംഗിതം തം
ദൃഗ്ഭ്യാം നിമഗ്നമിവ രൂപരസായനേ തേ
തുഷ്ടുഷമാണമവഗമ്യ കപോലദേശേ
സംസ്പൃഷ്ടവാനസി ദരേണ തഥാദരേണ
             അർത്ഥം
അങ്ങയെ കണ്ടതുകൊണ്ടുണ്ടായ കനത്ത സന്തോഷം ഉള്ളിൽ കിടന്ന് ഓളം വെട്ടുന്നവനും അങ്ങയുടെ രൂപമാകുന്ന അമൃതത്തിൽ കണ്ണു കൊണ്ടു ആണ്ടു മുങ്ങിയവ നോ എന്നു തോന്നും വണ്ണ മുള്ളവനുമായ ധ്രുവ കുമാരനെ സ്തുതിപ്പാനാഗ്രഹിക്കുന്നവനായി ദ്ധരിച്ചിട്ട് കവിൾത്തടത്തിൽ ശംഖ് കൊണ്ട് അത്രയും ആദരവോടെ അവിടുന്ന് ഒന്ന് തടവി
8
താവ ദ്വി ബോധവിമലം പ്രണു വന്തമേ ന -
മാ ഭാഷ ഥാ സ്ത്വമവ ഗമ്യ തദീയ ഭാവം ;
"രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ:
സർവോത്തരം ധ്രുവ! പദം വിനി വർത്തിഹീനം
            അർത്ഥം
തടവിക്കഴിഞ്ഞപ്പോഴേക്കും വിശിഷ്ടമായ ബോധത്താൽ അതായത് ജ്ഞാനത്താൽ മനോ മാലിന്യമെല്ലാം അകന്നവനും ധാരാളമായും അസ്സലായും സ്തുതിക്കുന്നവനും ആയ ധ്രുവ നോട് അവന്റെ അന്തർഗതം മനസ്സിലാക്കിയിട്ട് അവിടുന്ന് അരുളിച്ചെയ്തു  "അല്ലയോ ധ്രുവ! വളരെക്കാലം രാജത്വത്തെ നന്നായനുഭവിച്ചിട്ട് പിന്നെ, എല്ലാ സ്ഥാനങ്ങളേക്കാളും മികച്ചതും പുനരാവൃത്തി ഇല്ലാത്തതും ആയ സ്ഥാനത്തെ നീ പ്രാപിച്ചുകൊൾക "
        വിശദീകരണം
ഭഗവദ് ദർശനം ലഭിച്ചപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത് എന്നറിയാതെ സ്തംഭിച്ചു നിൽക്കുന്ന ധ്രുവനെ ഭഗവാൻ ശംഖു കൊണ്ട് കവിളിൽ തലോടി ഉണർത്തി ജ്ഞാനം ലഭിച്ചതും അവൻ ഭഗവാനെ സ്തുതിച്ചു ഭഗവാൻ രാജപദവി അനുഭവിക്കാനും ഒടുവിൽ ഒരിക്കലും ക്ഷയിക്കാത്തതുമായ പദവിയിൽ എത്തിച്ചേരാനും അനുഗ്രഹിച്ചു 
ദിവ്യ --ദേഹത്തെ നശിപ്പിക്കുന്നത് എങ്ങിനെയാണ് ആത്മഹത്യയാകുന്നത്? ആത്മാവിനെ നശിപ്പിക്കുന്നതല്ലേ ആത്മഹത്യ?

ഉത്തരം
       നിരവധി പേർക്ക് ഉണ്ടാകുന്ന സംശയമാണത് - അതിന് പ്രധാന കാരണം  പരമാത്മാവ് എന്ന് പറയുന്നതിനും ജീവാത്മാവ് എന്ന് പറയുന്നതിനും  രണ്ടും ഒന്നല്ലേ എന്ന് കരുതി പലപ്പോഴും ആത്മ  ശബ്ദം പ്രയോഗിക്കാറുണ്ട്   'പുറത്തുള്ള വായുവിനെ നമുക്ക് ഒരു തരത്തിലും നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല അതേ വായു തന്നെ ഒരു പന്തിലേക്ക് അടിച്ചു കയറ്റിയാൽ ആ വായുവിനെ പന്തിൽ നിന്നും പുറത്തു കളയാൻ നമുക്ക് കഴിയും ഇവിടെ പന്തിനുള്ളിലുള്ള വായു ജീവാത്മാവ് എന്നു കരുതുക  പുറത്തുള്ള വായു പരമാത്മാവ് എന്നും കരുതുക ഇവിടെ ജീവാത്മാവിനെ ജീവാത്മാവ് എന്ന അവസ്ഥയിൽ നിന്നും നശിപ്പിക്കുന്നു അഥവാ സ്വയം വേർപെടുത്തുന്നു   അതായത് ആത്മാവിനെ ഹനിക്കുക എന്ന അർത്ഥമല്ല ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയം വേർപെടുത്തുന്നു   അപ്പോൾ ആത്മഹത്യ എന്ന് പറഞ്ഞാൽ  ഞാൻ എന്റെ ശരീരത്തിൽ നിന്നും എന്നെ വേർപെടുത്തുന്നു  എന്ന് സാരം
ഭഗവദ് ഗീതാ പഠനം -363-ആം ദിവസം അദ്ധ്യായം 12_ ശ്ലോകം - 8 Date - 23/6/2016

മയ്യേ വ മനആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊർദ്ധ്വം  ന സംശയഃ
              അർത്ഥം
എന്നിൽത്തന്നെ മനസ്സുറപ്പിക്കു എന്നിൽത്തന്നെ ബുദ്ധിയും ചേർക്കൂ അതിൽ പിന്നെ എന്നിൽത്തന്നെയാവും നീയും വസിക്കുക സംശയമില്ല
9
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസ യോഗേന തതഃ മാമിച്ഛാപ്തും ധനഞ്ജയ
            അർത്ഥം
അല്ലയോ അർജ്ജുനാ ഇനി,ചിത്തത്തെഎന്നിൽത്തന്നെ സ്ഥിരമായി നിർത്താൻ നിനക്ക് കഴിയുന്നില്ലഎന്നിരിക്കട്ടെ എന്നാൽ പിന്നെ അഭ്യാസയോഗം കൊണ്ട് എന്നെ പ്രാപിക്കാൻ ആഗ്രഹിച്ചാലും
10
അഭ്യാസേ/പ്യസമർത്ഥോ/സി മത്കർമ്മപരമോഭവ
മദർത്ഥമപി കർമ്മാണി കുർവ്വൻ സിദ്ധിമവാപ്സ്യസി
          അർത്ഥം
അഭ്യാസയോഗത്തിനും നീ സമർത്ഥനല്ലെങ്കിൽ എനിക്കായിക്കൊണ്ട് എന്റെ പ്രതിനിധി എന്ന നിലയിൽ കർമ്മം ചെയ്യുന്നവനായിത്തീരൂ എനിക്ക് വേണ്ടി കർമ്മങ്ങൾ ചെയ്തുകൊണ്ടും നിനക്ക് പരമ സിദ്ധി പ്രാപിക്കാം
               വിശദീകരണം
ചിത്തത്തെ എന്നിൽ നിർത്താൻ കഴിയില്ലെങ്കിൽ അഭ്യാസ യോഗം കൊണ്ട് പ്രാപിക്കാൻ ആഗ്രഹിക്കു എന്നു പറയുന്നു വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ വേർതിരിക്കാൻ ശ്രമിക്കുക അപ്പോൾ ഭഗവദ് ധ്യാനം നടക്കില്ല അപ്പോൾ എന്നെ പ്രാപിക്കണം എന്ന ഉദ്ദേശത്തോടെ വിഷയങ്ങളിൽ നിന്നും പിൻമാറാൻ ശ്രമിക്കുക   ഇനി അതിനും നിനക്ക് കഴിയില്ലെങ്കിൽ എനിക്കായിക്കൊണ്ട് എന്റെ പ്രതിനിധി എന്ന നിലയിൽ കർമ്മം ചെയ്യുന്നവനായിത്തീരു എന്നാണ് പറയുന്നത് അപ്പോൾ ഭഗവാന്റെ പ്രതിനിധി ആരാണ്? വിഗ്രഹം തന്നെ. അപ്പോൾ കഠിനമായ ധ്യാനത്തിന് കഴിയില്ലെങ്കിൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക അതിനും പ്രയാസമാണെങ്കിൽ വിഗ്രഹം വെച്ച് അതിൽ ഞാൻ തന്നെയാണ് എന്ന് കരുതി കർമ്മങ്ങൾ ചെയ്യുക എന്ത് കർമ്മം ചെയ്യുമ്പോഴും എനിക്കായി സമർപ്പിക്കുക അങ്ങിനെയും നിനക്ക് പരമ സിദ്ധി പ്രാപിക്കാം
      അപ്പോൾ വിഗ്രഹത്തിലൂടെയുള്ള ഉപാസനയേയും പ്രതീകമായി ചെയ്യുന്ന അനുഷ്ഠാനങ്ങളും ഭഗവാന് ഇഷ്ടമാണ് എന്നും മനശ്ശാസ്ത്രപരമായി അതിന് വലിയ പ്രാധാന്യം ഉണ്ട് എന്നും മനസ്സിലാ

ഇന്നത്തെ ചിന്താവിഷയം  23/6/2016

  കേരളത്തിൽ അസഹിഷ്ണുത വർദ്ധിച്ചു വരുന്നു എവിടെയാണ്? എങ്ങിനെയാണ് എന്നൊക്കെ എല്ലാവർക്കും അറിയുന്നതിനാൽ അതിനെ പ്പററി പറയേണ്ടതില്ല എന്നാൽ ഹൈന്ദവ സമൂഹം അതിന് വളം വെച്ചു കൊടുക്കുന്നില്ലേ എന്നത് ചിന്തിക്കേണ്ട വിഷയമാണ് നാം ഒരു കാര്യം ചെയ്യുമ്പോൾ അത് ഭാരതീയ സംസ്കാരത്തിന് അനുസൃതമായിരിക്കണം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥത കണ്ടേക്കാം പക്ഷെ ആ വ്യത്യസ്ഥതക്കും ഉണ്ട് ഭാരതീയത
       ഒന്ന് - വിവാഹം - സദ്യ ഒരുക്കുമ്പോൾ നമ്മൾ മറ്റു മതസ്ഥരും ഉണ്ടല്ലോ എന്ന് കരുതി നമ്മുടെ പാരമ്പര്യ സദ്യക്ക് മാറ്റം വരുത്തുന്നു
2 ക്ഷേത്ര കലകൾ - പണപ്പിരിവ് മറ്റ് മതസ്ഥരും തരുന്നുണ്ടല്ലോ എന്ന് കരുതി നമ്മുടെ ശ്രേഷ്ഠമായ ക്ഷേത്ര കലകളെ അകറ്റി നിർത്തി അശ്ളില ചുവയുള്ള ഗാനമേള, മിമിക്രി, ഹാസ്യ പരിപാടികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു ഒരു ക്ഷേത്രത്തിൽ പ്രാലക്കാട് ജില്ല) കഥാപ്രസംഗത്തിന് പോയപ്പോൾ ഒരു മാപ്പിളപ്പാട്ട് പാടണം എന്ന് കമ്മിറ്റി നിർദ്ദേശിച്ചു ക്ഷേത്രത്തിലെ കലകൾ ഏത് രീതിയിൽ ആയിരിക്കണം എന്ന് വിശദീകരിച്ച ശേഷം കമ്മിറ്റിയുടെ ആഗ്രഹം ഞാൻ സ്വീകരിച്ചു   അഹദോന്റെ തിരുനാമം  എന്ന നിലമ്പൂർ ഷാജി പാടിയ ഒരു സിനിമയിലുള്ള മാപ്പിളപ്പാട്ട് ഞാൻ പാടി പ്രത്യേക സമ്മാനങ്ങൾ അവർ തന്നുവെങ്കിലും ഞാൻ സംതൃപ്തനായിരുന്നില്ല
       അവിടെ എന്നിലെ കലാകാരന്റെ അഭിമാനം രക്ഷിക്കുക എന്നത് എന്റെ വലിയ ബാദ്ധ്യത ആവുകയാണുണ്ടായത് -ഇത്തരത്തിലുള്ള അനാവശ്യമായ ചില കാര്യങ്ങൾ പിൽക്കാലത്ത് ബാദ്ധ്യതയായിത്തീരും എന്നുള്ളതിന് ഉദാഹരണമാണ് ഐക്യ മത്യം വിളിച്ചോതുന്ന സൂക്തം യോഗാ ദിനത്തിൽ ' ആലാപിച്ചതിനെതിരെയുള്ള പ്രതികരണങ്ങൾ
     എന്തിനും ഏതിനും സമാധാനം കണ്ടെത്തുന്ന നമുക്ക് ഇവിടെയും സമാധാനിക്കാനുള്ള വഴികളുണ്ട്   കലിയുഗവർണ്ണനയിൽ മാർക്കാണ്ഡേയ മഹർഷി പറയുന്നു - കലിയുഗത്തിൽ അർഹതയില്ലാത്തവൻ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും - ബ്രാഹ്മണർ ശൂദ്രന്റെ കർമ്മങ്ങൾ ചെയ്യും  ശൂദ്രൻ ബ്രാഹ്മണന്റെ കർമ്മങ്ങൾ ചെയ്യും -- ഇതൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു   വർഷങ്ങൾക്ക് മുമ്പേ ഭാവി കാര്യങ്ങൾ കണ്ടറിഞ്ഞ നമ്മുടെ ഋഷിമാരുടെ കഴിവിൽ നമുക്ക് അഭിമാനിക്കാം അഹങ്കാരത്തോടെ!

2016, ജൂൺ 22, ബുധനാഴ്‌ച

9  വാർത്തയും തിരുമേനിയും

പൊതുവേദികളിലെ യോഗ പ്രാർത്ഥന മതേതരമാക്കണം -കുഞ്ഞാലിക്കുട്ടി


തിരുമേനി - അപ്പോ മൗന പ്രാർത്ഥന ആക്വായിരിക്കും ഭേദം

യോഗയെ വർഗ്ഗീയവത്കരിക്കാൻ ബി.ജെ.പിക്ക് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിൽ തെറ്റില്ലെന്നും ബി.ജെ.പിയുടെ നിലപാടിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

തിരുമേനി _ സമ്മതിച്ചു ട്ടോ  അപാര പാണ്ഡിത്യം തന്നെ സംശല്യാ ഐകമത്യസൂക്തം  വർഗ്ഗീയ മാണെന്ന് തോന്നീ ലോ  എന്തൊരു മഹാനു ഭാവുലുiiiiiii

ജിഷ വധക്കേസ് തെളിവെടുപ്പ് വൈകാൻ സാദ്ധ്യത

തിരുമേനി --ആതന്യാവും ഭേദം ന്തച്ചാൽ  മരിക്കേണ്ട പ്രതികളൊക്കെ മരിച്ചോട്ടെ  അത് വരെയെങ്കിലും വൈക്വായിരിക്കും  നല്ലത് ന്നാ നോം നിരീക്ക്,ണേ!


ആയുർവേദ വിദ്യാഭ്യാസ നയരേഖ ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു

തിരുമേനി --കുറുക്കന് ആ മേ കിട്ടീത് പോലെ ന്ന് കേട്ടിട്ടേള്ളൂ പ്പൊ അനുഭവ വോം ആയി   ധന്വന്തരി ചരകൻ സുശ്രുതൻ  എന്നീ പേരുകളൊക്കെ  ആ രേഖയിൽ ണ്ടാവില്ലാന്ന് കര്ത്ണു  അല്ലാച്ചാ പ്രശ്നാവ്വേ  അതാ നിരീക്ക്ണത്

കുടിവെള്ള പദ്ധതി,;കേന്ദ്രവിഹിതം ഉയർത്തണമെന്ന് കേരളം

തിരുമേനി---ന്ന്ട്ട് വേണം അതൊന്ന് മുക്കാൻ ന്ന് നിരീച്ചിട്ടാ അല്ലാണ്ട് ഈമഴേത്ത് പ്പോ ന്തിനാ ഇതൊക്കെ!
'
നാരായണീയം  ദശകകം 17 ശ്ളോകം 4 തിയ്യതി 22/6/2016

ആകർണ്യ സോ/പി ഭവദർച്ചനനിശ്ചിതാത്മാ
മാനീ നിരേത്യ നഗരാത് കില പഞചവർഷഃ
സംദൃഷ്ടനാരദനിവേദിതമന്ത്രമാർഗ-
സ്ത്വാമാരരാധ തപസാ മധുകാനനാന്തേ
          അർത്ഥം
അവനും (ധർുവനൂം) അന്നവന് അഞ്ചാം വയസ്സ് നടപ്പായിരുന്നേ ഉള്ളൂ എന്നാലും അഭിമാന ശാലിയായിരുന്നതിനാൽ അമ്മ പറഞ്ഞത് കേട്ടിട്ട് അങ്ങയെ ആരാധിക്കുവാൻ ഉള്ളു കൊണ്ടുറച്ച് പട്ടണം വിട്ടു പോന്നു എന്നിട്ട് വഴിക്ക് വെച്ചു കണ്ട നാരദമഹർഷി ഉപദേശിച്ച മന്ത്രവും ആരാധനാ ക്രമവും മനസ്സിലാക്കി മധു വനം എന്ന കാട്ടിനുള്ളിൽ ചെന്ന് തപസ്സ് കൊണ്ട് അങ്ങയെ ആരാധിച്ചു
        ശ്രീ നാരദമഹർഷി ഉപദേശിച്ചു കൊടുത്ത മന്ത്രമാണ് - ഓം നമോ ഭഗവതേ വാസുദേവായ -- എന്ന ദ്വാദശാക്ഷരി - അതിന് ശേഷമാണ് ഈ മന്ത്രം ലോകത്തിൽ പ്രചരിച്ചു
5

താതേ വിഷണ്ണഹൃദയേ നഗരീം ഗതേന
ശ്രീ നാരദേന പരിസാന്ത്വിതചിത്തവൃത്തൗ,
ബാലസ്ത്വദർപ്പിതമനാഃ ക്രമവർദ്ധിതേന
നിന്യേ കഠോരതപസാ കില പഞ്ചമാസാൻ
            അർത്ഥം
ധ്രുവൻ പട്ടണം വിട്ടു പോയപ്പോൾ അച്ഛന് ഉള്ളിൽ വിഷാദമായി  ആ അച്ഛനെ (രാജാവിനെ)  നഗരത്തിലെത്തിച്ചേർന്ന ശ്രീ നാരദമഹർഷി തക്ക സാന്ത്വന വചനങ്ങളാൽ തികച്ചും മനസ്സമാധാനം ഉള്ള വനാക്കിത്തീർത്തു  കട്ടിയോ അങ്ങയിൽ ത്തന്നെ മനസ്സിനെ അർപ്പിച്ചവനായും കൊണ്ട് പടിപടിയായി ഉയർത്തിക്കൊണ്ടു വരുന്ന കഠിന തപസ്സനുഷ്ഠിച്ചു കൊണ്ട് അഞ്ച് മാസങ്ങളെ നയിച്ചുവല്ലോ.
            വിശദീകരണം
അമ്മ പറഞ്ഞ ഭഗവാൻ ആശ്രിതവത്സലനാണ് എന്ന കഥ ആ 5 വയസ്സുകാരൻ വേദവാക്യമായി എടുത്തു എന്നിട്ട് ഭഗവാനെ ഉപാസിക്കാൻ തീരുമാനിച്ചാണ് വനത്തിലേക്ക് തിരിച്ചത് തനിക്ക് ഭഗവാൻ രക്ഷയായുണ്ട് എന്ന ബോധം മൂലം അവന് ഭയം തോന്നിയില്ല നാരദമഹർഷി ദർശിച്ച ശക്തിയുള്ള മന്ത്രമായ. ഓം നമോ ഭഗവതേ വാസുദേവായ  എന്ന ദ്വാദശാക്ഷരി മന്ത്രം ആദ്യമായി ഉപദേശിച്ചു കൊടുത്തത് ധ്രുവനായിരുന്നു

യോഗയും  ചിലരുടെ അജ്ഞതയും

      ഏതൊരു സംഭവവും ഉടലെടുത്താൽ അതിന് ആ ഉടലെടുത്ത സ്ഥലത്തിന്റെ സംസ്കാരം കാണും അത് എല്ലാവരും അംഗീകരിക്കുന്നതാണെങ്കിൽ അതിന്റെ പ്രസക്തി കുറഞ്ഞു പോകാതെ അതേ പടി സ്വീകരിക്കുമ്പോഴാണ് അതിന്റെ പവിത്രത നില നിൽക്കുന്നത്    ദേശീയഗാനം ബംഗാളി ഭാഷയിലാണ് ഇവിടെ ബംഗാളികൾ അല്ലാത്തവരും ഉണ്ടല്ലോ എന്ന് കരുതി അത് ചൊല്ലാതിരിക്കാൻ പറ്റുമോ?
  'ഞായറാഴ്ച പൊതു അവധിയാണ് കൃസ്തുമതവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ദിനവും ആണ് ഇതിൽ ഒരു ഹിന്ദുവും അസഹിഷ്ണുത പ്രകടിപ്പീച്ചിട്ടില്ല അതെ സമയം ഞായറിന്റെ അധിപൻ സൂര്യനാണ് എന്നും ഹിന്ദൂമതത്തിലെ മുമ്പ് ഉണ്ടായിരുന്ന സൗരമതആചാരപ്രകാരം ആണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ പൊതു അവധി മാറ്റാൻ ശ്രമിക്കുമായിരുന്നു
      യോഗ ഭാരതത്തിന്റെ സന്തതിയാണ് ഈശ്വരവിശ്വാസികളായ മൂനിമാർ ആണ് അത് ദർശിച്ചെടുത്തത്  പതഞ്ജലീ മഹർഷി യാണ് ആധികാരികമായി അത് ആസൂത്രണം ചെയ്തത് അത് അവതരിപ്പിക്കുവാൻ അതിന്റെതായ ചില ചിട്ടകളുണ്ട് ഈശ്വരവിശ്വാസം ഇല്ലാത്തവരും കാണും എന്നാണ് ശൈലജ ടീച്ചർ പറഞ്ഞത്  പക്ഷെ അങ്ങിനെയുള്ളവർ ചിട്ട അനുസരിക്കാൻ വയ്യെങ്കിൽ അങ്ങോട്ട് വരാതിരുന്നുകൂടെ? കഥകളി ആർക്കും പഠിക്കാം ജനകീയവുമാണ് എന്ന് വെച്ച് അതിലെ ഹൈന്ദവ കഥകൾ ഒക്കെ മാറ്റണം ഹിന്ദുക്കൾ അല്ലാത്തവരും പഠിക്കൂന്നുണ്ട് എന്ന് പറഞ്ഞാൽ ശരിയാകുമോ? ഇക്കണക്കിന് പോയാൽ യുവജനോത്സവത്തിന് ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം മുതലായവ സാഹിത്യം മാറ്റി അവതരിപ്പീക്കുവാൻ നിർദ്ദേശിക്കുമല്ലോ!ഇപ്പോൾ തന്നെ ക്രൈസ്തവ വിശ്വാസങ്ങളും ഇസ്ലാമിക വിശ്വാസങ്ങളും ഉൾക്കൊണ്ട ശാസത്രീയ സംഗീത പാരടികൾ ഉണ്ട് ഇനി അതും മൽസരത്തിൽ പാടാം എന്നൊരു വിവരക്കേട് നടപ്പിലായിക്കൂടെന്നില്ല. പക്ഷെ വേറെ ഒരു കലാരൂപം എന്ന നിലയിൽ ആകാം എന്നല്ലാണ്ടെ ശാസ്ത്രീയ സംഗീതത്തിന്റെ ലേബലിൽ അവതരിപ്പിക്കുക എന്നത് ഒരു സംസ്കാരത്തെ നശിപ്പിക്കുന്നതാണ്
     എന്താണ് മതമൈത്രി എന്നറിയാത്ത വിവരമില്ലാത്തവർ കരുതുന്നത് ഹൈന്ദവ ദർശനങ്ങളെ അവഹേളിക്കൂന്നതാണ് മതമൈത്രി എന്നാണ്
   ഒന്നാമത് അത് ഈശ്വര പ്രാർത്ഥന അല്ല. ഋഗ്വേദത്തിലെ താണ് എന്നറിഞ്ഞപ്പോൾ ചൊറി പൊന്തിയതാ  എന്നാൽ നേരത്തെ വന്ന് അതിന്റെ ചടങ്ങുകൾ ഒന്ന് മനസ്സിലാക്കുകയും പ്രാർത്ഥനയുടെ അർത്ഥം യോഗാചാര്യന്മാരായവരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഈ വിവരക്കേട് ഒഴിവാക്കാമായിരുന്നു അതോ ആരെങ്കിലും ശ്രദ്ധിക്കാൻ വേണ്ടി നടത്തിയ ഗോഷ്ടിയോ? വിവരക്കേടിന് ഇപ്പൊ നല്ല ഡിമാന്റ് ആണ് ജയരാജന്റെ സ്റ്റാർ വാല്യു ഉയർന്നത് കണ്ടില്ലേ? അപ്പോ സ്റ്റാർ വാല്യു ഉയരാൻ ഒരു മോഹം അല്ലേ! നല്ല കാര്യം ചെയ്ത് പേരെടുക്കാൻ സാദ്ധ്യമല്ല എന്നാൽ ഇങ്ങനെയെങ്കിലും ആകട്ടെ എന്ന് തീരുമാനിച്ചോ?
ഭഗവദ് ഗീതാപഠനം  362 ആം ദിവസം അദ്ധ്യായം 12 ഭക്തി യോഗം  ശ്ലോകം - 5  Date_22/6/2016

ക്ലേശോfധികതര സ്തേഷാം അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിർ ദുഖം ദേഹവദ് ഭിര വാ പ്യതേ
              അർത്ഥം
നിർഗ്ഗുണബ്രഹ്മോപാസകർക്ക് ക്ളേശം കൂടുതലായിരിക്കും എന്തെന്നാൽ നിർഗ്ഗുണോപാസനയിലെ നിഷ്ഠ ദേഹാഭിമാനികളായ സാധകന്മാർക്ക് വളരെ കഷ്ടപ്പെട്ടാൽ മാത്രമേ ലഭിക്കുകയുള്ളൂ
6
യേ തു സർവ്വാണി മയി സന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ.
7
തേഷാമഹം സമുദ്ധർത്താ മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാർത്ഥ മയ്യാവേശിതചേതസാം
           അർത്ഥം
എന്നാൽ ആരാണോ സർവ്വകർമ്മങ്ങളും എന്നിൽ സമർപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി മാറാത്ത ആ ഒരേ ഒരു ലക്ഷ്യത്തിൽത്തന്നെ മനസ്സുറപ്പിച്ച് പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്, എന്നിൽത്തന്നെ ഊന്നിയ മനോവൃത്തികളോട് കൂടിയ അവർക്ക് ഹേ അർജ്ജു നാ! ഞാൻ വൈകാതെ മൃത്യു സംസാരസാഗരത്തിൽ നിന്ന് അതായത് സംസാര ദുരിതങ്ങളിൽ നിന്ന് സമുദ്ധ ർത്താവായി അതായത് ഉദ്ധരിക്കുന്നവനായി ഭവിക്കുന്നു സംസാരത്തിൽ നിന്ന് അവരെ ഞാൻ കരകയറ്റുന്നു
          വിശദീകരണം
? ഇവിടെ രഹസ്യമായ നമുക്ക് സന്തോഷം തരുന്ന ഒരു  സന്ദേശമുണ്ട് തത്വചിന്താപരമായി വ്യാഖ്യാനിക്കുന്നവർ നമുക്ക് ഏതു കാരണത്താലോ പറഞ്ഞു തരാത്തത് ഭഗവാൻ ഞാൻ എന്നും എന്നെ എന്നും പറയുമ്പോൾ അത് സാക്ഷാൽ ബ്രഹ്മം എന്ന അർത്ഥത്തിൽ ആണ് എന്നും കൃഷ്ണൻ എന്ന വ്യക്തി സങ്കല്പത്തിൽ അല്ല എന്നുമാണ് അത് ശരി തന്നെ സമ്മതിച്ചു എന്നാൽ  ഇവിടെ പറയുമ്പോൾ രണ്ടർത്ഥത്തിൽ എടുക്കണം  നിർഗ്ഗുണോ പാസ കർക്കും സഗുണോ പാസ കർക്കും ഒരുപോലെ സ്വീകരിക്കാവുന്ന ഒന്നാണ് ഭഗവാൻ ഇവിടെ പറഞ്ഞിരിക്കുന്നത് ആരാണോ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്?_ ഇവിടെ നിർഗ്ഗുണോ പാസ കർക്ക് അങ്ങിനെയാകാം സഗുണോ പാസ ന ചെയ്യാനേ കഴിയൂ എന്നവർക്ക് കൃഷ്ണനെ മനസ്സിൽ വിചാരിച്ച് കൃഷ്ണ രൂപം മുന്നിൽ വെച്ച് ഉപാസിക്കാം പരമ ലക്ഷ്യം ബ്രഹ്മം തന്നെയായ ഈ കൃഷ്ണൻ തന്നെ സർവ്വം സമർപ്പിക്കേണ്ടതും ഇവിടെത്തന്നെ എന്ന അടിയുറച്ച പിന്ത വേണം എന്നു മാത്രം  അല്ലെങ്കിൽ ആരാണോ സർവ്വകർമ്മങ്ങളും പരമാത്മാവിൽ സമർപ്പിച്ച് എന്നു പറയാമായിരുന്നു  ഇവിടെ പരമാത്മാവ് ഞാൻ തന്നെ എന്ന അർത്ഥമാണ് അപ്പോൾ കൃഷ്ണ വിഗ്രഹം വെച്ച് ഉപാസിക്കുന്നതിൽ ഭഗവാന് സന്തോഷമേ ഉള്ളൂ എന്ന് സാരം   'മേൽപ്പത്തൂരും   പുന്താനവും ഇതിന് ഉദാഹരണങ്ങളും ആണ് - കാരണം അവർ സ ഗുണോപാസന ചെയ്തിരുന്നു


നാരായണീയം തുടരുന്നു അദ്ധ്യായം 17 ധ്രുവചരിതം തിയ്യതി 21/6/2016

ഉത്താന പാദനൃപതേർമനു നന്ദനസ്യ
ജായാ ബഭുവ സുരുചിർനിതരാമഭീഷ്ടാ,
അന്യാ സുനീതിരിതി ഭർത്തുരനാദ്യതാ;സാ
ത്വാമേവ നത്യമഗതിഃ ശരണം ഗതാഭൂത്
        അർത്ഥം
സ്വായം ഭൂവമനുവിന്റെ പുത്രനായ ഉത്താന പാദൻ എന്ന രാജാവിന് സുരുചി എന്ന ഭാര്യ ഏറ്റവും ഇഷ്ടപ്പെട്ടവളായിത്തീർന്നു സുനീതി എന്ന മറ്റേ ഭാര്യ ഭർത്താവിന് ഇഷ്ടപ്പെടാത്തവളായും ഭവിച്ചു മറ്റു ഗതിയൊന്നും ഇല്ലാതായ അവൾ (സുനീതി) എന്നും അങ്ങയെ (ഭഗവാനെ)  ത്തന്നെ ശരണം പ്രാപിച്ചവളായിത്തീർന്നു
     സുനീതിയുടെ നേരെയുള്ള അനാദരം അവളുടെ പുത്രന്റെ നേരേയും കാട്ടുവാൻ നൃപതി നിർബ്ബന്ധിതനായി എന്നും പറയുന്നു

ശ്ലോകം - 2

അങ്കേ പിതുഃ സുരുചിപുത്രകമുത്തമം തം
ദൃഷ്ട്വാ ധ്രുവഃ കില സുനീതിസുതോ/ധിരോക്ഷ്യൻ
ആചിക്ഷിപേ കില ശിശുഃ സുതരാം സുരുച്യാ
ദുഃസന്ത്യജാ ഖലു ഭവദ്വിഖൈരസൂയാ
         അർത്ഥം
ഒരിയ്ക്കൽ അച്ഛന്റെ മടിയിൽ സുരുചിയുടെ ഓമന മകനായ ആ ഉത്തമനെ കണ്ടിട്ട് സുനീതിയുടെ പുത്രനായ ധ്രുവനും മടിയിൽ കയറിയിരിപ്പാൻ തുടങ്ങവേ ആ കുട്ടിയെ സുരുചി കലശലായി ശകാരിച്ചു പോൽ!( ഭഗവാനെ ) അങ്ങയുടെ നേരെ ആഭിമുഖ്യമില്ലാത്തവർക്ക് അസൂയ വിട്ടുമാറാത്തതാണല്ലോ!
3
ത്വ ന്മോഹിതേ പി തരി പശ്യതി ദാര വശ്യേ
ദൂരം ദുരുക്തി നിഹതഃ സ ഗതോ നിജാംബാം;
സാപി,സ്വകർമ്മഗതിസന്തരണായ പുംസാം
ത്വത്പാദമേവ ശരണം ശിശവേ ശശംസ.
             അർത്ഥം
കലശലായ ശകാരവാക്കുകളാൽ നന്നേ സങ്കടപ്പെട്ട ധ്രുവൻ ഭഗവാനേ! അങ്ങയാൽ മോഹിക്കപ്പെട്ടവനായിട്ട് ഭാര്യക്ക് അടിമപ്പെട്ടു നിൽക്കുന്ന അച്ഛൻ നോക്കിക്കൊണ്ടിരിക്കേ തന്റെ അമ്മയുടെ അടുത്തേക്ക് പോയി. ആ സുനീതിയും മനുഷ്യർക്ക് അവരവരുടെ കർമ്മ ഗതിയിൽ നിന്ന് കരേറുവാനായിട്ട് രക്ഷാ സ്ഥാനമായി ഭവിക്കുന്നത് നിന്തിരുവടിയുടെ പാദാരവിന്ദം മാത്രമാണ് എന്ന് കുട്ടിയോട് പറഞ്ഞു
       ഇവിടെ പിതാവിന്റെ ഉദാസീനതയാണ് കുട്ടിയെ കൂടുതൽ വേദനിപ്പിച്ചത്  ഭഗവാന്റെ നേരെ ആഭിമുഖ്യം ഇല്ലാത്തവർക്ക് അസൂയ വിട്ടുമാറാത്തതാണ് എന്ന് ഭട്ടതിരിപ്പാട് പറയുന്നു  അപ്പോൾ അസൂയ ഉള്ളവർക്ക് ഭക്തിയില്ല വെറും നാട്യം മാത്രമേ ഉള്ളൂ എന്ന് വ്യക്തമാണല്ലോ!


2016, ജൂൺ 21, ചൊവ്വാഴ്ച

8 വാർത്തയും തിരുമേനിയും

എഞ്ചിനീയറിംഗ് - ആൺകുട്ടികൾ തന്നെ മുന്നിൽ

തിരുമേനി -- ഈ പുരുഷമേധാവിത്വം എന്നങ്ങ് ട് പറയാൻ ഒട്ടും മടി ഇല്ലേ നും  ന്നാ  അതൊഴിവാക്കാൻ വല്ലതും ചെയ്യാ അതൊട്ട് വയ്യേനും

യോഗയ്ക്ക് പ്രാർത്ഥന ചൊല്ലിയതിൽ മന്ത്രി ശൈലജ അതൃപ്തി പ്രകടിപ്പിച്ചു

തിരുമേനി - ഇത് മുമ്പേ അറിഞ്ഞൂച്ചാ അസാരം അശ്ലീലം അങ്ങ് ട് പറയാർന്നു  ന്നാ അതൃപ്തി ണ്ടാവില്യാന്നാ തോന്നണേ  -

വായനാദിനം ആചരിച്ചു

തിരുമേനി - ഇനി കുട്ട്യോള് അട്ത്ത കൊല്ലം ഈ ദിവസം വായിച്ചാ മതി  ട്ട്വോ! അതിന് സൗകര്യത്തിനാ  ഒരു ദിവസം നിർബ്ബന്ധാക്കീത്

സ്ത്രീകൾക്ക് എതിരായ അതിക്രമം - കൂടുതൽ കേസുകൾ തിരുവനന്തപുരത്ത് - മലപ്പുറം രണ്ടാമത്

തിരുമേനി - അട്ത്ത കൊല്ലം നമുക്ക് ഒന്നാം സ്ഥാനം വാങ്ങിക്കണം ട്ട്വോ!അല്ലാച്ചാൽ നാണക്കേടാ മറക്കണ്ടാച്ചാൽ മതി


പത്താം ക്ളാസ് പരീക്ഷ  82 കാരൻ  47-ാം തവണയും തോറ്റൂ

തിരുമേനി ---അവനവനെ ക്കൊണ്ട് ആവ്ണ പണി ചെയ്താ പോരേ? ഇനി പ്പോ ഗിന്നസ് ബുക്കില് പേര് വര്വോ ന്നങ്ങ്ട് നോക്കാം അതാവും ഭേദം

ജഗ്മതി സാംഗ്വാൻ പുറത്ത് പോകുമ്പോൾ സി പി യം ന് നഷ്ടമാകുന്നത് കരുത്തുറ്റ വനിതാമുഖം

തിരുമേനി ---ഹേയ്  ഒട്ടും പരിഭ്രമിക്കാനില്ല. എവിടെ പ്രാർത്ഥന  കേട്ടാലും അസഹിഷ്ണുത പ്രകടിപ്പിക്ക്ണ ശൈലജ   ടീച്ചർ ണ്ടാ നോം എന്തിനാ ഇങ്ങ്നെ പരിഭ്രമിക്ക്ണേ!


ഇന്നത്തെ ചിന്താവിഷയം - അന്നു മുണ്ടായിരുന്നു Fans

      ഗുരുവായൂർ ക്ഷേത്ര ത്തിൽ വെച്ച് പുന്താനം താൻ രചിച്ച കവിത പണ്ഡിതനായ മേൽപ്പത്തൂർ  ഭട്ടതിരിപ്പാടിനോട് നോക്കി പിശക് തിരുത്തിത്തരണം  എന്ന് അപേക്ഷിച്ചുവത്രേ! മലയാള കവിതയോട് താല്പര്യം ഇല്ലാത്ത ഭട്ടതിരി ഇതിൽ വിഭക്തി ഇല്ലെന്നും പറഞ്ഞ് പൂന്താനത്തെ പരിഹസിച്ചുവത്രേ! അപ്പോൾ മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് ഭഗവാനിഷ്ടം എന്നും പെട്ടെന്ന് വന്ന ബാലൻ പറയുകയും പിന്നെ ബാലനെ കാണാതാവുകയും ചെയ്തുവത്രേ! ഈ കഥ പല രൂപത്തിലും മലയാളി സമൂഹത്തിൽ പ്രചരിച്ചിട്ടുണ്ട്

        എന്നാൽ ഇതിൽ വാസ്തവം വല്ലതും ഉണ്ടോ എന്ന് ആരെങ്കിലും അന്വേഷണം നടത്തിയതായി അറിവില്ല -ആരോ കെട്ടിച്ചമച്ച കഥയാകാനേ വഴിയുള്ളൂ കാരണമുണ്ട്.  വാതരോഗം പിടിപെട്ട് അവശനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയതായിരുന്നു ഭട്ടതിരി 'ഇഞ്ചത്ത് ആചാര്യന്റെ നിർദ്ദേശപ്രകാരം മത്സ്യാവതാരം മുതൽ ഭഗവൽ ചരിതം ഏഴു തുകയും ചെയ്തു  ബാലഗോപാല രൂപത്തിൽ ഭഗവാൻ മേൽപ്പത്തൂരിന് ദർശനം നൽകുകയും ചെയ്തു    ദർശനത്തിന് യോഗ്യനാണോ എന്ന് തീർത്തും പരീക്ഷിച്ച ശേഷം തന്നെയാണ്  ഭഗവാൻ ദർശനം നൽകിയതെന്ന് നാരായണീയം പഠിച്ചാൽ നമുക്ക് വ്യക്തമാകും  അപ്പോൾ അത്രയും ഞാൻ എന്ന ഭാവം ഒഴിഞ്ഞു പോയ മേൽപ്പത്തൂർ പുന്താനത്തിനോട് അപമാനകരമായ രീതിയിൽ പ്രതികരിക്കില്ല  അങ്ങയുടെ ഭക്തിക്ക് മുന്നിൽ ഞാനാരുമല്ല ഇത് വിലയിരുത്താൻ ഞാൻ യോഗ്യനുമല്ല എങ്കിലും അങ്ങ് പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് നോക്കാം    ഇങ്ങിനെ മാത്രമേ മേൽപ്പത്തൂർ പറയൂ  ഭക്തി യോഗത്തെപ്പറ്റി വിശദീകരിച്ച മേൽപ്പത്തൂർ പൂന്താനത്തിനോട് വിഭക്തി ഇല്ല എന്ന് പറഞ്ഞ് പരിഹസിക്കില്ല ഉറപ്പ്  ഇത് പൂന്താനത്തിനോട്  കടുത്ത ആരാധനയുള്ള Fans കാർ പുന്താനം ഭക്തിയുടെ കാര്യത്തിൽ കേമനും മേൽപ്പത്തൂർ അത്ര പോരാ എന്നും ഈ കഥയിലൂടെ  പരോക്ഷമായി പറയുന്നതാണ് അതിൽ യാതൊരു വാസ്തവവും യുക്തിയും ഇല്ല

2016, ജൂൺ 20, തിങ്കളാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം 72

തതഃശ്രുതിസ്തൻമനനം സതത്ത്വ-
ധ്യാനം ചിരം നിത്യനിരന്തരം മുനേഃ
തതോ/വികല്പം പരമേത്യ വിദ്വാൻ
ഇഹൈവ നിർവ്വാണസുഖം സമൃച്ഛതി
               അർത്ഥം
അനന്തരം സാധകൻ ഗുരു മുഖത്ത് നിന്നും അർത്ഥത്തോട് കൂടി വേദാന്ത വാക്യം ശ്രവിക്കണം ശ്രവണം ചെയ്തത് യുക്തിപൂർവ്വം ചിന്തിച്ചു റപ്പിക്കണം എന്നിട്ട് ദീർഘകാലം നിത്യവും ഇടവിടാതെ പരമാർത്ഥ തത്ത്വത്തെ ധ്യാനിക്കണം ഇപ്രകാരം അവിച്ഛിന്നമായ (തുടർച്ചയായി ) ധ്യാനം സാധിച്ചാൽ നിർവ്വികൽപ്പ സമാധി പ്രാപിച്ച് ആത്മജ്ഞാനിയായി ഈ ജന്മത്തിൽത്തന്നെ അവൻ മുക്തി സൗഖ്യം ഇടതടവില്ലാതെ അനുഭവിക്കുന്നു
73
യദ് ബോദ്ധവ്യം തവേദാനീമാത്മാനാത്മ വിവേചനം
തദുച്യതേ മയാ സമ്യക് ശ്രുത്വാത്മന്യവധാരയ
              അർത്ഥം
ഇനിയിപ്പോൾ നിനക്ക് അറിയേണ്ട ആത്മാനാത്മ വിവേചനം ഞാൻ ശരിക്ക് പറഞ്ഞു തരാം' അതായത് ഇന്നതാണ് ആത്മാവ് എന്നും ഇന്നതാണ് അനാത്മാവ് എന്നും അറിയണം അനാത്മാവ് എന്നാൽ ആത്മാവല്ലാത്തത് എന്നർത്ഥം മുഴുവൻ കേട്ടിട്ട് നീയത് ഉള്ളിൽ നിശ്ചയിച്ച് ഉറപ്പിച്ചു കൊൾക
74
സ്ഥൂല ശരീരം

മജ്ജാ സ്ഥിമേദഃ പലരക്തചർമ്മ-
ത്വഗാഹ്വയൈർധാതുഭിരേഭിരന്വിതം
പാദോരുവക്ഷോഭുജപൃഷ്ഠമസ്തകൈ-
രംഗൈരുപാംഗൈരുപയുക്തമേതത്
അഹംമമേതി പ്രഥിതം ശരീരം
മോഹാസ്പദം സ്ഥൂലമിതീര്യതേ ബുധൈഃ
        അർത്ഥം
മജ്ജ അസ്ഥി  മേദസ്സ്  മാംസം  രക്തം  ബാഹ്യ ചർമ്മം  സൂഷ്മ ത്വക്  എന്നീ 7 ധാതുക്കളോട് കൂടിയതും  കാൽ  തുട    മാറിടം  കൈ പുറം  തല  എന്നീ അവയവങ്ങളോടും അവയുടെ  അംഗങ്ങളോട് ചേർന്നതും  ഞാൻ  എന്നും  എന്റെത് എന്നും ഉള്ള ഭാവനയ്ക്ക്  ആശ്രയമെന്ന് പ്രസിദ്ധവും ആത്മത്വ ഭ്രമത്തിന്  ആസ്പദവുമായ  ഈ ശരീരത്തെ അറിവുള്ളവർ  സ്ഥൂല ശരീരം എന്നു പറയുന്നു
  ഇവിടെ ആത്മത്വ ഭ്രമം എന്ന് പറയുന്നത് ശരീരമാണ് ഞാൻ എന്ന ഭ്രമം  അഥവാ വിചാരം  എന്നർത്ഥം. കാരണം ഞാൻ പോകുന്നു ഞാൻ നില്ക്കുന്നു എന്നിങ്ങനെ നാം പറയാറുണ്ടല്ലോ! ആ വിഷയമാണ്  ആത്മത്വ ഭ്രമം എന്ന് വിവക്ഷ ചെയ്തത് 
ഭഗവദ് ഗീതാ പഠനം  360 ആം ദിവസം  അദ്ധ്യായം 11  തിരിഞ്ഞുനോട്ടം

     മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ശരി തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്ത ശേഷമാണ് ആ സത്യസ്വരൂപ മായ വിശ്വരൂപദർശനം തനിക്ക് ലഭ്യമാകണമെന്ന് അ ർ ജ്ജുനൻ ഭഗവാനോട് ആവശ്യപ്പെടുന്നത് ഭഗവാൻ കാണിച്ചു കൊടുത്ത ആ രൂപം അംഗോപാംഗം സഞ്ജയൻ ധൃതരാഷ്ട്രരോട് പറയുന്നു സ്വാഭാവികമായും അപ്പോൾ വിശ്വരൂപം സഞ്ജയനും ദർശിച്ചിട്ടില്ലേ എന്ന് നമുക്ക് തോന്നാം അതേ സമയം നീയല്ലാതെ ഇത് കണ്ടിട്ടില്ല എന്ന് ഭഗവാൻ പറയുന്നുമുണ്ട്അപ്പോൾ ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാതെ വയ്യ

     സഞ്ജയൻ ധൃതരാഷ്ട്രരുടെ മന്ത്രിയാണെങ്കിലും പാണ്ഡവരോട് കൂറുള്ളവനാണ് കൃഷ്ണഭക്തനായ സഞ്ജയൻ നല്ല വാക്കുകൾ ഉപയോഗിച്ച് പാണ്ഡവ മഹിമ പ്രകടിപ്പിക്കുന്നതായി പലപ്പോളും നമുക്ക് കാണാൻ കഴിയും സഞ്ജയന് വ്യാസൻ ദിവ്യ ദൃഷ്ടിയാണ് നൽകിയത് ആയതിനാൽ വിശ്വരൂപത്തെ ജ്ഞാനത്താൽ കണ്ടറിഞ്ഞ് പറയുകയാണ് ചെയ്തത് അപ്പോൾ വിശ്വരൂപം കണ്ടപ്പോൾ അർജ്ജുനന് ഉണ്ടായ പാരവശ്യ മൊന്നും സഞ്ജയന് ഉണ്ടായിട്ടില്ല നാം ഒരു ഭീകരരംഗം സിനിമയിൽ കാണുന്നതും നേരിട്ട് കാണുന്നതും  തമ്മിൽ വ്യത്യാസമില്ലേ? അത്പോലെ സഞ്ജയൻ കണ്ടത് മായാ രൂപത്തിലും അർജ്ജുനൻ കണ്ടത് യാഥാർത്ഥ്യവും

     പിന്നെ വർണ്ണനകളെല്ലാം വ്യാസഭാവനയായി കണക്കാക്കാം ഇനിയൊരിക്കലും കൗരവർക്ക് ജയം പ്രതീക്ഷിക്കേണ്ടതില്ല എന്നൊരു സൂചന വിശ്വരൂപ വർണ്ണനയിലൂടെ സഞ്ജയൻ പരോക്ഷമമായി ധൃതരാഷ്ട്രർക്ക് നൽകുകയാണ് ചെയ്യുന്നത്  

2016, ജൂൺ 19, ഞായറാഴ്‌ച

മാരാരുടെ  വിവാഹ നിശ്ചയം
***************************

ഒത്തു വലിച്ചു തുഴഞ്ഞൊരു തോണിയിലമ്പലവാസികൾ ഏഴെണ്ണം
അമ്പലമേതിൽ നടത്തണമെന്നതു ചർച്ചകൾ ചെയ്തു മിരിപ്പുണ്ടേ
കൂലംകുത്തും നിളയുടെ മാറിൽ ചെറു ചുഴി നോക്കിയിരിപ്പൂ ഞാൻ
കരഗതമായി സുന്ദരി എന്നൊരു മദഭര ചിന്തയുണർന്നെന്നിൽ


കുത്തു പിഴച്ചു മറിഞ്ഞൊരു പായക്കപ്പൽ ചുഴിയിലമർന്നപ്പോൾ
കണി കണ്ടവനെ മനസ്സിൽ പ്രാകി ചെറുതുടിയാലേ നീന്തുമ്പോൾ
പലവിധ ചിന്ത മഥിക്കു മനസ്സിൽ ചെമ്പട താളം കൊട്ടുമ്പോൾ
നാനാർത്ഥങ്ങൾ മുരയ്ക്കു മകത്തായ് ഒരു വിധമ വരുംകര പറ്റി


ഈറനണിഞ്ഞാ പുതുവസനത്തിലെ ഈ റന കറ്റിയുടുത്തീടാൻ
കണ്ണാടിച്ചില്ലൊത്തൊരു മണലിൽ നീട്ടി വലിച്ചു വിരിച്ചു ഞാൻ
ഭീകരരംഗമുണർത്തിയ മൂകതയൽപ്പ മകന്നു മറഞ്ഞീടാൻ
നിളയുടെ കരയിൽ മലർന്നു കിടന്നിട്ടൊരു ചെറു ഗാനം മൂളീ ഞാൻ

ഏവരുമപ്പുതു ബന്ധു ഗൃഹത്തിന്നോ രത്തായി നടന്നിടവേ
അഭിമുഖമായി വരുന്നൊരു സുന്ദരി മൃദുഹാസത്തിലുരച്ചല്ലോ
മാരാത്താണേൽ പോകേണ്ടെന്നും ഒരുവനുമായവൾ പോയെന്നും
ഝടുതിയിലിടി വെട്ടേറ്റ കണക്കെ പരിസരമാകെ മറന്നാരും


ഒരു വിടുവിഡ്ഢിച്ചിരിയാലെന്നുടെ ശീർഷകണങ്ങളൊതുക്കി ടവേ
ഒരു ചെറു ബീഡി വലിച്ചൊരു മാന്യൻ ആശ്വാസത്തിലുരച്ചല്ലോ
മംഗല്യത്തിൻ മുമ്പാണല്ലോ :മറ്റൊരു പോംവഴി ചിന്തിക്കാം
വരിവരിയായി നടന്നെല്ലാരും ജാഥ കണക്കേ പുറകോട്ട്
ഉത്തരം പറയാമോ?

നകുലാരി തന്നുടെ മീതേ കിടക്കുന്ന
അസുരാരി തന്നുടെ കയ്യിലെ ശംഖിന്റെ
മർത്യാവതാരത്തിന്നഗ്രജ പത്നിയെ
മോഷ്ടിച്ച പൗലസ്ത്യ പുത്രന്റെ പത്നിതൻ
താതന്റെ സോദരം ഭൂഷണമാക്കിയ
മൂർത്തിത്രയത്തിലെ മൂർത്തിയാര്?
വിവേക ചൂഡാമണി 'ശ്ലോകം  68 ( ഇതിന് മുമ്പുള്ളത്  സാകേത പുരി എന്ന ഗ്രൂപ്പിൽ  order ആയി ലഭിക്കുന്നതാണ്)

തസ്മാത് സർവ്വപ്രയത് നേന ഭവ ബന്ധ വിമുക്ത യേ
സ്വേ നൈവ യത്നഃ കർത്തവ്യോ രോഗാദേരിവ പണ്ഡിതൈഃ
            അർത്ഥം
അതിനാൽ രോഗാദികളുടെ നിവാരണത്തിന് വേണ്ടി ബുദ്ധിമാൻമാർ ചെയ്യും പോലെ സർവ്വ പ്രകാരത്തിലും സംസാര ബന്ധ മോചനത്തിനായി തന്നത്താൻ യത് നിക്കേണ്ടതാണ്
69
യ സ്ത്വയാദ്യ കൃതഃ പ്രശ്നോ വരീയാഞ്ഛാസ്ത്രവിന്മതഃ
സൂത്രപ്രായോ നിഗൂഢാർത്ഥോജ്ഞാത വ്യശ്ച മുമുക്ഷുഭിഃ
       അർത്ഥം
നീയിപ്പോൾ ചോദിച്ച ചോദ്യം അതിശ്രേഷ്ഠവും ശാസ്ത്രജ്ഞന്മാർക്ക് സമ്മതവും അൽപ്പാക്ഷരവും നിഗൂഢാർത്ഥവും മുമുക്ഷുക്കൾ അറിയേണ്ടതും ആകുന്നു
70
ശൃണുഷ്വാവഹിതോവിദ്വൻ യന്മയാ സമുദീര്യതേ
തദേതത്ശ്രവണാത് സദ്യോ ഭവബന്ധാദ്വിമോക്ഷ്യസേ
          അർത്ഥം
ഹേ വിദ്വൻ! ഞാൻ പറയുന്നത് അവധാനതയോടെ കേട്ടാലും അത് കേട്ടറിഞ്ഞാൽ നീ സംസാര ബന്ധത്തിൽ നിന്നും മുക്തനായിത്തീരും
71
മോക്ഷ സ്യ ഹേതുഃ പ്രഥമോ നിഗദ്യതേ
വൈരാഗ്യമത്യന്തമനിത്യവസ്തുഷു
തതഃ ശമശ്ചാപി ദമസ്തിതിക്ഷാ
ന്യാസഃ പ്രസക്താഖിലകർമ്മണാം ഭൃശം
         അർത്ഥം
അനിത്യ  വസ്തുക്കളിൽ അത്യന്തം വൈരാഗ്യമാണ് മോക്ഷത്തിനുള്ള ആദ്യത്തെ പടി അത് കഴിഞ്ഞ് ശ്രമം, ദ മം തിതിക്ഷാ വർണ്ണാശ്രമ വിഹിതങ്ങളായ കർമ്മങ്ങളുടെ പരിപൂർണ്ണ ത്യാഗം എന്നിവയും

          വിശദീകരണം
ഭോഗവസ്തുക്കളായി കരുതപ്പെടുന്ന കാര്യങ്ങൾ ക്ഷണികങ്ങളും ദുഖപ്രദവും ആണ് എന്ന് മനസ്സിലാക്കി അവയിൽ വിരക്തി വന്നാൽ ശമദമാദി സാധനകൾ താനേ വന്നുകൊള്ളും വർണ്ണാശ്രമ വിഹിതങ്ങളായ കർമ്മങ്ങൾ തീവ്രമായ വൈരാഗ്യം ഉണ്ടാകും വരെ ഈശ്വരാർപ്പണ ബുദ്ധ്യാ ചെയ്യണം അവയുടെ ഫലം ചിത്തശുദ്ധി അഥവാ വൈരാഗ്യം ആകുന്നു 
ഭഗവദ് ഗീതാ പഠനം 359-ാം ദിവസം അദ്ധ്യായം 11 ശ്ളോകം 54 തിയ്യതി-19/6/2016

ഭക്ത്യാ ത്വനന്യയാശക്യഃ അഹമേവം വിധോ/ർജ്ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ
             അർത്ഥം
എന്നാൽ, ഹേ അർജ്ജുനാ!ഏവം വിധമായ എന്റെ സ്വരൂപത്തെ ശരിയാംവണ്ണം അറിയാനും കാണാനും മാത്രമല്ല അതുമായി ചേരാനും അതായത് തന്മയീഭവിക്കാനും അനന്യഭക്തി കൊണ്ട് സാദ്ധ്യവുമാണ്
55
മത്കർമ്മകൃത് മത്പരമഃ മദ്ഭക്തഃ സംഗവർജ്ജിതഃ
നിർവൈരഃ സർവ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ
            അർത്ഥം
ഹേ അർജ്ജുനാ!മദർപ്പണമായി ഈശ്വരാർപ്പണമായി സർവ്വ കർമ്മങ്ങളും ചെയ്യുന്നവനും  എന്നെ ,പരമാത്മാവായിത്തന്നെ കാണുന്നവനും എന്നിൽ പരമ പ്രേമത്തോട് കൂടിയവനും മറ്റൊന്നിലും ബന്ധം ഇല്ലാത്തവനും ഒരുജീവിയടെ നേരേയും ദ്വേഷബുദ്ധി ഇല്ലാത്തവനും ആരോ അവൻ എന്നെ പ്രാപിക്കുന്നു
            വിശദീകരണം
ഭഗവാൻ ഇവീടെ പഞ്ചമൂഖ പദ്ധതി പറഞ്ഞിരിക്കുന്നു അത് അനൂഷ്ടിക്കുന്നവൻ എന്നെ പ്രാപിക്കൂം എന്നും പറയുന്നു  എന്താണവ?
1.  ഈശ്വരാർപ്പിതമായി സർവ്വകർമ്മങ്ങളും ചെയ്യുക
2. പരമാത്മാവിനെത്തന്നെ പരമ ലക്ഷ്യമായി കരുതുക
3. ഭഗവദ് ഭക്തി വളർത്തുക
4. മറ്റൊന്നിലും ആസക്തനാവാതിരിക്കുക
5ഒരു ജീവിയേയും വെറുക്കാതിരിക്കുക

      ഇവയാണ് ഈശ്വര സാക്ഷാത്കാരത്തിനുള്ള പദ്ധതിയുടെ ഉള്ളടക്കം   ഈ പദ്ധതിയിൽ ആദ്ധ്യാത്മിക സാധനകളെല്ലാം ഉൾപ്പെടുന്നു

(പതിനൊന്നാം അദ്ധ്യായം ഇവിടെ പുർണ്ണമാകുന്നു ഇനി ഇതിന്റെ തിരിഞ്ഞുനോട്ടം - അടുത്ത പോസ്റ്റിൽ )
6  വാർത്തയും തിരുമേനിയും  19/6/2016

വഖഫ് ബോർഡിലെ നിയമനം PSC ക്ക് വിട്ടു - മന്ത്രി കെ.ടി ജലീൽ

തിരുമേനി --അബദ്ധാവ്വോന്നാ പ്പൊ സംശ്യം  ചേകന്നൂർ പുരാണം ഒന്ന് വായിക്കുന്നത് നന്നായിരിക്കും ന്നാ തോന്നണേ!കർക്കിടം വര്വായി പുരാണങ്ങൾ വായിക്കാൻ പറ്റിയ സന്ദർഭാ  അല്ലാച്ചാ പുത്രകളത്രാദികൾക്ക് പിതൃദഃഖം ഭർതൃദഃഖം എന്നിവ അനുഭവിക്കാൻ ഗ്രഹനില വെച്ച് നോക്കുമ്പോ സാദ്ധ്യത ണ്ട്ന്നാ കാണ് ണേ!

ഷിബിൻ വധക്കേസ് പ്രതികൾ രക്ഷപ്പെട്ടത് കേന്ദ്രത്തിന്റെ സഹായത്തോടെ   കൊടിയേരി

തിരുമേനി---മനസ്സിലായി ട്ട്വോ!കേന്ദ്രക്കമ്മിറ്റിയുടെ കാര്യല്ലേ പറേണത്? നോമിനും ആ സംശ്യം ണ്ടായിരുന്നു

കുഞ്ഞാലിക്കുട്ടിയുടെ നിലപിടുകൾ ഗിന്ധിജിയുടെ നീലപിടുകൾക്ക് തുല്യം

തിരുമേനി ---രണ്ട് കയ്യും രണ്ട് തരുണീമണികളുടെ കഴുത്തിലൂടെ അങ്ട് ഇട്ട് നടക്ക്ണനിലപാടുകളായിരിക്കും ന്നാ നോം നിരീക്ക്ണേ!

പ്രിയപ്പെട്ട ജിഷ ,നിങ്ങൾ പഠിച്ച നിയമമല്ല മനുസ്മൃതിയാണ് ഇവിടെ നടപ്പാക്കുന്നത്  ജെ എൻ യു സ്റ്റുഡൻസ് നേതാവ് ഷെഹ് ല റാഷിദ

തിരുമേനി---അപ്പൊ ഈ അമീറുള്ള ഇസ്ലാം ആള് കേമൻ തന്ന്യാ സംശയല്ല്യാ ഒരു കൊലപാതകത്തിന് വേണ്ടീട്ട് മനുസ്മൃതി പഠിച്ചൂലോ അതോ മാനുസ്മൃതി ആണോ?ശങ്ക ആയീലോ ഇപ്പോ!

2016, ജൂൺ 18, ശനിയാഴ്‌ച

                   അമ്മ

ആയിരം ചുംബനം നൽകിയെൻ മേനിയിൽ
പാൽക്കുടം വായിൽ ചുരത്തി പിന്നെ
അച്ഛനെ കാണിച്ചിതച്ഛനെന്നോതി
അച്ഛന്റെ കയ്യിൽ കൊടുത്തു പിന്നെ
അച്ഛനും തന്നുമ്മ പൊട്ടിച്ചിരിച്ചു ഞാൻ
കുറ്റി രോമത്തിനാലിക്കിളിയാൽ
അച്ഛന്റെ കീശയിൽ കയ്യിട്ടു ഞാനന്ന്
പേന വലിച്ചു കടിച്ചു നോക്കി
പേന തൻ കൂർപ്പെന്റെ മോണയിൽ തട്ടി - ഞാൻ
ശ്വാസം വിടാതെ കരഞ്ഞുവത്രേ!
ഓടിയണഞ്ഞെന്നെ വീണ്ടും എടുത്തമ്മ
നെറ്റിയിൽ ഉമ്മയാൽ പൊട്ടു തൊട്ടു
കാറ്റിൽ പറക്കുന്ന കേശം തടവി യെൻ
കാതിൽ പറഞ്ഞിതു വെട്ടിക്കണം
ആണ്ടൊന്നു മുട്ടാതെ വെട്ടുവാൻ പാടില്ല
തത്വം പറഞ്ഞത്രേ മുത്തിയമ്മ
തെന്നിളം കാററിനാൽ ആടി ഉലഞ്ഞെന്റെ
കേശം തടവിനാൻ വീണ്ടുമമ്മ
ആയിരം ചുംബനം നൽകിയെൻ മേനിയിൽ
പാൽക്കുടം വായിൽ ചുരത്തി പിന്നെ
       
              തുവ്വൂർ കൃഷ്ണകുമാർ '
ഭഗവദ് ഗീതാ പഠനം 358 ആം ദിവസം അദ്ധ്യായം 11 ശ്ളോകം 50
തിയ്യതി 18/6/2016

സഞ്ജയ ഉവാച
ഇത്യർജ്ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദർശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപൂർമഹാത്മാ
          അർത്ഥം
സഞ്ജയൻ പറഞ്ഞു  ശ്രീകൃഷ്ണൻ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞിട്ട് തന്റെ പൂർവ്വ രൂപം വീണ്ടും കാട്ടിക്കൊടുത്തു മഹാത്മാവായ ഭഗവാൻ അങ്ങിനെ സൗമ്യരൂപം കൈക്കൊണ്ട് ഭയപരവശനായ അർജ്ജുനനെ പിന്നീട് ആശ്വസിപ്പിക്കുകയും ചെയ്തു
51
അർജ്ജുന ഉവാച
ദൃഷ്ട്വേദം മാനുഷം രൂപം തവ സൗമ്യം ജനാർദ്ദന
ഇദാനീമസ്മി സംവൃത്തഃ സചേതാഃപ്രകൃതിം ഗതഃ
           അർത്ഥം
അർജ്ജുനൻ പറഞ്ഞു   ഭഗവാനേ!അങ്ങയുടെ സൗമ്യമായ ഈ മാനുഷരൂപം കണ്ടിട്ട് ഞാനിപ്പോൾ സ്വസ്ഥ ചിത്തനും  സ്വഭാവത്തെ പ്രിപിച്ചവനും ആയിത്തീർന്നിരിക്കുന്നൂ എനിക്കിപ്പോൾ മനഃസമാധാനവും  സ്വബോധവും തിരിച്ചു കിട്ടിയിരിക്കുന്നു
52
സൂദൂർദ്ദർശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാഅപ്യസ്യ രൂപസ്യ നിത്യം ദർശനകാംക്ഷിണഃ
53
നാഹം വേദൈർ ന തപസാ ന ദാനേന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ
           അർത്ഥം
നീ കണ്ട എന്റെ ഈ വിശ്വരൂപമുണ്ടല്ലോ അത് കാണാൻ വളരെ പ്രയാസമാണ് ദേവൻമാർക്ക് പോലും കാണാൻ എന്നെ ഏതു വിധം നീ കണ്ടുവോ ആ വിധമുള്ള എന്റെ വിശ്വരൂപത്തെ വേദാദ്ധ്യായനം തപസ്സ് ദാനം യജ്ഞം ഇവ കൊണ്ടൊന്നും കാണാനാവില്ല
           വിശദീകരണം
അർജ്ജുനൻ കണ്ട ഭഗവാന്റെ വിശ്വരൂപം എളുപ്പത്തിൽ കാണാൻ സാദ്ധ്യമല്ല വേദാദ്ധ്യായനം, തപസ്സ്, ദാനം യജ്ഞം ഇവ കൊണ്ടൊന്നും കാണാൻ പറ്റില്ല മനുഷ്യരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിശക്തിയും പ്രവർത്തന ശേഷിയും ആയുർദൈർഘ്യമുള്ള ദേവൻമാർക്ക് പോലും ആ ദിവ്യദർശനം ലഭിക്കുന്നതല്ല അവരാണങ്കിലോ അതൊന്ന് കാണാൻ സദാ കൊതിച്ചു കൊണ്ടിരിക്കുന്നു അത്രയും അസുലഭമായ ഒന്നാണ് ഭഗവദനുഗ്രഹത്താൽ അർജ്ജുനൻ കണ്ടത് 
5  വാർത്തയും തിരുമേനിയും 18/6/2016

പച്ച പിടിക്കാത്ത ഹിന്ദുത്വ രാഷ്ട്രീയം -ലേഖനം - കൊടിയേരി


തിരുമേനി - ഇതേ പ്പൊ നന്നായ്യേ!  അപ്പോ നിങ്ങളോ പച്ച പിടിച്ചിട്ടുണ്ടോ? ചോപ്പ് അല്ലേ പിടിക്കാറ്? അതും ഞങ്ങടെ ഭഗവതിക്ക് ചാർത്ത്ണ. പട്ടിന്റെ നിറം അടിച്ചു മാറ്റ്യേത്? വകതിരിവ് ഇല്ല്യാണ്ടെ ഓരോന്ന്ങ്ട് പറ്യാ ന്ന് വെച്ച്ൽ?

വൈദ്യുതി ഒളിച്ചു കളിക്കുന്നു

തിരുമേനി---സാരല്ല്യാ പരിഭ്രമിക്കാൻ ഒന്നൂല്ല്യാ  കുട്ടികളാച്ചാൽ തൊക്കെ പതിവാ  പ്രായപൂർത്തി എത്തുമ്പോ ഒക്കെശര്യാവും ട്ട്വോ!

മഴ പെയ്യാൻ ബാലനെ നഗ്നനായി ഗ്രാമത്തിലൂടെ നടത്തി  ബാംഗ്ളൂർ

തിരുമേനി---അപ്പൊ ഇനി മഴ മാറണം ച്ചാ ബാലികയെ നഗ്നയാക്കി നടത്തു്വാരിക്കും

സീതിഹാജി സ്മാരക സ്കൂളിലെ തകർന്ന ശൗചാലയങ്ങൾ ജില്ലാ പ്രസിഡന്റ് പരിശോധിച്ചു

തിരുമേനി---ഭരണ പക്ഷത്തിലെ ചിലര്

അടിവസ്ത്രം പരിശോധിക്കുമ്പോൾ നമ്മള് ശൗചാലയേങ്കിലും പരിശോധിക്കണ്ടെ ന്ന് ച്ചിട്ടാവും

എല്ലാ വിദ്യാലയങ്ങളും വൈദ്യുതീകരിക്കും

തിരുമേനി---പക്ഷെ വൈദ്യുതി വേണംന്ന് മാത്രം പറയണ്ടാച്ചാ മതി ¿

2016, ജൂൺ 17, വെള്ളിയാഴ്‌ച

പതിനാലാം ഭാഗം   ശാസ്താവതാരം

       പുരാണ ഇതിഹാസങ്ങൾ നിരൂപണം  ചെയ്ത് വേണം നമ്മൾ സ്വീകരിക്കാൻ നിരൂപണം എന്നാൽ വിമർശനം എന്നല്ല നിരൂപീക്കുക =തീർച്ചപ്പെടുത്തുക ,തീരുമാനിക്കുക എന്നൊക്കെയാണ് അർത്ഥം നമ്മുടെ വിശേഷ ബുദ്ധി ഉപയോഗിച്ച് പലതും തീരുമാനിക്കേണ്ടതുണ്ട്  ഉദാഹരണ സഹിതം വ്യക്തമിക്കാം
      രാമായണത്തിൽ രാമൻ ഗുഹന്റെ സ്ഥലത്ത് എത്തിയപ്പോൾ
തന്റെ വയസ്യൻ വന്നെന്നറിഞ്ഞ് ഗുഹൻ ബദ്ധപ്പെട്ട് രാമനെ സ്വീകരികാകാനായി എത്തി  ഇവിടെ രാമനെ വയസ്യൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് വയസ്യൻ==സതീർത്ഥ്യൻ,സഹപാഠി എന്നൊക്കെയാണ് അർത്ഥം  എന്നാൽ ഗുഹന്റെ ഗുരു ആരാണ് എന്നോ എവിടെ വെച്ചാണ് രാമനും ഗുഹനും സഹപാഠികളായത് എന്നോ പറയുന്നില്ല. ആലിംഗ് നമ്മൾ പൂരിപ്പിക്കേണ്ടതാണ്  രാമന്റെ ഗുരു വസിഷ്ഠനാണ് അപ്പോൾ ഗുഹന്റെ ഗുരുവും വസിഷ്ഠൻ തന്നെ എന്നാലെ അവർക്ക് സഹപാഠികളാകാൻ പറ്റൂ മാത്രമല്ല അന്ന് ജാതീയതയിലെ ഉച്ച നീചത്വങ്ങൾ ഉണ്ടായിരുന്നില്ല കാട്ടാളന്മാരുടെ രാജാവിന്റെ മകൻ ആയതിനാൽ ഗുഹനെ ക്ഷത്രിയനായാണ് കണ്ടിരുന്നത് എന്ന് വ്യക്തം ഇത്രയും
കാര്യങ്ങൾ നമ്മൾ നിരൂപിച്ചാലെ യാഥാർത്ഥ്യം നമുക്ക് കിട്ടുകയുള്ളൂ
       ശാസ്താവിന്റെ ചരിത്രം ആധികാരികമായ ഒരു ഗ്രന്ഥത്തിലും പൂർണ്ണമായി ഇല്ല ഉള്ള സംഭവം വെച്ച് കാലപ്രമാണവും ലോകാനുസാരിയായ ഘടകങ്ങളും ഉൾക്കൊള്ളിച്ച് ഞാൻ നിരൂപിച്ചതാണ് ഇവിടെ മുൻ പോസ്റ്റുകളിൽ പറഞ്ഞത്

      ശബരിമല പിൽക്കാലത്ത് വിസ്മൃതിയിൽ ആണ്ടുപോയി ക്ഷേത്രം നശിച്ചു പ്രകൃതി ദുരന്തത്താലോ യുദ്ധങ്ങളാലോ ആകാം പിൽക്കാലത്ത് പുനരുദ്ധാലണം ചെയ്യപ്പട്ടതാണ്   പ്രാചീന കാലത്ത് പാണ്ഡ്യരാജകുടുബം രണ്ട് ശാഖകളായി പിരിഞ്ഞ് ഒരു ശാഖ വള്ളിയൂർ എന്ന ദേശത്തും മറ്റൊരു ശാഖ മധുരയിലും താമസിച്ചിരുന്നു മണികണ്ഠനെ ലഭിച്ചത് മധുരയിലെ പാണ്ഡ്യ വ0 ശത്തിൽ പെട്ട രാജശേഖരൻ എന്ന രാജാവിനാണ്  വളരെ വർഷങ്ങൾക്ക് ശേഷം പന്തളത്ത് വന്ന് താമസിക്കുന്ന പാണ്ഡ്യരാജാവിന് ഒരു സ്വപ്ന ദർശനം ഉണ്ടായി അയ്യപ്പസ്വാമി പ്രത്യക്ഷപ്പെട്ട് താൻ ശബരിമലയിലാണ് താമസിക്കുന്നത് എന്നും അവിടെ വന്നാൽ കാണാം എന്നുമായിരുന്നു സ്വപ്ന ദർശനം രാജാവ് വനത്തിലെത്തി പരശുരാമൻ പ്രതിഷ്ഠിച്ച വിഗ്രഹം കാടുപിടിച്ചു കിടക്കുന്നത് കണ്ടു രാജാവ് അവിടെ പുനരുദ്ധാരണം നാത്തി പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെ കൊണ്ട് കലശം നടത്തി തന്ത്രിയുമായാലോചിച്ച് ക്ഷേത്ര ആചാരങ്ങൾ പുനർ നിർണ്ണയം നടത്തി. 5 ദിവസം മാസപ്പൂജ നടത്താൻ തീരുമാനിച്ചു അസൗകര്യം തന്നെ കാരണം - മകരസംക്രാന്തി ദിവസം വാർഷിക വിശേഷ ദിവസമായിരിക്കണമെന്നും തീരുമാനമായി
       ' 1947 ൽ കുമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ ഹരിവരാസനം എന്ന അഷ്ടകം രചിച്ചു അതിന് ശേഷമാണ് നടയടക്കുമ്പോൾ ഹരിവരാസനം പാടി നടയടക്കുക എന്ന നിയമം വന്നത്- തുടരും
4 വാർത്തയും തിരുമേനിയും 17/6/2016

ജിഷ വധം - പ്രതി അസം സ്വദേശി അമീറുൾ

തിരുമേനി - എല്ലാരും ശ്ശി സന്തോഷിക്ക്ണ് ണ്ടാവും ന്നാൽ അതിന് ള്ള വഹ ഉണ്ടോന്നാ ഒരു ശംശ്യം - ഒരുത്തി ഇവനെ ഒന്നങ്ങ് ട് പ്രഹരിച്ചൂത്രേ! അത് കണ്ട ഈ ക്ടാവ് അങ്ങ് ട് ചിരിച്ചു ത്രേ ഇതാ ത്രേ വൈരാഗ്യം ണ്ടാവാൻ കാരണം പ്രഹരിച്ച സ്ത്രീയോട് പ്രതികാരം' ല്യാതെ ചിരിച്ചോളോട് ണ്ടാവ്വോ ന്നാ വേറൊരു സംശ്യം  രണ്ടാളും കൂടി ഫോട്ടം പിടിക്കാൻ പോയീത്രെ അപ്പോ അവര് തമ്മില് അസാരം ലോഹ്യം ഇല്ലെന്നാ മറ്റൊരു ശംശ്യം  കണ്ട കാരണങ്ങൾ വെച്ച് കോടതി ഈ വിദ്വാനെ വെറുതെ വിടാനല്ലേ സാദ്ധ്യത എന്ന് വേറൊരു ശംശ്യം  ചന്ദനം ,വീട്ടി തേക്ക് മുതലായ വൻ മരങ്ങൾ ഇതിന് പിന്നിലുണ്ടോ ന്ന് ഒടുക്കത്തെ ശംശ്യോം

കുറ്റസമ്മതം തൃശ്ശൂരിൽ

തിരുമേനി--വടക്കും നാഥന്റെ മുന്നിലാവുമ്പോ  വല്ല് രക്ഷീം ണ്ടാവ്വോ ന്നങ്ട് നിരീച്ചിരിക്കും ന്നാ തോന്നണേ!

ബി ആർ സികളുടെ പ്രവർത്തനം അവതാളത്തിൽ

തിരുമേനി---അതിനാ അസാരം സംഗീതം പഠിക്കണംന്ന് പറേണത് താളം ഉറയ്ക്കുന്നത് വരേങ്കിലും അല്ലാച്ചാ ഇങ്ങനെ ഒക്കെ ണ്ടാവും താളം അവതാളത്തിലാവും

അഞ്ചച്ചവിടി സർക്കർ ഹൈസ്കൂളിൽ കൂട്ടികൾക്ക് ഇരിക്കാനും സ്ഥലമില്ല

തിരുമേനീ---മാഷമ്മാർക്കാച്ചാ ഇരിക്കാൻ നേരൊംല്ല്യാ കുട്ട്യോൾക്കാച്ചാ ഇരിക്കൻ സ്ഥലോംല്ല്യാ

ഒബാമ-ദലൈലാമ കൂടിക്കാഴ്ചയിൽ ചൈനക്ക് പ്രധിക്ഷേധം

തിരുമേനീ---രണ്ട്  ആമകൾ തമ്മിൽ കണ്ടാൽ ചൈനയ്ക്ക് പ്പൊ ന്താ ത്ര പ്രശ്നം?
ഇന്നത്തെ ചിന്താവിഷയം

     ജിഷയുടെ ഘാതകനെ പിടിച്ചു പക്ഷെ സന്തോഷത്തിനും ആശ്വാസത്തിനും വകയുണ്ടോ? പ്രതി അസം കാരനായ തൊഴിലാളി തന്നെയായിരിക്കാം പക്ഷെ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു   തെളിവ് നശിപ്പിക്കാൻ ഉന്നതർ കൂട്ടുനിന്നു എന്നായിരുന്നു ഒരു പരാതി -മൃതദേഹം പെട്ടെന്ന് കത്തിച്ചു കളഞ്ഞു  തെളിവുകൾ നശിപ്പിക്കപ്പെട്ടു എന്നൊക്കെ ഇവിടെ ഒരു ചോദ്യമുയരുന്നു അസംകാരനായ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നോ ഇതെല്ലാം  സംഭവിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തത്?
        കത്തി കൊണ്ട് കുത്തിക്കൊന്നതിനാൽ കത്തിയെ പ്രതിയെന്നും ഘാതകനെന്നും പറഞ്ഞ് അറസ്റ്റ് ചെയ്ത പോലെ ആയില്ലേ ഇത്? എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും മുൻ വൈരാഗ്യമാണ് എന്നാണ് പറയുന്നത് ഒരു സ്ത്രീ അയാളെ തല്ലി എന്നും അപ്പോൾ കൂടെ ഉണ്ടായിരുന്ന ജിഷ ചിരിച്ചു  അതാണത്രേ വൈരാഗ്യത്തിന് കാരണം ആയി പറയുന്നത്  തല്ലിയ വ്യക്തിയോട് വൈരാഗ്യമില്ലാതെ അത് കണ്ട് ചിരിച്ചവ്യക്തിയോട് വൈരാഗ്യമോ? ഫ്രോയിഡിനെ പോലും തോൽപ്പിക്കുന്ന മനശ്ശാസ്ത്രം
         ഇതേ പ്രകാരമാണ് എങ്കിൽ ആപ്രതി കുറ്റ. വിമുക്തനാക്കപ്പെടാനാണ് സാദ്ധ്യത  കാരണം വൈരാഗ്യത്തിനുള്ള കാരണം ദുർബ്ബലമാണ് മാനസിക രോഗിയായി വിലയിരുത്തപ്പെടാനും കുറ്റ വിമുക്തനാക്കപ്പെടാനും സാദ്ധ്യതകളേറെ   അപ്പോളും ചോദ്യം അവശേഷിക്കുന്നു  ഈ അന്യദേശത്തൊഴിലാളിയെ ഉപയോഗിച്ചതാര്? തെളിവ് നശിപ്പിച്ചെങ്കിൽ അതാർക്ക് വേണ്ടി?ഈ തൊഴിലാളിക്ക് വേണ്ടിയാകാൻ യാതൊരു സാഹചര്യവും ഇല്ല അപ്പോൾ ആ പ്രബലൻ ആര്? ഈചോദ്യത്തിന് ഒക്കെ ഉത്തരം കിട്ടിയാലേ ഇപ്പോളത്തെ അന്വേഷണ സംഘത്തിനും സർക്കാറിനും അഭിമാനിക്കാൻ വഴിയുള്ളൂ അല്ലെങ്കിൽ ഒരു പുകമറ മാത്രം 

2016, ജൂൺ 16, വ്യാഴാഴ്‌ച

'പതിമൂന്നാം ഭാഗം  ശാസ്താവതാരം  അവലോകനം - 3

          ശാസ്താവിന്റെ ഇന്ന് കേൾക്കുന്ന കഥയും ക്ഷേത്ര സങ്കൽപ്പത്തിലും ഭാര്യമാരോടൊത്ത ശാസ്താവിനെ പറ്റി പറയുന്നുണ്ടല്ലോ ! മഹിഷീമർദ്ദനം കഴിഞ്ഞ് വിഷ്ണു മഹേശ്വരന്മാരിൽ ലയിച്ച് ശാസ്താവിന് എങ്ങിനെ പത്നിമാർ ഉണ്ടായി? അപ്പോൾ മറ്റൊരു ശാസ്താവിന്റെ കഥ ഇതിൽ കയറി വന്നിട്ടുണ്ട്  ഏതാണ് ആ ശാസ്താവ്?
     തത്വ ചിന്തയിലൂടെ നോക്കുമ്പോൾ മറ്റൊരു കഥാപാത്രത്തെ നമുക്ക് ശാസ്താവായി കാണാൻ കഴിയും  ഹരിഹരപുത്രൻ ആണ് ശാസ്താവ് അപ്പോൾ ഹരിയും ഹരനും പുരുഷന്മാർ ആകയാൽ ശരീര ബീജമല്ല എന്ന് തീർച്ചയിണ് പിന്നെ ഏത് ബീജം? മന്ത്ര ബീജം
     ഹരിയുടെ മന്ത്രം    നാരായണ.    അതിലെ ബീജം  രാ  ഹരന്റെ മന്ത്രം   നമഃശിവായ. അതിലെ ബീജം  മ. അപ്പോൾ ഹരിഹര ബീജം   രാമ.
       രാമനും ധർമ്മ ശാസ്താവാണ്  കാരണം ധർമ്മം ക്ഷയിച്ചപ്പോൾ അതിനെ ഉദ്ധരിക്കാനായി അവതരിച്ചതാണ്  രാമൻ ആയ ധർമ്മ ശാസ്താവിന്റെ പത്നി സീതയാണല്ലോ ! ഇവിടെ  പൂർണ്ണ ,പുഷ്കല ,എന്നും അതല്ല പ്രഭ ,സത്യ എന്നാണെന്നും വാദമുണ്ട്  എന്നാൽ ഭാര്യ എന്നാൽ  തനിക്ക് വശം വദയായത് എന്നൊരർത്ഥ മുണ്ട്  സത്യ എന്നാൽ. സീത (ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക ).  പൂർണ്ണ=പൂർണ്ണമായവൾ ഈ പൂർണ്ണമായ അവസ്ത സത്യ എന്ന സീതക്ക് വശം വദമാണ്   പുഷ്കല = പുഷ്കലമായവൾ ,പ്രഭ= പ്രഭയോട് കൂടിയവൾ. അപ്പോൾ= പൂർണ്ണയായവളും ,പുഷ്കലയായവളും ,പ്രഭയോട് കൂടിയവളും ആയ സീത. എന്നർത്ഥം
      രാമൻ എന്ന ശാസ്താവിന്റെ കൂട്ടുകാരനാണ് വാപരൻ ഭാഷാന്തരം വന്ന വാവർ --- വാപരൻ എന്നാൽ. ഉയരങ്ങളിലേക്ക് കുതിച്ചവൻ ,ബ്രഹ്മാവിനോളം ആയുസ്സുള്ളവൻ എന്നൊക്കെയാണ് അർത്ഥം   ജനിച്ച് അധികം കാലം കഴിയുന്നതിന് മുമ്പ് സൂര്യനെ കണ്ട് പഴമാണോ എന്ന് ധരിച്ച് ഉയരങ്ങളിലേക്ക് കുതിച്ചതാരാ? ചിരംജീവി എന്നറിയപ്പെടുന്നതാരാ?  ആഞ്ജനേയൻ. അതെ രാമൻ എന്ന ധർമ്മ ശാസ്താവിന്റെ കൂട്ടുകാരൻ ആഞ്ജനേയൻ എന്ന ഹനുമാൻ തന്നെ
   മഹിഷി= എരുമ ,ഭാര്യ = ഇവിടെ മഹിഷിയുടെ രൂപമല്ല സ്വഭാവമാണ് ഉദ്ദേശിക്കുന്നത്  എരുമയ്ക്ക് എല്ലാം അറിയാം പക്ഷെ നേരേ വിപരീതമേ ചെയ്യൂ കാരണം അതിന്റെ നിയന്ത്രണത്തിൽ അല്ല അതിന്റെ ശരീരം ചിന്തിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് നേരെ വിപരീതം രാമൻ മഹാവിഷ്ണു ആണെന്നും താൻ വൈകുണ്ഠത്തിലെ കാവൽക്കാരായ ജയവിജയന്മാരിൽ ജയനാണെന്നും രാവണന് പൂർവ്വ ജന്മ ബോധമുണ്ടായി എന്നീട്ടും നെരെ വിപരീതമായാണ് ചെയ്തത് ആയതിനാൽ മഹിഷി എന്ന് ഉദ്ദേശിച്ചത് ഇവിടെ  രാവണനെയാണ്   ചിന്തിക്കുക.   തുടരും 
വാർത്തയും, തിരുമേനിയും (3) 16/6/2016

സർക്കാർ അദ്ധ്യാപകർ മക്കളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കണം   സ്പീക്കർ

തിരുമേനി ---സർക്കാർ അദ്ധ്യാപകര് അല്ലാത്തോര് അൺ എയ്ഡഡ് സ്കൂളിലും പഠിപ്പിക്കണം  ന്ന് തന്നെ അല്ലേ അതിന്റെ അർത്ഥം വര്അ?

സ്വകാര്യ ബസ്സ് മതിൽ തകർത്ത് വീട്ടു മുറ്റത്തേക്കിറങ്ങി

തിരുമേനി ---ഹേയ് പരിഭ്രമിക്കാൻ ഒന്നൂല്ല്യാ നല്ല വഴി അങ്ങ്ട് കണ്ടപ്പൊ ആ വഴീക്കൂടെ അങ്ങ്ട് പോവാംന്ന്  നിരീച്ചു അത്രേ ള്ളൂ

പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ പൊന്നാനിയിലേക്ക്

തിരുമേനി----സുന്നത്ത് അങ്ട് നടത്തി  മതം മാറ്റാനായിരിക്കും

മഴക്കാല രോഗപ്രതിരോധ ജോലികൾ ആരംഭിച്ചു

തിരുമേനി ---അടുത്ത കൊല്ലം മഴക്കാലത്തേക്ക് ആയിരിക്കും

പൊതു നിരത്തിലെ കയ്യേറ്റങ്ങൾ ഒഴിവാക്കും

തിരുമേനി ---അപ്പൊ പൊതു നിരത്ത് അവ്ട്ന്നങ്ട്  മാറ്റ്വാരിക്കും

2016, ജൂൺ 15, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം   15/6/2016

/    തെററിദ്ധരിപ്പിക്കപ്പെട്ട പുരാണ ഇതിഹാസങ്ങളുടെ കഥാപരമായ യുക്തിഭദ്രതയും  അതിലെ താത്വിക  വീക്ഷണവും വിശദീകരിച്ച് ജനങ്ങളിലെത്തിക്കാൻ  ഇന്ന് സംവിധാനം ഇല്ല് പരസ്യങ്ങൾ കാണാം സനാതന ധർമ്മത്തിന്റെ യാഥാർത്ഥ്യം എന്നൊക്കെ പക്ഷെ വിദേശികളുടെ വ്യാഖ്യാനങ്ങളെ യുക്തി പരമായി ചോദ്യം ചെയ്ത് സ്ഥാപിക്കുന്ന ഒന്നും ഇല്ല   ദ്വൈതം ,അദ്വൈതം എന്നിവയെ വളരെ വീകലമായ രീതിയിലാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത് എന്ന് പറഞ്ഞാൽ ഞാൻ കേമനാണ് എന്ന അർത്ഥമല്ല മറിച്ച് ഒരു സത്യം മാത്രമാണ്
      ഭാരതീയത അദ്വൈതത്തിൽ അധിഷ്ഠിതമാണ് അതിനാൽ തന്നെ നമ്മുടെ ഗ്രന്ഥങ്ങളിൽ സത്യവിരുദ്ധ മായത് ഉണ്ടാകില്ല എന്ന് ധരിക്കണം ജീവിതത്തിലെ സമസ്ത മേഖലകളും അദ്വൈതാധിഷ്ഠിതമാണ് തെളിവ് നൽകാം
     കണക്കിലേക്ക് പോകാം  കണക്കിൽ അസ്ഥിത്വ മുള്ള സംഖ്യ. 1 മാത്രമാണ്  1 ഇല്ലെങ്കിൽ മറ്റൊരു സംഖ്യയും ഇല്ല ഒന്ന് കഴിഞ്ഞാൽ പിന്നെ വരുന്നതൊക്കെ 1ന്റെ സംഘാതങ്ങളാണ്  2 എന്ന് പറയുന്നത് 1 ഉം പിന്നെ വീണ്ടും 1 കൂടി കൂടുംപോൾ ഉണ്ടാകുന്ന സംഘാതമാണ്  അങ്ങിനെ മറ്റെല്ലാ സംഖ്യകളും 1ന്റെ വ്യത്യസ്ഥ സംഘാതങ്ങളാണ് അപ്പോൾ 1ന് മാത്രമെ അസ്ഥിത്വമുള്ളതായിട്ടുള്ളു  ഇത് പോലെ നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഏകം അഥവാ അദ്വൈതം ആണ് അപ്പോൾ അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥ വും അദ്വൈതത്തിനെ നിഷേധിക്കില്ല എന്ന് സാരം  കാരണം അദ്വൈതം ലക്ഷ്യവും  ദ്വൈതം , വിശിഷ്ടാദ്വൈതം എന്നിവ മാർഗ്ഗങ്ങളുമാണ്   ചിന്തിക്കുക

ഭഗവദ് ഗീതാപഠനം 357 ആം ദിവസം  അദ്ധ്യായം  11  ശ്ലോകം 47 Date 15/6/2016

ശ്രീ ഭഗവാനുവാച
മയാ പ്രസന്നേന തവാർജ്ജുനേദം
രൂപം പരം ദർശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂർവ്വം
            അർത്ഥം
ശ്രീ ഭഗവാൻ പറഞ്ഞു
അർജ്ജുനാ!നിന്നിൽ പ്രസന്നനായ ഞാൻ സ്വന്തം യോഗശക്തിയാൽ ഈ പരമോത്കൃഷ്ടരൂപം നിനക്ക് കാട്ടിത്തന്നു തേജോമയവും വിശ്വാത്മകവും അനന്തവും ആദിമൂലവുമായ എന്റെ ഈ രൂപമൂണ്ടല്ലോ നീ ഒഴിച്ച് മറ്റാരും മുമ്പ് കണ്ടിട്ടില്ല
       വിശദീകരണം
ഭഗവവാന്റെ പ്രസാദത്താലാണ് അർജ്ജുനന് ഈദിവ്യദർശനം

ലഭിച്ചത്  എല്ലാവർക്കും ഇത്  സുലഭമല്ലെന്നും ഭഗവാൻ പറയുന്നു തേജോമയവും അനന്തവും ആദിമൂലവും ആയ വിശ്വരൂപം മറ്റാരും ഇതിന് മുമ്പ് കണ്ടിട്ടില്ല

48
ന വേദയജ്ഞാദ്ധ്യയനൈർ ന ദാനൈഃ
ന ച ക്രിയാഭിർ ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര
       അർത്ഥം
എടോ കുരുശ്രേഷ്ഠാ! മനുഷ്യലോകത്തിൽ നിനക്കല്ലാതെ മറ്റാർക്കും വേദം ,യജ്ഞം ,സ്വാദ്ധ്യായം ,ഇവ കൊണ്ട് എന്നെ ഈ രൂപത്തിൽ കാണാനാവില്ല. ദാനങ്ങൾ കൊണ്ടോ ,ക്രിയകൾ കൊണ്ടോ ,കഠിന തപശ്ചര്യകൾ കൊണ്ടോ ആവില്ല

     വിശദീകരണം
അസാധാരണമായ ഒരു ദിവ്യമായ അനുഭൂതിയാണ് അർജ്ജുനന് ലഭിച്ചത് കാരണം വേദ പഠനം കൊണ്ടൊ, യജ്ഞനം ചെയ്തത് കൊണ്ടോ കഠിനമായ തപസ്സ് കൊണ്ടോ, മാത്രം ആർക്കും വിശ്വരൂപം കാണാനാവില്ല  കർമ്മത്തിന്റെ ഫലമായി ലഭിക്കാവുന്ന ഒന്നല്ല ഈശ്വരദർശനം വിശുദ്ധമായ അന്തഃകരണം കൊണ്ടേ അത് സാധ്യമാകൂ
49
മാ തേ വ്യഥാ മാ ച വിമൂഢഭാവഃ
ദൃഷ്ട്വാ രൂപം ഘോരമിദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ
         അർത്ഥം
ഇത്ര ഘോരമായ എന്റെ ഈ വിശ്വരൂപം കണ്ടിട്ട് നീ പേടിക്കേണ്ട പരിഭ്രമിക്കുകയും വേണ്ട  നീ നിർഭയനും സന്തുഷ്ടനുമായി  എന്റെ ആ പഴയ രൂപം തന്നെ ഇതാ വീണ്ടും കണ്ടോളൂ 
പന്ത്രണ്ടാം ഭാഗം ശാസ്താവതാരം - അവലോകനം - 2

ഈ പ്രപഞ്ചം ഉണ്ടായ മുതലെ അതിന്റെ നാശം വരെയുള്ള വിധി നടപ്പാക്കി സാക്ഷാൽ ഈശ്വരൻ നിർഗ്ഗുണ പരബ്രഹ്മം എന്ന പേരിൽ യോഗ നിദ്രയിലാണ്    - ഇവിടെ വേദാന്തപരമായി ചിന്തിച്ചു നോക്കാം  അസ്ഥിത്വം ബോധമണ്ഡലത്തിലാണ് അല്ലാതെ പ്രപഞ്ചത്തിലല്ല കാരണം ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്നാണ് അപ്പോൾ മിഥ്യയായ ജഗത്തിൽ സത്യത്തിന്റെ അസ്ഥിത്വം അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്  ഇല്ലാത്ത ഒന്നിൽ ഉള്ളത് എങ്ങിനെ ഉണ്ടാകും?
      ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ കഴിയില്ല ഉള്ളതിനെ വെളിച്ചത്തു കൊണ്ടുവരാനേ കഴിയൂ  - അപ്പോൾ ശാസ്താവ് എന്ന അവതാരം ആരാണ് ആദ്യം പറഞ്ഞത്?  അറിയില്ല നമുക്ക് x  എന്ന മഹർഷിയാണ് എന്ന് കരുതാം അപ്പോൾ x എന്ന മഹർഷിയുടെ ബോധമണ്ഡലത്തിൽ ശാസ്താവിന് അസ്ഥിത്വമുണ്ട് - x ന്റെ  ബോധ മനസ്സ് എന്താണ് ? ആരാണ് x എന്ന മഹർഷി - തത്- ത്വം -  അസി- അത് നീയാകുന്നു  സാക്ഷാൽ പര ബ്രഹ്മം തന്നെയാണ് ജീവാത്മാ രൂപത്തിൽ x എന്ന മഹർഷിയുടെ ശരീരത്തിനകത്ത് ഉള്ളത് അപ്പോൾ x എന്ന ജീവാത്മാവിന്റെ ബോധ മനസ്സിൽ ശാസ്താവിന് അസ്ഥിത്വ മുണ്ടെങ്കിൽ  അത് പരമാത്മാ ഭാവത്തിലും അസ്ഥിത്വം ഉണ്ട് എന്നല്ലേ അർത്ഥം? അപ്പോൾ ശാസ്താവിന്റെ ചരിത്രം കെട്ട് കഥയാണ് എന്ന് പറയുന്നതിലെ യുക്തി എന്ത്?'
      ഒന്ന് ഇല്ല എന്ന് പറഞ്ഞാൽ അത് ഉണ്ട് എന്നാണർത്ഥം എനിക്ക് പേടിയില്ല എന്നൊരാൾ പറഞ്ഞാൽ പേടി എന്ന ഒരു വികാരം ഉണ്ടെന്നും എന്നാൽ അയാൾക്ക് അതില്ലെന്നും  ആണ് അർത്ഥം അപ്പോൾ ശാസ്താവ് ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ അത് അയാളുടെ ബോധമണ്ഡലത്തിൽ ഇല്ല എന്നേ അർത്ഥമുള്ളൂ  അയാളുടെ ബോധമണ്ഡലത്തിൽ ഉണ്ടാവണം എങ്കിൽ അതിനുള്ള പോംവഴി ചിന്തിക്കണം - അല്ലാതെ ബോധമണ്ഡലത്തിൻ അനുഭവപ്പെടാൻ പറ്റാത്ത ചിന്തകളുമായി നടന്നാൽ ഒരു വ ന്റെ ബോധമണ്ഡലത്തിൽ ശാസ്താവ് ഉണ്ടാകില്ല അതിനാൽ ഇത് കെട്ടുകഥയാണ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും --  തുടരും

2016, ജൂൺ 14, ചൊവ്വാഴ്ച

വാർത്തയും തിരുമേനിയും 15/6/2016

കോടതി വളപ്പിൽ Rടട ന്റെ കൊലവിളി മാദ്ധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു (ദേശാഭി


തിരുമേനി - അത് RSട കാരാവാൻ വഴിയില്ല   ന്താചാൽ  അവര് ഹൈന്ദവ ആചാരങ്ങൾ ഒക്കെ അനുഷ്ടിക്കുന്നോരാ   ശത്രു ആണെങ്കിലും  ഗുരുക്കമാരെ  വണങ്ങണംന്നാ-  അപ്പൊ നേരെയങ്ങ് ട്   'കമ്യുണിസ്റ്റ് ആപ്പീസിൽ ചെല്ലും അവിടുത്തെ കാരണോർക്ക് ദക്ഷിണ വെച്ച് നമസ്കരിക്കും അങ്ങനെ ഒന്നും ഇണ്ടായിട്ടില്ലല്ലോ! അതാ പറഞ്ഞത് ഇത് Rss കാരല്ല ചെയ്തത് ന്ന്

മണിയുടെ മരണം വിഷം ഉള്ളിൽ ചെന്ന് - അന്വേഷണ സംഘം

തിരുമേനി - അല്ലാണ്ട് പുറത്ത് കൂടി ചെന്നാ മരിക്കില്ലാന്ന് ആർക്കാ അറിയാത്തേ! ഇതാപ്പൊ ഇത്ര വല്യ അന്വേഷണം ?


മാദ്ധ്യമപ്രവർത്തകയുടെ മരണം - ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തിരുമേനി - മനസ്സിലായി മനസ്സിലായി  അവരെ നോക്കിയ ഡോക്റ്ററ് Rss കാരനാണ് ന്നല്ലേ  പറഞ്ഞോണ്ട് വര്ണത്?

' ഷിബു ബേബി ജോണി നെ സരിത 8 തവണ വിളിച്ചു

തിരുമേനി - ഒരാളെ വിളിക്യാന്ന് വെച്ചാ അത് ഇത്ര വലിയ കുറ്റാ?

പെൺകുട്ടികൾക്ക് ഇന്ത്യയിൽ രക്ഷയില്ല -കനയ്യകുമാർ

തിരുമേനി - അങ്ങനെയാ ച്ചാൽ    ഈ പെങ്കുട്ട്യോളെ പാക്കിസ്താനിലേക്കങ്ങ്ട് കൊണ്ടോവാം അവ്ടെയാച്ച്ാൽ നല്ല്  സുരക്ഷയാവ്വേം ചെയ്യും  നോം പ്രധാനമന്ത്രിക്ക് ഒരു കത്തങ്ങ്ട് അയച്ചാലോന്ന് നിരീക്യാ  കത്തയച്ചാൽ പെട്ടെന്ന് ഫലം കിട്ടുംന്നാ ചെലോര് പറേണെ 
ഭഗവദ് ഗീതാ പഠനം  356 ആം ദിവസം അദ്ധ്യായം  II ശ്ലോകം - 44 Date 14/6/2016

തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാ മഹ മീശ മീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയ പ്രിയായാർഹസി ദേവ സോഢും
             അർത്ഥം
അതിനാൽ ഞാൻ സ്തുത്യർഹനും ഈശനുമായ അങ്ങയെ ദണ്ഡ നമസ്കാരം ചെയ്തുകോണ്ട് പ്രസാദിപ്പിക്കുന്നു   ,പ്രസാദിക്കണേ എന്ന് പ്രാർത്ഥിക്കുന്നു   പിതാവ് പുത്രന്റെയും സ്നേഹിതൻ സ്നേഹിതന്റെയും ഭർത്താവ് ഭാര്യയുടെയും അപരാധം പൊറുക്കും എന്നപോലെ അവിടുന്ന് അടിയന്റെ അപരാധം പൊറുക്കണേ!
        വിശദീകരണം
സ്നേഹിതനായി കാണുകയും അതിനനുസരിച്ച് സംസാരിക്കുകയും ,കളിയാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് എന്നാൽ താൻ ഇത്വവരെ പെരുമാറിയത് സാക്ഷാൽ ഈശ്വരാവതാരത്തോട് ആണ് എന്ന് മനസ്സിലാക്കിയ അർജ്ജുനന് കുറ്റബോധം കലശലായി ഉണ്ടായി അതിനാൽ പിതാവ് പുത്രനോട് എന്ന പോലെ പൊറുക്കണം എന്ന് ഭഗവാന്റെ മുന്നിൽ യാചിക്കയാണ് ചെയ്യുന്നത്
45
അദൃഷ്ടപൂർവ്വം ഹൃഷിതോ/സ്മി ദൃഷ്ട്വാ
ഭയേന ച പ്രവൃഥിതം മനോ മേ
തദേവ മേ ദർശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ
           അർത്ഥം
മുമ്പ് കണ്ടിട്ടില്ലാത്ത വിശ്വരൂപം കണ്ടിട്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നൂ അങ്ങനെയാണെങ്കിലും എന്റെ മനസ്സ് പേടി കൊണ്ട് വല്ലാതെ നടുങ്ങുകയും ചെയ്യുന്നു  ഭഗവാനേ! ആ മുമ്പത്തെ രൂപം തന്നെ എനിക്ക് കാട്ടിത്തന്നാലും പരമേശ്വരാ പ്രസാദിച്ചാലും
        വിശദീകരണം
ഇത് വരെ കാണാത്തതായ വിശ്വരൂപം കണ്ടതിനാൽ അർജ്ജുനന് സന്തോഷം ഉണ്ടങ്കിലും ഈ രൂപം ദർശിക്കുമ്പോൾ ഉണ്ടാകുന്ന ഭയം നീങ്ങിയിട്ടില്ല അതിനാൽ പൂർവ്വരൂപം അഥവാ ശ്രീകൃഷ്ണ രൂപം കാട്ടിത്തരുവാനും ഈ രൂപം മറയ്ക്കാനും ആവശ്യപ്പെടുന്നു
ശ്രീമദ് ഭാഗവതം 81 ആം ദിവസം  4-ാം അദ്ധ്യായം ശ്ളോകം 5 തിയ്യതി 14/6/2016

 വൈകുണ്ഠ വാസിനോ യേ ച വൈഷ്ണവാ ഉദ്ധവാദയഃ
തത് കഥാശ്രവണാർത്ഥം തേ ഗൂഢരൂപേണ സംസ്ഥിതാഃ
               അർത്ഥം
ഉദ്ധവൻ തുടങ്ങിയ വൈകുണ്ഠവാസികളായ വിഷ്ണു ഭക്തന്മാരും കഥ കേൾക്കുന്നതിനായി ശുദ്ധ രൂപത്തിൽ അവിടെ വന്നെത്തി
         വിശദീകരണം
ശ്രീകൃഷ്ണ ഭക്തനായ ഉദ്ധ വർ ഗുരുവായൂർ പ്രതിഷ്ട നടത്തുവാൻ ബൃഹസ്പതിയോട് പറയണം എന്നാവശ്യപ്പെട്ടതനുസരിച്ച് ദേവഗുരുവിനോട് പറയുകയും ചെയ്തൂ അതിന് ശേഷം സാലോക്യം പ്രാപിച്ചു ഇവിടെ ഭാഗവതപാരായണം എന്ന നവവിധ ഭക്തിയിലെ ശ്രവണത്തിനായി ശുദ്ധ രൂപം പ്രാപിച്ച് എത്തിയതായി പറയുന്നു
6
തദാ ജയജയാരവോ രസപുഷ്ടിരലൗകികീ
ചൂർണ്ണ പ്രസുന വൃഷ്ടിശ്ച മുഹുഃ ശംഖരവോ/പ്യഭൂത്
           അർത്ഥം
ഭക്തിരസത്തിന് അലൗകികമായ പുഷ്ടി നൽകുമാറ് ജയജയശബ്ദം അവിടെ മുഴങ്ങി സുഗന്ധ മുള്ള ചൂർണ്ണങ്ങളും പുഷ്പങ്ങളും വർഷിക്കപ്പെട്ടു ശംഖനാദം നിരന്തരം കേൾക്കുമാറായി
7
തത്സഭാസംസ്ഥിതാനാം  ച ദേഹഗേഹാത്മ വിസ്മൃതിഃ
ദൃഷ്ട്വാ ച തന്മയാവസ്ഥാം നാരദോ വാക്യമബ്രവീത്
           അർത്ഥം
ആ സഭയിൽ സന്നിഹിതരായവരെല്ലാം ദേഹം, ഗൃഹം ഇവ മാത്രമല്ല തന്നെത്തന്നെയും മറന്ന് ഭക്തി ലഹരിയിൽ മുഴുകിയതായി കണ്ട് നാരദർ ഇങ്ങിനെ പറഞ്ഞു 
പുതിയ പംക്തി
**************
വാർത്തയും തിരുമേനിയും
*************************
അധികാരം കിട്ടിയാൽ പഞ്ചാബിനെ മയക്കുമരുന്ന് മുക്തമാക്കും   രാഹുൽ

തിരുമേനി     അധികാരം കിട്ടിയില്ലെങ്കിൽ എനിക്ക് വറെ പണിയുണ്ട് നിങ്ങൾ എന്താച്ചാ കാട്ടിക്കോളിൻ

പദവി തീരുമാനമായില്ല  വി എസിന് എംഎൽ എ ഹോസ്റ്റലിൽ ഫ്ളാറ്റ് അനുവദിച്ചു

തിരുമേനി   ഈശ്വരാ ഇനി എന്നാ അഗതിമന്ദിരത്തിൽ മുറി അനുവദിച്ചു എന്ന് പത്രത്തിൽ വായിക്കാൻ പറ്റ്വ ആവോ

ജിഷ വധക്കേസ് പോലീസ് വീണ്ടും അന്യസംസ്ഥാനക്കാരന് പിന്നാലെ

തിരുമേനി    ഈ സംസ്ഥാനക്കാരന്റെ പിന്നാലെ പോയാൽ വിവരം അറിയും  അപ്പോ ആര്ടെയെങ്കിലും പിന്നാലെ പോകണ്ടെ?

ക്ഷെത്രക്കുളത്തിൽ മരിച്ച നിലയിൽ

തിരുമേനി ---അപ്പോ കുളത്തിലും പല നിലകളുണ്ട് അല്ലേ? ഞാൻ വിചാരിച്ചത് കെട്ടിടത്തിനേ നിലകളുള്ളൂ എന്നാ

2016, ജൂൺ 13, തിങ്കളാഴ്‌ച

പതിനൊന്നാം ഭാഗം - ശാസ്താവതാരം _ അവലോകനം

      മഹിഷീ മർദ്ദനം കഴിഞ്ഞതും മണികണ്ഠൻ എന്ന ധർമ്മശാസ്താവിന്റെ അവതാര ഉദ്ദേശം കഴിഞ്ഞു ആദ്യത്തെ ആശ്രമമായ ബ്രഹ്മചര്യ ത്തിൽ നിന്ന് കൊണ്ടു തന്നെ ലക്ഷ്യം പൂർത്തിയായതിനാൽ ശാസ്താവ് ബ്രഹ്മചാരി എന്നറിയപ്പെട്ടു ലക്ഷ്യം പൂർത്തിയായതിൽ പിന്നെ വേറിട്ട് നിൽക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഹരിഹരന്മാരിൽ - ശങ്കരനാരായണ നിൽ ലയിച്ചു പിന്നെ എപ്പോഴാണ് വിവാഹം കഴിച്ചത്?
      അപ്പോൾ മറ്റൊരു ശാസ്താവിന്റെ കഥ ഇതിൽ വന്നു പത്നി മാരോട് കൂടിയ ശാസ്താവിന്റെ പ്രതിഷ്ഠയും വന്നു - അതിന് കാരണമുണ്ട് - നീ ഏത് രൂപത്തിൽ എന്നെ കാണുവാൻ ആഗ്രഹിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് -- എന്ന ഗീതാവചനം ഇവിടെ ന്യായീകരണം നൽകുന്നു  ഈശ്വരഭാവങ്ങളെ എല്ലാം ഏത് രൂപത്തിൽ കണ്ട് ഉപാസിക്കാനും ഉള്ള അധികാരം നമുക്ക് ഭഗവദ് ഗീത തരുന്നുണ്ട്  അങ്ങിനെ ഞാൻ ഒരു രൂപത്തിൽ കണ്ടാൽ അതിന് ചരിത്രപരമായോ കഥാപരമായോ അസ്ഥിത്വം  ഉണ്ടായിക്കൊള്ളണം എന്നില്ല  ഒരേ ഐതിഹ്യത്തിന്റെ ചുവട് പിടിച്ച് ഒന്നിലധികം സ്ഥലത്ത് ക്ഷേത്രങ്ങൾ ഉണ്ട് അവ ഇതിന് ഉദാഹരണങ്ങളാണ്

       'ആദ്യകാലങ്ങളിൽ വ്യക്തികളോ കുടുംബങ്ങളോ ആണ് ക്ഷേത്രം നിർമ്മിച്ചിട്ടുണ്ടാവുക ശബരിമല തന്നെ രാജശേഖരൻ എന്ന പാണ്ഡ്യരാജാവാണല്ലോ നിർമ്മിച്ചത്? അപ്പോൾ അദ്ദേഹം ഏത് രീതിയിലാണോ ആചാരങ്ങൾ നിശ്ചയിച്ചത് അതാണ് വിഗ്രഹത്തിൽ ആവാഹിക്കപ്പെട്ട ദേവന്റെ ഹിതം അത് മാറ്റുവാൻ ആർക്കും അധികാരമില്ല  ആ പ്രതിഷ്ഠിച്ചവന്റെ അതായത് നേതൃത്വം നൽകിയവന്റെ അഭ്യർത്ഥനയാണ് ദേവന്റെ ഇഷ്ടം പിൽക്കാലത്ത് പൊതു സ്വത്തായെങ്കിലും ദേവഹിതം ക്ഷേത്രം നിർമ്മിച്ചവന്റെ ആഗ്രഹം ആണ് അപ്പോൾ നെയ്യു കൊണ്ടുള്ള അഭിഷേകം താൻ നിർമ്മിച്ച ക്ഷേത്രജ്ഞന് വേണം എന്നാണ് രാജശേഖരന്റെ  ആഗ്രഹം എങ്കിൽ ക്ഷേത്രം പിൽക്കാലത്ത് പൊതു  വായി എന്ന കാരണത്താൽ മാറ്റാൻ പറ്റില്ല - ഇങ്ങിനെയാണ് വ്യത്യസ്ഥമായ ആചാരങ്ങൾ വിവിധ ക്ഷേത്രങ്ങളിൽ വരുന്നത്   വെറുതെ നെയ്യ് നശിപ്പിക്കുകയാണ് എന്ന അജ്ഞാനികളുടെ വാദത്തിൽ യാതൊരു കഴമ്പും ഇല്ല' ക്ഷേത്ര കാര്യമല്ലാതെ മറ്റു സാമൂഹ്യ കാര്യങ്ങളിലും ഇങ്ങനെ ഉണ്ടല്ലോ!  ഒരു ഒഫീസിൽ ചെന്നാൽ അവിടുത്തെ നിയമമല്ലേ അനുസരിക്കേണ്ടത്?
        ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയ ദേവ ഗുരുവിന്റെയും മൂകാംബിക പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യരുടെയും നിശ്ചയമെന്തോ? അത് തന്നെയാണ് ഗുരുവായൂരപ്പന്റെയും ദേവിയുടെയും ഹിതം   തുടർന്ന് വരുന്ന ഭക്തജനങ്ങൾ അത് ആചരിക്കുകയാണ് വേണ്ടത്  ഇനി വഴിപാടുകൾ വേണ്ടാത്ത മറ്റ് ആചാരങ്ങൾ ഒന്നും വേണ്ടാത്ത ഒരു പ്രതിഷ്ഠ നിഷേധികൾക്ക് ആകാമല്ലോ? അവരുടെ ഇഷ്ടം തന്നെ അവിടുത്തെ ദേവന്റെയും ഇഷ്ടം - അല്ലാതെ ഭക്തനായ ഒരുവന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ട ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ മാറ്റാൻ പിൻ തലമുറക്കാർക്ക് അവകാശമില്ല - വേണമെങ്കിൽ പുതിയ ക്ഷേത്രം നിർമ്മിച്ച് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാം പക്ഷെ ഒരു ഭക്തന് മാത്രമേ ക്ഷേത്ര നിർമ്മാണത്തിന് അർഹതയുള്ളു  അർഹതയുള്ളവന്റെ ആഗ്രഹമേ സ്വന്തം ആഗ്രഹമായി ആവാഹിക്കപ്പെടാൻ ഉദ്ദേശിക്കുന്ന ദേവൻ ഇഷ്ടപ്പെടു-- തുടരും
ഇന്നത്തെ ചിന്താവിഷയം - ഇംഗ്ലീഷ് മീഡിയം

    ഇംഗ്ലീഷ് മീഡിയം തുടങ്ങിയ കാലഘട്ടം പാലക്കാട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ un - Aided --Retired HM ഹരിഹര സുബ്രഹ്മണ്യ അയ്യർ ആണ് പ്രിൻസിപ്പൽ - ഇംഗ്ലീഷും മലയാളവും തമിഴും കൂടിക്കലർന്ന സംസാരശൈലി
    ഒരു ദിവസം ഒരാൾ കാണാൻ വന്നു
ഹരി - യാര്?
ആഗതൻ - സാർ ഞാനാ
ഹരി - നാൻ എന്ന് ശൊന്നാ പേരില്ല യാ?
ആഗ_ ഞാനാ ശ്രീധരൻ
ഹരി - ശ്രീധരനോ?who IS | that ?
ആ ഗ- സാർ sixth standard ൽ പഠിക്കുന്ന ബിനുവിന്റെ ഫാദറാ
ഹരി - ഓ ബിനുവിന്റെ ഫാദറാ? വാങ്ക് വാങ്ക് ഉക്കാര് എന്ന സമാചാരം?
ആഗ_ സാർ ഇവിടെ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ഒന്നും ശരിയല്ല അതിന് സാർ എന്തെങ്കിലും ആക്ഷൻ എടുക്കണം
ഹരി -ആക്ഷ നോ? എന്ന ആക്ഷൻ?M r ശ്രീധരൻ ! ദെ പാര് ഇന്തടീച്ചേഴ്സ് എന്ന് ശൊ ൽ വാന പശങ്കൾക്ക് എവളവ് സാലറി ഉങ്കൾക്ക് തെരിയുമാ ? Four hundred rupees അതാവത് 400 രൂ പൈ ആ നാ ഇന്ത ഇംഗ്ലീഷ് പോതും
     ഇതേ പ്രിൻസിപ്പൽ ക്ലാസിൽ ചെന്ന് കുട്ടികളോട് പറയും--കുട്ടികളെ, ഇത് ഇംഗ്ലീഷ് മീഡിയമാകുന്നു ഇവിടെ ഇംഗ്ലീഷിൽ തന്നെ പേശ ണം  ഏതാവത്words കിടക്കാഞ്ഞാൽ അത് മാത്രം മലയാളത്തിൽ ബാക്കിയെല്ലാം ഇംഗ്ലീഷിൽ 1
  അങ്ങിനെ ഇരിക്കെ  ഒരു ദിവസം ബിനു വൈകിയാണ് എത്തിയത് -ക്ലാസ് ടീച്ചർ ചോദിച്ചുwhy are you late?
ബിനു - സാർ ഞാൻ.......
ടീച്ച.   No no Idon'd want your reply in malayalam please say in English
ബിനു ചിന്തിച്ചു ഇംഗ്ലീഷിൽ മുഴുവൻ പറയാൻ അറിയില്ല - വീട്ടിൽ നിന്നിറങ്ങി പാടത്തെത്തി അതും കടന്ന് റോട്ടിലെത്തി ബസ് കിട്ടി വേണം സ്കൂളിൽ എത്താൻ പാടത്തെത്തിയതും ഒരു പാമ്പിനെ കണ്ടു പേടിച്ചോടി വീണു മേലാകെ ചളിയായി വീണ്ടും വീട്ടിലെത്തി കുളി കഴിഞ്ഞാണ് വന്നത് ഇതെങ്ങിനെ ഇംഗ്ലീഷിൽ പറയും? പെട്ടെന്ന് പ്രിൻസിപ്പലിന്റെ വാക്ക് ബിനു ഓർത്തു പിന്നെ സംശയിച്ചില്ല

Sir when I walking on വരമ്പിൽ കൂടെ
Then I saw a മൂർഖൻ പാമ്പ്  Iam പേടിച്ച് പേടിച്ച് ran away കാൽ തെറ്റി fell down കൈ, കാൽ കഴുകാൻ no water what can I do sir? I went to my വീട് after കുളി I returned so I late
    എങ്ങിനെയുണ്ട്?
പത്താം ഭാഗം-ശാസ്താവതാരം

    പോകുന്നതി?ന് മുൻപ് മണികണ്ഠൻ പറഞ്ഞു ശബരിമലയിൽ മാസ പൂജ നടത്തണം 4 വേദവും ഒരു പോലെ പാരായണം ചെയ്യണം 12 ദി  വസം ഉത്സവം നടത്തണം സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ക്കായി സഹായിക്കുന്ന ദ്വാദശാദിത്യന്മാർ, ഏകാദശ രുദ്രൻമാർ,അഷ്ട വസുകൾ അശ്വനീ ദേവകൾ അഷ്ട വസുക്കൾ ആകെ 41 മൂർത്തികൾ അവർക്കായി ഓരോ ദിവസവും വ്രതം നോറ്റ് 41-ാം ദിവസം ദർശനത്തിന് പാകത്തിൽ അവിടെ എത്തണം വനത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ പത്ത് വരാതിരിക്കാൻ ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ കറുത്ത വസനം ഉത്തമമാണ് സ്വന്തം പാചകം ചെയ്ത് ഭക്ഷണം കഴിക്കേണ്ടതിലേക്കായി അതിനുള്ള സംവിധാനങ്ങളുമായി ജനങ്ങൾ പോകണം - ഇത്രയും പറഞ്ഞ് മണികണ്ഠൻ യാത്രയായി  നേരെ പൊന്നമ്പല മേട്ടിൻ ധ്യാന നിരതനായി ഇരുന്നു
        രാജാവ് നല്ല സമയം നോക്കി ക്ഷേത്രം നിർമ്മിക്കാൻ തയ്യാറായി പരിവാര സമേതം വനത്തിലെത്തി  വനത്തിൽ കഴിയുന്ന അന്ന് രാത്രി ഏവരും ഉറക്കമായപ്പോൾ ഒരു ദിവ്യപുരുഷൻ രാജാവിന്റെ മുന്നിൽ ആഗതനായി' മഹാരാജൻ 1 ഞാൻ വാ പര നാണ് ശാസ്താവിന്റെ നിർദ്ദേശപ്രകാരം ആണ് ഞാൻ വന്നത് അങ്ങയെ ശാസ്താവിന്റെ അടുത്തെത്തിക്കാൻ - രാജാവ് വാ പരനോടൊത്ത് പൊന്നമ്പലമേട്ടിലെത്തി ശാസ്താവിനെ കണ്ടു ഒരു ക്ഷുരിക നൽകി പ്രതിഷ്ഠക്ക് ഇത് ഉപയോഗിക്കുക എന്ന് പറഞ്ഞു   ശാസ്താവിനെ വണങ്ങി  വാപരൻ രാജാവിനെ കൂടാരത്തിൽ കൊണ്ടു വന്നാക്കി.
     ക്ഷേത്രത്തിലെ പ്രതിഷ്ഠ എങ്ങിനെ വേണമെന്ന് ചിന്തിച്ചിരിക്കേ തേജസ്സിയായ ഒരു വ്യക്തി അവിടെ ആഗതനായി അദ്ദേഹം പറഞ്ഞു - ഞാൻ ജ മദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമനാണ് ശാസ്താവിന്റെ നിർദ്ദേശം അനുസരിച്ചാണ് ഞാൻ വന്നത്  ഞാൻ കടലിൽ നിന്നും മുറം എറിഞ്ഞ് അതിർത്തി നിശ്ചയിച്ച് തിരിച്ചെടുത്ത ശൂർപ്പാരകം എന്ന സ്ഥലം രക്ഷിച്ചു കൊള്ളാമെന്ന്   ശാസ്താവ് ഏറ്റിട്ടുണ്ട്  ഇതിന് മുമ്പ് നിരവധി ചതുർയുഗങ്ങളിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തിട്ടുണ്ട്  അപ്പോഴൊക്കെ ഇവിടെ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ കാണുക - പരശുരാമൻ ആയിരക്കണക്കിന് വിഗ്രഹം കാണിച്ചു കൊടുത്തു  ഈ കാലഘട്ടത്തിൽ പ്രതിഷ്ഠിക്കേണ്ടത് പട്ടബന്ധം പൂണ്ട ചിന്മുദ്രയോട് കൂടിയ വിഗ്രഹമാണ്   - പരശുരാമൻ അപ്രത്യക്ഷനായി ക്ഷേത്രം പണി തീർത്ത് വിഗ്രഹം പ്രതിഷ്ഠിക്കാൻ നേരത്ത് പരശുരാമൻ എത്തുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു - തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കിയ മണികണ്ഠൻ  തപസ്സ് ചെയ്ത് ശാസ്താ ഭാവത്തിലായി ശിവനും വിഷ്ണുവും ചേർന്ന ശങ്കര- നാരായണ രൂപത്തിൽ ലയിക്കുകയും ചെയ്തു കലികാലാവസാനത്താൽ കൂടുതൽ വൈഷ്ണവ തേജസ്സോടെ അവതരിക്കാൻ - കൽക്കിയാകാൻ - ശാസ്താവിന്റെ കഥ ഇവിടെ പൂർണ്ണമാകുന്നു  ഇനി  അവലോകനം - അടുത്ത പോസ്റ്റിൽ